Saturday, January 23, 2010

അളിയാ ഞാന്‍ ഡീസന്‍റായി വെള്ളമടി ഒക്കെ നിറുത്തി...

അമ്പലങ്ങളിലെ ഉത്സവം എന്നു പറഞ്ഞാല്‍ അതു ഒരു ഉത്സവം തന്നെയാ.. നാട്ടുകാര്‍ എല്ലാം കൂടി ചേര്‍ന്നു നടത്തുന്നതു കൊണ്ടും ആനയും അമ്പാരിയും ഒക്കെ ഉള്ളതു കൊണ്ടും സര്‍വ്വോപരി വെള്ളമടിയും കൂട്ടത്തല്ലുകളും ഉള്ളതു കൊണ്ടു എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റിയ ഒന്നു.. ഷാജ്ജിടെ ഷാപ്പീന്നായാലും പവിത്രന്‍റെ ഷാപ്പീന്നായലും അന്നു കലക്കു തന്നെ ശരണം .. പിന്നെ കലക്കാവുമ്പോള്‍ അധികം കാശു വേണ്ട എന്ന ഒരുപകാരം ഉണ്ടല്ലോ.. അങ്ങനെ വാപ്പന്മാരും കള്ളു കുടിയന്മാരും അന്നു ഒരു 8-10 പ്രാവശ്യം എങ്കിലും ഷാപ്പില്‍ കയറിയിരിക്കും ... അങ്ങനെ ഒരു ഉത്സവദിവസം വൈകുന്നേരം .... "ഡേയ് അമ്പലത്തില്‍ പോകേണ്ടേ... വൈകിട്ടു വെടിക്കെട്ടും പിന്നെ ഗാനമേളയും കണ്ടിട്ടു വേണ്ടേ പൊരാന്‍ " ഞാന്‍ പറഞ്ഞു... ബിനീഷ് അപ്പോഴേക്കും ഏറ്റുപറഞ്ഞു.. "ഡെയ് പോകുന്നതൊക്കെ കൊള്ളാം .... ഇന്നു ഗാനമേളക്കു ഇടക്കു ഡാന്‍സുകളിക്കാനും എന്നെ വിളിച്ചേക്കരുതു... ഞാന്‍ വെള്ളമടി ഒക്കെ നിരുത്തി... ഞാന്‍ ഡീസന്‍റാ.." അപ്പോഴാണ്‍ നമ്മുടെ ഉണ്ണപ്പന്‍ ചേട്ടന്‍ അതു വഴി വന്നതു.. പുള്ളിക്കു മലപ്പുറത്താണു ജോലി .. ഉത്സവത്തിനു വേണ്ടി എത്തിയതാണ്... ബിനീഷിനെ വിളിച്ചു എന്തോ സംസാരിച്ചിട്ടു ഉണ്ണപ്പന്‍ ചേട്ടന്‍ ഇപ്പോള്‍ വരാം എന്നു പറഞ്ഞു പോയി... തിരിച്ചു ബിനീഷെത്തി ഒരു പരുങ്ങലോടു കൂടി പറഞ്ഞു.. "ഉണ്ണപ്പന്‍ ചേട്ടന്‍ സാധനം കൊണ്ടു വന്നിട്ടുണ്ടു.. കൂടിയ സാധനമാ.. വിളിച്ച സ്ഥിതിക്കു ചെന്നില്ലെങ്കില്‍ പുള്ളിക്കെന്ന തോന്നും ..." ബിനീഷിന്‍റെ മനസ്സ് ചാഞ്ചാടാന്‍ തുടങ്ങി... "വിളിച്ച സ്ഥിതിക്കു ഒരെണ്ണം അടിച്ചേക്കാം ഇല്ലേ അളിയാ.. അല്ലേല്‍ പുള്ളി വിചാരിക്കില്ലേടാ എനിക്കു ജാട ആണെന്നു..." വെള്ളം അടി നിറുത്തി എന്നു പറഞ്ഞ പയ്യന്‍ എത്ര പെട്ടെന്നാ മലക്കം മറിഞ്ഞേ.. ഹും ഇവന്‍റെ ഒക്കെ വാക്കു ഇനി എന്‍റെ പട്ടി കേള്‍ക്കും എന്നും പറഞ്ഞു ബാക്കിയുള്ളവന്മാരെയും വിളിച്ചു കൊണ്ടു അമ്പലത്തിലേക്കു നീങ്ങി.. രംഗം രണ്ടു അമ്പലപ്പറമ്പു.. കുറേ നേരം വായീ നോട്ടം ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഒരെണ്ണം അടിച്ചിട്ടു വരാന്‍ പോയ ആള്‍ക്കരോക്കെ എത്തി.. കണ്ടപ്പോഴേ അമ്പലപ്പറമ്പിലെ സ്ഥലം പോരാ എന്ന അവസ്ഥയിലായിരുന്നു പുള്ളി.. നടന്നിട്ടു എല്ലാവരുടെയും ഒക്കെ ദേഹത്തു മുട്ടുന്നപോലെ ആയിരുന്നു.. അങ്ങനെ ഒരു മുറുക്കാനൊക്കെ കഴിച്ചു കഴിഞ്ഞപ്പോള്‍ പുള്ളിയുടെ കണ്‍ട്രോള്‍ ഒക്കെ പോകാന്‍ തുടങ്ങി... പിന്നെ വേറെ മാര്‍ഗ്ഗം ഒന്നുമില്ലായിരുന്നു.. പക്ഷെ തിരിച്ചു പോകുന്നതിനെ കുറിച്ചു ആലോചിക്കുന്നതിന്‍റെ ഇടക്കു എന്താ പറയുക നമ്മള്‍ ഈ ബലൂണില്‍ വെള്ളം നിറച്ചു വച്ചു കഴിഞ്ഞാല്‍ കുഴഞ്ഞു വീഴും പോലെ ഒറ്റ വീഴ്ച്ച ആയിരുന്നു.. ഓഹ് പകല്‍ ഒക്കെ പോകുമ്പോള്‍ ഇവനൊക്കെ നടക്കാന്‍ പോലും വയ്യാത്ത ചവറ്റു കൂനയിലാ ഒറ്റ വീഴ്ച്ച വെള്ളത്തിന്‍റെ ഓരോ മറിമായങ്ങളേ??... പിന്നെ തിരിച്ചു കൊണ്ടു വന്നിട്ടു വീട്ടില്‍ കയറ്റി കിടത്തണം .. വീട്ടുകാരു കണ്ടാല്‍ കുഴപ്പമല്ലേ??.. ആദ്യം അവന്‍റെ കസിനെ വീട്ടില്‍ കയറ്റി.. പിന്നെ വീട്ടുകാര്‍ ഉറങ്ങിയപ്പോള്‍ പതുക്കെ വാതിലൊക്കെ തുറന്നു അകത്തു കയറ്റി കിടത്തി.. ഹും അടുത്ത ഞായറാഴ്ച്ച വീണ്ടും ഉത്സവമാണ്... പക്ഷെ അവന്‍റെ കല്യാണം കഴിഞ്ഞു വീണ്ടും പഴയ ആ ഡയലോഗു പറയുമോ?? അളിയാ ഞാന്‍ വീണ്ടും ഡീസന്‍റായി.. എന്നു....

No comments:

Post a Comment