Saturday, July 17, 2010

വീണ്ടും ഒരു തീവണ്ടി അല്ല കറന്‍റു വണ്ടി യാത്ര....

അങ്ങനെ പതിവുപോലെ വെള്ളിയാഴ്ച്ച എത്തി... ഐ ടി കാര്‍ക്കു എല്ലവര്‍ക്കും ഉള്ളപോലെ ഞാനും

സന്തോഷവാനായിരുന്നു ... ഇനി രണ്ടു ദിവസം കുശാലം ... പിന്നെ തിങ്കളാഴ്ച അതിന്‍റെ ഹാങ്ങോവര്‍... അങ്ങനെ

പോകുന്നു... വൈകിട്ടു ഇന്‍റര്‍സിറ്റിക്കു പോകാം എന്നു കരുതി ഇരിക്കുമ്പോഴാണു അന്നൊരു മീറ്റിങ്ങ്.. അതും കഴിഞ്ഞു ഒരു

വിധം ചാടി... കൊല്ലം വരെ ബസിനു പോന്നിട്ടു വേണം ബസില്‍ കയറാന്‍ ... അന്നു തന്നെ സഹമുറിയനും നാട്ടിലേക്കുണ്ടു..

പാവത്തിനു ഈ സൂപ്പര്‍ ഫാസ്റ്റിലെ ഇടി ഒന്നും കൊള്ളാന്‍ വയ്യാത്ത കാരണം അവന്‍ നേരെ തമ്പാനൂര്‍ പോയി കയറി... ആള്‍

സുമുഖനും സുന്ദരനും സര്‍വ്വോപരി സല്‍ഗുണ സമ്പന്നനുമായതു കൊണ്ടു റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ കുറച്ചു

പിള്ളേരുടെ കൂടെ കൂടി... സത്യം ​പറഞ്ഞാ അവനു മറ്റൊരു ദുരുദ്ദേശവും ഇല്ലായിരുന്നു അവരുടെ പിറകേ കൂടിയ

മറ്റൊരുത്തന്‍റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണു അവര്‍

കയറിയ കമ്പാര്‍ട്ടുമെന്‍റില്‍ തന്നെ സീറ്റില്ലെങ്കിലും കയറാന്‍ തീരുമാനിച്ചതു...
അങ്ങനെ ഒടുവില്‍ കറന്‍റു വണ്ടി യാത്ര തുടങ്ങി... ഞാന്‍ കൊല്ലത്തിനുള്ള യാത്ര പകുതിയിലധികം പിന്നിട്ടിരുന്നു

അപ്പോഴേക്കും ... ഇടക്കു സീറ്റില്ല ഭയങ്കര തിരക്കാണു എന്നുള്ള അപ്ഡേറ്റും കിട്ടിക്കൊണ്ടിരുന്നു... ഒടുവില്‍ ഞാന്‍ കൊല്ലത്തു

എത്തി പ്ലാറ്റ്ഫോമില്‍ ഒക്കെ എത്തി കുറച്ചു കഴിഞ്ഞു.. ട്രയിന്‍ എത്തിച്ചേരും എന്നുള്ള നമ്മുടെ ചേച്ചിയുടെ

അനൌണ്‍സ്‌മെന്‍റും എത്തി... സത്യം പറയാമല്ലോ ഇന്നേവരെ ആ ട്രയിനില്‍ കൃത്യസമയത്തു ഞാന്‍ എന്‍റെ വീട്ടില്‍ വന്നു

ഇറങ്ങിയിട്ടില്ല 2.5 വര്‍ഷത്തെ യാത്രയില്‍ ... അത്രക്കു കൃത്യനിഷ്ടയാ... അപ്പോഴേക്കും സഹമുറിയനു ഒരു

ഇരിപ്പിടം ഒക്കെ കിട്ടി എന്നോടു കയറേണ്ട ബോഗിയും ഒക്കെ പറഞ്ഞു.. എനിക്കു വേണ്ടി ഒരു സീറ്റും പിടിച്ചു.. അങ്ങനെ കയറി

