Friday, May 28, 2010

മാലിന്യം വലിച്ചെറിയുന്ന മലയാളി....

മലയാളികളെക്കുറിച്ചു എന്നും അഭിമാനിക്കാവുന്ന കാര്യമാണു മലയാളിയുടെ വൃത്തി എന്നുള്ളതു മറ്റുള്ള സംസ്ഥാനക്കാര്‍ വല്ലപ്പോഴും കുളിക്കുമ്പോള്‍ മലയാളി എന്നും കുളിക്കും പറ്റുമെങ്കില്‍ 2 നേരം .. അതു പോലെ തന്നെ എന്നു പറയാം താമസിക്കുന്ന സ്ഥലവും .. ഒരു പക്ഷെ നമ്മള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പോവുകയാണെങ്കില്‍ അതിന്‍റെ വ്യത്യാസം മനസ്സിലാകും ... പക്ഷെ നമ്മള്‍ മലയാളികള്‍ ഈയിടെ ആയി എന്നു പറഞ്ഞുകൂടാ കുറച്ചു അധികം നാളായി പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭക്ഷണത്തിന്‍റെ വേസ്റ്റും എല്ലാം നിക്ഷേപിക്കുന്നതു പൊതു സ്ഥലത്താണു... എന്നും വൈകുന്നേരം ആകുമ്പോള്‍ ഇറങ്ങും കിറ്റും ഒക്കെ തൂക്കി പിടിച്ചു കൊണ്ടു എന്നിട്ടു ആരും കാണാത്തമട്ടില്‍ ഒറ്റ എറിയാണു.. ഇതു മാറിയില്ലെങ്കില്‍ എന്നും പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്ന കേരളത്തില്‍ അതിന്‍റെ ദൂഷ്യഫലങ്ങളും കൂടും ... പണ്ടു കാലങ്ങളില്‍ എല്ലാവീടുകളിലും കക്കൂസു ഇല്ലായിരുന്നു.. സര്‍ക്കാറിന്‍റേയും ജനങ്ങളുടേയും ശ്രമഫലം കൊണ്ടു ഇന്നു അതു ഒരു പരിധിവരെ മാറി.... അതുപ്പൊലെ തന്നെ ആവണം മാലിന്യ പ്ലാന്‍റിന്‍റേയും കാര്യത്തില്‍ ചെയ്യേണ്ടതു... ഒരു വീട്ടില്‍ ഒന്നു എന്നുള്ളതു നിറവേറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഓരോ പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടപ്പാക്കണം ... ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്‍റുകളിലും മാലിന്യ സംസ്കരണ പ്ലാന്‍റു നിര്‍ബന്ധമാക്കണം ... വൈകുംതോറും നമ്മുക്കു നഷ്ടമാകുന്നതു നമ്മുടേ പ്രകൃതിയും ജലശ്രോതസ്സുകളും നേടിയേടുക്കുന്നതു മാറാവ്യാധികളും ആയിരിക്കും എന്നോര്‍ത്താല്‍ നല്ലതു...

No comments:

Post a Comment