Wednesday, May 5, 2010
എല്ലാവര്‍ക്കും 60 നമ്മള്‍ക്കു 30 മതിയേ.......
മറ്റു സംസ്ഥാനങ്ങള്‍ എല്ലാം 60 മീറ്റര്‍ വീതിയില്‍ ദേശിയ പാതകള്‍ വികസിപ്പിച്ചപ്പോള്‍ നമ്മള്‍ അതു 45 മീറ്റര്‍ മതി എന്നു പറഞ്ഞു... പതുക്കെ സ്ഥലമെടുപ്പും തുടങ്ങി.. എല്ലാത്തിലും അഴിമതി ഉള്ളതു പോലെ ഇവിടെയും അഴിമതി നടന്നു എന്നുള്ള ആരോപണം ഉയര്‍ന്നു.... പലയിടങ്ങളിലും സ്ഥലം ഏറ്റെടുപ്പു പലരുടേയും വ്യക്തി താല്പര്യങ്ങള്‍ക്കു വിധേയമായിരുന്നു എന്നും ആരോപണം ഉയര്‍ന്നു... സമരങ്ങളും ഹര്‍ത്താലുകളും നടന്നു.. പക്ഷെ പ്രതിപക്ഷം അത്ര താല്പര്യം കാണിക്കാതിരുന്നതു കൊണ്ടാണെന്നു തോന്നുന്നു അതു അക്രമാസക്തമായില്ല... ഭരണസമവാക്യങ്ങള്‍ മറിച്ചായിരുന്നേല്‍ പലതും നടന്നേനേ??... അങ്ങനെ പതുക്കെ പതുക്കെ സ്ഥലം ഏറ്റെടുപ്പു പോലീസു സഹായത്തോടെ മുന്നേറി... ഒടുവില്‍ ഒരു ദിവസം നമ്മുടെ സര്‍ക്കാരിനും ഒരു ഉള്‍വിളി ഉണ്ടായി.. നമ്മുക്കു 30 മീറ്റര്‍മതി റോഡിന്‍റെ വീതി.. ശരിയാണു നമ്മുടെ നാട്ടിലെ ഒട്ടേറെ പേര്‍ റോഡിനു സ്ഥലം ഏറ്റെടുപ്പിന്‍റെ പേരില്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടു... പക്ഷെ നമ്മള്‍ അതിനു ഒരു പരിഹാരം ഉണ്ടാക്കുകയാണു വേണ്ടതു അല്ലാതെ റോഡു വികസനം വേണ്ട എന്നു വയ്ക്കുകയല്ല വേണ്ടേ... നമ്മുടെ നാട്ടില്‍ വണ്ടികളുടെ എണ്ണം ക്രമാതീതമായാണു വര്‍ദ്ധിക്കുന്നതു .. സ്ഥലമെടുക്കാന്‍ താമസിക്കുന്തോറും കെട്ടിടങ്ങളുടേയും കടകളുടേയും എണ്ണം കൂടും ... റോഡപകടങ്ങളില്‍ മരിക്കുന്നവരുടേ എണ്ണവും കൂടും ... ഇവിടെ ചെയ്യേണ്ടതു നഷ്ടം വരുന്ന ഭൂമിക്കു പകരമായി നഷ്ടപരിഹാരം നല്കാന്‍ തയ്യാറാവണം .. ഇനി അതും അല്ലെങ്കില്‍ 30 മീറ്റര്‍ താഴേയും അതിന്‍റെ മുകളില്‍ മറ്റൊരു 30 മീറ്റര്‍ റോഡിനെ കുറിച്ചും ആലൊചിക്കണം ... പിന്നെ ടോളിന്‍റെ കാര്യം നമ്മുക്കു നല്ല റോഡുണ്ടായാല്‍ ഇന്ധന ക്ഷമതകൂടും അതിന്‍റെ ഒരു പങ്കു ആ വഴിക്കു കൊടുക്കണം ... പിന്നെ അനാവശ്യമായ ബ്ലോക്കു ഒഴിവാക്കുന്നതു മൂലമുള്ള സമയലാഭം വേറേ... നാടിന്‍റെ വികസനത്തിനു എന്തൊക്കെ ആയാലും റോഡിന്‍റെ വികസനം കൂടിയേ പറ്റൂ... അതു താമസിക്കും തോറും വികസനവും തടസപ്പെടും ഒപ്പം പിന്നീടു വികസിപ്പിക്കാന്‍ കൂടുതല്‍ എതിര്‍പ്പുകളും നേരിടേണ്ടി വരും ...
Subscribe to:
Post Comments (Atom)
No comments:
Post a Comment