Thursday, January 10, 2013

സമരത്തിന്‍റെ പേരില്‍ ജനത്തെ വഞ്ചിക്കുന്നവര്‍ ...

നാളത്തെ തലമുറയുടെ പെന്‍ഷന്‍ കാര്യത്തെ കുറിച്ച് ഓര്‍ത്തു തലപുകക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന സമരക്കാരോട് നിങ്ങള്‍ അവരോടു ചെയ്യുന്നത് വഞ്ചന ആണ് ,,, നാളെ ഒരുകാലത്ത് പെന്‍ഷന്‍ കൊടുക്കാന്‍ പറ്റാതെ ശമ്പളം കൊടുക്കാന്‍ പറ്റാതെ വന്നാല്‍ സര്‍ക്കാര്‍ നീയമാനങ്ങള്‍ തന്നെ നിറുത്തും ... ഇതിനു മുന്നേ ഉണ്ടായിട്ടുണ്ടല്ലോ .. ഇപ്പൊ നമ്മുടെ കെ എസ് ആര്‍ ടി സി യുടെ അവസ്ഥ നോക്കൂ ...

പിന്നെ ആയകാലത്തോളം ജനത്തിനെ കട്ട് മുടിക്കുന്ന എത്രയോ ഉദ്യോഗസ്ഥന്മാര്‍ നിങ്ങള്ക്ക് ഇടയില്‍ ഉണ്ട് അവര്‍ക്കൊക്കെ പെന്‍ഷന്‍ കൂടി കൊടുക്കണം എന്ന് പറയാന്‍ നാണം ഇല്ലേ ???...

നാളത്തെ തലമുറയെ പറ്റി ആവേശം കൊള്ളുന്ന നിങ്ങള്‍ ഇന്നത്തെ തലമുറയുടെ എത്രയോ ആവശ്യങ്ങള്‍ ആണ് ചുവപ്പ് നാടയില്‍ കുരുക്കി ഇട്ടിരിക്കുന്നത് ...

പിന്നെ ഒന്ന് കൂടി പെന്‍ഷന്‍ വേണ്ടി വാദിക്കുന്ന നിങ്ങള്‍ ഒന്നോര്‍ക്കുക സര്‍ക്കാര്‍ ജോലി കിട്ടിക്കഴിയുമ്പോള്‍ നീണ്ട അവധിയും എടുത്തു സ്വകാര്യ കമ്പനികളില്‍ പോയി ജോലി ചെയ്തു ഒടുവില്‍ കിഴവനാകുമ്പോള്‍ ഒരു കൊല്ലം വന്നു പെന്‍ഷന്‍ വാങ്ങാന്‍ ആയി വന്നു ജോലി ചെയ്യുന്നവര്‍ക്കൊക്കെ വേണ്ടി നിങ്ങള്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ ഇന്നത്തെയും നാളത്തേയും തലമുറയ്ക്ക് എതിരെ ആണ് സമരം ചെയ്യുന്നത് .... അതോര്‍ക്കുക ...

ഞാന്‍ പഠിച്ച കോളേജിലെ സര്‍ ഉള്‍പ്പെടെ പലരും എത്രയോ കാലം ഇത് പോലെ സ്വകാര്യ സ്ഥാപനത്തില്‍ പോയി ജോലി ചെയ്തു റിട്ടയര്‍മെന്റ് കാലം ആകുമ്പോള്‍ തിരിച്ചു വരുന്ന എത്രയോ പേരെ അറിയാം ...ഗസ്റ്റ്‌ ലെക്ച്ചര്മാര്‍ക്ക്‌ എന്ത് കമ്മിറ്റ്മെന്‍റ് ഉണ്ടാകാന്‍ ആണ് ... അതുപോലെ തന്നെ താത്കാലിക ജീവക്കര്‍ക്കും എന്ത് കമ്മിറ്റ്മെന്‍റ് ഉണ്ടാകാന്‍ ആണ് .........

ഡല്‍ഹിയില്‍ കണ്ട പ്രതിക്ഷേധം ഓര്‍ക്കുന്നില്ലേ ... ജനത്തെ വെറും മണ്ടന്മാരാക്കി കുറെ നാള്‍ നിങ്ങള്ക്ക് വാഴാം പക്ഷെ ഒരു നാള്‍ അവര്‍ ഉണരും...

