Friday, June 25, 2010
ഇതു ജനങ്ങളോടുള്ള വഞ്ചന.............
അത്യാവശ്യം ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ച ജനങ്ങളോടുള്ള കടമ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു... പെട്രോളിയം ഉത്പന്നങ്ങളുടെ വില ആദ്യം ബജറ്റില്‍ കൂട്ടി പിന്നെ ദാ വിലക്കയറ്റത്തിന്‍റെ കൂടെ ഇരുട്ടടി കൊടുത്തു ഒരു വിലക്കയറ്റം കൂടി... പിന്നേയും തീര്‍ന്നില്ല വില നീയന്ത്രണം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞു അതും കൊടുത്തു നമ്മുടെ സ്വകാര്യ കമ്പനികള്‍ക്കു... അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു വില വര്‍ദ്ധിപ്പിക്കാം .. ഇനി ഇരുട്ടടികള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം ... അങ്ങനെ ആണെങ്കില്‍ ഈ പറഞ്ഞ സര്‍ക്കാര്‍ ഈ ഉത്പന്നങ്ങളുടെ മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്തു കളയാന്‍ തയ്യാറാവുമോ??... പോട്ടെ കുറച്ചു കുറക്കാന്‍ പറ്റുമോ??... പെട്രോള്‍ ഡീസല്‍ ഉത്പന്നങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന വര്‍ദ്ധന സാധാരണക്കാരിലേക്കു വളരെ പെട്ടെന്നു എത്തുമറിയാവായിരുന്നിട്ടും എന്തിനീ തീരുമാനം ... ജനങ്ങളോടുള്ള വെല്ലുവിളിയാണോ??.... വിലവര്‍ദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ള നാടകങ്ങള്‍ വേറേയും ... ഉടന്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ കക്ഷികളുടെ ഒരോ പ്രസ്ഥാവനകള്‍... ഈ വിലക്കയറ്റം ഒഴിവാക്കാമായിരുന്നു, ഇതിനെതിരെ സമരം നടത്തും , സംസ്ഥാന സര്‍ക്കാര്‍ നികുതി വേണ്ട എന്നു വയ്ക്കട്ടേ തുടങ്ങിയ പതിവു പ്രസ്ഥാവനകള്‍.... തങ്ങള്‍ കൂട്ടാനുള്ളതു കൂട്ടിയിട്ടു സംസ്ഥാന സര്‍ക്കാരുകളോടു കുറക്കാന്‍ പറയുന്നതിലെ ഔചിത്യം എന്താണു.... ഇനി തിരിച്ചു സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണമോ നിങ്ങള്‍ കൂട്ടിയില്ലേ പിന്നെ ഞങ്ങള്‍ക്കു ആയാല്‍ എന്താ പുളിക്കുമോ??... ഞങ്ങള്‍ക്കു കിട്ടുന്നതു ഞങ്ങള്‍ വേണ്ട എന്നു വയ്കില്ല ങാഹാ... എന്നിട്ടും തീര്‍ന്നില്ല എന്തായാലും വിലകൂട്ടിയതല്ലേ നാളെ ജനങ്ങളെ ഒന്നു ബുദ്ധിമുട്ടിച്ചേക്കാം ... നാളെ ആരും പുറത്തിറങ്ങേണ്ട നിങ്ങള്‍ വീട്ടിലിരുന്നോളൂ... ഇതിനു മുന്‍പും ഈ പേരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നല്ലോ എന്നിട്ടു എന്തു നേടി... പാവം ജനം കിട്ടിയപ്പോള്‍ എല്ലാവരുടെ അടുത്തു നിന്നും കിട്ടിയല്ലോ???.. ഇതൊന്നും കൊണ്ടു തീരാന്‍ പോകുന്നില്ല ... ജനം ഇനിയും മേടിച്ചു കൂട്ടാന്‍ ഇരിക്കുന്നതേ ഉള്ളൂ.. ബസു സമരം , മോട്ടോര്‍ വാഹന പണിമുടക്കു, പിന്നെ ഇപ്പോള്‍ കൂടിയതിനേക്കാള്‍ ഇനിയും വില കൂടിയാല്‍ എന്തെല്ലാം സമരങ്ങള്‍ കാണേണ്ടി വരുമോ ആവോ??.... വോട്ടുനേടാന്‍ വരുമ്പോള്‍ ഇവര്‍ നല്കുന്ന പാഴ്വാഗ്ദാനങ്ങള്‍ എന്നാണാവോ ജനങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നതു....
Subscribe to:
Post Comments (Atom)
No comments:
Post a Comment