Wednesday, May 19, 2010
ഇന്ത്യയിലെ ആ ലോകകപ്പു ഒരു ഓര്‍മ്മ... 96 World Cup...
ഇതാ വീണ്ടും എത്തുന്നു ഇന്ത്യയിലേക്കു ഒരു ലോകകപ്പു കൂടി.. ഒരു ക്രിക്കറ്റ് മാമാങ്കം കൂടി.. ഒരു പക്ഷെ ഇന്ത്യയുടെ 20-20 തോല്‍വികാരണം ആര്‍ക്കും അത്ര താല്പര്യം കാണില്ല.. പതുക്കെ മാറി വരണം .. അങ്ങനെയിരിക്കെ യാദൃശ്ചികമായിട്ടാണു ആ 1996 ലെ ലോകകപ്പിനെ കുറിച്ചു ഓര്‍ത്തതു... അന്നു ഒരു പക്ഷെ ക്രിക്കറ്റിനോടു ഇത്രക്കു ആഭിമുഖ്യം ജനങ്ങള്‍ക്കു ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.. ടി വി യും മാദ്യമങ്ങളും ഇല്ലാതിരുന്ന കാരണം ആയിരിക്കാം വളരെ കുറച്ചല്ലേ പ്രചാരം ഉണ്ടായിരുന്നുള്ളു... പിന്നെ ആകെയുള്ള ദൂരദര്‍ശനില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഭവമായിരുന്നല്ലോ അതു... ഇന്നും ഇന്ത്യാക്കാരാരും മറക്കാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു ആ ലോകകപ്പിനു അതിലെ പ്രധാനം കരഞ്ഞു കൊണ്ടു കളം വിട്ട ആ കളിക്കാരനായിരുന്നു ഒന്നു.. മറ്റാരുമല്ല വിനോദു കാംബ്ലി... അതിലും കൂടുതല്‍ ഓര്‍ക്കുന്ന ഒന്നായിരുന്നല്ലോ പാകിസ്താന്‍റെ അമീര്‍ സുഹൈലിനെ പുറത്താക്കിയ നമ്മുടെ വെങ്കിടേഷു പ്രസാദിനെ... ഹും ഇന്ത്യയ്ക്കെതിരെ ജയസൂര്യയും കലുവിതരണയും ഒക്കെ പുറത്തായിട്ടും ആ ചില്ലില്ലാത്ത എക്സ്ട്രാ ചെവി ഉള്ള ഹെല്‍മെറ്റു വയ്ക്കുന്ന ആ പുള്ളിക്കാരനേയും ആരും മറക്കില്ല.. ശ്രീലങ്കക്കാരുടെ സ്വന്തം അരവിന്ദ് ജിയെ... സെമിയിലും പിന്നെ ഫൈനലിലും ഒരുപോലെ ഒരു ടീമിനെ ജയിപ്പിച്ചിട്ടുള്ള വേറേ എതു കളിക്കാരനാ ക്രിക്കറ്റില്‍ ഉണ്ടായിട്ടുള്ളേ??... അതു മുട്ടു വീരന്മാരുടെ കാലമായിരുന്നല്ലോ 15 ഓവര്‍ എല്ലാവരേയും ചുറ്റും നിറുത്തിയാലും ഉയര്‍ത്തിയടിക്കാത്ത കാലം .. ഒടുവില്‍ എല്ലാത്തിനും അറുതി വരുത്തി ജയസുര്യ എന്ന ഒരു സാധാരണ ബൌളറും അതു പോലെ തന്നെ ഉണ്ടായിരുന്ന കലുവിതരണ എന്ന വിക്കറ്റ് കീപ്പറും പുതിയ മാനം അല്ലേ നല്‍കിയതു... ഇതിനെല്ലാം കാരണഭൂതനായ അവരുടെ കോച്ചിനേയും ആരും മറക്കില്ല...
Subscribe to:
Post Comments (Atom)
No comments:
Post a Comment