റിട്ടയര്‍മെന്റ് കാലം സുഖകരമാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ സ്വന്തം കയ്യില്‍ ശേഖരിച്ചു വയ്ക്കുക അല്ലാതെ ജോലി ഉള്ളകാലം വരെ സംരക്ഷിച്ചു ഇനിയും കാത്തോളണ എന്ന് എന്തിനാ ഇങ്ങനെ പറയുന്നേ ....

ഹും നാളെ ഒരുകാലത്ത് ഈ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ ജനത്തിന്‍റെ പിച്ചച്ചട്ടിയില്‍ കയ്യിടെണ്ട അവസ്ഥ വരും ... ഒരു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാതെ വരുന്ന ആ കാലത്ത് നിങ്ങളെ അവര്‍ തിരിച്ചറിയും .... 

10 comments:

 1. പോയന്റ് 1. നാളത്തെ തലമുറയുടെ പെന്‍ഷന്‍ കാര്യത്തെ....അവസ്ഥ നോക്കൂ.

  സര്‍ക്കാര്‍ എന്നാല്‍ സമൂഹത്തിലെ എല്ലാ ജനങ്ങളുടേയും ഹിതം മനസ്സിലാക്കി അവരുടെ ജീവതം നല്ല രീതിയില്‍ നടത്തുന്നതിനായി അവര്ക്കു വേണ്ട സൌകര്യം ഒരുക്കി നല്കു‍ന്നതും അതേ സമയം തന്നെ സമത്വം പരിപാലിക്കുന്നതിനായും മറ്റും നിയമങ്ങള്‍ നിര്മ്മി ക്കുകയും അത് നടപ്പിലാക്കുന്നതിന് ഭരണഘടന അനുശാസിക്കുന്ന പ്രകാരമുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം അല്ലേ.

  എന്നാല്‍ ഈ സ്ഥാപനത്തിന് രൂപവും ഭാവവും ഉണ്ടോ?

  ഉണ്ട്. 5 വര്ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാറിനെ നയിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതു മുതല്‍ മന്ത്രി സഭയുണ്ടാവുന്നതു വരെയുളള വിവരങ്ങള്‍ എല്ലാവര്‍ അറിയാവുന്നതാണ് എന്ന് പ്രതീക്ഷിക്കാം. അങ്ങനെ സര്‍ക്കാറിന്റെ തലയുണ്ടായി. ഓരോ തലയ്ക്കും കീഴിലും (വകുപ്പുകള്‍) തലയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാരും. അതായത് സര്‍ക്കാരര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തി കള്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം നടത്തുന്നതിനാണ് ജീവനക്കാര്‍.

  ഈ പ്രവര്‍ത്തനം ചെയ്യുന്നതിന് കൂലി പല രൂപത്തില്‍ നല്കാം. എ) കൂലി കൂടാതെ നിസ്വാര്‍ത്ഥപ സേവനം.
  ബി) കൂലി കരാര്‍ അടിസ്ഥാനത്തില്‍ ഇത്ര മണിക്കൂറിന് ഇത്ര രൂപ എന്ന രീതിയില്‍
  സി) അടിമ പണി
  ഡി) ജീവനക്കാരനും കുടുംബത്തിനും സാമാന്യ ജീവിതത്തിന്
  ആവശ്യം എന്ന് സര്‍ക്കാര്‍ കണക്കാക്കുന്ന തുക നല്കുക.

  ജനക്ഷേമം മുന്‍ഗണന നല്കുന്ന സര്‍ക്കാറുകള്‍ക്ക് ഡി എന്ന ഓപ്ഷനേ തിരഞ്ഞെടുക്കാനാവൂ എന്നാണ് എനിക്ക് തോന്നുന്നത്.

