Sunday, October 10, 2010

പുരോഗതിക്കുവേണ്ടി കൊതിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയിവേയ്സ്...

ഇന്ത്യന്‍ റെയില്‍വെ ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായിട്ടു പതിറ്റാണ്ടുകളായി ... പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു പുരോഗതിയിലേക്കു കുതിക്കേണ്ട ഒരു മേഖല ഇന്നും ഇഴഞ്ഞു നീങ്ങുകയല്ലേ ശരിക്കും ചെയ്യുന്നതു.... ഒരു വലിയ ശൃഖല കുറേനാളുകളായിട്ടു ഉണ്ടായിട്ടുകൂടി എന്തു കൊണ്ടു ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതു ചിന്തിക്കേണ്ടതു തന്നെയാണു... തീര്‍ച്ചയായും സാധാരണക്കാര്‍ക്കു എത്തിപ്പെടാവുന്ന ഒരു യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ ക്ഷേമപദ്ധതികള്‍ പലതും കൊണ്ടു വന്നു.... യാത്രായിനത്തില്‍ പലവിധത്തിലായി ഒട്ടനവധി ഇളവുകള്‍ കൊണ്ടു വന്നു... പക്ഷെ അതു മാത്രം മതിയോ??.... ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുവാനും ദീര്‍ഘവീക്ഷണത്തോടുകണ്ടു അതു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാവണം .... എല്ലാപ്രശ്നങ്ങളും ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ഒന്നും പരിഹരിക്കുവാന്‍
കഴിയില്ല.... പക്ഷേ പ്രശ്നപരിഹാരത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാത്തതിലും മഠയത്തരം വേറേ ഉണ്ടോ??... സ്ഥിരം യാത്രചെയ്യുന്നവര്‍ക്കു മിതമായ നിരക്കില്‍ സീസണ്‍ ടിക്കറ്റും പാവപ്പെട്ടവര്‍ക്കു രോഗികള്‍ക്കും അത്യാവശ്യം മിതമായനിരക്കില്‍ യാത്രചെയ്യാന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതു കൊണ്ടുതന്നെ വീണ്ടും ടിക്കറ്റു ചാര്‍ജ്ജു കുറക്കേണ്ടതില്ലല്ലോ?? തന്നെയുമല്ല ഇന്നത്തെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു ഉണ്ടായിരുന്ന നിരക്കിലേക്കു ഉയര്‍ത്താവുന്നതുമാണു... ഇങ്ങനെ കിട്ടുന്ന തുക കൊണ്ടു പുതിയ പദ്ധതികള്‍ക്കും സുരക്ഷക്കുമെല്ലാം
ഫണ്ടു കണ്ടെത്താവുന്നതേ ഉള്ളൂ... യാത്രാക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തികയും സമയനിഷ്ഠയും ഒപ്പം മെച്ചപ്പെട്ട യാത്രയും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ദീര്‍ഘദൂരയാത്രകള്‍ക്കു കൂടുതല്‍ യാത്രാക്കാരെ ആകര്‍ഷിക്കാന്‍ കഴിയുകയും അതുവഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും ...
നമ്മള്‍ ഇന്നു ചെയ്യുന്നതു ഒരു പരിധിവരെ ഉള്ളതില്‍ തന്നെ ഒതുങ്ങിക്കൂടുവാന്‍ ശ്രമിക്കുകയാണു ചെയ്യുന്നതു... പേരിനു കുറച്ചു പുരോഗമനവും കൊണ്ടുവരും ... പിന്നെ ഇതു കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കു തങ്ങള്‍ ഇത്രയിത്ര പദ്ധതികള്‍ കൊണ്ടുവന്നു എന്നു പറയുന്നതിനേക്കാളും താല്പര്യം ഇപ്പോഴുള്ള യാത്രാകൂലി ഒരു രൂപ കുറച്ചു എന്നു
പറയുവാനാണു... ഒരു പക്ഷേ അതുമാത്രമേ കുറച്ചധികം വോട്ടുകിട്ടുവാന്‍ സഹായിക്കൂ എന്ന ധാരണ ഉള്ളതുകൊണ്ടാണോ എന്നറിയില്ല... ഇന്നു ഒരുപക്ഷേ ഈ പറഞ്ഞ സാധാരണക്കാര്‍ ട്രയിനിന്‍റെ പരിമിതിമുലം ചുരുക്കം ചിലയാത്രകള്‍ക്കു ട്രയിനും കൂടുതലും മറ്റു യാത്രാമാര്‍ഗ്ഗങ്ങളുമായിരിക്കും ഉപയോഗിക്കുക.. അതുകൊണ്ടുതന്നെ കുറച്ചു നിരക്കു കൂടിയാലും കൂടുതല്‍ യാത്രകള്‍ക്കു ട്രയിനിനെ ആശ്രയിക്കാന്‍ പറ്റുകയാണെങ്കില്‍ അതു തന്നെയായിരിക്കും ലാഭകരം ...
ഏറ്റവും അത്യാവശ്യം വരുത്തേണ്ട ഒരുമാറ്റങ്ങളില്‍ ഒന്നാണു ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കിലേക്കു തന്നെ തള്ളുന്ന അവസ്ഥ... പല രോഗങ്ങളും പകരുന്നതു ഈ പറഞ്ഞ വിസര്‍ജ്ജ്യങ്ങളില്‍ നിന്നായതുകൊണ്ടും നമ്മുടെ ട്രയില്‍ പാതകള്‍ക്കരുകില്‍ തന്നെ ഈ പറഞ്ഞ ജനങ്ങള്‍ ഒക്കെ താമസിക്കുന്നതുകൊണ്ടും ഇതൊക്കെ പണ്ടേ മാറ്റേണ്ടിയിരിക്കുന്നു.. ഇത്രയും നേരം പരിമിതികള്‍ പരിമിതികള്‍ എന്നു പറഞ്ഞു എനിക്കു തോന്നിയ ചില പരിമിതികള്‍
അഥവാ മാറ്റം വരുത്തേണ്ട ചിലകാര്യങ്ങള്‍ താഴെപ്പറയുന്നവാണു...

