Saturday, September 25, 2010

'Common'wealth Private'wealth' ആയതിന്‍റെ നാണക്കേടു.....

ഒരോ ഇന്ത്യാക്കാരനും ഇന്ത്യയെ ഓര്‍ത്തു എത്രയേറെ അഭിമാനിക്കുന്നു... ഒരോ ദിവസവും പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയെ ഓര്‍ത്തു മറ്റുരാജ്യക്കാര്‍ അസൂയപ്പെടുമ്പോള്‍ നമ്മളുടെ മാനം നമ്മള്‍ തന്നെ കപ്പലു കയറ്റുന്ന പരിപാടിയാ നമ്മുടെ വേണ്ടപ്പെട്ടവര്‍ കാണിക്കുന്നേ.... എല്ലാവരും കോമണ്‍വെല്‍ത്തും ഒളിമ്പിക്സും ഒക്കെ ഒരു അഭിമാന പ്രശ്നമായി ഏറ്റെടുത്തു നടത്തപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ അതും കാശുപിടുങ്ങാനുള്ള ഒരു അവസരമായി കണ്ടു കയ്യിട്ടുവാരുന്നതു കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ തൊലി ഉരിഞ്ഞുപോകുന്നു എന്നു പറയുന്നതാവും സത്യം ... കോടികള്‍ മുടക്കി ഉണ്ടാക്കിയ പാലം വെറും ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്കു നഷ്ടമായതു നമ്മുടെ അഭിമാനമാണു.... പാലത്തിനു പിറകേ സ്റ്റേഡിയത്തിലെ തകര്‍ച്ചയും ഉണ്ടായി എത്ര ചെറിയ തകരാറാണു എങ്കിലും അതും നമ്മള്‍ക്കു തന്നെയല്ലേ നാണക്കേടുണ്ടാക്കിയേ... ഈ തകര്‍ച്ചയുടെ ഒക്കെ പേരില്‍ ആരെങ്കിലും സുരക്ഷ ഒരു പ്രശ്നമായിപ്പറഞ്ഞാല്‍ ആരേയാണു നമ്മള്‍ പഴിചാരുക .... ഒരു വഴിപാടുപോലെ ഇതൊക്കെ നിര്‍മ്മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു എന്തുകാര്യമാണു ഉള്ളതു.. തീര്‍ച്ചയായും ഇതെല്ലാം നോക്കി പുരോഗതിയും മറ്റും നോക്കാന്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നു പറഞ്ഞാല്‍ അതിലെന്തു ഔചിത്യമാണു ഉള്ളതു... ഓരോ ഘട്ടത്തിലും പുരോഗതി കണ്ടു വിലയിരുത്തി പിഴവുകള്‍ ഒന്നുമില്ല എന്നു ഉത്തരവാദപ്പെടുത്താന്‍ ആരുമില്ലേ??... പലപ്രാവശ്യം അഴിമതി ആരോപണം ഉണ്ടായിട്ടും ആരും അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ എത്ര ഇന്ത്യാക്കാര്‍ വിശ്വസിക്കും ??... എല്ലാം സംഭവിച്ചു കഴിഞ്ഞു ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ടു എന്താണു കാര്യം ??.... പിന്നെ പണിത പാലം സാധാരണക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണു അതുകൊണ്ടു പങ്കെടുക്കാന്‍ വന്നവര്‍ പേടിക്കേണ്ട എന്ന വിധത്തിലുള്ള വര്‍ത്താനം ചിലര്‍ പറഞ്ഞതായി കേട്ടു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നാം ഒരോരുത്തരും എന്താ പറയുക... സാധാരണക്കാരന്‍റെ ജീവിതത്തിനു ഇവിടെ ഒരു വിലയും ഇല്ലേ??.....

Sunday, September 19, 2010

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...
ലോകത്തിലൊരിടത്തും ഒരു ദുരന്തവും ഉണ്ടാവുന്നില്ല എന്നു അവകാശപ്പെടാന്‍ ആര്‍ക്കും കഴിയുകില്ല പക്ഷെ ഒരേ

തരത്തിലുള്ള.... ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പതിവു പല്ലവി തന്നെ നടത്തുന്നതു

നമ്മുടെ നാട്ടില്‍ മാത്രമല്ലേ??.... നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ ചിലതാണു ബോട്ടു

ദുരന്തവും മദ്യ ദുരന്തവും , വാഹന അപകടങ്ങളും പിന്നെ ലെവല്‍ ക്രോസുകളിലെ അപകടവും എല്ലാം ...