  ReplyDelete
  Replies
  1. ഓരോ ജോലിക്കും തക്കതായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ടല്ലോ ???.. ഈ ശമ്പളം പോരാ എന്നുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇത്രയും അധികം ആള്‍ക്കാര്‍ ഇതിനു വേണ്ടി ശ്രമിക്കുന്നു ... പിന്നെ ഇത് ഒരു സേവനമായി എത്രപേര്‍ കാണുന്നു ... ഒരു സര്‍ക്കാര്‍ ഓഫീസില്‍ നികുതി അടയ്ക്കാന്‍ ചെല്ലുന്ന ഒരാള്‍ പഴയ രസീത് കൊണ്ട് വന്നിട്ടില്ല എങ്കില്‍ എത്ര പേര്‍ മിനക്കെട്ടു ആ നികുതി എടുക്കാന്‍ തയ്യാറാവും ???... ആകെ ഉള്ള ഏഴ് മണിക്കൂറില്‍ കൃത്യമായി എല്ലാ ദിവസവും ജോലി ചെയ്യുന്ന എത്ര പേര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ട് ???...

   Delete
 2. എന്റെ അറിവില്‍ പെട്ടിടത്തോളം മേല്‍ പറഞ്ഞ കണക്കു പ്രകാരം കൂലി നല്കരപ്പെടുന്നില്ല. ഇങ്ങനെ കുറവു വരുന്ന വേതനം മാറ്റി വയ്ക്കപ്പെടുന്നതായി കണക്കാക്കി ഈ തുക ഉപയോഗിച്ച് ഒരു പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ച് അതുപയോഗിച്ച് പെന്‍ഷന്‍ നല്കു‍ന്നു എന്നാണ് സങ്കല്പ്പം . ഇത്തരത്തില്‍ നല്കപ്പെടുന്ന പെന്‍ഷന്‍ ഇനി ജോലിയില്‍ ചേരുന്ന ആളുകള്‍ക്ക് നല്‍കേണ്ടതില്ല എന്ന് തീരുമാനിക്കപ്പെടുന്നത് ഒരു മാതൃകാ തൊഴില്‍ദാതാവാകേണ്ട സര്‍ക്കാറുകള്‍ ചെയ്യാന്‍ പാടുമോ? അപ്പോള്‍ വഞ്ചിക്കുന്നത് ഇനി ജോലി ലഭിക്കേണ്ടവരാണെന്ന് ബോധ്യമാവു. ഇത് ചോദ്യം ചെയ്യപ്പെടുവാന്‍ പാടില്ല എന്നാണോ?

  പെന്‍ഷനും ശമ്പളവും നല്കുവാന്‍ പണം ഇല്ല എന്നു പറയുന്നത് ജനസേവനത്തിന് പണം ഇല്ല എന്ന് പറയുന്നതിന് തുല്യമാണ്. കാരണം ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം എന്താ?

  സാമാന്യ ജനത്തിന്റെ കണ്ണില്‍ ജീവനക്കാര്‍ മാസാ മാസം യാതൊരു പണിയും ചെയ്യാതെ കനത്ത (ചിലവരുടെ ഭാഷയില്‍ ലക്ഷങ്ങള്‍) ശമ്പളം വാങ്ങുന്നു. പിരിയുമ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നു.

  നിലവിലുളള ജീവനക്കാര്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരാണോ എന്നറിയില്ല അവരുടെ ചുമതല നിലവിലുളള സര്‍ക്കാര്‍ നയവും നിയമവും പ്രകാരം ജനങ്ങളിലേക്ക് സേവനങ്ങള്‍ ലഭ്യമാക്കലാണ്. ഉദാ: (വിധവ, വാര്‍ദ്ധക്യകാല പെന്‍ഷന്‍ മുലായവ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അലോട്ട്മെന്റുകള്‍ ജില്ലാ ഓഫീസുകളിലേക്കും അവര്‍ അലോട്ട്മെന്റുകള്‍ പഞ്ചായത്തുകളിലേക്കും അവര്‍ ട്രഷറി ബില്ല് തയ്യാറാക്കി ട്രഷറിയില്‍ നല്കിയ തുക മാറി പോസ്റ്റ് ഓഫീസ് വഴി മണിയോര്‍ഡറായി ജനത്തിലേക്ക് എത്തിക്കുന്നു. അതിന്റെ ഗുണഭോക്താക്കളെ നിയമ പ്രകാരം തിരഞ്ഞെടുക്കുന്നു. അത് തുക അനുവദിക്കുന്നതിനായി സര്‍ക്കാറിലേക്ക് മുന്‍പ് സൂചിപ്പിച്ച മാര്‍ഗ്ഗേണ അയച്ചു നല്കുന്നു മുതലായവ)
  എന്നു വച്ചാല്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കല്‍. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിന് കൂലി നല്കാനാവില്ല എന്ന് പറയുന്നത് എന്ത് ന്യായമാണ്.

