വീണ്ടും ഒരിക്കല്‍ കൂടി നമ്മുടെ നാട്ടില്‍ വിഷ മദ്യ ദുരന്തം ഉണ്ടായി എന്നു ലജ്ജയോടെ നമ്മുക്കു പറയാം ... അങ്ങനെ
അല്ലാതെ പറഞ്ഞാലും തെറ്റിദ്ധരിക്കേണ്ട ഏറ്റവും കൂടുതല്‍ വരുമാനം മദ്യത്തില്‍ നിന്നാവുമ്പോള്‍ പിന്നെ മദ്യ ദുരന്തം
ഒക്കെ സ്വാഭാവികം ... നമ്മുടെ നാട്ടില്‍ ധാരാളം കള്ളു ഷാപ്പുകള്‍ ഉണ്ടു പക്ഷെ ഇവിടെ എല്ലായിടത്തും വിതരണം
ചെയ്യുവാനാവശ്യമായ കള്ളു ഇവിടെ ചെത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു ഏതൊരാള്‍ക്കും പറയാന്‍ രണ്ടു വട്ടം
ആലോചിക്കണം എന്നു എനിക്കു തോന്നുന്നില്ല... അതുപ്പൊലെ തന്നെ ഓണത്തിനു ക്രിസ്തുമസിനും ന്യൂഇയറിനും പിന്നെ
ഉത്സവത്തിനും പെരുന്നാളിനും ഒക്കെ ഈ പറഞ്ഞ കള്ളു ഷാപ്പില്‍ നിന്നും "കലക്ക് " എന്നറിയപ്പെടുന്ന കള്ളല്ലാതെ
ശുദ്ധമായ കള്ളു കിട്ടില്ല എന്നു കൊച്ചു കുട്ടികള്‍ പോലും പറയും .... പക്ഷെ ഈ പറഞ്ഞ കാര്യം അറിയാമായിട്ടും
ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിലെ കുറെ ആള്‍ക്കാരുണ്ടു ... ആരാണു എന്നു എന്നൊന്നും ഞാന്‍
പറയാതെ എല്ലാവര്‍ക്കും അറിയാം ...
പക്ഷെ സ്ഥിരം ക്വോട്ടയും വാങ്ങിച്ചു അവര്‍ ഇതൊന്നും കണ്ട മട്ടുകാണിക്കില്ല... സത്യസന്ധമായി എല്ലാ
വാറ്റുകാരേയും വ്യാജന്മാരേയും മറ്റും വെള്ളം കുടിപ്പിച്ച നമ്മുടേ ഋഷിരാജ് സിങ്ങിനെ പോലെ ഉള്ളവരെ ഇവിടെ നിന്നും
കെട്ടുകെട്ടിച്ചതു നമ്മുടെ എല്ലാപാര്‍ട്ടിക്കാരും ചേര്‍ന്നല്ലേ... മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആയതു കൊണ്ടു
സത്യം അറിയില്ല... എന്നാലും ഈ മദ്യദുരന്തം ഉണ്ടാവുന്നതിനു മുന്‍പു തന്നെ വിജിലന്‍സു വ്യാജമദ്യത്തെ കുറിച്ചു
മുന്നറിയിപ്പു കൊടുത്തതായി കണ്ടു... ഇതു കണ്ടില്ല എന്നു പറയുന്ന നമ്മുടെ ജനപ്രതിനിധിയായ മന്ത്രിയോടു നമ്മള്‍
എന്താ ചോദിക്കുക??...
"സാറിനു അല്ലേല്‍ പിന്നെ ഈ റിപ്പോര്‍ട്ടു ആര്‍ക്കാ അവര്‍ വിജിലന്‍സുകാര്‍ സമര്‍പ്പിച്ചതെന്നോ??"...
"അതോ സാറിനു ഇതൊന്നും നോക്കാന്‍ തീരെ സമയമില്ലേ സാറേ എന്നോ??"
എന്തു ചോദിച്ചാലും ഇതു രാഷ്ടീയാട്ടിമറി ആണു എന്നും പകപോക്കലാണു എന്നും അല്ലാതെ സാറിനെന്താ പറയാന്‍
കഴിയുക??...
ഇനിയൊരു ചോദ്യം കൂടി തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കുക....
