ഞാന്‍ എന്‍റെ ജിവിതത്തില്‍ പലരില്‍ നിന്നും നല്ല ഗുണങ്ങള്‍ കണ്ടു പടിക്കാന്‍ ശ്രമിച്ചിട്ടുണ്ടു... അക്കൂട്ടത്തില്‍ ചിലതു കിട്ടിയതു ഈ കുഞ്ഞു പെങ്ങളില്‍ നിന്നാണു.. ഇതിവിടെ എഴുതുന്നതു വേറെ ഒന്നും കൊണ്ടല്ല ജീവിതത്തില്‍ ഓട്ടനവധി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും ഒരു കുടുമ്പം ഒറ്റക്കു ചുമലിലേറ്റിയ ഒരു കുട്ടി.. ഇവളെ ഞാന്‍ പരിചപ്പെടുത്താം .. കേരളത്തില്‍ ഒരു ഗ്രാമത്തില്‍ ജനിച്ച കുട്ടി.. ഒരു അനിയത്തി അച്ഛന്‍ അമ്മ... ഞാന്‍ പരിചയപ്പെടുന്നതു... ഒരു നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റിലൂടെയാണു.. 2005 ല്‍ ആണു പരിചപ്പെട്ടതു... എന്‍റെ ഒരു സഹപാഠി ആണു എന്നു കരുതിയാണു ഒരു മെസ്സേജു അയച്ചതു.. അല്ല എന്നു പറഞ്ഞപ്പോള്‍ അതു വെറും ഫോര്‍വേഡിങ്ങിലേക്കു മാത്രമായി ആ ബന്ധം ... അങ്ങനെ ഒരിക്കല്‍ ജീവിതത്തില്‍ ഇല്ലാത്തവന്‍റെ വിഷമങ്ങളെ കുറിച്ചു ഒരു ഫോര്‍വേഡ് അയച്ചു... അന്നു അതിലെ ഒരു വരി എന്നേയും സ്പര്‍ശിച്ചു... ജീവിതത്തില്‍ ഒരു പെങ്ങളില്ലാതെ വരുമ്പോഴേ അതില്ലാത്തവന്‍റെ വിഷമം മനസ്സിലാവൂ എന്ന വാക്യം .. അതിനു മറുപടിയായി ഞാനും ഒരു വരി അവള്‍ക്കെഴുതി... അതേ എനിക്കറിയാം ഒരു
പെങ്ങളില്ലാത്തവന്‍റെ വിഷമം എന്നു ...തിരിച്ചു അവളും എഴുതി എടുത്തോളൂ ചേട്ടായിയുടെ സ്വന്തം പെങ്ങളായി എന്നെ എടുത്തോളൂ എന്നു... പതുക്കെ പതുക്കെ ഒരു പെങ്ങളുടെ സാമീപ്യം എനിക്കു തന്നു.. അറിയുന്തോറും അറിയുന്തോറും എനിക്കു അവളോടു ശരിക്കും ബഹുമാനം തോന്നി... വീട്ടില്‍ അച്ഛനും അമ്മയും ആയിരുന്നു.... അച്ഛനു ഡയലിസിസിനു പണം കണ്ടെത്തണം അനിയത്തിയുടെ പഠനം പിന്നെ വീട്ടിലെ ചിലവുകള്‍ ... ഇതെല്ലാം ആയിരുന്നു അവളുടെ കൂട്ടു... ഇതെല്ലാം ആയിരുന്നെങ്കിലും അവള്‍ എല്ലാം നേരിട്ടിരുന്നതു ധൈര്യത്തോടു കൂടി തന്നെ ആയിരുന്നു... കിട്ടാവുന്ന എല്ലായിടത്തുനിന്നും കടം വാങ്ങി അവള്‍ അവളുടെ അച്ഛനെ ശുശ്രൂഷിച്ചു എന്നു വേണം പറയാന്‍ .... പ്രതീക്ഷ ഇല്ല എന്നു അറിയാമായിരുന്നപ്പോളും അവള്‍ പറഞ്ഞിട്ടുണ്ടു, ഞാന്‍ ഇനിയും ചികിത്സിക്കും എവിടെ നിന്നു കടം വാങ്ങിയിട്ടാണേലും ... ബാഗ്ലൂരില്‍ വച്ചു എല്ലാ ശനിയാഴ്ച്ചയും വിളിക്കുമായിരുന്നു എന്നെങ്കിലും വിളിക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍ തിരിച്ചു വിളിച്ചിരിക്കും ...വിളിക്കുമ്പോള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അവളുടെ ശബ്ദം ഈടറുന്നതു ഞാന്‍ കേട്ടിട്ടില്ല എത്ര ദുഖങ്ങളുണ്ടെങ്കിലും കടം ഒക്കെ വാങ്ങി ചികിത്സിക്കുമ്പോഴും അവളെ കുടുമ്പക്കാര്‍ നിഷേധി എന്നു വിളിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ടു.. അവളുടെ ഇഷ്ടത്തിനാണു പോലും ചികിത്സിക്കാന്‍ കൊണ്ടുപോകുന്നേ... പക്ഷെ അവള്‍ അതിലൊന്നും തകര്‍ന്നില്ല... ഒടുവില്‍ വിധിയും അവളെ കൈ വേടിഞ്ഞു... ഒരു ദിവസം എന്‍റെ മൊബൈലില്‍ ഒരു സന്ദേശം വന്നു...