  എത്ര പണിക്ക് എത്ര ജീവനക്കാര്‍ എന്നും അവര്‍ ചെയ്യേണ്ട പണിയും കൂലിയും നിശ്ചയിക്കുന്നത് സര്‍ക്കാര്‍ നിയമങ്ങള്‍ തന്നെയല്ലേ. അപ്പോള്‍ കൂലി മാത്രം കുറവാക്കിയാലോ?

  കേവലം ശമ്പളം പെന്‍ഷന്‍ എന്നീ കണക്കുകളല്ല ഇവിടെ പ്രശ്നമാവുന്നത്. നിലവില്‍ ജീവിക്കുവാന്‍ ആവശ്യമായ തുക നല്കുന്ന സമ്പ്രദായത്തില്‍ നിന്നും ഒരു കച്ചവടക്കാരന്റെ റോളിലേക്ക് സര്‍ക്കാര്‍ നയം മാറുന്നു. അതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

  സ്വകാര്യ മേഖലയില്‍ ലാഭത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തി പൊതു മേഖലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാത്തത് ജീവനക്കാരന് ജീവിക്കാനുളള കൂലി നല്കുന്നതു കൊണ്ടാണ് എന്നുളള ന്യായം യോജിക്കാവുന്നതല്ല. അത് നടത്തിപ്പിലുളള അപാകതയാണെന്നേ പറയാനാകൂ. എല്ലാ കണക്കുകളും പരിശോധിച്ചാല്‍ കോമണ്‍വെല്‍ത്ത് അഴിമതിയോട് ഉപമിക്കാവുന്ന ഒന്ന് ലഭിച്ചേക്കാം.
  (ഉദ: 1 ലക്ഷം ടയര്‍ വാങ്ങുകയാണെന്ന് ഇരിക്കട്ടേ. 1 ടയറിന് 5000 രൂപയാണ് റീടെയില്‍ വില എങ്കില്‍ സ്വകാര്യ മുതലാളി 4000 രൂപയ്ക്കെങ്കിലും ടയര്‍ സംഘടിപ്പിക്കും. എന്നാല്‍ സര്‍ക്കാര്‍ അതിന്റെ ടെണ്ടറിനായി 500000 ലക്ഷം ചിലവാക്കും. വരുന്ന കമ്പനിക്കാര്‍ വിലയില്‍ ഒത്ത് 4999 ന് കരാര്‍ എടുക്കും. എന്നിട്ട് തീരുമാനം എടുക്കേണ്ട എല്ലാ മേഖലയിലും (രാഷ്ട്രീയമാവാം ഉദ്യോഗസ്ഥരാവാം) ഒരു വിഹിതം എത്തിക്കും. എല്ലാവരും സന്തുഷ്ടര്‍. ഒരു ഓഡിറ്റ് തടസ്സവും വരില്ല. കാരണം നിയമം പാലിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ ആനകള്‍ ചോരുമ്പോള്‍ വളയം തിരിക്കുകയും മണിയടിക്കുകയും നട്ടും ബോള്‍ട്ടും മുറുക്കുകയും ചെയ്യുന്നവനിലൂടെ കടുക് ചോരുന്നതാണ് പ്രശ്നം.)

  ReplyDelete
  Replies
  1. ജോലി ചെയ്യുന്ന കാലത്തെ കുറച്ചു തുക മാറ്റി വച്ച് അത് പെന്‍ഷന്‍ ആക്കി മാറ്റുന്നതില്‍ എന്താണ് തെറ്റ്‌ ... ഇപ്പോള്‍ കിട്ടുന്ന തുക ജോലിക്ക് ആനുപാതികം ആയിട്ടല്ല എന്ന് ആണോ ???.. മികച്ച വരുമാനം ഉള്ള കര്‍ണാടക മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത് നിലവില്‍ ഉണ്ട് ... പിന്നെ ഈ പറഞ്ഞ പെന്‍ഷന്‍ ആവശ്യമായി ഏതെന്കിലും ഒരു ആള്‍ ഈ പറഞ്ഞ ഓഫീസിലേക്ക് ചെന്നാലും മതി ... എങ്ങനെ അത് മുടക്കാന്‍ പറ്റും എന്നല്ലേ ഇന്നത്തെ നമ്മുടെ ഓഫീസിളിരിക്കുന്നവരുടെ പെരുമാറ്റം .........

