Friday, January 15, 2010
പ്രധാനമന്ത്രിയെ പോലും പറ്റിച്ച റോഡ് പണി...
സ്ഥലം നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ തലസ്ഥാനം ... കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ കഴക്കൂട്ടം ശ്രീകര്യം റോഡ്.... പ്രധാനമന്ത്രി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ഉത്ഘാടനം ചെയ്യുവാനും അതു കഴിഞ്ഞാല്‍ പോകുന്നതും അതേ റോടിലാണെന്നു ഒരു വര്‍ഷം മുന്‍പേ എങ്കിലും എല്ലാവര്‍ക്കും അറിയാവുന്നതാണ്.. അതൊക്കെ അറിഞ്ഞു കൊണ്ടാണ് കുഴിച്ചു കൂളം പോലെ ആക്കിയതും .. പല നിരപരാധികളായ സുഹൃത്തുക്കളും അപകടത്തില്‍ പെട്ടതും എന്തിനു അവിടുത്തെ അപകടത്തില്‍ പെട്ടു മരിച്ചവരും ഉണ്ടു... അങ്ങനെ ഉള്ള റോഡിലൂടെയാണ് പ്രധാനമന്ത്രിയുടെ യാത്ര ... വരുന്നതു 3-)0 തീയതി ആണു.. 2-)0 തീയതി രാവിലെ 4 മണി ഒക്കെ ആയപ്പോള്‍ ഞാന്‍ എഴുന്നേറ്റു വന്നപ്പോള്‍ കണ്ടകാഴ്ച്ച റോഡിലൊക്കെ മുഴുവന്‍ പണിക്കാരാണ്... തകൃതിയായുള്ള പണിയാണ്... പാവം ജനം വിചാരിച്ചു ഓ പ്രധാനമന്ത്രി വന്നതു കൊണ്ടെങ്കിലും റോഡു ഒക്കെ ഒന്നു നന്നായല്ലോ??.. ഇടക്കിടക്കു പുള്ളി ഇതു വഴി വന്നിരുന്നെങ്കില്‍ റോടോക്കെ കുട്ടപ്പനായി കിടന്നേനേന്നു... പ്രധാനമന്ത്രി വന്നു പോയി.. അദ്ദേഹവും ഈ റോട് കണ്ടപ്പോള്‍ പറഞ്ഞുകാണണം ഇവിടെയാണോ ഈ കുഴി എന്നൊക്കെ നാട്ടുകാര്‍ പറയുന്നെ??... അങ്ങനെ പ്രധാനമന്ത്രി വന്നു പൊയ ശേഷം റോടു അതിന്‍റെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി.. ആധ്യം പതുക്കെ പതുക്കെ ടാര്‍ ചെയ്ത ഭാഗം താഴാന്‍ തുടങ്ങി .. ഒരു മഴ കൂടി പെയ്തപ്പോള്‍ എല്ലാം പൂര്‍ത്തിയായി.. റോട് ശരിക്കും കുഴുഞ്ഞു ലോറിക്കാരൊക്കെ അതു വഴി പോയാല്‍ കുഴപ്പമാകും എന്ന അവസ്ഥ ആയപ്പോള്‍ പതുക്കെ റോടില്‍ ടാറിന്‍ ടങ്കൊക്കെ എടുത്തു വച്ചു... ഇപ്പോള്‍ വീണ്ടും കുഴിക്കുകയാണ്‍ രണ്ടാമതു പണിയാന്‍ ... ദൈവമെ ഇവനൊക്കെ തൊന്ന്യവാസം കാണിക്കാന്‍ ഉപയോഗിക്കുന്നതു നമ്മള്‍ കൊടുക്കുന്ന ടാക്സ് തെന്നെ അല്ലേ എന്നോര്‍ക്കുമ്പോഴാണ്...
Subscribe to:
Post Comments (Atom)
No comments:
Post a Comment