ദുരന്തമുണ്ടായി അടുത്ത കുറേ ദിവസങ്ങളില്‍ നമ്മുടെ നാട്ടിലെ പ്രധാന്‍ ചര്‍ച്ചാവിഷയം ഈ ദുരന്തമായിരിക്കും

... ആ ദുരന്തം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, ബോട്ടിന്‍റേയും മറ്റും

സുരക്ഷാകാലാവധി കഴിഞ്ഞതായിരുന്നു മുന്‍കരുതലുകള്‍ പലതും അവഗണിച്ചു അങ്ങനെ നീണ്ടു പോകുന്ന ഒരോ

പരിഹാരങ്ങളും മറ്റും ... പിന്നെ പതിവു പല്ലവിപോലെ അതിനെ രാഷ്ട്രീയവത്കരിക്കാന്‍ പറ്റുമെങ്കില്‍ അതിനെ രാഷ്ട്രീയ

വത്കരിച്ചു പരസ്പരം പഴിചാരുക... പിന്നെ പതിവുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറേ വഴിതടയല്‍

സമരങ്ങള്‍ തല്ലിപ്പൊളിക്കലുകള്‍ ഇത്രയും ആവുമ്പോഴേക്കും ജനം മടുക്കും ... പിന്നെ കുറേ അന്വേഷണക്കമ്മീഷനേയും

വച്ചു പ്രശ്നം ശുഭപര്യവസായി അവസാനിപ്പിക്കും ... പലപ്പോഴും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ പതിവുപോലെ

പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യും .... ബോട്ടു ദുരന്തമുണ്ടാവുമ്പോള്‍ മിക്കവാറും കേള്‍ക്കാറുള്ളതാണു

സുരക്ഷാകാലാവധി കഴിഞ്ഞ ബോട്ടായിരുന്നു ദുരന്തത്തില്‍ പെട്ടതു എന്നു.. ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബോട്ടില്‍

സഞ്ചരിച്ചു അതില്‍ എഴുതിവച്ചിരുന്നതു സത്യമാണോ എന്നറിയില്ല അതിന്‍റെ സുരക്ഷാ കാലാവധി 2009 ല്‍

കഴിഞ്ഞതാണു... പിന്നെ ടിപ്പറുകളുടെ വേഗതയെ പറ്റിയും സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റിയും കള്ളിന്‍റെ

ലഭ്യതയെ പറ്റിയും ലെവല്‍ ക്രോസ്സിന്‍റെ പരിമിതിയെ പറ്റിയും ബോട്ടിലെ ലൈഫ് ജാക്കറ്റുകളുടെ ലഭ്യതയെ പറ്റിയും ഒക്കെ

തല്ക്കാലം നമ്മള്‍ മറക്കും അടുത്ത ദുരന്തം ഉണ്ടാവുന്നവരെ ... ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത കുറച്ചു

ദിവസങ്ങളില്‍ പതിവുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഘോര ഘോരം വാതോരാതെ പ്രസ്താവനകളും

അന്വേഷണങ്ങളും നടത്തും ...

Friday, September 10, 2010

ഒരു മദ്യ ദുരന്തം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ .....

വീണ്ടും ഒരിക്കല്‍ കൂടി നമ്മുടെ നാട്ടില്‍ വിഷ മദ്യ ദുരന്തം ഉണ്ടായി എന്നു ലജ്ജയോടെ നമ്മുക്കു പറയാം ... അങ്ങനെ

അല്ലാതെ പറഞ്ഞാലും തെറ്റിദ്ധരിക്കേണ്ട ഏറ്റവും കൂടുതല്‍ വരുമാനം മദ്യത്തില്‍ നിന്നാവുമ്പോള്‍ പിന്നെ മദ്യ ദുരന്തം

ഒക്കെ സ്വാഭാവികം ... നമ്മുടെ നാട്ടില്‍ ധാരാളം കള്ളു ഷാപ്പുകള്‍ ഉണ്ടു പക്ഷെ ഇവിടെ എല്ലായിടത്തും വിതരണം

ചെയ്യുവാനാവശ്യമായ കള്ളു ഇവിടെ ചെത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു ഏതൊരാള്‍ക്കും പറയാന്‍ രണ്ടു വട്ടം

ആലോചിക്കണം എന്നു എനിക്കു തോന്നുന്നില്ല... അതുപ്പൊലെ തന്നെ ഓണത്തിനു ക്രിസ്തുമസിനും ന്യൂഇയറിനും പിന്നെ

ഉത്സവത്തിനും പെരുന്നാളിനും ഒക്കെ ഈ പറഞ്ഞ കള്ളു ഷാപ്പില്‍ നിന്നും "കലക്ക് " എന്നറിയപ്പെടുന്ന കള്ളല്ലാതെ

ശുദ്ധമായ കള്ളു കിട്ടില്ല എന്നു കൊച്ചു കുട്ടികള്‍ പോലും പറയും .... പക്ഷെ ഈ പറഞ്ഞ കാര്യം അറിയാമായിട്ടും

ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിലെ കുറെ ആള്‍ക്കാരുണ്ടു ... ആരാണു എന്നു എന്നൊന്നും ഞാന്‍