   Delete
 3. പോയന്റ് 2. പിന്നെ ആയകാലത്തോളം........ നാണം ഇല്ലേ ???...

  സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാവുന്നില്ലെങ്കില്‍ 2 സാധ്യതകളേ ഉണ്ടാവൂ.
  1. നിയമം/മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം നല്കുവാന്‍ വ്യവസ്ഥ ഇല്ല.
  2. ആ ഉദ്യോഗസ്ഥന്‍ അത് ചെയ്യുവാന്‍ തയ്യാറല്ല. (കാരണങ്ങള്‍ പലതാകാം)

  അവര്‍ അതു ചെയ്യുന്നില്ലെങ്കില്‍ അവരുടെ മേലുദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ സാരഥികള്‍, എം.എല്‍.എ, മന്ത്രി മുതലായവര്‍ക്കോ , അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാം. ഇതു കൂടാതെ ഒമ്പുട്സ്മാന്‍, കോടതികള്‍ മുതലായ സ്ഥാപനങ്ങള്‍ വഴിയും പരിഹാരം കാണാം.
  കട്ടുമുടിക്കുക എന്നതിലൂടെ കൈക്കൂലിയാണ് ഉദ്യേശം എങ്കില്‍ - സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിയമ പ്രകാരം വാങ്ങാവുന്ന ഒന്നല്ല കൈക്കൂലി. ഒരാള്‍ നല്കിയാലല്ലെ അത് ലഭിക്കൂ. നിലവില്‍ ഉദ്യോഗസ്ഥരെ പൂട്ടാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട്. വിജിലന്‍സ് എത്ര ഉദ്യോഗസ്ഥരേയാണ് അറസ്റ്റ് ചെയ്യുന്നത്. പക്ഷേ ഭൂരിപക്ഷവും ക്ലാസ് 2,3 ഉദ്യോഗസ്ഥരെ ഇതില്‍ പെടുന്നുളളൂ. എന്നു വച്ചാല്‍ മേല്‍ തട്ടില്‍ (മന്ത്രിമാര്‍ ഉള്‍പ്പെടെ) ഈ സമ്പ്രദായം ഇല്ലെന്നല്ലേ? നിയമങ്ങള്‍ വളരെ ശക്തമായിട്ടും മേല്‍ തട്ടില്‍ ഇത്തരം അഴിമതികള്‍ ഇല്ലാതിരുന്നിട്ടും താഴെ തട്ടിലെ അഴിമതി തടയാന്‍ കഴിയുന്നില്ലെങ്കില്‍ തലകളുടെ കുഴപ്പം എന്നല്ലേ പറയാനാകൂ. അതിന് ശമ്പളവും പെന്‍ഷനും ഒഴിവാക്കുകയാണോ വേണ്ടത്. (ഉദ: സ്വന്തമായി കിടപ്പാടമില്ലെന്ന് പറഞ്ഞ് ഭവന നിര്‍മ്മാണ ധനസഹായം ലഭിച്ച ഒരാള്‍ വീട് പണി പൂര്‍ത്തിയാക്കി ആ വീട് 1 വര്‍ഷത്തിനകം വിറ്റാല്‍ പിന്നെ ഒരാള്‍ക്കും ഭവന നിര്‍മ്മാണ ധനസഹായം നല്കവരുത് എന്ന വാദം പോലെ)

  പോയന്റ് 3. നാളത്തെ തലമുറയെ ............ കുരുക്കി ഇട്ടിരിക്കുന്നത്

  ഇതിനുളള അഭിപ്രായം മുമ്പേ എഴുതിയിട്ടുണ്ട്.

