Wednesday, December 1, 2010

സ്വകാര്യ വത്കരണം വിരല്‍ ചൂണ്ടുന്നതു.....

   ഇന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളോരാന്നായി സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണു... ലാഭകരമാക്കാന്‍ വേണ്ടി ആണു സ്വകാര്യവത്കരിക്കുന്നതു... സ്വാഭാവികമായും സ്വകാര്യവത്കരിക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ടാവുകയും ഉത്തരവാദിത്വത്തോടെ ഉള്ള പ്രവര്‍ത്തനം വരുന്നതോടെ ആണു ഈ പറഞ്ഞ ഒരു അവസ്ഥയിലേക്കു വരുന്നതു... പക്ഷെ സ്വകാര്യവത്കരിക്കുന്നതു കൊണ്ടു അതിന്‍റേതായ ദോഷവും ഉണ്ടു... ഉദാഹരണമായി നമ്മുടെ ബി എസ് എന്‍ എലിന്‍റെ കാര്യം എടുക്കാം ... എത്രത്തോളം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നതാ... ഇത്രയും നല്ല ഒരു ശൃഖല ഉണ്ടായിരുന്നിട്ടും ഇന്നത്തെ ബി എസ് എന്‍ എലിന്‍റെ പോക്കു എങ്ങോട്ടാണു.... ഒരുപക്ഷേ നല്ല ഒരു ലാഭത്തിലേക്കു വരേണ്ട ഒരു സ്ഥാപനം ഇന്നെങ്ങോട്ടാ പോയി കൊണ്ടിരിക്കുന്നെ... എന്തുകൊണ്ടു  പൊതുമേഖലയില്‍ പൂര്‍ണ്ണമായി നിറുത്തിക്കൊണ്ടു ഈ സ്ഥാപങ്ങളുടെ കാര്യക്ഷമത കൂട്ടിക്കൂടാ.... നല്ല ഒരു നേതാവു നമ്മുക്കു അതിനു കൂടിയേ തീരൂ... വോട്ടു ബാങ്കിലേക്കു നോക്കാതെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം അതു... ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തൊക്കെ ചെയ്തു എന്നു കൃത്യമായി നിരീക്ഷിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കുക എന്നതാണു... അതായതു ഓരോ ദിവസവും ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു ഏതെല്ലാം ഫയല്‍ ക്ലോസു ചെയ്തു ഇനി എന്തെല്ലാമാണു അദ്ദേഹത്തിനു അടുത്ത ദിവസത്തേക്കുള്ള പണി.... പൊതു ജനം ഒരു ഫയല കൊടുത്താല്‍ എത്ര ദിവസം എടുക്കു അതു ഒന്നു പരിഹരിച്ചു കൊടുക്കാന്‍ എന്നതൊക്കെ കൃത്യമായി അറിയാന്‍ പറ്റിയ സംവിധാനം വരേണം ... കാര്യക്ഷമമായ കമ്പ്യൂട്ടര്‍ വത്കരണം വന്നേ പറ്റൂ.... ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചുമ്മ വന്നു ഒപ്പിട്ടിട്ടു പോയാലും ചോദിക്കാനും പറയാനു ആരുമില്ലാത്ത അവസ്ഥ ഒക്കെ മാറിയേ പറ്റൂ... ഇങ്ങനെ ഒരു സുതാര്യത വരുമ്പോള്‍ തന്നെ അഴിമതി എന്നുള്ളതു കുറയും ... അതു കുറയും എന്നതുകൊണ്ടുതന്നെ ഒരുമാതിരിപ്പെട്ട ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും യൂണിയന്‍കാരും ആരും ഇതിനെ പിന്‍തുണയ്ക്കില്ല... അതുകൊണ്ടു തന്നെയാണു ചങ്കൂറ്റം ഉള്ള ഒരു നേതാവു വേണം എന്നു പറഞ്ഞതു... തീര്‍ച്ചയായും നന്നായിട്ടു ജോലിചെയ്യുന്നവരെ കണ്ടുപിടിക്കാനും അവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്ന ഒരു അവസ്ഥയിലേക്കു വേണം കാര്യമെത്താന്‍ ... ഉദാഹരണമായി കെ എസ് ആര്‍ ടി സിയുടെ കാര്യം എടുക്കാം .. ഓരോ റൂട്ടിനും ഇന്നത്തെ അവസ്ഥയിലുള്ള ഒരു ശരാശരി വരുമാനം കണക്കാക്കുക... അതില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന കണ്ടക്ടറേയും ഡ്രൈവറെയും ഒക്കെ തീര്‍ച്ചയായും കണ്ടു പിടിക്കുകയും അവര്‍ക്ക് അങ്ങനെ കിട്ടുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ​ബോണസായും നല്‍കണം ... അതുപോലെ തന്നെയാണു ഓഫീസിലെ ഫയല്‍ നീക്കത്തിന്‍റെ കാര്യവും ... കാര്യക്ഷമമായി ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ പുരോഗതിയിലേക്കെത്താം ... പറയുമ്പോള്‍ എന്തെളുപ്പം ആണു എന്നറിയാം പക്ഷേ തീര്‍ച്ചയായും കുറ്റമറ്റതായി പ്രവര്‍ത്തനപാതയിലേക്കെത്തിക്കണമെങ്കില്‍ ചില്ലറ പ്രയത്നം ഒന്നും പോരാ... പക്ഷെ ഒന്നു മറക്കരുതെ ഇന്നത്തെ അവസ്ഥയില്‍ പോകുകയാണെങ്കില്‍ നാളെ സ്വകാര്യ വത്കരണം വേണം എന്നു എല്ലാവരും വാദിക്കും ... അങ്ങനെ എല്ലാം കൂടി സ്വകാര്യം മേഖലയിലേക്കു എത്തുകയാണെകില്‍ ഒരുപക്ഷേ എല്ലാം ലാഭത്തിലേക്കെത്തിയേക്കാം ... കൂടുതല്‍ കാര്യക്ഷമവും ആയേക്കാം പക്ഷെ അതിന്‍റെ ഒക്കെ പിന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവൂ.. വ്യാവസായിക ഉദ്ദേശം അഥവാ ബിസിനസ് മെന്റാലിറ്റി... പിന്നെ സാധാരണക്കാര്‍ക്കു എത്തിപ്പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാവും പോവുക അതു... മാത്രവുമല്ല ഈ പറഞ്ഞ സ്വകാര്യ സ്ഥാപനത്തിന്‍റേയും മറ്റും തലപ്പത്തേക്കു മറ്റു രാജ്യക്കാരുടെ സ്വകാര്യതാലപര്യങ്ങള്‍ കൂടി സ്വാധീനം ചെലുത്തി തുടങ്ങാം ... അതുകൊണ്ടു തന്നെ സ്വകാര്യ വത്കരണം ഒരു പരിധിയില്‍ കൂടുതല്‍ ആയാല്‍ ഗുണത്തേക്കാളും ദോഷമേ ചെയ്യൂ... ഇതൊക്കെ എന്‍റെ ചിന്തകളാണു ചിലപ്പോള്‍ എല്ലാം ശയാവണമെന്നില്ല... പക്ഷെ ശരിയാണെങ്കില്‍ അതുപോലെ ആരും പ്രവര്‍ത്തിക്കാതെയും ഇരിക്കുകയാണെങ്കില്‍ നമ്മുടെ പോക്കു എങ്ങോട്ടേക്കാണു...
        

