Saturday, January 16, 2010

മോനേ അടിച്ചു പാമ്പായി നിക്കുവാല്ലേ...

കിഴക്കന്‍ മലയും ഇറങ്ങി അന്നു സുഹൃത്തുക്കളോടൊപ്പം നേരേ വന്നിറങ്ങിയതു എരമല്ലൂര്‍ എന്ന സ്ഥലത്തു.. കൂട്ടത്തില്‍ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു.. രണ്ടു ദിവസത്തെ കറക്കം ഒക്കെ കഴിഞ്ഞു വന്നതു കാരണം ഉറക്ക ക്ഷീണവും മൊത്തത്തില്‍ ഒരു ക്ഷീണവും ഉണ്ടായിരുന്നു.. ക്ഷീണം വരുമ്പോള്‍ ഏറ്റവും വേഗം ഊര്‍ജ്ജ്വസ്വലനാവാന്‍ ബാര്‍ ആണ്. ഏറ്റവും നല്ലതു എന്നതാണല്ലോ നമ്മുടെ പ്രായത്തിലൊക്കെ ഉള്ള പയ്യന്മാരുടെ അഭിപ്രായം ... അപ്പോള്‍ പിന്നെ അതിലെ തന്നെ ആയി ചിന്ത.. എരമല്ലൂരിലെ രണ്ടു ബാറുകളാണ്.. എന്‍വീസും മിഥിലയും ... മിഥിലയില്‍ പോകണമെങ്കില്‍ അത്യാവശ്യം വലിയ ഗാന്ധിജി തന്നെ വേണം .. അപ്പോള്‍ പിന്നെ എന്‍വീസ് തന്നെ രക്ഷ.. വലിയ ഗാന്ധി ഇല്ലാത്തവനും രണ്ടെണ്ണം വീശണ്ടേ??... അങ്ങനെ നേരെ എന്‍വീസിലെത്തി... നാട്ടുകാര്‍ എല്ലാവരും ഉണ്ടായിരിക്കും എന്നുള്ളതുകൊണ്ടും എനിക്കതു ശീലമില്ലാത്തതു കൊണ്ടും ഞാന്‍ പുറത്തു നില്‍ക്കാം എന്നു പറഞ്ഞു .. സാധാരണ ഇതുപോലെ ഉള്ളിടത്തു പോകുമ്പോള്‍ കമ്പനിക്കു ബാറിലും ഷാപ്പിലും ഒക്കെ കയറാറുള്ളതാണ്.. കാരണം വെള്ളമടിച്ചില്ലേലും അവിടുത്തെ ഫുഡ്ഡടിക്കാമല്ലോ??.. സത്യം പറയാമല്ലോ ചില ഷാപ്പില്‍ കിട്ടുന്ന ഫുഡ്ഡിന്‍റെ ടേസ്റ്റ് ഒരിക്കലും നമ്മുക്കു മറക്കാന്‍ പറ്റില്ല... അങ്ങനെ ബാറിന്‍റെ പാര്‍ക്കിങ്ങു സെന്‍ററില്‍ എന്നെയും നിറുത്തി അവര്‍ രണ്ടും കൂടി എന്‍വീസിലേക്കു കയറി... സത്യം പറയാമല്ലോ ബാറിളെക്കുള്ള അവരുടെ കയറ്റം കണ്ടാല്‍ അവിടെ കയറി കക്കാന്‍ പോകുവാ എന്നേ പറയൂ.. പാത്തും പതുങ്ങി ഒക്കെ ആണു അകത്തേക്കുള്ള പോക്കു.. ഇവനോക്കെ പുറത്തേക്കിറങ്ങുമ്പോഴേക്കും മട്ടും ഭാവവും ഒക്കെ മാറും .. പിന്നെ ആരു കണ്ടാലും കോപ്പാ എന്ന ഭാവമാ.. അങ്ങനെ ഞാന്‍ ബാഗും ഒക്കെ തൂക്കി  പാര്‍ക്കിങ്ങ് ഏരിയായില്‍ കിടന്നു കറങ്ങുമ്പോഴാണ്..ഒരു ഓട്ടോയില്‍ കുറച്ചു കുടിയന്മാര്‍ എത്തുന്നതു.. അവരെ ബാറിലിറക്കി ഓട്ടോക്കാരന്‍ പാര്‍ക്കു ചെയ്യാനായെത്തിയപ്പോള്‍ എന്നെ കണ്ടു.. സത്യം പറയാമല്ലോ എന്‍റെ നില്‍പ്പു കണ്ടപ്പോള്‍ പുള്ളിക്കാരനു ഒരു പന്തികേടു തോന്നി.. ഓട്ടോ നിറുത്തി ചേട്ടന്‍ ചോദിച്ചു... " അടിച്ചു പാമ്പായി നിക്കുവാണെല്ലേടാ.. ബാഗും തൂക്കി കോളേജില്‍ പോകാനാണെന്നും പറഞ്ഞു ഇങ്ങോട്ടണെല്ലേ പോരുന്നതു"... ഞാന്‍ ആകെ ഞെട്ടിപ്പോയി.. എന്തെങ്കിലും തിരിച്ചു പറഞ്ഞാല്‍ അതും വെള്ളത്തിന്‍റെ പുറത്താണെന്നല്ലേ വിചാരിക്കാന്‍ ചാന്‍സുള്ളു എന്നുള്ളതുകൊണ്ടു ഒന്നും മിണ്ടാന്‍ പോയില്ല എന്നതാണു സത്യം .. ഹും ചേട്ടന്‍ എന്‍റെ മുഖം ഓര്‍ത്തു വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു... അല്ലേല്‍ ഭാവിയില്‍ ദോഷം ചെയ്യില്ലേ... എന്തായാലും പിന്നീടിതു വരെ ബാറിന്‍റെ പുറത്തു നില്‍ക്കുന്നതു അന്നത്തെ കൊണ്ടു നിറുത്തി.... ഒന്നുമില്ലേലും ഫുഡ്ഡടിക്കാമല്ലോ വെള്ളമടിച്ചില്ലേലും ...

No comments:

Post a Comment