  ReplyDelete
  Replies
  1. താങ്കളോട് ഒരു ചോദ്യമേ ഉള്ളൂ ... നമ്മുടെ നാട്ടില്‍ സ്ഥിരമായി നടക്കുന്ന ഒരു പണി ആണ് റോഡു പതുക്കി പണിയല്‍ ... അത് എല്ലായിടത്തും നടക്കുന്നത് അഴിമതി രഹിതമായിട്ടാണ് എന്ന് താങ്കള്‍ക്ക് ആത്മാര്‍ഥമായി പറയാന്‍ പറ്റുമോ ???.. അതുപോലെ എന്തൊക്കെ കോണ്ട്രാക്ട് കൊടുത്തു ചെയ്യുന്നോ അതിന്റെ ഒക്കെ അവസ്ഥ ഇത് തന്നെ അല്ലെ ???... ശബരിമലയിലെ അഴിമതികളെ കുറിച്ച് ഈയിടെ ഉണ്ടായ വാര്‍ത്തകള്‍ ഒന്ന് വായിച്ചു നോക്കൂ ... ഹൈക്കോടതി പോലും എത്രയോ തവണ ഇടപെടേണ്ടി വന്നു ???

   Delete
 4. പോയന്റ് 4. പിന്നെ ഒന്ന്.......... .... അതോര്ക്കു ക. ഞാന്‍ പഠിച്ച ........... എന്ത് കമ്മിറ്റ്മെന്റ്് ഉണ്ടാകാന്‍ ആണ്.

  പെന്‍ഷന്‍ നല്കുന്നതിന് നിശ്ചിത നിയമങ്ങള്‍ ഉണ്ട്. 10 വര്‍ഷം വരെ സര്‍വീസിന് പേരിന് ഒരു തുക. 10 മുതല്‍ 30 വരെ അവസാന പത്തു മാസത്തെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം. 30 വര്‍ഷവമോ അതിന് മുകളിലോ ജോലി ചെയ്താല്‍ മുഴുവന്‍ പെന്‍ഷന്‍. അവസാന പത്തു മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം.

  ജോലി ചെയ്യുന്നതിനായി ലീവ് എടുത്ത് നാട്ടില്‍ (ഇന്ത്യയില്‍) ജോലി ചെയ്യാം എന്നുളളത് പുതിയ അറിവാണ്. വിദേശത്ത് ജോലി ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട്. അതിനുളള കാരണം സാമ്പത്തിക ശാസ്ത്രമാണ്. പണം എങ്ങനെ ഉണ്ടാവുന്നു എന്നതില്‍ തുടങ്ങണം. വേണ്ട...... നല്ലത് താങ്കളുടെ കോളേജിലെ എക്കണോമിക്സ് അധ്യാപകനെ കാണുന്നതാണ്.

  കൂടാതെ താത്കാലിക അധ്യാപക ജീവനക്കാര്‍ക്ക് കമ്മിറ്റമെന്റ് ഇല്ല എന്നത് മനസ്സിലാവുന്നുണ്ടല്ലോ. സ്ഥിരം അധ്യാപകരുടെ കമ്മിറ്റ്മെന്റിന്റെ കാര്യം തന്റെയും തന്റെ കുടുംമ്പത്തിന്റെയും ജീവിതം നടന്നു പോവുന്നത് ഈ ജോലിയിലൂടെ ആണെന്ന ബോധ്യം മൂലമാണ്. ആ ബോധ്യമാണ് സുഹൃത്ത് അനുകൂലിക്കുന്ന പരിഷ്കരണത്തിലൂടെ നഷ്ടപ്പെടുന്നത്.

  പോയന്റ് 5. റിട്ടയര്‍മെന്റ്............. പറയുന്നേ.
  അഭിപ്രായം മുമ്പേ എഴുതിയിട്ടുണ്ട്.  പോയന്റ് 6. ഹും നാളെ.......... അവര്‍ തിരിച്ചറിയും.

  സര്‍ക്കാറിന് പണം എവിടെ നിന്നും ലഭിക്കുന്നു. പ്രധാനമായും ഉത്പാദനത്തിലൂടെ, നികുതിയിലൂടെ. നികുതി പ്രത്യക്ഷവും പരോക്ഷവും. പ്രത്യക്ഷം കേന്ദ്രം കൊണ്ടു പോവും. പരോക്ഷം സംസ്ഥാനത്തിനും. കേന്ദ്രം നികുതി പണം ധനകാര്യ കമ്മീഷന്‌‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് പകുത്ത് നല്കും .

