Saturday, January 1, 2011

വാക്കൌട്ടും സഭാസ്തംഭനം (സ്ഥംഭനവും) ശരിയോ തെറ്റോ??

   നമ്മുടെ കേന്ദ്രത്തിലായാലും കേരളത്തിലായാലും പാര്‍ല്യമെന്‍റു നീയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പ്രധാന ആലോചന ഈ പ്രാവശ്യം എങ്ങനെ സമ്മേളനം അലങ്കോലമാക്കാം എന്നുള്ളതാണു... ഇതിലെ പ്രധാന കാര്യം ഇവര്‍ എന്തിനു വേണ്ടിയാണോ ഈ പറഞ്ഞ സമ്മേളനം അലങ്കോലപ്പെടുത്തുന്നതു, സമ്മേളനം കഴിയുന്നതോടെ അവിടെ ഉപേക്ഷിച്ചിട്ടു പോരും ... രാജ്യത്തേയും സംസ്ഥാനത്തേയും പല വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും മറ്റുപല പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ട സമയത്തു രാവിലെ വന്നു ഒരു കാര്യത്തിന്‍റെ പേരില്‍ സഭയും സ്തംഭിപ്പിച്ചു സ്ഥംഭിപ്പിച്ചു പോകുന്നതോടെ എല്ലാം കഴിയും .... ഇതു നമ്മുടെ രാജ്യത്തിനു നല്ലതാണോ??.. ഈ സഭ സ്തംഭിപ്പിക്കലല്ലാതെ സ്ഥംഭിപ്പിക്കലല്ലാതെ മറ്റു സമരപരിപാടികള്‍ ഒന്നും നമ്മുടെ ഈ പറഞ്ഞ ജനപ്രതിനിധികള്‍ക്കു അറിയില്ലേ??... സമരം നടത്തുന്ന സമയത്തു നമ്മുടെ രാഷ്ട്രപിതാവു സ്വീകരിച്ച നിരാഹാരം പോലെയുള്ള സമര പരിപാടികള്‍ നടത്താന്‍ നമ്മുടെ ഏതേലും ജനപ്രതിനിധികള്‍ക്കു ആവുമോ??.. അതല്ല എങ്കില്‍ സമ്മേളനത്തിലെ പരിപാടികള്‍ കഴിഞ്ഞുള്ള സമയത്തു ഈ പറഞ്ഞ സമരം നടത്താന്‍ നമ്മുടെ ഈ പ്രതിനിധികള്‍ക്കു കഴിയുമോ??... ഇതിലെല്ലാം പ്രധാനം ഈ വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതോടെ ഇവരുടെ ഉത്തരവാദിത്വം കഴിയുകയാണോ??... ഇവര്‍ വാക്കൌട്ടു നടത്തിയ എല്ലാ വിഷയങ്ങളും ഇവിടെ നിരത്തി എഴുതാന്‍ എനിക്കറിയില്ല ... എന്നാലും ചിലവ ഇവിടെ കുറിക്കാം ... ഒരിക്കല്‍ നമ്മുടെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കു നിലവാരം കുറവാണു എന്നു കണ്ടുപിടിച്ചു.... പ്രതിപക്ഷം ​ശക്തമായി ആഞ്ഞടിച്ചു എങ്ങനേയാ അടുത്ത ദിവസത്തെ സമ്മേളനത്തില്‍ നിന്നും അവര്‍ വാക്കൌട്ടു നടത്തി.... പക്ഷേ അതു കൊണ്ടു ഈ പറഞ്ഞ പ്രശ്നത്തിനു പരിഹാരം കണ്ടോ??... ആവോ അതിപ്പോ നടന്നാലെന്താ ഇല്ലേല്‍ എന്താ ...  പിന്നെയും വന്നു അടുത്ത വിഷയം നമ്മുടെ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യുന്ന സിറിഞ്ചുകളില്‍ മുഴുവന്‍ അഴുക്കും പൊടിയും പ്രതികരണം അതുപോലെ തന്നെ... ഒടുവില്‍ ദാ സ്കുളില്‍ വിതരണം ചെയ്യുന്ന അരിയില്‍ വിഷാംശം ഉണ്ടു .. കേട്ടപാടെ എല്ലാവരും ഞെട്ടി കൂട്ടത്തില്‍ നമ്മുടെ ജനപ്രതിനിധികളും തീരുമാനിച്ചു നാളെ വാക്കൌട്ടു നടത്തിയേക്കാം ... പാവം നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ കാര്യം എന്തായോ എന്തോ?? ...

