Sunday, September 19, 2010

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...
ലോകത്തിലൊരിടത്തും ഒരു ദുരന്തവും ഉണ്ടാവുന്നില്ല എന്നു അവകാശപ്പെടാന്‍ ആര്‍ക്കും കഴിയുകില്ല പക്ഷെ ഒരേ

തരത്തിലുള്ള.... ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പതിവു പല്ലവി തന്നെ നടത്തുന്നതു

നമ്മുടെ നാട്ടില്‍ മാത്രമല്ലേ??.... നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ ചിലതാണു ബോട്ടു

ദുരന്തവും മദ്യ ദുരന്തവും , വാഹന അപകടങ്ങളും പിന്നെ ലെവല്‍ ക്രോസുകളിലെ അപകടവും എല്ലാം ...

ദുരന്തമുണ്ടായി അടുത്ത കുറേ ദിവസങ്ങളില്‍ നമ്മുടെ നാട്ടിലെ പ്രധാന്‍ ചര്‍ച്ചാവിഷയം ഈ ദുരന്തമായിരിക്കും

... ആ ദുരന്തം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, ബോട്ടിന്‍റേയും മറ്റും

സുരക്ഷാകാലാവധി കഴിഞ്ഞതായിരുന്നു മുന്‍കരുതലുകള്‍ പലതും അവഗണിച്ചു അങ്ങനെ നീണ്ടു പോകുന്ന ഒരോ

പരിഹാരങ്ങളും മറ്റും ... പിന്നെ പതിവു പല്ലവിപോലെ അതിനെ രാഷ്ട്രീയവത്കരിക്കാന്‍ പറ്റുമെങ്കില്‍ അതിനെ രാഷ്ട്രീയ

വത്കരിച്ചു പരസ്പരം പഴിചാരുക... പിന്നെ പതിവുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറേ വഴിതടയല്‍

സമരങ്ങള്‍ തല്ലിപ്പൊളിക്കലുകള്‍ ഇത്രയും ആവുമ്പോഴേക്കും ജനം മടുക്കും ... പിന്നെ കുറേ അന്വേഷണക്കമ്മീഷനേയും

വച്ചു പ്രശ്നം ശുഭപര്യവസായി അവസാനിപ്പിക്കും ... പലപ്പോഴും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ പതിവുപോലെ

പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യും .... ബോട്ടു ദുരന്തമുണ്ടാവുമ്പോള്‍ മിക്കവാറും കേള്‍ക്കാറുള്ളതാണു

സുരക്ഷാകാലാവധി കഴിഞ്ഞ ബോട്ടായിരുന്നു ദുരന്തത്തില്‍ പെട്ടതു എന്നു.. ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബോട്ടില്‍

സഞ്ചരിച്ചു അതില്‍ എഴുതിവച്ചിരുന്നതു സത്യമാണോ എന്നറിയില്ല അതിന്‍റെ സുരക്ഷാ കാലാവധി 2009 ല്‍

കഴിഞ്ഞതാണു... പിന്നെ ടിപ്പറുകളുടെ വേഗതയെ പറ്റിയും സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റിയും കള്ളിന്‍റെ

ലഭ്യതയെ പറ്റിയും ലെവല്‍ ക്രോസ്സിന്‍റെ പരിമിതിയെ പറ്റിയും ബോട്ടിലെ ലൈഫ് ജാക്കറ്റുകളുടെ ലഭ്യതയെ പറ്റിയും ഒക്കെ

തല്ക്കാലം നമ്മള്‍ മറക്കും അടുത്ത ദുരന്തം ഉണ്ടാവുന്നവരെ ... ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത കുറച്ചു

ദിവസങ്ങളില്‍ പതിവുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഘോര ഘോരം വാതോരാതെ പ്രസ്താവനകളും

അന്വേഷണങ്ങളും നടത്തും ...

No comments:

Post a Comment