ഇന്ത്യയെ കുറിച്ചു പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്കു വരുന്ന ഒരു കാര്യമേ ഉള്ളൂ നനാത്വത്തില്‍ ഏകത്വം ... ഇത്രയധികം വൈവിദ്യമുള്ള സംസ്കാരവും ഭാഷയും എല്ലാമുള്ള ഒരു രാജ്യം കുറവാണു.. അതു കൊണ്ടു തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുമ്പോള്‍ ഈ ഭാഷ അത്യാവശ്യം പ്രശ്നം ശ്രിഷ്ടിക്കുന്നുണ്ടു... സംസാരിക്കുന്നതിനേക്കാളും ഒരു സ്ഥലത്തേക്കെത്താന്‍ ബസു കണ്ടുപിടിക്കാനാണു ഏറ്റവും ബുദ്ധിമുട്ടു... എന്തൊക്കെ പറഞ്ഞാലും ഈ യാത്ര ചെയ്യുന്നവര്‍ക്കു ആറിയാവുന്ന ഒരു പൊതു ഭാഷ ഇംഗ്ലീഷു തന്നെ ആണു... പക്ഷെ എവിടെയെല്ലാം ചെന്നാലും നമ്മുടെ ബസുകളിലെ ബോര്‍ഡിലെ ഭാഷ അതാതു സ്ഥലത്തെ ഭാഷ തന്നെ ആയിരിക്കും ... എന്തുകൊണ്ടു ഈ പറഞ്ഞ റിജിയണല്‍ ഭാഷയുടെ കൂടെ ഇംഗ്ലീഷിലെ ഒരു ബോര്‍ഡുകൂടി വച്ചുകൂടാ... കുറഞ്ഞതു നമ്മുടെ നഗരങ്ങളിലെ ബസുകളില്‍ എങ്കിലും .... ദിവസവും പാവം മറ്റുദേശക്കാരായ ഇന്ത്യാക്കാരുടെ ഉള്‍പ്പെടെ ബസു എങ്ങോട്ടാണു എന്നു ചോദിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടു കാണാറുള്ളതാണു... പക്ഷെ അവര്‍ ഈ പറഞ്ഞപോലെ സ്വദേശിയരുപോലും അല്ലാതെ ആവുമ്പോള്‍ ആര്‍ ശ്രദ്ധിക്കാന്‍ .... നമ്പര്‍ സമ്പ്രദായം കൊണ്ടു വരുന്നതായി കണ്ടു അതിലും എത്രയോ ഉപകാരപ്രദമാണു ഇതു ...
No comments:
Post a Comment