ചേട്ടായി ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ പോയി എന്നു... അവള്‍ അതു ആദ്യം അറിയിച്ചകൂട്ടത്തില്‍ എന്നെയും അറിയിച്ചു... അന്നു ഞാന്‍ മനസ്സിലാക്കി അവളുടെ സ്നേഹം ...പിന്നെ പതുക്കെ അതില്‍ നിന്നും മുക്ത ആയി ജീവിതത്തിലേക്കു തിരിച്ചു വന്നു.. ജോലി ചെയ്തു പതുക്കെ പതുക്കെ കടങ്ങള്‍ കുറേച്ചേ ഒക്കെ വീട്ടി... സ്വന്തം വീട്ടില്‍ നിന്നും എവിടെ എങ്കിലും പോകാനുണ്ടെങ്കില്‍ അവളായിരുന്നു പോകുന്നേ അതിനും അവള്‍ കുറേ പഴി കുടുമ്പക്കാരില്‍ നിന്നും കേട്ടു.. നിഷേധി എന്നു അവര്‍ അവളെ വീണ്ടും വിളിച്ചു... ഒപ്പം ഒഫീസിലും അവള്‍ക്കു പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടു അതു ഒരുപക്ഷേ അവളുടെ കഴിവു കേടു കൊണ്ടല്ലാ എന്നുള്ളതു അറിയാവുന്ന ഒരു വ്യക്തികളില്‍ ഞാനും ഉണ്ടു എന്നു മാത്രം പറയാം ... ഇതിന്‍റെയിടക്കു പല കല്യാണ ആലോചനകളും വന്നു... തരക്കേടില്ലാത്ത പല ആലോചനകളും വന്നപ്പോള്‍ അവളുടെ നിബന്ധന ഒന്നു മാത്രമായിരുന്നു അനിയത്തിയേയും അമ്മയേയും അവളുടെ ജോലി കൊണ്ടു പോറ്റണം ... അങ്ങനെ വന്ന ആലോചനകള്‍ ഒരോന്നായി മുടങ്ങി... ഒടുവില്‍ ഒരു കല്യാണം നടക്കും എന്നായപ്പോള്‍ വീട്ടുകാരറിഞ്ഞു വന്നപയ്യനെ അവള്‍ക്കു നേരത്തേ അറിയാവുന്നതായിരുന്നില്ലേ.. അങ്ങനെ എല്ലാം തീരുമാനിച്ചിട്ടല്ലേ ഞങ്ങളെ അറിയിച്ചേ എന്നു... പതിവുപോലെ തകരാതെ അവള്‍ പറഞ്ഞു നിഷേധി ആയി എന്നു വേണ്ട ആ കല്യാണ ആലോചന നമ്മുക്കു വേണ്ട എന്നു വയ്ക്കാം
... അങ്ങനെ ആ കല്യാണ ആലോചനയും വേണ്ട എന്നു വച്ചു.. ആയിടക്കു അവള്‍ ഒരു ലോണ്‍ ശരിയാക്കി പതുക്കെ എല്ലാ കടങ്ങളും വീട്ടി പതുക്കെ വീടും ചെറിയ പണികള്‍ നടത്തി... വീട്ടില്‍ പണികാരുള്ളപ്പോള്‍ രാവിലെ ജോലിക്കു പോകുവാനായി 4 മണിക്കു എഴുന്നേറ്റു എല്ലാം ശരിയാക്കി ജോലിക്കു പോയിരുന്ന അവള്‍ തിരിച്ചു വന്നു ഉറങ്ങിയിരുന്നതു 10 മണിക്കായിരുന്നു... അങ്ങനെ ഒടുവില്‍ അവള്‍ക്കും ഒരു ആശ്വാസമായി ഒരു കല്യാണമെത്തി... തരക്കേടില്ലാത്ത ഒരു പയ്യനേയും കിട്ടി... ഇപ്പോള്‍ കല്യാണം കഴിഞ്ഞു... ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്‍റെ ഈ കുഞ്ഞുപെങ്ങള്‍ക്കു എല്ലാമംഗളങ്ങളും നേരുന്നു.. ഇതൊരു ജീവിതമാണു... കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ.. ഒരു പക്ഷേ ജീവിതത്തിലെ ഈ 24 വര്‍ഷത്തിനിടക്കു ജീവിതത്തേ ശരിക്കും അടുത്തറിഞ്ഞ ഒരു കുട്ടിയുടെ ജീവിതം ....
