Sunday, June 27, 2010
ലംഘിക്കപ്പെടാന്‍ ഒരു നീയമം കൂടി....
കഴിഞ്ഞ ദിവസം ഒരു വിധി കൂടി വന്നു.. പൊതു സ്ഥലങ്ങളില്‍ റാലികളും സമ്മേളനങ്ങളും പാടില്ല... പൊതുജനം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും ... പക്ഷെ എന്തുകാര്യം ഇതുപോലുള്ള എത്രയോ നീയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു അതില്‍ ഒന്നു കൂടി എന്നു മാത്രം .. പിന്നെ ഭരിക്കുന്ന പാര്‍ട്ടിക്കു വേണേല്‍ പ്രതിപക്ഷത്തിന്റെ കഴുത്തേല് കയറാന്‍ ഒരു വടിയാക്കാം എന്നു മാത്രം ... പിന്നെ ഇവര്‍ പൊതു സ്ഥലത്തല്ലാതെ ഏതേലും സമ്മേളനം നടത്തിയാല്‍ ആരെങ്കിലും ഉണ്ടാവുമോ??... ഇന്നും ബസിലൊക്കെ പോകുമ്പോള്‍ കാണാറില്ലേ ആരും ഇല്ലാതെ മൈക്കു മാത്രമായി പ്രസംഗിക്കുന്ന എത്രയോ ആള്‍ക്കാരെ കവലകളില്‍ ??.. അവര്‍ പൊതു സ്ഥലങ്ങളിലല്ലാതെ ഏതേലും കടപ്പുറത്തോ വല്ലതും പോയി പ്രസംഗിച്ചാല്‍ എന്തുപറ്റും എന്നു ആരോടും പറയേണ്ടല്ലോ??... ചിലപ്പോള്‍ കടല്‍ ക്ഷോഭവും സുനാമിയും ഒക്കെ ഒരു ഭൂകമ്പവും ഒന്നും ഇല്ലാതെ തന്നെ വരും ഇവരുടെ പ്രസംഗം കേട്ടാല്‍ .. പിന്നെ ഈ പറയുന്ന രാഷ്ട്രീയക്കാര്‍ ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം നിങ്ങള്‍ കൊടിവച്ച കാറില്‍ തീരെ സമയം ഇല്ലാതെ 100-150 കിലോമീറ്ററില്‍ പായുമ്പോള്‍ പാവം ജനം ഇതുപോലുള്ള സമ്മേളനങ്ങളും റാലികളും ഉണ്ടാക്കുന്ന ട്രാഫിക്കില്‍ കിടക്കുന്നതു സ്ഥിരം സംഭവമാണു... ഈ പറയുന്ന ജനം എന്ന കഴുതയുടേയും സമയത്തിനു വിലയുള്ളതാണു... വയ്യാതായ ജനത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും , രാവന്ത്യോളം പണിയെടുത്തു വീട്ടിലെത്താന്‍ പാടുപെടുമ്പോഴും , പിന്നെ നമ്മുടെ റോഡിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷിച്ച സമയത്തു എത്താന്‍ കഴിയാത്തതിന്റെ ഇടക്കും ഇവരുടെ ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ പല പൊതു ജനത്തിനും പ്രതികരിക്കണം എന്നുണ്ടു .. പക്ഷെ അവര്‍ കൂട്ടമായി പ്രതികരിച്ചു തുടങ്ങിയിട്ടില്ല അത്ര മാത്രം ... കൂട്ടമായി പ്രതികരിച്ചു തുടങ്ങിയാല്‍ ഈ പറഞ്ഞ ആള്ക്കാര് തോറ്റുപോകും അതിനു ഒരുപാടു ഉദാഹരണങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടു.... ഇന്നും എല്ലാ ഹര്‍ത്താലുകള്‍ക്കും സാധാരണ ദിവസം പോലെ കടന്നു പോകുന്ന ഒരു സ്ഥലം നമ്മുടെ കേരളത്തില്‍ ഉണ്ടു(ക്ഷമിക്കണം പേരു മറന്നു പോയി)... എന്തിനു ഇന്നലെ നടന്ന ഹര്‍ത്താലില്‍ കോഴിക്കോട്ടെ ജനങ്ങള്‍ കൂട്ടമായി പ്രതികരിച്ചപ്പോള്‍ കെ എസ് ആര് ടി സി സര്‍വീസു നടത്താന്‍ തയ്യാറായില്ലേ??...
Saturday, June 26, 2010
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് കാര്യത്തിലെ ഇരട്ടത്താപ്പു.....
