Saturday, July 3, 2010

ഹര്‍ത്താല്‍ ബഹുവിശേഷം ......

നമ്മുടെ സ്വന്തം അല്ല ദൈവത്തിന്‍റെ സ്വന്തം നാടു എന്നറിയപ്പെടുന്ന കേരളത്തിന്‍റെ പേരു ഉടന്‍ ഹര്‍ത്താല്‍ദേശം

എന്നാക്കണം എന്നു അഖില കേരള ഹര്‍ത്താല്‍ ഫാന്‍സു അസ്സോസ്സിയേഷന്‍ ആവശ്യപ്പെട്ടു.... പണ്ടു കേരം അതായതു

തേങ്ങയുടെ സ്വന്തം നാടായതു കൊണ്ടു കേരളം എന്നിട്ടെങ്കില്‍ ഇന്നു മണ്ടരി വന്നു തെങ്ങെല്ലാം നശിക്കുകയും

പൂര്‍വ്വാധികം ഭംഗിയായി പഞ്ചായത്തു തലം മുതല്‍ ദേശീയ തലം വരെയുള്ള ഹര്‍ത്താലുകള്‍ ആചരിക്കുകയും

ചെയ്യുന്ന അവസരത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പേരുമാറ്റം അത്യന്താപേക്ഷിതമാണെന്നും ഈ പേരുമാറ്റം ഉടന്‍

നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ നടത്തും എന്നും അറിയിച്ചു... മാത്രമല്ല കേരളത്തിന്‍റെ

ദേശിയോത്സവമായി വളര്‍ന്നുകഴിഞ്ഞ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു ഗ്രാറ്റുവിറ്റിയും അലവന്‍സും

ഏര്‍പ്പെടുത്തണമെന്നും ഹര്‍ത്താല്‍ ഫാന്‍സു അസ്സോസ്സിയേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു... വളരെ പെട്ടെന്നു

പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ പോലും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്ന ഹര്‍ത്താല്‍ അനുയായികളെ

സര്‍ക്കാര്‍ കണ്ടില്ല എന്നു നടിക്കുകയാണു... ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ റെയില്‍വെ എയര്‍പോര്‍ട്ടു

എന്നിവിടങ്ങളില്‍ എത്തുന്നവരെ പരമാവധി ബുദ്ധിമുട്ടിക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ പ്രത്യേക സ്ക്വാഡ്

രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണു എന്നും സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍

അറിയിച്ചു... അതുപോലെ തന്നെ ഹര്‍ത്താല്‍ ദിനത്തില്‍ ബസു കാര്‍ അതുപോലുള്ള വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു

പൊട്ടിക്കുന്നതിനും പ്രത്യേകരീതിയില്‍ തയാറാക്കിയ കല്ലുകള്‍ ഇറക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍

നടക്കുന്നതായിട്ടാണു അറിവു.... കേരളത്തില്‍ 2 അല്ല ആഴ്ച്ചയില്‍ 5 ഹര്‍ത്താല്‍ നടത്തിയാലും തെറ്റില്ല കാരണം

ഹര്‍ത്താല്‍ എന്നുള്ളതു കേരളം പോലെ അപൂര്‍വ്വസംസ്ഥാനങ്ങളില്‍ ആചരിക്കപ്പെടുന്ന ആഘോഷം ആണല്ലോ??... ഇനിയുള്ള

ഹര്‍ത്താല്‍ ദിനങ്ങളില്‍ വായിക്കുവാനുള്ള ഹര്‍ത്താല്‍ പ്രതിജ്ഞയും സെക്രട്ടറി പത്ര സമ്മേളനത്തില്‍

പുറത്തിറക്കി....
"ഹര്‍ത്താല്‍ എന്‍റെ ജന്മാവകാശമാണു... ഹര്‍ത്താല്‍ ദിനങ്ങളില്‍ യഥേഷ്ടം യാത്ര ചെയ്യാനുള്ള അധികാരം

ഞങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിക്കും ... അതു വകവയ്ക്കാതെ റോഡില്‍ വണ്ടിയുമായി ഇറങ്ങുന്നവരെ ഞങ്ങള്‍

കല്ലുകൊണ്ടു

നേരിടും ... പിന്നെ ഈ നടത്തപ്പെടുന്ന കാര്യം അതെന്തായാലും നടപ്പില്‍ വരുമോ എന്നു ആലോചിക്കേണ്ട കടമ പോലും

ഞങ്ങള്‍ക്കില്ല... ഹര്‍ത്താല്‍ ദിനത്തില്‍ പണിയേടുക്കാന്‍ പറ്റാത്തതു കൊണ്ടു പട്ടിണികിടക്കുകയോ

അത്യാസന്നനിലയിലായി ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാതെ വരുകയോ കല്ല്യാണം നിശ്ചയിച്ചു ബന്ധുക്കള്‍ക്കെല്ലാം

പങ്കെടുക്കാന്‍ പറ്റാതെ വരുകയോ മരണം നടന്ന സ്ഥലത്തേക്കു ബന്ധുക്കള്‍ക്കു എത്തിച്ചേരാന്‍ പറ്റതെ വരുകയോ ഇനി

ഇന്‍റെര്‍വ്യൂ ടെസ്റ്റ് എന്നിവ വച്ചിട്ടു അതിനു എത്തിച്ചേരാന്‍ പറ്റാതെ വരുകയോ അതുപോലെ മുന്‍കൂട്ടി നിശ്ചയിച്ചു പണവും

മുട്ടക്കി ബുദ്ധിമുട്ടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു അവന്‍റെ മാത്രം കുറ്റമായിരിക്കും .... നിങ്ങളാരും ഒന്നു

മറക്കരുതു നിങ്ങള്‍ക്കു മുകളില്‍ പറഞ്ഞ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം

നിങ്ങള്‍ക്കായിരിക്കും എന്നുപറഞ്ഞതു മറ്റൊരു തെറ്റും കൊണ്ടല്ല നിങ്ങള്‍ കേരളത്തില്‍ ജനിച്ചു അല്ല എങ്കില്‍

കേരളത്തില്‍ ജീവിക്കുന്നു എന്നുള്ളറ്റ് ആ തെറ്റു കൊണ്ടു മാത്രമാണു"

No comments:

Post a Comment