നന്നായി ..ഈ അനുഭവം..ആ കുട്ടിക്ക്..നമ്മുടെ കുഞ്ഞു പെങ്ങള്‍ക്ക് നന്മ വരട്ടെ എന്ന് ആശംസിക്കാം അല്ലെ ..
ReplyDeleteഅതേ ആചാര്യാ നമ്മുടെ കുഞ്ഞുപെങ്ങള്‍ക്കു ജീവിതത്തില്‍ ഇനി ഇത്രയും നാള്‍ ഉണ്ടായിരുന്നതിലും ഒരുപാടു നല്ല ഒരു ജീവിതം ഉണ്ടാകട്ടേ എന്നു ആശംസിക്കാം പ്രാര്‍ത്ഥിക്കാം ...
ReplyDeleteജീവിതത്തില്‍ ഒരു പെങ്ങളില്ലാതെ വരുമ്പോഴേ അതില്ലാത്തവന്‍റെ വിഷമം മനസ്സിലാവൂ. എനിക്കും പെങ്ങള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചു. ഇത് പോലൊരു പെങ്ങളായിരുന്നെങ്കില്‍ .....
ReplyDeleteജിവിതം പലപ്പോഴും നമുക്കില്ലാത്ത ഒരു ധൈര്യം നമുക്ക് ഉണ്ടാക്കിത്തരും. അവിടെ അതിനു ആധാരമായി നാം ദൈവത്തെ കാണും. ദൈവമെന്നത് ഒരു പ്രതീകമാണു പലപ്പോഴും. അത് തുടര്ച്ചയായി മെസ്സേജ് അയക്കുന്ന, മെയില്‍ അയക്കുന്ന, ബ്ലോഗ് വായിക്കുന്ന ഒരു അജ്ഞാതനാകാം, പരിചയമുള്ള ഒരു സുഹ്ര്ത്താകാം. ത്രസിപ്പിക്കുന്ന അനുഭവം. പ്രദീപിനു ആശംസകള്‍.
ReplyDelete"കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ".. അതെ നമുക്ക് ചുറ്റും ഒരു പാട് പേര്‍ ജീവിത വെല്ലുവിളികള്‍ പുഞ്ചിരിയോടെ നേരിടുന്നു. അവര്‍ക്കെല്ലാം ദൈവം നല്ലത് വരട്ടെ.. നന്നായി എഴുതി, നൊമ്പരം ബാക്കിയാക്കി, ഇത് ഞാന്‍ ആദ്യമായി വായിച്ചപ്പോള്‍ ഒരു കമെന്റും ഇല്ലായിരുന്നു. വേദന ഉള്ളിലൊതുക്കി ഒന്നൂടെ വരാം എന്നുകരുതിയതാ..
ReplyDeleteആശംസകളോടെ, വീണ്ടും വരാം. സഹോദരിയോടു കൂടി എന്റെ അന്വേഷണം അറിയിക്കാന്‍ താല്‍പ്പര്യം..
നിങളുടെ ബ്ലോഗില്‍ ആദ്യ വായന തന്നെ ബ്ലോഗിന്റെ പേരിനോട് തികച്ചും കൂറ് പുലര്‍ത്തുന്ന ഒരു അനുഭവം...
Sharikkum manassil pattippidikkunna anubhavam, ithu vaayikkumbol.
ReplyDeleteആ കുഞ്ഞുപെങ്ങള്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു.
ReplyDeleteഈ പരിചയപ്പെടുത്തലും നന്നായി. പുതുവത്സരാശംസകള്‍!
