പണ്ടു ഇന്നത്തെ പോലെ നഴ്സറിയും ഒന്നും ഇല്ലായിരുന്നു നാട്ടിന്‍ പുറങ്ങളില്‍ .. അന്നു അംഗന്‍വാടി ആണ്. കുട്ടികളുടെ
ആദ്യത്തെ പഠനകേന്ദ്രം ... അവിടെ പഠിക്കാന്‍ ഒന്നും ഉണ്ടാവില്ല..മുഴുവന്‍ സമയവും കളിയും ഉറക്കവും .. ടീച്ചര്‍
പാഠി പിള്ളേരെ ഉറക്കുന്ന ഒരു സ്ഥലവും അതായിരിക്കണം ... പിന്നെ ഉച്ച 2 മണി ഒക്കെ ആവുമ്പോള്‍ വീട്ടില്‍ പോകാം ..
കൂട്ടത്തില്‍ ഒരു പാത്രം ഗോതമ്പു ഉപ്പുമാവോ അല്ലെങ്കില്‍ ചോളം കൊണ്ടുണ്ടാക്കിയ ഉപ്പുമാവോ ഉണ്ടാവും ... അവിടുന്നു
പ്രോമോഷന്‍ കിട്ടി പോകുന്നതു നേരെ ആശാന്‍ കളരിയിലേക്കാണ്.. ആശാനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഒരുമാതിരിപെട്ട
കുട്ടികള്‍ക്കൊക്കെ പേടിവരും ... ഒരു വടിയും ഒക്കെ നിക്കുന്ന ആശാന്‍ കളരിയില്‍ ആശാന്‍റെ അടി കൊണ്ടു 1 ഒക്കെ
സാധിച്ചിട്ടുള്ള പല കുട്ടികളും ഉണ്ടു ആ കൂട്ടത്തില്‍ .. അവിടെ നിന്നായിരുന്നു അന്നത്തെ കുട്ടികള്‍ അക്ഷരങ്ങള്‍ ഒക്കെ
പഠിച്ചിരുന്നതു.. അതെല്ലാം കഴിയുമ്പോള്‍ ഒരു 5 വയസ്സാകുമ്പോഴേക്കും സ്കൂളില്‍ കൊണ്ടു പോയി ആക്കും .. രാവിലെ മാത്രമേ
അല്ലെങ്കില്‍ ഉച്ചക്കു ശേഷമേ ഒരു 3-)0 ക്ലാസ്സ് വരെ പോകേണ്ടിയിരുന്നുള്ളു.... അന്നും സ്കൂളില്‍ ഉച്ചക്കു നല്ല ഒന്നാന്തരം
കഞ്ഞിയും പയറും ഉണ്ടായിരുന്നു...
ആ പയറിന്‍റേയും കഞ്ഞിയുടേയും ടേസ്റ്റൊന്നും ആരും മറന്നു പോകില്ല.. എന്തിനു അതിനു വേണ്ടി മാത്രം വന്നിരുന്ന എത്ര
അണ്ണമ്മരുണ്ടായിരുന്നു... സ്കൂള്‍ തുറക്കുമ്പോള്‍ പോകാന്‍ എല്ലാവര്‍ക്കും എന്നാ താല്പര്യമായിരുന്നു... പുതിയ സ്ലേറ്റില്‍
പച്ചില ഒക്കെ തേച്ച് നല്ല കല്ലു പെന്‍സിലുമൊക്കെ ആയിട്ടായിരുന്നു പോക്കു.. പെട്ടിയും കുടയും ഒക്കെ ആയി ഉള്ള ആ പോക്കു
ഒരു ഓര്‍മ്മ തന്നെ ആയിരുന്നു... ഇന്നത്തെ തലമുറക്കു പറഞ്ഞാല്‍ പോലും മനസ്സിലാകാന്‍ ചാന്‍സു കുറവാണ്...
ആദ്യമായി പേപ്പറില്‍ എഴുതി തുടങ്ങുന്നതു 4 -)0 തരം ഒക്കെ ആവുമ്പോഴാണ്.. 2 -)0 ക്ലാസ്സുമുതല്‍ ആദ്യമായി സ്കുളില്‍
ചെല്ലുമ്പോള്‍ ആദ്യം ജയിച്ചവരുടെ പേരൊക്കെ വായിക്കും ... മെയ് ഒന്നാകുമ്പോള്‍ റിസള്‍ട്ട് അറിയുമെങ്കിലും എല്ലാവര്‍ക്കും ഒരു
ശങ്കയാണ്. സ്വന്തം പേരു വിളിക്കുന്നതു വരെ... പിന്നെ ഓണവും ക്രിസ്തുമസും ഒക്കെ കഴിഞ്ഞു ചെല്ലുമ്പോള്‍ അതിലും
ശങ്കതന്നെ.. ടീച്ചര്‍മാര്‍ പേപ്പര്‍ കെട്ടൊക്കെ ആയിട്ടായിരിക്കും വരുന്നതു.. പേപ്പര്‍ കിട്ടി ജയിക്കുമോ തോക്കുമോ
എന്നറിയുന്നതുവരെ ഒരു പേടിതന്നെ ആയിരിക്കും എല്ലാവര്‍ക്കും ...
ആ പരീക്ഷക്കു ചെല്ലുമ്പോള്‍ ആണ്. അതിലും രസം കാരണം അന്നു വരെ വായിക്കാത്തതും കേള്‍ക്കാത്തതുമായിട്ടുള്ള
എത്ര എത്ര ചോദ്യങ്ങളായിരുന്നു... ഓഹ് ഏറ്റവും പേടിയുള്ള വിഷയങ്ങളായിരുന്നു ഇംഗ്ലീഷും ഹിന്ദിയുമൊക്കെ... ആ
പരീക്ഷകള്‍ക്കൊക്കെ കേറിയാല്‍ 2 മണിക്കൂറിന്‍റെ ഒന്നും ഒരാവശ്യവും ഇല്ലാത്തതുപോലെ ആയിരുന്നു.. കാരണം ഉത്തരം
എഴുതാന്‍ അറിയാവുന്നതു വളരെ കുറവായിരിക്കും അതു തന്നെ കാരണം .. പിന്നെ കണക്കും കുറെ പേര്‍ക്കൊക്കെ പേടി
സ്വപ്നമായിരുന്നു...
No comments:
Post a Comment