Saturday, May 15, 2010

ഒരു യാത്ര ... നീണ്ടകര വഴി യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക...

ഇന്നലെ അതായതു മെയ് 14 -)0 തീയതി ഏകദേശം 2 മണി ആയപ്പോഴാ എന്‍റെ യാത്ര തുടങ്ങിയതു.. ചാവടി മുക്കില്‍

നിന്നും ആറ്റിങ്ങലിലേക്കു ഒരു ഫാസ്റ്റ് പാസെഞ്ചര്‍ ബസില്‍ കയറി.. പാവം ഫാസ്റ്റ് പാസെഞ്ചര്‍ ഫുള്‍ ആളുകളായതു കാരണം

ഒരു ഓര്‍ഡിനറിയെ പോലെ ഇഴഞ്ഞു നീങ്ങി ഒരു വിധം അങ്ങു എത്തി.. അപ്പോഴേക്കും ഞാന്‍ ചാടി ഇറങ്ങി സൂപര്‍

ഫാസ്റ്റിലേക്കു ചാടി തന്നെ കയറി.. അല്പം സാഹസികമായിരുന്നു ആ ചാടി കയറ്റം .. സത്യം പറയാം ഡ്രൈവര്‍ എന്നെ

കണ്ടു എങ്കിലും ആളു അതൊന്നും ഗൌനിച്ചില്ല.. എന്തായാലും നല്ലവനായ ഒരു ചേട്ടന്‍ എന്നെ താങ്ങി അകത്താക്കി..

അങ്ങനെ കയറി ചെല്ലുമ്പോള്‍ ആകെ ഒരു മൂന്നു നാലു പുരുഷന്മാര്‍ നില്പുണ്ടു.. സീറ്റുകള്‍ ഒന്നും കാലിയില്ല എന്നുകരുതി

നോക്കുമ്പോള്‍ ദാണ്ടു രണ്ടമ്മച്ചിമാര്‍ കൊല്ലം രാജാവിന്‍റെ കൊച്ചമ്മമാരെ പോലെ 3 പെരുടെ സീറ്റില്‍ അങ്ങനെ

വിരാചിച്ചിരിക്കുന്നു.. ഞാന്‍ എന്തായാലും അവിടെ കയറിയിരിക്കാന്‍ പോയില്ല.. പിന്നെ ആണു ഒരു കാര്യം മനസ്സിലായേ ആ

ഇരുന്ന അമ്മച്ചിയുടെ അടുത്ത ആരോ ഒരു പയ്യന്‍സും ഇപ്പുറത്തു ഇരിപ്പുണ്ടായിരുന്നു... അങ്ങനെ കൊല്ലം

എത്തിയപ്പോഴേക്കും സീറ്റൊക്കെ കിട്ടി.. അവിടെ ഒരു 3.30 നു ഊണു കഴിക്കാന്‍ നിറുത്തും ന്നു ഞാന്‍ വിചാരിച്ചേ ഇല്ല..

എന്നാലും ഒരു ചായയും പഴവും ഒക്കെ കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു.. വെയില്‍ കാരണം ഞാന്‍ ഷട്ടര്‍ ഒക്കെ

ഇട്ടയിരുന്നു യാത്ര തുടര്‍ന്നേ.. അങ്ങനെ നീണ്ടകര എത്തിയപ്പോള്‍ എന്തോ ശബ്ദം കേട്ടാണു ഞാന്‍ ഉണര്‍ന്നേ... എവിടേയോ

ഒരു തട്ടിയ ശബ്ദമാ കേട്ടേ... പാലം പകുതി ആയപ്പോഴാ പറഞ്ഞ് ആരോ ഒരുത്തന്‍ കല്ലെടുത്തു എറിഞ്ഞതാ എന്നു..

