Sunday, May 16, 2010

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടു 2 മരണം ...

ഡല്‍ഹി സ്റ്റേഷനിലെ അപകടം വീണ്ടും വിരല്‍ ചൂണ്ടുന്നതു അതേ കാര്യത്തിലേക്കു തന്നെ മനുഷ്യന്‍റെ ജീവനു കൊടുക്കുന്ന

വിലയും പരിഗണനയും വളരെ കുറവാണു എന്നു തന്നെ... നമ്മുടെ രാജ്യത്തു തിക്കിലും തിരക്കിലും പെട്ടു ഇതുവരെ

മരണം നടന്നുകൊണ്ടിരുന്നതു ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലായിരുന്നു.. അങ്ങനെ ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലും

സംഭവിച്ചു... ഒന്നു കൂടി ഓര്‍ത്താല്‍ നല്ലതു മിക്കവാറും ഉള്ള ഉത്സവ സീസണുകളില്‍ നമ്മുടെ രാജ്യത്തെ

ട്രയിനിനകത്തെ അവസ്തയും ഇതു തന്നെ ആണു... പലപ്പോഴും നമ്മുടെ വേണ്ടപ്പെട്ട ഉദ്യോഗസ്തര്‍ അതു അത്ര

കാര്യമാക്കാറില്ല എന്നു മാത്രം ... എല്ലാവട്ടവും ഒരുപോലെ ഇരിക്കില്ലല്ലോ.. അതിന്‍റെ ഉദാഹരണമാണു ഇന്നു ഡല്‍ഹിയില്‍

സംഭവിച്ചതു... ഞാന്‍ സ്ഥിരം യാത്ര ചെയ്യാറുണ്ടായിരുന്ന ആലപ്പുഴ ഏര്‍ണാകുളം പാസഞ്ചര്‍ ട്രയിനിലെ

ദിവസേനയുള്ള തിരക്കും സമാനമാണു.. ഇതൊന്നും ആരും കാണാഞ്ഞിട്ടല്ല എന്നെങ്കിലും ഒരു ദുരന്തം ഉണ്ടാവുമ്പോള്‍

മാത്രമേ മാധ്യമങ്ങളും ഉദ്യോഗസ്തരും ജനപ്രതിനിധികളും അതേകുറിച്ചു ശ്രദ്ധിക്കൂ എന്നുള്ളതാണു വാസ്തവം

... എത്രയെത്ര ദുരന്തങ്ങള്‍ നമ്മള്‍ കണ്ടു... കേരളത്തില്‍ ഉണ്ടായ ദുരന്തങ്ങള്‍ മാത്രം എടുത്താല്‍ മതി നാം

എത്രത്തോളം ദുരന്തനിവാരണത്തിനു അഥവാ മനുഷ്യ ജീവനു വില കല്പിക്കുന്നുണ്ടു എന്നു മനസ്സിലാക്കാന്‍ ....
കേരളത്തില്‍ ബോട്ടു ദുരന്തങ്ങള്‍ എത്രയെണ്ണമുണ്ടായി എന്നിട്ടും ഇപ്പോഴും എല്ലാ ബോട്ടുകളിലും വേണ്ടത്ര സുരക്ഷ

ഉണ്ടോ??... എന്തായി തേക്കടി ദുരന്തത്തിന്‍റെ റിപ്പോര്‍ട്ടു??.. കരുനാഗപ്പള്ളിയിലും നമ്മള്‍ കണ്ടു .. ഇന്നും

മനസ്സിലാകാത്ത ഒന്നായിരുന്നു അന്നു കേട്ട വാര്‍ത്ത ഗ്യാസു മുഴുവന്‍ കത്തി തീരുകയേ മാര്‍ഗ്ഗമുള്ളു അണയ്കാനുള്ള

സംവിധാനം കേരളത്തില്‍ ഇല്ല... അങ്ങനെയെങ്കില്‍ നല്ല ജനവാസ സ്ഥലങ്ങളില്‍ ഈ ദുരന്തം

ആവര്‍ത്തിക്കപ്പെട്ടാല്‍ നമ്മള്‍ എന്തു മുന്‍കരുതലുകളാണു എടുത്തിട്ടുള്ളതു.. കോട്ടയത്തു ബസു വെള്ളത്തില്‍ വീണപ്പോള്‍

രക്ഷിക്കാന്‍ എത്തിയ നാവിക സേനക്കു ഇറങ്ങാന്‍ സ്ഥലമില്ലായിരുന്നു.. ഇതിനൊക്കെ നമ്മള്‍ പോം വഴി കണ്ടു

പിടിച്ചോ??.. എമര്‍ജന്‍സി എക്സിറ്റ് എന്നും പറഞ്ഞു നമ്മുടെ ബസുകളില്‍ ഏര്‍പ്പെടുത്തിയ ആ വാതില്‍ ഇന്നു എത്ര ബസ്സുകളില്‍

കാണാന്‍ കഴിയും .. ഇനിയും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു മാറേണ്ടിയിരിക്കുന്നു.. ഇതിനെല്ലാം ഉത്തരവാദി നമ്മള്‍

ജനങ്ങള്‍ തന്നെ നമ്മള്‍ വിചാരിക്കണം എന്നാലേ ഇതെല്ലാം നേരേയാവൂ.. സ്വന്തം കൈ പൊള്ളിയിട്ടു തീ അണക്കാന്‍

ഇരുന്നാല്‍ ചിലപ്പോള്‍ സമയം കിട്ടി എന്നു വരില്ല.... കൂട്ടായി പ്രവര്‍ത്തിച്ചാല്‍ നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നും

ഇല്ല.. തീര്‍ച്ചയായിട്ടും ചില നടപടികള്‍ നമ്മുടെ സര്‍ക്കാരിന്‍റെ അല്ല എങ്കില്‍ നമ്മുടെ ഉദ്യോഗസ്തരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതു സ്വാഗതം ചെയ്യേണ്ടതാണു.. അതിലൊന്നാണു ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയ ചുക്കു കാപ്പി വിതരണം .. ശരിക്കും ഞങ്ങള്‍ ഒരു ടൂര്‍ ഒക്കെ പോയി വന്നപ്പോള്‍ അതിന്‍റെ ഗുണം അറിഞ്ഞു.. ശരിക്കും ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ ഉറങ്ങി ഉറങ്ങി ആയിരുന്നു ഓടിച്ചിരുന്നേ.. അതു കുടിച്ചു കഴിഞ്ഞു കുറച്ചു കുറവു കിട്ടി.. അതു പോലെ തന്നെ തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലത്തെ റോഡു നവീകരിക്കാനുള്ള പദ്ധതിയും നടപ്പാക്കിയാല്‍ വളരെ നല്ലതു....

No comments:

Post a Comment