  പരോക്ഷ നികുതി നമ്മള്‍ ജനങ്ങള്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിലൂടെ സെയില്‍സ്‍ ടാക്സ് വകുപ്പ് വഴി സര്‍ക്കാറിന് ലഭിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും മറ്റും തനിക്ക് ലഭിക്കുന്ന കൂലി തന്നെയാണ് ചിലവഴിക്കുന്നത്. അതിലൂടെ സര്‍ക്കാറിന് വരുമാനം ലഭിക്കുന്നു. അതായത് ഇതൊരു ചക്രിക പ്രവര്‍ത്തിയാണ്.

  ഈ വരുമാനം കൃത്യമായി സര്‍ക്കാറിന് ലഭിക്കുന്നുണ്ടോ.

  കേരളത്തില്‍ പൊതുവെ എല്ലാവരും നടത്താറുളള ഒരു വെട്ടിപ്പുണ്ട്. അത് സ്വര്‍ണ്ണാഭരണം വാങ്ങുമ്പോളാണ്. നമ്മള്‍ക്ക് ലഭിക്കുന്ന ബില്ലുകള്‍ ടാക്സ് ഉള്‍പ്പെടാത്ത എസ്റ്റിമേറ്റ് ബില്ലുകളാവും. ശ്രദ്ധിച്ചിട്ടുണ്ടോ?

  കടയില്‍ നിന്നും തുണ്ടു കടലാസ്സില്‍ ബില്ല് എഴുതി നല്കാറില്ലേ? അതിന്റെ ടാക്സ് എവിടെ പോവുന്നു? ചെറുതും വലുതുമായ പല കച്ചവടങ്ങളിലും ഈ തുണ്ടുകടലാസ്സ് സൂത്രം ഉണ്ട്. ഓരോ വ്യക്തികളേയും നേരിട്ട് അറിയുന്ന നമ്മുടെ ഭാവിയെ പറ്റി ആശങ്കപ്പെടുന്ന ധനസ്ഥിതിയെ ഓര്‍ത്ത് ദുഖിക്കുന്ന അതിന് നടപടിയായി പെന്‍ഷനും ശമ്പളവും തട്ടിയെടുക്കുന്ന അധകാരത്തിലുളളവര്‍ക്ക് ഇത് മാത്രം കാണുന്നില്ലല്ലോ?

  ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ സംസ്ഥാനത്തിന്റ പ്രധാന വരുമാനം മദ്യത്തില്‍ നിന്നുളള നികുതിയാണ്. ഒരു മദ്യ ഷാപ്പില്‍ നിന്നുളള വിറ്റു വരവിന്റെ എത്ര മടങ്ങ് ചുറ്റുവട്ടത്തുളള മറ്റ് കടകളില്‍ (പലചരക്ക് മുതലായല) നിന്നും ഉണ്ടാവും. എന്നിട്ടും മദ്യം തന്നെ രാജാവ്. എന്തു കൊണ്ട്? ഇവിടെ അര് ആരെ തിരിച്ചറിയണം എന്നതാണ് പ്രശ്നം.

  കുറിപ്പ് – ഞാന്‍ നിലവില്‍ പഞ്ചായത്ത് വകുപ്പില്‍ യു.ഡി.സി യായി ജോലി ചെയ്തു വരുന്നു. 31 വയസ്സ്. സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശമ്പളവും പെന്‍ഷനും തന്നെയാണ് എന്നെ ഈ ജോലിയിലേക്ക് ആകര്‍ഷിച്ചത്. കൈക്കൂലിക്കായി ജോലി ചെയ്യലില്ല. ഈ ആനുകൂല്യം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നു. മറ്റ് മേഖലകളില്‍ കൂടി പെന്‍ഷന്‍ നടപ്പിലാക്കണം എന്നാണ് എന്റെ താല്പര്യം.

