Thursday, December 9, 2010
ഇതു അഴിമതിയുടെ പെരുമഴക്കാലം .....
ആരേയെങ്കിലും ശിക്ഷിക്കുമോ?? ശിക്ഷിക്കാതിരിക്കില്ലാ... അല്ലേല്‍ തന്നെ എന്തിനാ ഇപ്പോള്‍ ശിക്ഷിക്കുന്നേ... ഇവരെല്ലാം കൂടി അധികം ഒന്നും കട്ടില്ലല്ലോ??.... ആകപ്പാടു ടു ജി യോ ത്രീ ജീയോ എന്നൊക്കെ പറഞ്ഞു കുറച്ചു ലക്ഷം കോടികളല്ലേ അഴിമതി നടത്തി എന്നു പറയുന്നേ .... അവര്‍ക്കു ചിലപ്പോള്‍ അതിന്‍റെ ആവശ്യം കാണും എന്നേ... ഈ കണ്ടു പിടിക്കാന്‍ നടന്നവര്‍ ആരും ഇന്നലെ വന്നവര്‍ അല്ലല്ലോ അപ്പോള്‍ അതു ചെയ്യരുതു എന്നുണ്ടേല്‍ അന്നു ചെയ്തു എന്നു പറയുന്ന സമയത്തു പറയണമായിരുന്നു... അന്നും ഇവര്‍ ഉണ്ടായിരുന്നില്ലേ??... പിന്നെ വടക്കെങ്ങാണ്ടു പുറമ്പോക്കില്‍ ആകപ്പാടു കുറച്ചു കെട്ടിടങ്ങള്‍ കെട്ടി അതുപിന്നെ ഗള്‍ഫുകാരൊക്കെ എണ്ണം പറഞ്ഞു കെട്ടിയപ്പോള്‍ അവര്‍ക്കും ഒരു മോഹം തോന്നികാണും ഇതിനൊക്കെ ഇങ്ങനെ രാജി വയ്ക്കേണ്ട ആവശ്യം എന്താന്നേ??... ഇനി അതും കഴിഞ്ഞു ദാണ്ടു കുറച്ചുകൂടി തെക്കോട്ടുമാറി ഭൂമി വാങ്ങിയെന്നോ എന്തൊക്കേയോ പറഞ്ഞു കുറേ അപവാദങ്ങള്‍ ... തെറ്റാണെന്നു പറഞ്ഞപ്പോള്‍ തന്നെ എല്ലാം തിരിച്ചു കൊടുത്തു... തെറ്റു തിരുത്തുന്നതല്ലേ നല്ലതു അതാണു... എല്ലാവരും പറയുന്നതു അതല്ലേ തെറ്റു തിരിച്ചറിഞ്ഞവനെ ശിക്ഷിക്കരുതു എന്നാണു..... ഇതെല്ലാം കഴിഞ്ഞപ്പോളാ ദാ കേരളത്തീന്നു വരുന്നു കുറച്ചു ജോലി തെറ്റായി നേടി പോലും ... ഒന്നുമില്ലേലും സര്‍ക്കാര്‍ ജോലി അല്ലഏ അല്ലാതെ കക്കാന്‍ പോകുന്ന ജോലി ഒന്നുമല്ലല്ലോ??... മാത്രമല്ല കുറേ ലക്ഷങ്ങള്‍ കൊടുത്തിട്ടല്ലേ ഒരു ജോലിക്കു കയറ്റിയേ??... ഹും അവിടേം കൊടുത്തവന്‍ വേഗം അകത്തായി മേടിച്ചവന്‍ പാവം അവനും ബുദ്ധിമുട്ടുണ്ടായിക്കാണും ... പിന്നെ ഇനി അവന്‍ മേടിച്ചപ്പോള്‍ ആര്‍ക്കേലും ഒക്കെ കൊടുത്തു കാണും അതൊക്കെ നമ്മളെന്തിനാന്നേ അന്വേഷിക്കുന്നേ അവനു വേണ്ടപ്പെട്ടവരായതു കൊണ്ടല്ലേ??... അതൊക്കെ ഈ നാട്ടുകാരറിയുന്നതെന്തിനാ.... പിന്നെം തീര്‍ന്നില്ല ഭക്ഷ്യ കുംഭകോണം എന്നും പറഞ്ഞു വടക്കുനിന്നും കുറേ ആള്‍ക്കാര്‍ ഇറങ്ങി... ക്ഷമിക്കെന്‍റെ ചങ്ങാതികളേ കഞ്ഞികുടിക്കാന്‍ കുറച്ചു ഭക്ഷണം മറിച്ചു വിറ്റുകാണും .... എല്ലാവരും ജീവിച്ചില്ലേലും അവര്‍ കുറച്ചുപേരെങ്കിലും ജീവിക്കട്ടേന്നെ.... കഞ്ഞി കുടിക്കാന്‍ വയ്യ... ചിക്കനെഒക്കെ എന്താ ഇപ്പോള്‍ വില എന്നാലും ചിക്കന്‍ ബിരിയാണി കഴിക്കാതിരിക്കുന്നതെങ്ങനാ.. ഇനി ഇതെല്ലാം കൂടി അന്വേഷിച്ചാല്‍ പിന്നെ അതു എല്ലാം കൂടി പേപ്പറിലാക്കി റിപ്പോര്‍ട്ടു എഴുതേണ്ടേ... ചുമ്മ പേനയിലെ മഷിയും പേപ്പറും ഒക്കെ തീര്‍ത്താല്‍ പിന്നെ അതു വനനശികരണത്തിനും ആഗോള താപനത്തിനും ഒക്കെ കാരണമാവും എന്തിനാന്നേ... പോട്ടെ എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ ഇല്ലയൊ??...
Subscribe to:
Post Comments (Atom)
ചുമ്മ പേനയിലെ മഷിയും പേപ്പറും ഒക്കെ തീര്‍ത്താല്‍ പിന്നെ അതു വനനശികരണത്തിനും ആഗോള താപനത്തിനും ഒക്കെ കാരണമാവും എന്തിനാന്നേ...
ReplyDeleteഈ വരി എന്നെ ചിരിപ്പിച്ചു. കൊള്ളാം.
പോട്ടെ എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ ഇല്ലയൊ??..............
ReplyDelete