Tuesday, August 24, 2010

അരലക്ഷം ശമ്പളം വാങ്ങിക്കുന്ന നമ്മുടെ എം പി മാര്‍ ....

ഒരു സമരവും ഒരു പണിമുടക്കും ഹര്‍ത്താലും ബന്ദും ഒന്നുമില്ലാതെ തന്നെ അവരുടെ ശമ്പളം കൂട്ടി... അതും 25

ശതമാനം ​... അതിനെതിരെ സംസാരിക്കാന്‍ ഒരു പാര്‍ട്ടി പോലും മുന്നോട്ടുവന്നില്ല... മാത്രമല്ല പല ഈര്‍ക്കിലി

പാര്‍ട്ടികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തന്നെയാണു ഈ വര്‍ദ്ധന നടത്തിയതും ... ആരുടെയാണെന്നല്ലേ നമ്മുടേ എം പി

മാരുടെ.... നേരത്തേ 40,000 രൂപ ആയിരുന്നതു 50,000 രൂപ ആക്കി... എത്രയോ ആനുകൂല്യങ്ങള്‍ വേറേയുള്ളപ്പോഴാണു

ഇതും കൂട്ടിയതു.. പാര്‍ല്ലമെന്‍റു സിറ്റിങ്ങ് ഉള്ള ഒരു ദിവസം ബത്ത കിട്ടുന്ന 2000 രൂപ വേറേയും ... ഇതിലെ

പലദിവസങ്ങളിലും ഒരു വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതാണു പതിവു എന്നാരും മറക്കരുതു... ഓരോ

സീസണിലും പാര്‍ല്യമെന്‍റു കൂടുന്നതിനു മുന്‍പു ഈ പ്രാവശ്യം എങ്ങനെ വാക്കഊട്ടു നടത്താം

എന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും നമ്മുടെ പ്രതിപക്ഷപാര്‍ട്ടികളുടെ ഒക്കെ ചിന്ത...

ശരിയായിരിക്കാം ഇവര്‍ പറയുന്ന അല്ലേല്‍ സമരം ചെയ്യുന്നതു വേണ്ട ഒരു കാര്യത്തിനു വേണ്ടി തന്നെ ആയിരിക്കം ..

പക്ഷെ പാര്‍ലമെന്‍റില്‍ നിന്നും പുറത്തിറങ്ങുന്ന ഇവര്‍ എന്തു പ്രവര്‍ത്തനം നടത്താറുണ്ടൂ??.... ഇനി ഇതൊന്നും

കൂടാതെ തീവണ്ടിയാത്രാനുകൂല്യങ്ങള്‍ വിമാന യാത്രാനുകൂല്യങ്ങള്‍ അങ്ങനെ നീണ്ടുപോകുന്ന ആനുകൂല്യങ്ങള്‍

വേറേയാണു.. ചുരുങ്ങിയതു ഒരു ഒന്നു ഒന്നര ലക്ഷമാണു നമ്മുടെ ഓരോ എം പി മാരുടേയും വരുമാനം ഇത്രയും ശമ്പളം പോരാ എന്നാണു നമ്മുടെ എം പി മാരുടെ വാദം കേട്ടതു.. അവര്‍ക്കുവേണ്ടതു ഏതോ

സെക്രട്ടറിമാരുടേതിനേക്കാളും ഒരു രൂപ എങ്കിലും കൂടുതലായിരിക്കണം എന്നാണു... 40,000 ല്‍ നിന്നു 50,000 പകരം

60,000 ആക്കണം എന്നാണു പലരുടേയും ആവശ്യം ... ഈ പറഞ്ഞ എം പി മാരുടെ ഒക്കെ പ്രവര്‍ത്തനങ്ങളും

യോഗ്യതകളും ഒക്കെ ഒന്നെടുത്തുനോക്കിയാല്‍ കൊള്ളാം .... ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ഒരിക്കലും ഒരു

ബിരുദാനന്തരബിരുദദാരിയായിരിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ ചുരുങ്ങിയതു തന്‍റെ മണ്ഡലത്തിലെ

കുറവുകളും ആവശ്യങ്ങളും എങ്കിലും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അറിഞ്ഞിരിക്കണം ... അല്ലാതെ വോട്ടു ചോദിക്കാന്‍

വന്നതിനു ശേഷം പിന്നെ അടുത്ത തിരഞ്ഞെടുപ്പിനു വോട്ടുചോദിക്കാന്‍ വരുന്ന ഒട്ടേറെയുള്ള എം പി മാര്‍ക്കും ഇത്രയും

ശമ്പളം എന്തിനു കൊടുക്കുന്നു??...

കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വലതും ഇടതും മധ്യവും എല്ലാം ഇതിനെങ്കിലും ഒന്നു ഒരുമിച്ചു നിന്നല്ലോ??... ചിലപ്പോള്‍ ചിലകളവിന്‍റെ അല്ല എങ്കില്‍ അഴിമതികളുടെ പിറകിലും ഈ ഒരുമിക്കല്‍ ഉണ്ടാവില്ല എന്നാരുകണ്ടു.. അപ്പോള്‍ ആരാണു മണ്ടന്മാരാവുന്നതു... അല്ല എന്നായിരം വട്ടം പറഞ്ഞാലും അതു നമ്മള്‍ ജനങ്ങള്‍ തന്നെ...

4 comments:

  1. കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വലതും ഇടതും മധ്യവും എല്ലാം ഇതിനെങ്കിലും ഒന്നു ഒരുമിച്ചു നിന്നല്ലോ??... ചിലപ്പോള്‍ ചിലകളവിന്‍റെ അല്ല എങ്കില്‍ അഴിമതികളുടെ പിറകിലും ഈ ഒരുമിക്കല്‍ ഉണ്ടാവില്ല എന്നാരുകണ്ടു.. അപ്പോള്‍ ആരാണു മണ്ടന്മാരാവുന്നതു... അല്ല എന്നായിരം വട്ടം പറഞ്ഞാലും അതു നമ്മള്‍ ജനങ്ങള്‍ തന്നെ...

    ReplyDelete
  2. 200 പോര 500% കൂട്ടണമെന്നു വാശിപ്പിടിച്ചവര്‍ക്കും അതു സാധിച്ചു കിട്ടി. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എങ്കില്‍, വാവിട്ടുനിലവിളിച്ചു കരയുന്ന ജനങ്ങള്‍ക്ക് പാലുപോയിട്ട് കഞ്ഞിപോലുമില്ല. ജനങ്ങള്‍ക്കായി കരഞ്ഞു കാര്യം സാധിക്കാനായി ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തവര്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കരഞ്ഞുനിലവിളിച്ചെങ്കിലും അതുജനങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല എന്നു മാത്രം. ഉറക്കംകളഞ്ഞു ദിനരാത്രങ്ങള്‍ കുത്തിയിരുന്നു പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളം ആയിരമിരട്ടിയാക്കിയാല്‍ തെറ്റില്ല എന്നുമാത്രമല്ല അഴിമതികളുടെയും കൈക്കൂലിയുടെയും അളവുകുറയ്ക്കാനെങ്കിലും സാധിക്കുമായിരുന്നു. വാതോരാതെ പ്രസംഗിക്കുകയും പാഴ്വാഗ്ദാനങ്ങള്‍ മാത്രം നല്‍കി എം.പി എം.എല്‍.എ പദവികളിലുമെത്തുന്നവര്‍ക്ക്, അതും ജനസേവകര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍, വിദ്യാഭ്യാസ പരമായോ മറ്റ് എന്തെങ്കിലും കോപ്പ് സാധിച്ചിട്ടോ മറ്റോ ആണോ ഇത്തരം അവകാശങ്ങള്‍ ഉന്നയിക്കുന്നത്?

    ReplyDelete
  3. ഇനി ഒരു വസ്തുത കൂടി നമ്മുടെ എം പി മാരില്‍ നല്ല ഒരു ശതമാനം പേരും കോടിപതികള്‍ ആണെന്നുകൂടി അറിയുക... അവര്‍ക്കെല്ലാം ഈ ലക്ഷക്കണക്കിനു അര്‍ഹതയില്ലാത്ത ശമ്പളം കൊടുക്കുന്നതിന്‍റെ അടിസ്ഥാനം ​ മനസ്സിലാക്കി കൊടുക്കാന്‍ ഏതു സര്‍ക്കാറിനാണു കഴിയുക ....

    ReplyDelete