Saturday, June 26, 2010

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കാര്യത്തിലെ ഇരട്ടത്താപ്പു.....

വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നമ്മുടെ സര്‍ക്കാരും കെ എസ് ആര്‍ ടി സി യും കാണിക്കുന്നതു ഇരട്ടത്താപ്പാണു.... എല്ലായിടത്തും സ്വകാര്യ ബസില്‍ കണ്‍സെഷന്‍ അനുവദിക്കണം എന്നു പറയുന്ന സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിയിലും എല്ലായിടത്തും കണ്‍സെഷന്‍ കൊടുക്കാന്‍ തയ്യാറാവണം ... ഇന്നും കേരളത്തിലെ കുറേയധികം സ്ഥലങ്ങളില്‍ കെ എസ് ആര്‍ ടി സി യില്‍ കണ്‍സെഷന്‍ ഇല്ല സ്വകാര്യ ബസില്‍ മാത്രമേ അത്തരം സ്ഥലങ്ങളില്‍ കണ്‍സെഷന്‍ ഉള്ളൂ... അവിടെ എന്തിനു സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വരുത്തണം .... വിദ്യാര്‍ത്ഥികള്‍ക്കു കെ എസ് ആര്‍ ടി സി ആണു താല്പര്യം എങ്കില്‍ അതിനു വേണ്ട നടപടി സ്വീകരിക്കണം .. മാത്രമല്ല സ്വകാര്യ ബസുകാര്‍ക്കു കേവലം അന്നന്നത്തെ തുക മാത്രം കൊടുക്കുമ്പോള്‍ കെ എസ് ആര്‍ ടി സി വാങ്ങുന്നതു എത്ര പ്രവര്‍ത്തി ദിവസം ഉണ്ടോ അത്രയും ദിവസത്തെ തുക ആണു.. വിദ്യാര്‍ത്ഥി യാത്ര ചെയ്താലും ഇല്ലെങ്കിലും .... പിന്നെ സ്വകാര്യ ബസുകാരുടെ കാര്യം ചില സ്ഥലങ്ങളില്‍ സ്വാധീനം ഉപയോഗിച്ചു അവര്‍ ലിമിറ്റെഡ് സ്റ്റോപ്പു ബസുകള്‍ ഫാസ്റ്റുപാസെഞ്ചറാക്കും പിന്നെ കണ്‍സെഷന്‍ കൊടുക്കേണ്ടല്ലോ??... പ്രൈവറ്റ് ഫാസ്റ്റ് പാസെഞ്ചറുകളുടെ ആവശ്യകത എത്ര കണ്ടു നമ്മുടെ നാട്ടിലുണ്ടു എന്നു നാം ആളൊചിക്കേണ്ടിയിരിക്കുന്നു... മാത്രമല്ല ഇതു നീയന്ത്രിച്ചില്ല എങ്കില്‍ നാളെ ഒരു ദിവസം ഇവിടുത്തെ സ്വകാര്യ ബസുകളെല്ലാം ഫാസ്റ്റു പാസെഞ്ചര്‍ ആയേക്കാം .. കാരണം ഈ സ്വകാര്യ ബസുകാര്‍ക്കു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണുക എന്നാല്‍ അത്ര വെറുപ്പു വേറേ ഇല്ല... ഇനിയൊന്നു കൂടി ഈ കണ്‍സെഷനും പരിഷ്കരിക്കേണ്ടതൊക്കെ തന്നെയാണു... ഇന്നും പത്തു പതിനഞ്ചു വര്‍ഷം മുന്‍പുള്ള അതേ നിരക്കില്‍ കൊടുക്കുന്നതില്‍ എന്താ അര്‍ത്ഥമുള്ളേ??... ഇന്നു വിദ്യാര്‍ത്ഥികള്‍ എത്ര രൂപയാണു ഫോണിനും അതുപോലുള്ള ഒരു ആവശ്യവും ഇല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ചിലവാക്കുന്നേ??...
ഒരു പരിധി വരെ ഈ നിരക്കു വര്‍ദ്ധിപ്പിക്കാത്തതു തന്നെ അല്ലേ ഈ സ്വകാര്യ ബസുകാര്‍ വിദ്യാര്‍ത്ഥികളോടു കാണിക്കുന്ന ക്രൂരതക്കു അടിസ്ഥാനം ... അതു മാറ്റാന്‍ മാത്രമല്ല യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി മിതമായ നിരക്കില്‍ വര്‍ദ്ധിപ്പിക്കേണ്ടതു ആവശ്യം തന്നെ ആണു ....

No comments:

Post a Comment