1) സമയനിഷ്ടതന്നെയാണു ആദ്യം വരുത്തേണ്ടതു.. ഉടനേ ഇല്ലെങ്കിലും ഒരു സമയപരിധി മുന്‍പില്‍ കണ്ടുകൊണ്ടു വേണ്ടതു ചെയ്യാന്‍ തയ്യാറാവണം ....

2) പാസ്സഞ്ചര്‍ ട്രയിനിലെ തിരക്കുകള്‍ കാലാകാലങ്ങളില്‍ പരിശോധിച്ചു കൂടുതല്‍ ബോഗികള്‍ ഇടാന്‍ തയ്യാറാവണം ....

3) കൂടുതയാത്രക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ ട്രയിനുകള്‍ അനുവധിക്കണം ...

4) അതുപോലെ തന്നെ ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കുകളില്‍ തന്നെ തള്ളാതെ സംസ്കരിക്കാന്‍ നടപടി സ്വീകരിക്കുക...

5) അതുപോലെ തന്നെയാണു യാത്രാക്കാരുടെ എണ്ണം കൂടുതല്‍ ഉള്ള സ്റ്റേഷനുകളില്‍ ട്രയിന്‍ നിറുത്തുവാനുള്ള നടപടികള്‍ ഉണ്ടാവണം ...

6) ഇഴഞ്ഞു നീങ്ങുന്ന പാതയിരട്ടിപ്പിക്കലുകള്‍ ...

7) എല്ലാലെവല്‍ ക്രോസ്സുകളിലും ഇല്ലെങ്കിലും അത്യാവശ്യമുള്ള ലെവല്‍ ക്രോസ്സുകളിലെങ്കിലും കാവലിനു ആളെ ഏര്‍പ്പെടുത്തുക....

ഒരുപക്ഷേ നമ്മുടെ റെയില്‍വേയില്‍ ദീര്‍ഘവീക്ഷണം ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഇതൊക്കെ സംഭവിച്ചേനേ...

കുറഞ്ഞതു നമ്മുടെ ഇപ്പോഴുള്ള ഉദ്യോഗസ്തരെങ്കിലും ദീര്‍ഘവീക്ഷണമുള്ളവരാകണം ... ഇതൊക്കെ ഇവിടെ എഴുതിയതു കൊണ്ടു ഒരു കാര്യവുമില്ല എന്നറിയാം എന്നാലും ഇതില്‍ ചിലതെങ്കിലും ഒന്നു നടന്നുകിട്ടിയിരുന്നെങ്കില്‍ വെറുതേ ഒന്നാശിച്ചുപോവുകയാണു......

2 comments:

  1. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ മാറ്റം വരുമോ ഉന്നതങ്ങളില്‍ നിന്നും ഉത്തരവിറങ്ങണ്ടെ?.

    ReplyDelete
  2. തീര്‍ച്ചയായും ഉത്തരവിറങ്ങണം ... പക്ഷേ ഈ ഉത്തരവിനു വേണ്ടി ഈ ഉദ്യോഗസ്ഥരില്‍ നിന്നും കൂടി വിവരങ്ങള്‍ ശേഖരിക്കാറുണ്ടു എന്നാണു എന്‍റെ അറിവു.. ശരിയാണോ എന്നു ഒന്നുകൂടി ഉറപ്പിക്കേണ്ടിവന്നേക്കാം ... പക്ഷെ തീര്‍ച്ചയായും ഓരോ റൂട്ടിലേയും തിരക്കു കണക്കാക്കി റിപ്പോര്‍ട്ടു ഒക്കെ കൊടുക്കുന്നതും പുതിയ പുതിയ പദ്ധതികള്‍ തുടങ്ങുന്നതിലും ഒക്കെ ഈ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടാവില്ലേ

    ReplyDelete