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നമ്മുടെ സര്‍ക്കാരും കെ എസ് ആര് ടി സി യും കാണിക്കുന്നതു ഇരട്ടത്താപ്പാണു.... എല്ലായിടത്തും സ്വകാര്യ ബസില്‍ കണ്സെഷന് അനുവദിക്കണം എന്നു പറയുന്ന സര്‍ക്കാര്‍ കെ എസ് ആര് ടി സിയിലും എല്ലായിടത്തും കണ്സെഷന് കൊടുക്കാന്‍ തയ്യാറാവണം ... ഇന്നും കേരളത്തിലെ കുറേയധികം സ്ഥലങ്ങളില്‍ കെ എസ് ആര് ടി സി യില്‍ കണ്സെഷന് ഇല്ല സ്വകാര്യ ബസില്‍ മാത്രമേ അത്തരം സ്ഥലങ്ങളില്‍ കണ്സെഷന് ഉള്ളൂ... അവിടെ എന്തിനു സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വരുത്തണം .... വിദ്യാര്‍ത്ഥികള്‍ക്കു കെ എസ് ആര് ടി സി ആണു താല്പര്യം എങ്കില്‍ അതിനു വേണ്ട നടപടി സ്വീകരിക്കണം .. മാത്രമല്ല സ്വകാര്യ ബസുകാര്‍ക്കു കേവലം അന്നന്നത്തെ തുക മാത്രം കൊടുക്കുമ്പോള്‍ കെ എസ് ആര് ടി സി വാങ്ങുന്നതു എത്ര പ്രവര്‍ത്തി ദിവസം ഉണ്ടോ അത്രയും ദിവസത്തെ തുക ആണു.. വിദ്യാര്‍ത്ഥി യാത്ര ചെയ്താലും ഇല്ലെങ്കിലും .... പിന്നെ സ്വകാര്യ ബസുകാരുടെ കാര്യം ചില സ്ഥലങ്ങളില്‍ സ്വാധീനം ഉപയോഗിച്ചു അവര്‍ ലിമിറ്റെഡ് സ്റ്റോപ്പു ബസുകള്‍ ഫാസ്റ്റുപാസെഞ്ചറാക്കും പിന്നെ കണ്സെഷന് കൊടുക്കേണ്ടല്ലോ??... പ്രൈവറ്റ് ഫാസ്റ്റ് പാസെഞ്ചറുകളുടെ ആവശ്യകത എത്ര കണ്ടു നമ്മുടെ നാട്ടിലുണ്ടു എന്നു നാം ആളൊചിക്കേണ്ടിയിരിക്കുന്നു... മാത്രമല്ല ഇതു നീയന്ത്രിച്ചില്ല എങ്കില്‍ നാളെ ഒരു ദിവസം ഇവിടുത്തെ സ്വകാര്യ ബസുകളെല്ലാം ഫാസ്റ്റു പാസെഞ്ചര്‍ ആയേക്കാം .. കാരണം ഈ സ്വകാര്യ ബസുകാര്‍ക്കു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണുക എന്നാല്‍ അത്ര വെറുപ്പു വേറേ ഇല്ല... ഇനിയൊന്നു കൂടി ഈ കണ്‍സെഷനും പരിഷ്കരിക്കേണ്ടതൊക്കെ തന്നെയാണു... ഇന്നും പത്തു പതിനഞ്ചു വര്‍ഷം മുന്‍പുള്ള അതേ നിരക്കില്‍ കൊടുക്കുന്നതില്‍ എന്താ അര്ത്ഥമുള്ളേ??... ഇന്നു വിദ്യാര്‍ത്ഥികള്‍ എത്ര രൂപയാണു ഫോണിനും അതുപോലുള്ള ഒരു ആവശ്യവും ഇല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ചിലവാക്കുന്നേ??...
ഒരു പരിധി വരെ ഈ നിരക്കു വര്‍ദ്ധിപ്പിക്കാത്തതു തന്നെ അല്ലേ ഈ സ്വകാര്യ ബസുകാര് വിദ്യാര്‍ത്ഥികളോടു കാണിക്കുന്ന ക്രൂരതക്കു അടിസ്ഥാനം ... അതു മാറ്റാന്‍ മാത്രമല്ല യാഥാര്ത്യങ്ങള് മനസ്സിലാക്കി മിതമായ നിരക്കില്‍ വര്‍ദ്ധിപ്പിക്കേണ്ടതു ആവശ്യം തന്നെ ആണു ....
ഒരു പരിധി വരെ ഈ നിരക്കു വര്‍ദ്ധിപ്പിക്കാത്തതു തന്നെ അല്ലേ ഈ സ്വകാര്യ ബസുകാര് വിദ്യാര്‍ത്ഥികളോടു കാണിക്കുന്ന ക്രൂരതക്കു അടിസ്ഥാനം ... അതു മാറ്റാന്‍ മാത്രമല്ല യാഥാര്ത്യങ്ങള് മനസ്സിലാക്കി മിതമായ നിരക്കില്‍ വര്‍ദ്ധിപ്പിക്കേണ്ടതു ആവശ്യം തന്നെ ആണു ....
