Saturday, October 9, 2010

വീണ്ടും ഒരു ഇലക്ഷന്‍ കൂടി, നിങ്ങളുടെ വോട്ടാര്‍ക്കു??...

പരസ്പരം പഴിചാരിയും പരസ്പരം കൂട്ടുചേര്‍ന്നും പലയിടത്തും പലവിധത്തിലെ ജനങ്ങളെ മണ്ടന്മാരാക്കി കൊണ്ടുള്ള ഒരു ഇലക്ഷന്‍ കൂടി വന്നു ചേര്‍ന്നു.... മറ്റുള്ള ഇലക്ഷനില്‍ നിന്നും വ്യത്യസ്തമായി ഒരു പാര്‍ട്ടിപരിഗണനയേക്കാള്‍ വ്യക്തിപരിഗണനയ്കു മുന്‍ഗണന ഉള്ള ഒരു തിരഞ്ഞെടുപ്പായിട്ടു കൂടി കുറേ കാലുവാരലും മലക്കം മറിച്ചിലും എല്ലാഅം കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്ന ഒന്നേ ഉള്ളൂ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന നല്ല ഒരു ശതമാനം ആളുകളൂടേയും ഉദ്ദേശം സ്വന്തം കാര്യം സിന്താബാദ് എന്നുള്ളതു തന്നെ... രാഷ്ട്രീയപാര്‍ട്ടികളെ എല്ലാവരേയും തള്ളിപ്പറഞ്ഞു അവര്‍ക്കു ചെയ്യാന്‍ കഴിയാത്തതു തനിക്കു ചെയ്യാന്‍ പറ്റും എന്നും പറഞ്ഞു അങ്കം തുടങ്ങിയ ആള്‍ രാഷ്ട്രീയക്കാരുടെ കളികളില്‍ അകപ്പെട്ടു പാര്‍ട്ടിചായ്‌വൊക്കെ വരുന്നതു കാണുമ്പോള്‍ നമിച്ചുപോകുകയേ നിവൃത്തിയുള്ളു... ഇനി ശരിക്കുള്ള ഇലക്ഷന്‍ പ്രചരണത്തിലേക്കു വരാം .... ഇത്രയും നാള്‍ ഉള്ള ജീവിതത്തില്‍ കണ്ടാല്‍ ചിരിച്ചുപോലും കാണിക്കാത്ത ആള്‍ വളരെ കാര്യത്തോടു കൂടി ഓരോകാര്യവും തിരക്കുന്നതു കാണുമ്പോഴും പിന്നെ വീട്ടിലുള്ള ഓരോരുത്തരേയും എടുത്തെടുത്തു ചോദിക്കുമ്പോഴും ലക്ഷ്യം ഒന്നുമാത്രം വോട്ടു... സ്ഥിരം സിനിമകളില്‍ കാണാറുള്ളതുപോലെ കുട്ടികളെ ഒക്കെ കൊഞ്ചിക്കുകയും വിശദമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഈ പറഞ്ഞ നാട്ടുകാര്‍ക്കും ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയും എന്നറിഞ്ഞിട്ടു കൂടിയുള്ള ഇവരുടെ പ്രകടനം കാണുമ്പോള്‍ റിയാലിറ്റി ഷോകളില്‍ മാര്‍ക്കിടുന്നപോലെ സമ്മദിദായകരും മാര്‍ക്കിടുകയല്ലേ രക്ഷയുള്ളു.. 50% സംവരണമൊക്കെ വന്നതിനു ശേഷം മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയം ഉള്ളവര്‍ കുറവായതു കൊണ്ടു തന്നെ ഇവരുടെ ഈ പ്രകടനം കണ്ടു മാര്‍ക്കിടാന്‍ പലപ്പോഴും തയ്യാറാവുകയേ മാര്‍ഗ്ഗമുള്ളൂ... ഇനി വോട്ടൊക്കെ നേടി ജയിച്ചു കഴിഞ്ഞാല്‍ പിന്നെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിയുള്ളവരും ഉണ്ടു അവരുടെ നോട്ടത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കു വോട്ടുചെയ്തവര്‍ മാത്രമേ ഉണ്ടാവൂ... എന്തായാലും കക്ഷി മത രാഷ്ടീയ ഭേദമില്ലാതെ എല്ലാ കേരളീയര്‍ക്കും പുരോഗമന ചിന്താഗതികാരായ കുറേ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു..... എല്ലാവര്‍ക്കും തിരഞ്ഞെടുപ്പാശംസകള്‍ .................

No comments:

Post a Comment