Sunday, June 27, 2010
ലംഘിക്കപ്പെടാന്‍ ഒരു നീയമം കൂടി....
കഴിഞ്ഞ ദിവസം ഒരു വിധി കൂടി വന്നു.. പൊതു സ്ഥലങ്ങളില്‍ റാലികളും സമ്മേളനങ്ങളും പാടില്ല... പൊതുജനം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും ... പക്ഷെ എന്തുകാര്യം ഇതുപോലുള്ള എത്രയോ നീയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു അതില്‍ ഒന്നു കൂടി എന്നു മാത്രം .. പിന്നെ ഭരിക്കുന്ന പാര്‍ട്ടിക്കു വേണേല്‍ പ്രതിപക്ഷത്തിന്‍റെ കഴുത്തേല്‍ കയറാന്‍ ഒരു വടിയാക്കാം എന്നു മാത്രം ... പിന്നെ ഇവര്‍ പൊതു സ്ഥലത്തല്ലാതെ ഏതേലും സമ്മേളനം നടത്തിയാല്‍ ആരെങ്കിലും ഉണ്ടാവുമോ??... ഇന്നും ബസിലൊക്കെ പോകുമ്പോള്‍ കാണാറില്ലേ ആരും ഇല്ലാതെ മൈക്കു മാത്രമായി പ്രസംഗിക്കുന്ന എത്രയോ ആള്‍ക്കാരെ കവലകളില്‍ ??.. അവര്‍ പൊതു സ്ഥലങ്ങളിലല്ലാതെ ഏതേലും കടപ്പുറത്തോ വല്ലതും പോയി പ്രസംഗിച്ചാല്‍ എന്തുപറ്റും എന്നു ആരോടും പറയേണ്ടല്ലോ??... ചിലപ്പോള്‍ കടല്‍ ക്ഷോഭവും സുനാമിയും ഒക്കെ ഒരു ഭൂകമ്പവും ഒന്നും ഇല്ലാതെ തന്നെ വരും ഇവരുടെ പ്രസംഗം കേട്ടാല്‍ .. പിന്നെ ഈ പറയുന്ന രാഷ്ട്രീയക്കാര്‍ ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം നിങ്ങള്‍ കൊടിവച്ച കാറില്‍ തീരെ സമയം ഇല്ലാതെ 100-150 കിലോമീറ്ററില്‍ പായുമ്പോള്‍ പാവം ജനം ഇതുപോലുള്ള സമ്മേളനങ്ങളും റാലികളും ഉണ്ടാക്കുന്ന ട്രാഫിക്കില്‍ കിടക്കുന്നതു സ്ഥിരം സംഭവമാണു... ഈ പറയുന്ന ജനം എന്ന കഴുതയുടേയും സമയത്തിനു വിലയുള്ളതാണു... വയ്യാതായ ജനത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും , രാവന്ത്യോളം പണിയെടുത്തു വീട്ടിലെത്താന്‍ പാടുപെടുമ്പോഴും , പിന്നെ നമ്മുടെ റോഡിന്‍റെ ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷിച്ച സമയത്തു എത്താന്‍ കഴിയാത്തതിന്‍റെ ഇടക്കും ഇവരുടെ ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ പല പൊതു ജനത്തിനും പ്രതികരിക്കണം എന്നുണ്ടു .. പക്ഷെ അവര്‍ കൂട്ടമായി പ്രതികരിച്ചു തുടങ്ങിയിട്ടില്ല അത്ര മാത്രം ... കൂട്ടമായി പ്രതികരിച്ചു തുടങ്ങിയാല്‍ ഈ പറഞ്ഞ ആള്‍ക്കാര്‍ തോറ്റുപോകും അതിനു ഒരുപാടു ഉദാഹരണങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടു.... ഇന്നും എല്ലാ ഹര്‍ത്താലുകള്‍ക്കും സാധാരണ ദിവസം പോലെ കടന്നു പോകുന്ന ഒരു സ്ഥലം നമ്മുടെ കേരളത്തില്‍ ഉണ്ടു(ക്ഷമിക്കണം പേരു മറന്നു പോയി)... എന്തിനു ഇന്നലെ നടന്ന ഹര്‍ത്താലില്‍ കോഴിക്കോട്ടെ ജനങ്ങള്‍ കൂട്ടമായി പ്രതികരിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി സര്‍വീസു നടത്താന്‍ തയ്യാറായില്ലേ??...
Subscribe to:
Post Comments (Atom)
No comments:
Post a Comment