വ്യാജകള്ളു ദുരന്തത്തില്‍ മരിച്ചവര്‍ക്കു 5 ലക്ഷം രൂപയും കണ്ണു പോയവര്‍ക്കു 4 ലക്ഷം രൂപയും കൊടുക്കും എന്നു
കണ്ടു... " മദ്യം വിഷമാണു അതു ആരോഗ്യത്തിനു ഹാനികരമാണു " എന്ന വാക്യം കണ്ടിട്ടും കുടിക്കാന്‍ പോയവര്‍ക്കാണു
ഈ നഷ്ടപരിഹാരം എന്നോര്‍ക്കുക... നമ്മുടെ നാട്ടില്‍ ചികിത്സിക്കാന്‍ പൈസ ഇല്ലത്തതിന്‍റെ പേരില്‍ മരണത്തിനു
അകപ്പെടുന്ന എത്രയോ ആള്‍ക്കാരുണ്ടു?? അല്ല എങ്കില്‍ ഗവണ്‍മെന്‍റു ആസ്പത്രിയുടെ അനാസ്തകൊണ്ടു അനാഥമാകുന്ന എത്രയോ
കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു??... കയ്യിലിരുന്ന കാശിനു വെള്ളമടിക്കാന്‍ പോയപ്പോള്‍ ദുരന്തമുണ്ടായവര്‍ക്കു
ലക്ഷങ്ങള്‍ കൊടുക്കാമെങ്കില്‍ ഈ പറഞ്ഞ പാവങ്ങള്‍ക്കും എന്തെങ്കിലും കൊടുത്തു കൂടേ??... ഇനിയും ബാക്കിയുള്ള ഒരു
ചോദ്യം എല്ലാവര്‍ക്കും അറിയാം കേരളത്തിലെ എല്ലാ ഷാപ്പുകളിലേക്കും കള്ളു ഏറ്റവും കൂടുതലായി എത്തുന്നതു
പാലക്കാടന്‍ കള്ളാണു... ആരോ ചെയ്ത തെറ്റിനു വേണ്ടി ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പാലക്കാട്ടുനിന്നും പുറത്തേക്കു
കള്ളു കൊണ്ടു പോകേണ്ട എന്നു പറഞ്ഞതിന്‍റെ ഔചിത്യം എന്താണു... ഈ കൊണ്ടുപോകുന്നതൊക്കെ പരിശോധിക്കാന്‍ അല്ലേ നമ്മള്‍
കുറേ ഉദ്യോഗസ്തരെ വച്ചിരിക്കുന്നേ?? അവര്‍ക്കു വയ്യേ??
സത്യസന്ധമായി എല്ലാ വാറ്റുകാരേയും വ്യാജന്മാരേയും മറ്റും വെള്ളം കുടിപ്പിച്ച നമ്മുടേ ഋഷിരാജ് സിങ്ങിനെ പോലെ ഉള്ളവരെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചതു നമ്മുടെ എല്ലാപാര്‍ട്ടിക്കാരും ചേര്‍ന്നല്ലേ...
ReplyDeleteവിജിലന്‍സു വ്യാജമദ്യത്തെ കുറിച്ചു മുന്നറിയിപ്പു കൊടുത്തതായി കണ്ടു... ഇതു കണ്ടില്ല എന്നു പറയുന്ന നമ്മുടെ ജനപ്രതിനിധിയായ മന്ത്രിയോടു നമ്മള്‍ എന്താ ചോദിക്കുക??...
"സാറിനു അല്ലേല്‍ പിന്നെ ഈ റിപ്പോര്‍ട്ടു ആര്‍ക്കാ അവര്‍ വിജിലന്‍സുകാര്‍ സമര്‍പ്പിച്ചതെന്നോ??"...
" മദ്യം വിഷമാണു അതു ആരോഗ്യത്തിനു ഹാനികരമാണു " എന്ന വാക്യം കണ്ടിട്ടും കുടിക്കാന്‍ പോയവര്‍ക്കാണു ഈ നഷ്ടപരിഹാരം എന്നോര്‍ക്കുക... നമ്മുടെ നാട്ടില്‍ ചികിത്സിക്കാന്‍ പൈസ ഇല്ലത്തതിന്‍റെ പേരില്‍ മരണത്തിനു
അകപ്പെടുന്ന എത്രയോ ആള്‍ക്കാരുണ്ടു?? അല്ല എങ്കില്‍ ഗവണ്‍മെന്‍റു ആസ്പത്രിയുടെ അനാസ്തകൊണ്ടു അനാഥമാകുന്ന എത്രയോ കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു??.