പറയാതെ എല്ലാവര്‍ക്കും അറിയാം ...
പക്ഷെ സ്ഥിരം ക്വോട്ടയും വാങ്ങിച്ചു അവര്‍ ഇതൊന്നും കണ്ട മട്ടുകാണിക്കില്ല... സത്യസന്ധമായി എല്ലാ

വാറ്റുകാരേയും വ്യാജന്മാരേയും മറ്റും വെള്ളം കുടിപ്പിച്ച നമ്മുടേ ഋഷിരാജ് സിങ്ങിനെ പോലെ ഉള്ളവരെ ഇവിടെ നിന്നും

കെട്ടുകെട്ടിച്ചതു നമ്മുടെ എല്ലാപാര്‍ട്ടിക്കാരും ചേര്‍ന്നല്ലേ... മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആയതു കൊണ്ടു

സത്യം അറിയില്ല... എന്നാലും ഈ മദ്യദുരന്തം ഉണ്ടാവുന്നതിനു മുന്‍പു തന്നെ വിജിലന്‍സു വ്യാജമദ്യത്തെ കുറിച്ചു

മുന്നറിയിപ്പു കൊടുത്തതായി കണ്ടു... ഇതു കണ്ടില്ല എന്നു പറയുന്ന നമ്മുടെ ജനപ്രതിനിധിയായ മന്ത്രിയോടു നമ്മള്‍

എന്താ ചോദിക്കുക??...
"സാറിനു അല്ലേല്‍ പിന്നെ ഈ റിപ്പോര്‍ട്ടു ആര്‍ക്കാ അവര്‍ വിജിലന്‍സുകാര്‍ സമര്‍പ്പിച്ചതെന്നോ??"...
"അതോ സാറിനു ഇതൊന്നും നോക്കാന്‍ തീരെ സമയമില്ലേ സാറേ എന്നോ??"
എന്തു ചോദിച്ചാലും ഇതു രാഷ്ടീയാട്ടിമറി ആണു എന്നും പകപോക്കലാണു എന്നും അല്ലാതെ സാറിനെന്താ പറയാന്‍

കഴിയുക??...
ഇനിയൊരു ചോദ്യം കൂടി തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കുക....
വ്യാജകള്ളു ദുരന്തത്തില്‍ മരിച്ചവര്‍ക്കു 5 ലക്ഷം രൂപയും കണ്ണു പോയവര്‍ക്കു 4 ലക്ഷം രൂപയും കൊടുക്കും എന്നു

കണ്ടു... " മദ്യം വിഷമാണു അതു ആരോഗ്യത്തിനു ഹാനികരമാണു " എന്ന വാക്യം കണ്ടിട്ടും കുടിക്കാന്‍ പോയവര്‍ക്കാണു

ഈ നഷ്ടപരിഹാരം എന്നോര്‍ക്കുക... നമ്മുടെ നാട്ടില്‍ ചികിത്സിക്കാന്‍ പൈസ ഇല്ലത്തതിന്‍റെ പേരില്‍ മരണത്തിനു

അകപ്പെടുന്ന എത്രയോ ആള്‍ക്കാരുണ്ടു?? അല്ല എങ്കില്‍ ഗവണ്‍മെന്‍റു ആസ്പത്രിയുടെ അനാസ്തകൊണ്ടു അനാഥമാകുന്ന എത്രയോ

കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു??... കയ്യിലിരുന്ന കാശിനു വെള്ളമടിക്കാന്‍ പോയപ്പോള്‍ ദുരന്തമുണ്ടായവര്‍ക്കു

ലക്ഷങ്ങള്‍ കൊടുക്കാമെങ്കില്‍ ഈ പറഞ്ഞ പാവങ്ങള്‍ക്കും എന്തെങ്കിലും കൊടുത്തു കൂടേ??... ഇനിയും ബാക്കിയുള്ള ഒരു

ചോദ്യം എല്ലാവര്‍ക്കും അറിയാം കേരളത്തിലെ എല്ലാ ഷാപ്പുകളിലേക്കും കള്ളു ഏറ്റവും കൂടുതലായി എത്തുന്നതു

പാലക്കാടന്‍ കള്ളാണു... ആരോ ചെയ്ത തെറ്റിനു വേണ്ടി ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പാലക്കാട്ടുനിന്നും പുറത്തേക്കു

കള്ളു കൊണ്ടു പോകേണ്ട എന്നു പറഞ്ഞതിന്‍റെ ഔചിത്യം എന്താണു... ഈ കൊണ്ടുപോകുന്നതൊക്കെ പരിശോധിക്കാന്‍ അല്ലേ നമ്മള്‍

കുറേ ഉദ്യോഗസ്തരെ വച്ചിരിക്കുന്നേ?? അവര്‍ക്കു വയ്യേ??