Monday, March 9, 2009

കലാവാസനയും ഇന്നത്തെ റിയാലിറ്റി ഷോകളും ....

ഈ റിയാലിറ്റി ഷോ കണ്ട് പിടിച്ചവര്‍ക്ക് അഭിവാദനങ്ങള്‍... പക്ഷെ ഒരു ചോദ്യം എന്തിനാണ്‌ ഇത്രയും വലിയ സമ്മാനങ്ങള്‍... അത് ഒരു ഫലകത്തിലും സെര്‍ട്ടിഫിക്കറ്റിലും ഒതുങ്ങിയിരുന്നെങ്കില്‍ ഈ മാതാപിതാക്കളും കുട്ടികളും ഇത്രയധികം സമ്മര്‍ദ്ദവും ടെന്‍ഷനും അനുഭവിക്കേണ്ടി വരുമായിരുന്നോ??... ശരിക്കും കല എന്നുള്ളത് ഈശ്വരാനുഗ്രഹമാണ്‌ അത് ആദരിക്കുക തന്നെ വേണം അതില്‍ ഒരു തെറ്റുമില്ല... പക്ഷെ ഇന്നത്തെ റിയാലിറ്റി ഷോകളുടെ പേരില്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം അവരുടെ ഭാവിയില്‍ ഗുണ ചെയ്യുകയില്ല എന്നു മാത്രമല്ല ദോഷം ചെയ്യുകയും ചെയ്തേക്കാം ... ഒരു വിദേശ രാജ്യം ഈയിടയ്ക്ക് കുട്ടികളുടെ പേപ്പറില്‍ ചുവന്ന മഷികൊണ്ട് എഴുതുന്നതും വരയ്ക്കുന്നതും നിരോദിച്ചതിന്‍റെ കാരണം അതു കുട്ടിയില്‍ ഉണ്ടക്കുന്ന മാനസിക വ്യതിയാനം തടയാനായിരുന്നു.. എന്നിട്ടും നമ്മുടെ നട്ടില്‍ മാത്രം പുറത്തകുന്ന കുട്ടിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി കേവലം കച്ചവട തന്ത്രത്തിനു വേണ്ടി എത്ര ടെന്‍ഷന്‍ അടിപ്പിക്കുന്നു.. നാളെ ഒരിക്കല്‍ എന്തെങ്കിലും സംഭവിച്ചു കഴിയുമ്ബോള്‍ ചിന്തിക്കുന്നതിനെക്കള്‍ നല്ലതണ്‌ അത്രയും നേരത്തെ ചിന്തിക്കുന്നതു.... കുട്ടികളായലും മുതിര്‍ന്നവരായാലും കലയെ സ്നേഹിക്കുന്നവരണെങ്കില്‍ ഫ്ലാറ്റുകള്‍ ഇല്ലെങ്കിലും വരും ..

No comments:

Post a Comment