പാവം ഒരു സ്ത്രീയുടെ നെറ്റി മുറിഞ്ഞു.. വണ്ടി പിന്നേയും കുറേ കഴിഞ്ഞാ നിറുത്തിയേ.. എറിഞ്ഞവന്‍ അവിടേ നില്പുണ്ടു

വണ്ടി നിറുത്തു അവനിട്ടു മൂന്നു നാലെണ്ണം കൊടുത്തിട്ടു പോകാം എന്നായി ചിലര്‍.. അപ്പോഴേക്കും കണ്ടക്ടറുടെ വക

കമന്‍റു അവന്‍ ഭ്രാന്തനാ എന്നും എറിയുന്നതാണു പോലും .. നല്ല ഉത്തരവാദിത്വവും കര്‍മ്മശേഷിയും ഉള്ള മനുഷ്യന്‍

എല്ലാം അറിയാം .. ഇവന്‍റെ ഒക്കെ വണ്ടിയില്‍ കയറിയാല്‍ കൃത്യമായി സ്ഥലത്തു എത്തും .... അപ്പോഴേക്കും അടുത്തിരുന്ന

ചേട്ടന്‍ പറഞ്ഞു കൊള്ളാമല്ലോ ഭ്രാന്തന്‍ ആണെന്നു കരുതി എല്ലാദിവസവും ഒരു കത്തിയും ഒക്കെ

ആയിട്ടു വന്നു കുത്തിയിട്ടു പോയാല്‍ ആരും തിരക്കുകയും പറയുകയുകയും വേണ്ടേ.. ഞാനും പറഞ്ഞു വണ്ടി പോലീസ്

സ്റ്റേഷനിലേക്കു തന്നെ പോകട്ടെ പരാതി കൊടുക്കാം .. കണ്ടക്ടര്‍ പറഞ്ഞു പരാതി കൊടുത്തിട്ടൊന്നും കാര്യമില്ല

അതൊരു ഭ്രാന്തനാണു എന്നു.. നല്ല ഉത്തരവാദിത്വവും കര്‍മ്മ ശേഷിയും ഉള്ള കണ്ടക്ടര്‍ ഇവന്‍റെ ഒക്കെ കൂടെ കേറിയാല്‍

എത്തിയാല്‍ എത്തി എന്നു പറയാം ... വണ്ടി ഹോസ്പിറ്റലും തിരക്കി യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.. ഹോസ്പിറ്റലില്‍ എത്തി

ഇറങ്ങിയപ്പോഴാണു എല്ലാവരും ആ ചേച്ചിയെ കണ്ടതു.. അപ്പോഴേക്കും പിറകില്‍ ഇരുന്ന ചേച്ചിക്കു ഊര്‍ജ്ജം വച്ചു

ചേച്ചി പറഞ്ഞു "ആ എറി ഡ്രൈവര്‍ക്കിട്ടു കൊള്ളണമായിരുന്നു എന്നാല്‍ വണ്ടി അവിടെ നിറുത്തിയേനേ..."... ഞാന്‍ അപ്പോള്‍

മനസ്സില പറഞ്ഞു "ഹും ഡ്രൈവര്‍ക്കിട്ടെങ്ങാനും ആയിരുന്നു കൊണ്ടിരുന്നേല്‍ നമ്മള്‍ ചിലപ്പോള്‍ കായലില്‍ കിടന്നേനേ.. "

എന്തായാലും ഹോസ്പിറ്റലില്‍ പോയി ബാന്‍ഡേജു ഒക്കെ ഒട്ടിച്ചു വരുന്ന വഴി ഡ്രൈവര്‍ പറഞ്ഞു പോലീസ് സ്റ്റേഷനില്‍ ഒക്കെ പോയാല്‍

ചടങ്ങാ ഇപ്പോഴെങ്ങും പോകാന്‍ പറ്റില്ല.. അല്ലേലും ഇന്നത്തെ മനുഷ്യന്‍ ഇതുപോലെയാ സ്വന്തം ശരീരം മുറിയുമ്പോഴേ

എല്ലാവര്‍ക്കും വേദനിക്കൂ.. എന്തായാലും കുറച്ചു പേര്‍ അവരുടെ വിവരങ്ങളും വണ്ടിയുടെ വിവരങ്ങളും എഴുതി

എടുക്കുന്നതു കണ്ടു.. മറ്റുചില അണ്ണന്മാര്‍ക്കു ഹോസ്പിറ്റലില്‍ പോകാന്‍ വണ്ടി നിറുത്തിയപ്പോഴേ ചാടി ഇറങ്ങി അടുത്ത വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു...

No comments:

Post a Comment