  ReplyDelete
  Replies
  1. പേരിനു തുക എന്ന് പറഞ്ഞാല്‍ എത്രയാ നൂറു രൂപ ആന്നോ അതില്‍ കുറവ് ആന്നോ ???.. ഇന്ത്യയില്‍ ജോലി ചെയ്യാം എന്നുള്ളത് പുതിയ അറിവ് ആണെങ്കില്‍ ഇനിയെങ്കിലും അത് മനസ്സിലാക്കുക ... പെന്‍ഷന്‍ ഇല്ലാത്തതു കൊണ്ടല്ല ഈ പറഞ്ഞ താത്കാലിക ജീവനക്കാര്‍ക്ക് ആത്മാര്‍ഥത ഇല്ലാത്തതു ... താത്കാലിക ജീവനക്കാരന് ശമ്പളം കുറവാണ് .. താങ്കള്‍ ഒരു ഉദ്യോഗസ്ഥന്‍ ആണ് എങ്കില്‍ ഇത് അറിയില്ല എന്നാണോ ???... പെന്‍ഷന്‍ ഇല്ലാത്ത സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും സ്ഥാപനതിലെയും ജീവനക്കാരുടെ ആത്മാര്‍ഥത താങ്കള്‍ കണ്ടു കാണാന്‍ വഴിയില്ല ....

   Delete
 5. സര്‍ക്കാര്‍ സമരങ്ങളെ പിന്തുണച്ച നിങ്ങള്ക്ക് ഇപ്പോള്‍ എന്താണ് പറയാന്‍ ഉള്ളത് ... സര്‍ക്കാരിന്റെ കയ്യില്‍ കാശു ഇല്ലാതെ വന്നാല്‍ നീയമാനം നിര്‍ത്തും എന്ന് പറഞ്ഞപ്പോള്‍ പലരും പുശ്ചിച്ചു ....

  ഇപ്പോള്‍ കെ എസ് ആര്‍ ടി സി ക്ക് സംഭവിക്കുന്നത് എന്താണ് ... കാശു ഇല്ലാത്തതു കാരണം സര്‍വീസ്‌ വെട്ടി കുറയ്ക്കുന്നു പാവം ജനം പേര് വഴിയിലും ....

  ഇന്ന് ഒരു എറണാകുളം ബോര്‍ഡ്‌ വച്ച് ആളെ കയറ്റി കൊണ്ട് വന്ന ബസു ആണ് ... ആലപ്പുഴയില്‍ എന്തിയപ്പോള്‍ പറഞ്ഞു ഡീസല്‍ തീര്‍ന്നു ... എങ്ങനെ പോകണം എന്ന് പോലും അവര്‍ പറഞ്ഞില്ല... ഇത് സര്‍വീസ്‌ നടത്തിയതിന്റെ അവസ്ഥ എത്രയോ അധികം സര്‍വീസ് വെട്ടി കുറയ്ക്കുന്നു ....

  മന്ത്രിമാര്‍ക്ക് എന്താ കുഴപ്പം അവര്‍ പോകേണ്ട ഇടത്ത്‌ കാറിലല്ലേ പോകുന്നെ ... പാവം ജനം ..........

  ReplyDelete
 6. Earn from Ur Website or Blog thr PayOffers.in!

  Hello,

  Nice to e-meet you. A very warm greetings from PayOffers Publisher Team.

  I am Sanaya Publisher Development Manager @ PayOffers Publisher Team.

  I would like to introduce you and invite you to our platform, PayOffers.in which is one of the fastest growing Indian Publisher Network.

  If you're looking for an excellent way to convert your Website / Blog visitors into revenue-generating customers, join the PayOffers.in Publisher Network today!


  Why to join in PayOffers.in Indian Publisher Network?

  * Highest payout Indian Lead, Sale, CPA, CPS, CPI Offers.
  * Only Publisher Network pays Weekly to Publishers.
  * Weekly payments trough Direct Bank Deposit,Paypal.com & Checks.
  * Referral payouts.
  * Best chance to make extra money from your website.

  Join PayOffers.in and earn extra money from your Website / Blog

  http://www.payoffers.in/affiliate_regi.aspx

  If you have any questions in your mind please let us know and you can connect us on the mentioned email ID info@payoffers.in

  I’m looking forward to helping you generate record-breaking profits!

  Thanks for your time, hope to hear from you soon,
  The team at PayOffers.in

  ReplyDelete