ശേക്ഷ്പിയര്‍ m a എന്ന ഒരു മലയാള സിനിമയുടെ കഥ ഒരു പരിധി വരെ ഇതിനു സമാനമാണെന്ന് തോന്നുന്നു
ReplyDeleteജീവിതത്തെ പുഞ്ചിരിയോടെ മാത്രമേ നേരിടാവൂ ....
ReplyDeleteഎവിടെ ആയാലും ആ കുഞ്ഞു പെങ്ങള്‍ക്ക് നന്മ നേരുന്നു...
എന്തായാലും പ്രമോദിനും ആ പെങ്ങളുടെ ഉയര്‍ച്ചയില്‍ ഒരു പങ്കുണ്ടെന്ന് കരുതി സമാധാനിക്കാം അല്ലെ ...ആശംസകള്‍....
good post..i dont have a pengal
ReplyDelete"ഒടുവില്‍ ഒരു കല്യാണം നടക്കും എന്നായപ്പോള്‍ വീട്ടുകാരറിഞ്ഞു വന്നപയ്യനെ അവള്‍ക്കു നേരത്തേ അറിയാവുന്നതായിരുന്നില്ലേ.."
ReplyDeleteകഷ്ടം.. ഇതൊരു misqualification ആയി എടുക്കുന്നതെന്തേ ആള്‍ക്കാര്‍..
EGO.. അതു തന്നെ.. എന്തൊക്കെയോ ചെയ്തു കൂട്ടാനുള്ള ബാലിശമായ ഒരു "വെപ്രാളം".. എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും ഒരു ബോധവും ഇല്ല!!!!
ഇതു വഴി വന്നവര്‍ക്കും കമന്‍റുകള്‍ നല്‍കിയവര്‍ക്കും നന്ദി... എന്തെന്നാല്‍ ഇതു വായിച്ചിട്ടുള്ളവരുടെ മനസ്സില്‍ ഈ കുഞ്ഞുപെങ്ങള്‍ക്കു ഇനി നല്ലതു വരട്ടെ എന്നു ആശിച്ചുകാണാത്തവര്‍ ആരും ഉണ്ടവും എന്നു തോന്നുന്നില്ല... നമ്മളുടെ എല്ലാം ആശപോലെ പ്രാര്‍ത്ഥനപോലെ ഇനിയുള്ള ജീവിതം കൂടുതല്‍ സുഖങ്ങളും ദുഖങ്ങള്‍ വളരെ കുറവും ആകട്ടെ നമ്മുടെ ഈ അനിയത്തിയുടെ ജീവിതം ......
ReplyDeleteവളരെ നന്നായിട്ടുണ്ട്.. ആ കുട്ടിക്ക് സര്‍വ മംഗളങ്ങളും ഉണ്ടാവട്ടെ..
ReplyDeleteonnum parayaanilla... penkuttikal................ avarkkanganeyaanu.. vishamangal mathram. ennalum ellam nannayi avasanichallo.. aswaasam
ReplyDeleteനമ്മെ നിഷേധിയും ധിക്കാരിയും ആക്കുന്നത്.. ജീവിതത്തിന്‍റെ പരുപരുത്ത യാഥാര്‍ഥത്യങ്ങളോട് അതെ തലത്തില്‍ തന്നെ സംവദിക്കുമ്പോഴാണ്. ഒരര്‍ഥത്തില്‍ നമ്മില്‍ എല്ലാ പേരിലും ഈ സ്വഭാവഗുണം ഉണ്ട്. പലരിലും അത് ഏറിയും കുറഞ്ഞുമിരിക്കും... അത്, നല്ല ഗുണമോ. ചീത്ത ഗുണമോ എന്ന് നിര്‍വ്വചിക്കപ്പെടുന്നത് അതിന്‍റെ താത്പര്യത്തെ അടിസ്ഥാനമാക്കിയാണ്. ഇവിടെ, ഈ പെണ്‍കുട്ടിയുടേത് ഒരു ഘട്ടത്തില്‍ അത്യാവശ്യമെന്ന വായനയാണ് നല്‍കുന്നത്.
ReplyDeleteഈ ഹൃദയ ഭാഷയക്ക് അഭിനന്ദനം..!!!!
@ഹഫീസു നിഖിമോന്‍ അതേ ഇല്ലത്തവര്‍ക്കല്ലേ അതിന്‍റെ വില മനസ്സിലാവൂ...
