Friday, July 23, 2010

പൈസയുടെ വില മറക്കുന്ന തലമുറ....

"എന്റെ മക്കളെ വീട്ടിലെ ഒരു ബുദ്ധിമുട്ടും വരുത്താതെയാ പഠിപ്പിച്ചിട്ടുള്ളേ??... അവന്/ അവള്‍ക്കു ആവശ്യം ഉള്ളപ്പോള്‍ എല്ലാം വാങ്ങിക്കൊടുത്തു എന്നിട്ടാ ഇങ്ങനെ" ... പലമാതാപിതാക്കളും പറഞ്ഞുകേട്ടിട്ടുള്ള വാചകങ്ങളില്‍ ഒന്നു.. മാതാപിതാക്കളെല്ലാം അഭിമാനത്തോടെയാണു പറയുന്നതു, പക്ഷേ പലപ്പോഴും അവരുടെ അദ്ധ്വാനത്തിന്‍റെ ഫലം കിട്ടാതെ വരുമ്പോഴാണു ഇങ്ങനെ പറയുന്നതു എന്നുള്ളതാണു വാസ്തവം ​.. വളരെ അധികം അദ്ധ്വാനങ്ങള്‍ വ്യധാ പാഴായിപോയി എന്നുള്ളതാണു വാസ്തവം ... കുട്ടികള്‍ എല്ലാം അറിഞ്ഞു വളരണം എന്നാലേ യഥാര്‍ത്ത ഫലം ലഭിക്കൂ... ഒരിക്കലും എന്‍റെ മാതാപിതാക്കള്‍ എന്‍റെ അടുത്തു വന്നു നേരിട്ടു വന്നു പറഞ്ഞു തന്നിട്ടില്ല പക്ഷെ അവര്‍ അദ്ധ്വാനത്തിന്‍റെ വില എങ്ങനേയോ എന്നിലെത്തിച്ചിരുന്നു.. ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്തു എന്‍റെ കയ്യില്‍ നിന്നും ഒരു രൂപ കടം വാങ്ങി... അടുത്ത ദിവസം തന്നെ ഞാന്‍ തിരിച്ചു ചോദിച്ചു ... പക്ഷെ ആദ്യം അദ്ദേഹം എന്നെ കളിയാക്കി .... സത്യം പറഞ്ഞാല്‍ കളിയാക്കല്‍ വിധത്തില്‍ അവന്‍ പറഞ്ഞതു തരാം എന്നാണു... പക്ഷെ പിന്നീടു വീണ്ടും ചോദിച്ചു കഴിഞ്ഞാണു ഞാന്‍ കാര്യമായിട്ടാണു ചോദിച്ചതെന്നും അവന്‍ തിരിച്ചു നല്‍കുകയും ചെയ്തു.. പക്ഷെ അവന്‍ പിന്നീടും ഇടക്കു കളിയാക്കിയപ്പോഴാണു എനിക്കു കാര്യം മനസ്സിലായതു.. ഞാന്‍ ആ ഒരു രൂപ തിരിച്ചു ചോദിച്ചതു അവന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല... അതിനകത്തുള്ള കാരണം വേറെ ഒന്നുമല്ല അവനെ സംബന്ധിച്ചു 1 രൂപ എന്നുള്ളതു ഒന്നുമല്ലായിരുന്നു... പക്ഷെ എന്നെ സംബന്ധിച്ചു ആ ഒരു രൂപയുടെ വില അവനു അറിയില്ലായിരുന്നു.. അതിനു അവനെ കുറ്റം പറയാനും പറ്റില്ല... കാരണം അവനറിയില്ലായിരുന്നു എന്‍റെ മാതാപിതാക്കള്‍ ഒരുപാടു അദ്ദ്വാനിച്ചിട്ടാ അതു ഉണ്ടാക്കുന്നേ എന്നു.... ഒരുപക്ഷേ ആ അനുഭവത്തിനുശേഷം പലര്‍ക്കും കൊടുത്താല്‍ തിരിച്ചു ചോദിക്കുന്ന പരിപാടി നിറുത്തി എന്നുള്ളതാണു സത്യം .. പക്ഷെ അതിന്‍റെ വില അറിയാഞ്ഞിട്ടല്ല എന്നുമാത്രം ... ഒരു രൂപ ഉണ്ടാക്കാന്‍ വേണ്ടി സാധാരണ ഒരാള്‍ എത്ര അദ്ധ്വാനിക്കണം എന്നെ അറിയിക്കാന്‍ എന്‍റെ മാതാപിതാക്കള്‍ക്കു കഴിഞ്ഞിരുന്നു .. ഒരുപക്ഷേ അതായിരുന്നു എനിക്കു പഠിക്കുവാനുള്ള പ്രചോധനവും ... അറിഞ്ഞു വളര്‍ന്നാലേ ഓരോ വ്യക്തിക്കും തന്‍റെ ആഗ്രഹങ്ങള്‍ക്കു പരിമിതിയിടാനും ലക്ഷ്യങ്ങളിലേക്കു ആവേശത്തോടെ നേടിയേടുക്കാനും പറ്റൂ.... ഒരു ദിവസത്തെ കൂലിക്കു വേണ്ടി തന്‍റെ മാതാപിതാക്കള്‍ എത്ര അധ്വാനിക്കുന്നുണ്ടു എന്നു അറിയാത്ത കുട്ടികള്‍ അതു ചിലവാക്കുമ്പോള്‍ കൂടുതല്‍ ആലോചിക്കാറില്ല... " അച്ഛന്‍ എന്തിനാ ഓഫീസില്‍ പോകുന്നേ ആ മഷീനില്(എ ടി എം ) പോയി എടുത്താല്‍ പോരെ എന്നു കൊച്ചു കുട്ടികള്‍ പോലും ചോദിക്കുന്ന കാലമാണു ഇതു...".. ഇന്നത്തെ മാതാപിതാക്കളില്‍ നല്ല ഒരു ശതമാനം ആള്‍ക്കാരും ഒരു കാര്യവുമില്ലാതെ കുട്ടികളുടെ കയ്യില്‍ പണം കൊടുത്തു വിടുന്ന ഒരു പ്രവണത ഉണ്ടു.. ഒരു പക്ഷേ കുറച്ചു സന്ദര്‍ഭങ്ങളിലെങ്കിലും കുട്ടികള്‍ ആ പണം കൊടുത്താണു ലഹരിപദാര്‍ത്ഥങ്ങളും മറ്റും വാങ്ങുന്നതു... വിദ്യാര്‍ത്ഥികള്‍ എല്ലാം ഒന്നും അറിയാതെ വളരുന്നതിനേക്കാള്‍ എത്രയോ നല്ലതാണു അറിഞ്ഞു വളരുന്നതു..