ഇവിടെ കുറിച്ചതു എന്‍റെ ചിന്തയാണു നിങ്ങള്‍ക്കു തോന്നുന്നതു ഇവിടെ കുറിക്കാന്‍ മറക്കരുതേ ... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ഇവരുടെ ഈ നയം ശരിയോ തെറ്റോ??

6 comments:

  1. വായിച്ചിട്ടു വെറുതേ പോവല്ലേ നിങ്ങളുടെ മനസ്സില്‍ തോന്നുന്നതു തുറന്നു പറയൂ...

    ReplyDelete
  2. രാഷ്ട്ര പിതാവ് ജനാദിപത്യം നടപ്പിലാകാന്‍ ആശിച്ചു

    രാഷ്ട്രീയക്കാര്‍ ജന ആദിപത്ത്യം നടപ്പിലാക്കാന്‍ ആശിക്കുന്നു

    'പസ്തംബം മഹാശ്ചര്യം എനിക്കും കിട്ടണം പണം '

    ReplyDelete
  3. സ്തംഭനം (ശരിയായ പദം?) നല്ലതല്ല എന്ത് തന്നെയായാലും.

    ഒരു കാര്യമറിയാവോ,
    ഒട്ടുമിക്ക സുപ്രധാന ബില്ലുകളും (അത് നല്ലതായാലും മോശമായാലും) ഭരണപക്ഷം പാസ്സാക്കുന്നത് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്ന വേളയിലാണ്. സ്തംഭനത്തില്‍ അത് നടക്കില്ലെന്ന് തോന്നുന്നു. ബഹിഷ്കരണത്തേക്കാള്‍ നല്ലത് സ്തംഭനം തന്നെ!!

    ReplyDelete
  4. പ്രതിപക്ഷം എന്നാല്‍ എന്തിനെയും എതിര്‍ക്കുകയെന്നതാണ് നമ്മുടെ നാട്ടിലെ പ്രതേകിച്ചു കേരളത്തിലെ സ്ഥിതി

    ReplyDelete
  5. പോസിറ്റീവ് ആറ്റിറ്റ്യൂഡ് നമ്മുടെ രാഷ്ട്രീയക്കാർ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.

    ഒപ്പം ഹിപ്പോക്രസി ഒഴിവാക്കുകയും വേണം.

    പാർലമെന്റിൽ ബഹിഷ്കരണത്തെ വിമർശിക്കുകയും
    നിയമസഭയിൽ ബഹിഷ്കരണം നടത്തുകയും
    ഒരേ സമയം പാടില്ല.
    മറിച്ചും.
    അത് ഏതു പാർട്ടിയായാലും!

    ReplyDelete
  6. @കൊമ്പാ അതാണു... ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി എന്നൊക്കൊയാ പറയുന്നെ...
    @നിശാസുരഭി.... ഈ ബില്ലൊക്കെ ആരു അവതരിപ്പിച്ചു എന്നു നോക്കാന്‍ ഇവര്‍ക്കെവിടുന്നന്നേ നേരം ... പണ്ടു സ്കൂളില്‍ പിള്ളേര്‍ ക്രിക്കറ്റു കളികാണാന്‍ കാരണം ഉണ്ടാക്കി സമരം ഒക്കെ ഉണ്ടാക്കി എന്നു കേട്ടിട്ടുണ്ടു ഇതു ഏതാണ്ടു അതുപോലെയാ...
    @അന്വേഷി ... അതെ വികസനം ആയാലും കൊള്ളാം അല്ലേലും കൊള്ളാം ഭരണവര്‍ഗ്ഗം ചെയ്യുന്നതു എല്ലാം തെറ്റു അതിപ്പോ ഏതു പാര്‍ട്ടി ആയാലും ....
    @ജയന്‍ ഏവൂര്‍ ... നമ്മളെല്ലാം ആഗ്രഹിക്കുന്നതു ആ ആറ്റിറ്റ്യൂഡിനെ കുറിച്ചാ.. പക്ഷെ എന്തു ചെയ്യാന്‍ ... രണ്ടാമതു പറഞ്ഞതാണു ഏറ്റവും വലിയ വിരൊധാഭാസം കേന്ദ്രത്തില്‍ അവര്‍ ഒന്നു പറയും കേരളത്തില്‍ വേറേ ഒന്നും ...

    @കമന്‍റിയ എല്ലാവര്‍ക്കും എന്‍റെ പ്രത്യേക നന്ദി....

    ReplyDelete