ReplyDelete@അജിത്തേട്ടാ .. ശരിക്കും നമ്മുടെ ദുഖങ്ങള്‍ എല്ലാം പറയണം എന്നില്ല പക്ഷെ ആ സമയം സംസാരിക്കുവാന്‍ ഒരാള്‍ ഉണ്ടായിരിക്കുക വലിയ ഒരു അനുഗ്രഹം ആണു...
@ഇളയോഡെന്‍ ഇന്നു നമ്മുക്കു ആശ്വസിക്കാം ഇപ്പോള്‍ ഒരു സുഖത്തിന്‍റെ കരയിലാണു അവള്‍ ... ഇനിയുള്ള നാള്‍ അവിടെ തന്നെ ആയിരിക്കട്ടെ എന്നാശംസിക്കാം ...
@സുജിത്, ശ്രീ നന്ദി...
@ഇളയശ്ശേരിക്കാരന്‍ ... ആ സിനിമയുടെ കഥയിലും അപ്പുറമായിരുന്നു ഈ കുട്ടിയുടെ ജീവിതം ഞാന്‍ പൂര്‍ണ്ണമായി ഇതില്‍ എഴുതിയിട്ടില്ല...
@റാണിപ്രീയ.. തീര്‍ച്ചയായും ഞാന്‍ ഇന്നും അഭിമാനിക്കുന്നു ഇതുപോലെ ഒരു പെങ്ങള്‍ ഉണ്ടായതില്‍ അഭിമാനിക്കുന്നു.. പലപ്പോഴും അവളായിരുന്നു എന്‍റെ മാതൃക...
@കിരണ്‍ ശരിക്കും അവള്‍ ചെയ്യുന്നതില്‍ കുറ്റം കണ്ടുപിടിക്കുന്നതൈലായിരുന്നു അവര്‍ക്കു താല്പര്യം
@വര്‍ഷപഞ്ചമി : സ്ത്രീ അവര്‍ കുറേയിടത്തു അങ്ങനെ ആയിരിക്കാം പക്ഷെ അവരില്‍ പൊരുതി നിന്ന ഈ പെങ്ങളുകുട്ടിയെ പോലുള്ളവരായിരിക്കും നാളത്തെ തലമുറയുടെ മാതൃക....
@നാമുസേ നന്ദി..
radu perkkum ella vidha mangalangalum nerunnu.
ReplyDeletehappy new year
a touching story..best wishes to ur little sister!
ReplyDeletevalare nannayittundu.... hridayam niranja puthuvalsara aashamskal.....
ReplyDeleteഈ കുഞ്ഞു പെങ്ങള്‍ക്ക് നല്ലത് വരട്ടെ ..ആശംസകള്‍ ..
ReplyDeleteമനസ്സില്‍ തട്ടുന്ന ശൈലി. അഭിനന്ദനങ്ങള്‍
ReplyDeleteWow.. It's so nice and a lovely story/incident you narrated in a nice way.
ReplyDeleteഈ ബ്ലോഗ് വായിച്ചു കയിഞ്ഞപ്പോള്‍ തോന്നിയത് രണ്ടു മൂന്ന് കാര്യങ്ങളാണ്..
ഒഴുകിനെതിരെ നീന്തി ജയിച്ച ഒരൂ പെണ്‍കുട്ടിയുടെ കഴിവ്.. (ജീവിതത്തില്‍ മടിപിടിചിരികുന്നവ്ര്ക് ഇതു ഒരു വലിയ പാഠം ആണ്)
മാതാപിതാക്കളോട് നമ്മുടെ കുഞ്ഞു പെങ്ങള്‍ക് ഉണ്ടായ സ്നേഹം!!!. പുതിയ തലമുറകള്‍ മറന്നു തുടങ്ങിയ കാര്യങ്ങളാണ് അച്ഛനോട് അല്ലെങ്കില്‍ അമ്മയോട് കാണികേണ്ട സ്നേഹം. പുത്തന്‍ തലമുറയ്ക്ക് ഇതൊരു തിരിച്ചറിവാകട്ടെ..
പാശ്ചാത്യ സംസ്കാരം ഉള്ള്കൊല്ലുന്ന പുത്തന്‍ തലമുറകളെ.. നാളെ മാതാപിതകളെ കാണുവാന്‍ നിങ്ങള്ക്ക് appointment എടുകേണ്ടി വര്തിരിക്കട്ടെ..
ഇതു ഒരു കഥയായി നമ്മുടെ മുന്നില്‍ ചിതിരികരിച്ച കൂട്ടുകാരാ നിനക്കൂ എന്റെ പ്രണാമം..