1 comment:

  1. അറിഞ്ഞു വളര്‍ന്നാലേ ഓരോ വ്യക്തിക്കും തന്‍റെ ആഗ്രഹങ്ങള്‍ക്കു പരിമിതിയിടാനും ലക്ഷ്യങ്ങളിലേക്കു ആവേശത്തോടെ നേടിയേടുക്കാനും പറ്റൂ.... ഒരു ദിവസത്തെ കൂലിക്കു വേണ്ടി തന്‍റെ മാതാപിതാക്കള്‍ എത്ര അധ്വാനിക്കുന്നുണ്ടു എന്നു അറിയാത്ത കുട്ടികള്‍ അതു ചിലവാക്കുമ്പോള്‍ കൂടുതല്‍ ആലോചിക്കാറില്ല... " അച്ഛന്‍ എന്തിനാ ഓഫീസില്‍ പോകുന്നേ ആ മഷീനില്(എ ടി എം ) പോയി എടുത്താല്‍ പോരെ എന്നു കൊച്ചു കുട്ടികള്‍ പോലും ചോദിക്കുന്ന കാലമാണു ഇതു"

    അറിഞ്ഞു വളര്‍ന്നാല്‍ വളരുമ്പോള്‍ വലുതാകാം,.... അറിയേണ്ടത്, കുട്ടികള്‍ ആണെങ്കിലും അറിയിക്കണം..
    നല്ല ചിന്തകള്‍...ആശംസകള്‍,,

    ReplyDelete