അവിടെ ചെന്നപ്പോള്‍ അതാ അവിടെ മറ്റോരുമാന്യന്‍ കയറി ഇരുപ്പുറപ്പിച്ചു... അദ്ദേഹം എന്തുചെയ്താലും മാറില്ല... ഞാന്‍

സുഹൃത്തിനോടു പറഞ്ഞു പോട്ടെ അങ്ങേരു അവിടെ ഇരുന്നോട്ടെ... അപ്പോഴും സുഹൃത്തു പറഞ്ഞു ഇരുന്നോട്ടെ എന്നാലും

മാന്യതക്കു ഒന്നു പറയാമല്ലോ??.. പാവം അവിടെ വരെ നിന്നു ക്ഷീണീച്ചതിന്‍റെ കലിപ്പായിരുന്നു...
അപ്പോഴേക്കും അതാ വരുന്നു മറ്റൊരുമാന്യന്‍ ഒരു കാര്യവുമില്ലാതെ ആ പ്രശ്നത്തില്‍ ഇടപെടാന്‍ .... സുഹൃത്തു മാന്യമായി

ആ പുള്ളിക്കരനോടു പറഞ്ഞു ഇതു നമ്മള്‍ തമ്മിലുള്ള പ്രശ്നമല്ലല്ലോ പിന്നെ എന്തിനാ ഇടങ്കോലിടുന്നേ... ഒടുവില്‍ ഞങ്ങള്‍

രണ്ടു പേരും കൂടി ഒരു സീറ്റില്‍ ഇരുന്നു... അപ്പോഴേക്കും മറ്റുള്ള കഥാപാത്രങ്ങള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇടം

പിടിച്ചിട്ടുണ്ടായിരുന്നു.. ടെക്നോപാര്‍ക്കില്‍ തന്നെ ജോലി ചെയ്യുന്ന നാലു പെണ്‍കുട്ടികളും ഒരു ചേട്ടനും .. ഇതൊക്കെ കണ്ടു

കൊണ്ടു അവിടെ ഇരുന്ന ചേച്ചി പറഞ്ഞു മക്കളേ ഞങ്ങള്‍ ദാ അപ്പുറത്തു ഇറങ്ങും നിങ്ങള്‍ക്കു ഇവിടെ ഇരിക്കാം

എന്നു... ഉര്‍വ്വശീ ശാപം ഉപകാരമാകുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണു.. അവര്‍ ഇരിക്കുന്നതു ആ പെണ്‍കുട്ടികളുടെ

ഒപ്പമാണു... അപ്പോഴേക്കും നമ്മുടെ സുഹൃത്തു പറഞ്ഞു അതെ നമ്മുക്കു അടുത്ത സ്റ്റോപ്പാവുമ്പോള്‍ അവിടെ ഇരിക്കാം ... :)
അങ്ങനെ സ്റ്റോപ്പെത്തി അവര്‍ ഇറങ്ങി.. മൊത്തത്തില്‍ ഒരു സീറ്റു അറേഞ്ചുമെന്‍റൊക്കെ അവിടെ നടന്നു... ഞാന്‍ മുന്‍പു

പറഞ്ഞ ആ ചേട്ടന്‍റേയും പെണ്‍കുട്ടികളുടേയും നടുക്കായി സുഹൃത്തു സ്ഥാനം ഉറപ്പിച്ചു... പെണ്‍കുട്ടികളൂടെ

അടുത്തിരിക്കാനുള്ള ചേട്ടന്‍റെ ശ്രമത്തെ മറികടന്നായിരുന്നു സുഹൃത്തിന്‍റെ ആ മനോഹരമായ അറ്റംപ്‌റ്റ്... ഇതിന്‍റെ

ഇടയില്‍ ഞാന്‍ ഇങ്ങേ അറ്റത്തായി പോയി.. ഒരുമിച്ചു ഇരിക്കാന്‍ പോയിട്ടു പലയിടത്തായി ഹഹ.. അങ്ങനെ ഞാന്‍ നമ്മുടെ

പാട്ടു യന്ത്രം ഒക്കെ എടുത്തു വച്ചു പതുക്കെ പാട്ടൊക്കെ കേട്ടിരുന്നു... പതുക്കെ സുഹൃത്തും പാട്ടു പെട്ടി ഒക്കെ

