Saturday, September 25, 2010
'Common'wealth Private'wealth' ആയതിന്‍റെ നാണക്കേടു.....
ഒരോ ഇന്ത്യാക്കാരനും ഇന്ത്യയെ ഓര്‍ത്തു എത്രയേറെ അഭിമാനിക്കുന്നു... ഒരോ ദിവസവും പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയെ ഓര്‍ത്തു മറ്റുരാജ്യക്കാര്‍ അസൂയപ്പെടുമ്പോള്‍ നമ്മളുടെ മാനം നമ്മള്‍ തന്നെ കപ്പലു കയറ്റുന്ന പരിപാടിയാ നമ്മുടെ വേണ്ടപ്പെട്ടവര്‍ കാണിക്കുന്നേ.... എല്ലാവരും കോമണ്‍വെല്‍ത്തും ഒളിമ്പിക്സും ഒക്കെ ഒരു അഭിമാന പ്രശ്നമായി ഏറ്റെടുത്തു നടത്തപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ അതും കാശുപിടുങ്ങാനുള്ള ഒരു അവസരമായി കണ്ടു കയ്യിട്ടുവാരുന്നതു കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ തൊലി ഉരിഞ്ഞുപോകുന്നു എന്നു പറയുന്നതാവും സത്യം ... കോടികള്‍ മുടക്കി ഉണ്ടാക്കിയ പാലം വെറും ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്കു നഷ്ടമായതു നമ്മുടെ അഭിമാനമാണു.... പാലത്തിനു പിറകേ സ്റ്റേഡിയത്തിലെ തകര്‍ച്ചയും ഉണ്ടായി എത്ര ചെറിയ തകരാറാണു എങ്കിലും അതും നമ്മള്‍ക്കു തന്നെയല്ലേ നാണക്കേടുണ്ടാക്കിയേ... ഈ തകര്‍ച്ചയുടെ ഒക്കെ പേരില്‍ ആരെങ്കിലും സുരക്ഷ ഒരു പ്രശ്നമായിപ്പറഞ്ഞാല്‍ ആരേയാണു നമ്മള്‍ പഴിചാരുക .... ഒരു വഴിപാടുപോലെ ഇതൊക്കെ നിര്‍മ്മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു എന്തുകാര്യമാണു ഉള്ളതു.. തീര്‍ച്ചയായും ഇതെല്ലാം നോക്കി പുരോഗതിയും മറ്റും നോക്കാന്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നു പറഞ്ഞാല്‍ അതിലെന്തു ഔചിത്യമാണു ഉള്ളതു... ഓരോ ഘട്ടത്തിലും പുരോഗതി കണ്ടു വിലയിരുത്തി പിഴവുകള്‍ ഒന്നുമില്ല എന്നു ഉത്തരവാദപ്പെടുത്താന്‍ ആരുമില്ലേ??... പലപ്രാവശ്യം അഴിമതി ആരോപണം ഉണ്ടായിട്ടും ആരും അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ എത്ര ഇന്ത്യാക്കാര്‍ വിശ്വസിക്കും ??... എല്ലാം സംഭവിച്ചു കഴിഞ്ഞു ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ടു എന്താണു കാര്യം ??.... പിന്നെ പണിത പാലം സാധാരണക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണു അതുകൊണ്ടു പങ്കെടുക്കാന്‍ വന്നവര്‍ പേടിക്കേണ്ട എന്ന വിധത്തിലുള്ള വര്‍ത്താനം ചിലര്‍ പറഞ്ഞതായി കേട്ടു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നാം ഒരോരുത്തരും എന്താ പറയുക... സാധാരണക്കാരന്‍റെ ജീവിതത്തിനു ഇവിടെ ഒരു വിലയും ഇല്ലേ??.....
Subscribe to:
Post Comments (Atom)
No comments:
Post a Comment