Friday, June 25, 2010
ഇതു ജനങ്ങളോടുള്ള വഞ്ചന.............
അത്യാവശ്യം ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ച ജനങ്ങളോടുള്ള കടമ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു... പെട്രോളിയം ഉത്പന്നങ്ങളുടെ വില ആദ്യം ബജറ്റില്‍ കൂട്ടി പിന്നെ ദാ വിലക്കയറ്റത്തിന്റെ കൂടെ ഇരുട്ടടി കൊടുത്തു ഒരു വിലക്കയറ്റം കൂടി... പിന്നേയും തീര്‍ന്നില്ല വില നീയന്ത്രണം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞു അതും കൊടുത്തു നമ്മുടെ സ്വകാര്യ കമ്പനികള്‍ക്കു... അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു വില വര്‍ദ്ധിപ്പിക്കാം .. ഇനി ഇരുട്ടടികള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം ... അങ്ങനെ ആണെങ്കില്‍ ഈ പറഞ്ഞ സര്‍ക്കാര്‍ ഈ ഉത്പന്നങ്ങളുടെ മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്തു കളയാന്‍ തയ്യാറാവുമോ??... പോട്ടെ കുറച്ചു കുറക്കാന്‍ പറ്റുമോ??... പെട്രോള്‍ ഡീസല്‍ ഉത്പന്നങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന വര്‍ദ്ധന സാധാരണക്കാരിലേക്കു വളരെ പെട്ടെന്നു എത്തുമറിയാവായിരുന്നിട്ടും എന്തിനീ തീരുമാനം ... ജനങ്ങളോടുള്ള വെല്ലുവിളിയാണോ??.... വിലവര്‍ദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ള നാടകങ്ങള്‍ വേറേയും ... ഉടന്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ കക്ഷികളുടെ ഒരോ പ്രസ്ഥാവനകള്‍... ഈ വിലക്കയറ്റം ഒഴിവാക്കാമായിരുന്നു, ഇതിനെതിരെ സമരം നടത്തും , സംസ്ഥാന സര്‍ക്കാര്‍ നികുതി വേണ്ട എന്നു വയ്ക്കട്ടേ തുടങ്ങിയ പതിവു പ്രസ്ഥാവനകള്‍.... തങ്ങള്‍ കൂട്ടാനുള്ളതു കൂട്ടിയിട്ടു സംസ്ഥാന സര്‍ക്കാരുകളോടു കുറക്കാന്‍ പറയുന്നതിലെ ഔചിത്യം എന്താണു.... ഇനി തിരിച്ചു സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണമോ നിങ്ങള്‍ കൂട്ടിയില്ലേ പിന്നെ ഞങ്ങള്‍ക്കു ആയാല്‍ എന്താ പുളിക്കുമോ??... ഞങ്ങള്‍ക്കു കിട്ടുന്നതു ഞങ്ങള്‍ വേണ്ട എന്നു വയ്കില്ല ങാഹാ... എന്നിട്ടും തീര്‍ന്നില്ല എന്തായാലും വിലകൂട്ടിയതല്ലേ നാളെ ജനങ്ങളെ ഒന്നു ബുദ്ധിമുട്ടിച്ചേക്കാം ... നാളെ ആരും പുറത്തിറങ്ങേണ്ട നിങ്ങള്‍ വീട്ടിലിരുന്നോളൂ... ഇതിനു മുന്‍പും ഈ പേരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നല്ലോ എന്നിട്ടു എന്തു നേടി... പാവം ജനം കിട്ടിയപ്പോള്‍ എല്ലാവരുടെ അടുത്തു നിന്നും കിട്ടിയല്ലോ???.. ഇതൊന്നും കൊണ്ടു തീരാന്‍ പോകുന്നില്ല ... ജനം ഇനിയും മേടിച്ചു കൂട്ടാന്‍ ഇരിക്കുന്നതേ ഉള്ളൂ.. ബസു സമരം , മോട്ടോര്‍ വാഹന പണിമുടക്കു, പിന്നെ ഇപ്പോള്‍ കൂടിയതിനേക്കാള്‍ ഇനിയും വില കൂടിയാല്‍ എന്തെല്ലാം സമരങ്ങള്‍ കാണേണ്ടി വരുമോ ആവോ??.... വോട്ടുനേടാന്‍ വരുമ്പോള്‍ ഇവര്‍ നല്കുന്ന പാഴ്വാഗ്ദാനങ്ങള്‍ എന്നാണാവോ ജനങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നതു....
Subscribe to:
Posts (Atom)