എടുത്തെങ്കിലും ഈ കുട്ടികളെ കുറിച്ചു ഒന്നും അറിയാന്‍ പാടില്ലതിരുന്നകാരണം ഒരു വൈക്ലമ്യം ആയിരുന്നു.. അങ്ങനെ

പതുക്കെ വിവരങ്ങള്‍ ഒക്കെ തിരക്കി മനസ്സിലാക്കി... പുതുതായി ചേര്‍ന്ന കുട്ടികളാണു.. അപ്പോഴെക്കു എന്‍റെ

അടുത്തിരുന്ന ചേട്ടന്‍ ഓരോന്നു പറഞ്ഞു ആകൂട്ടത്തിലാണു ആ കുട്ടിക്കു റൊമയുടെ മുഖഛായയാണു എന്നു പറഞ്ഞേ..

പിന്നെ ഇടക്കു കപ്പലണ്ടിക്കാരന്‍

ഒക്കെ വന്നപ്പോള്‍ സുഹൃത്തു ആദ്യം ഒന്നു തനിക്കു വേണ്ടിയും പിന്നെ ആ പെണ്‍കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം 4 എണ്ണം

അവര്‍ക്കും പറഞ്ഞു.. അപ്പോഴേക്കും ഒരു കുട്ടിക്കു വേണ്ടാതിരുന്ന കാരണം ഒരെണ്ണം തിരിച്ചും കൊടുത്തു...
സുഹൃത്തു ഓഫര്‍ ചെയ്യാമായിരുന്നു എന്നാണു കരുതിയതെങ്കിലും കുട്ടികള്‍ കാശെടുത്തു കൊടുക്കുകയും ചെയ്തു ... പിന്നെ

അവരുടെ മൂന്നെണ്ണത്തിന്‍റെ പൈസയുടെ കൂടെ സുഹൃത്തിന്‍റേയും കൊടുത്തതു അവരായിരുന്നു.. സുഹൃത്തിന്‍റേലാണേല്‍ 5 രൂപ

തിരിച്ചൊട്ടു കൊടുക്കാനും ഇല്ലാതായിരുന്നു.... ഇതിന്‍റെ ഇടക്കൊക്കെ നമ്മുടെ ചേട്ടന്‍ നല്ല കത്തിയായിരുന്നു..

അരെയൊക്കെയോ കാണാന്‍ പോയതാ.. അടുത്തദിവസം വീണ്ടും പോകണം എന്നൊക്കെ.. പിന്നീടു സുഹൃത്തു പറഞ്ഞപ്പോഴാണു

ചേട്ടന്‍ നല്ല തണ്ണിആയിരുന്നു എന്നു എനിക്കു മനസ്സിലായേ.. കാരണം ചേട്ടന്‍ എന്‍റെ അടുത്തു സംസാരിക്കുമ്പോള്‍ കൈ കൊണ്ടു

വായ് മറച്ചു വച്ചായിരുന്നു സംസാരം ... ഒടുവില്‍ ഞാന്‍ ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ ഞാന്‍ ഇറങ്ങുകയും

ചെയ്തു.. പിന്നീടു സുഹൃത്തു എറണാകുളത്തു ഇറങ്ങി വിളിച്ചു കഴിഞ്ഞപ്പോഴാണു ആദ്യം പറഞ്ഞ സാഹചര്യം

ഒക്കെ മനസ്സിലായതു.. പാവം അവിടെ എത്തിയപ്പോഴേക്കും അവരെ എല്ലാവരേയും കൊണ്ടു പോകാന്‍ മാതാപിതാക്കള്‍

എത്തിയിരുന്നു അതോടെ സുഹൃത്തു പെരു വഴിയിലും ആയി... സുഹൃത്തു സ്വയം പറഞ്ഞു അല്ലേലും ഈ പെമ്പിള്ളേരെല്ലാം

ഇങ്ങനാ ഒരു ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു ഇവിടെ വരെ എത്തിച്ചു എന്നാ ഒരു ചോദ്യം , വെറുതേ ആണേലും

ഡ്രോപ്പു ചെയ്യണോ??...

No comments:

Post a Comment