4 comments:

  1. ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തൊക്കെ ചെയ്തു എന്നു കൃത്യമായി നിരീക്ഷിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കുക എന്നതാണു... അതായതു ഓരോ ദിവസവും ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു ഏതെല്ലാം ഫയല്‍ ക്ലോസു ചെയ്തു ഇനി എന്തെല്ലാമാണു അദ്ദേഹത്തിനു അടുത്ത ദിവസത്തേക്കുള്ള പണി.... പൊതു ജനം ഒരു ഫയല കൊടുത്താല്‍ എത്ര ദിവസം എടുക്കു അതു ഒന്നു പരിഹരിച്ചു കൊടുക്കാന്‍ എന്നതൊക്കെ കൃത്യമായി അറിയാന്‍ പറ്റിയ സംവിധാനം venam ..

    appo avarkku samaram cheyyaan eppo samayam kittum ???

    ReplyDelete
  2. shankaran always in coconut tree.It willnot be change.

    ReplyDelete
  3. What an idea sirji.. But Do you think we will get a good political leader so easy.. It is not easy in this world. And whatever you told about BSNL is not 100% correct, the service of BSNL has significantly improved, the complaints gets atleast a response. So things are going in good shape than earlier times. The profit is going down because of competition. And I believe that fittest can only survive, that is not because of nationalisation or privatization, it is about how you are good in survival.

    And one more thing my friend, here politicians are not deciding, the bureaucrats are deciding on how they should/will work.

    ReplyDelete
  4. @faisu thanks for ur comment
    അതേ ഫൈസു സമരം ചെയ്യാന്‍ ആദ്യം പഠിക്കില്ലേ... പാഠം ഒന്നു തറ പറ എന്നു എഴുതുന്നതുപൊലെ അല്ലേ അതു... ഞങ്ങളുടെ അവിടെ ഒരു സ്ഥാപനത്തിന്‍റെ ശിലാസ്ഥാപനം നടത്താന്‍ തീരുമാനിച്ചു.... അടുത്ത ദിവസം തന്നെ ഒരു 3-4 കൊടിയും ഉയര്‍ന്നു... സത്യം പറയാല്ലോ പണിതീര്‍ന്നിട്ടും ആ സ്ഥാപനം ഇതുവരെ പ്രവര്‍ത്തനം ​ആരംഭിച്ചില്ല...

    @Toms thanks for ur comment
    റ്റോമ്സു മാഷേ അതെ ഒന്നു ശരിയാവില്ല എന്നു ആയിരം വട്ടം മനസ്സു പറഞ്ഞു പോവുകയാണു ചിലപ്പോള്‍ നന്നാകില്ലേ??... ഇനി അങ്ങനെ ആഗ്രഹിച്ചതു കൊണ്ടെങ്ങാന്‍ നന്നായാലോ??? വെറുതേ മോഹിച്ചു പോകുകയാണെന്നറിഞ്ഞിട്ടും

    @binoy thanks for the comment, here is my point of thought
    സുഹൃത്തേ ബി എസ് എന്‍ എലിന്‍റെ കാര്യത്തില്‍ ഇത്രയും നല്ല ഒരു അടിസ്ഥാന ഘടന ഉള്ള സ്ഥാപനം ഏതാണു... പണ്ടത്തേതില്‍ നിന്നും വ്യത്യസ്തമായിട്ടുണ്ടാവാം ... ഡാര്‍വിന്‍റെ തിയറിയില്‍ നിലനില്പു എന്നുള്ളതു കൊണ്ടു ഉദ്ദേശിക്കുന്നതു പോലെയാണോ??.. ഒരാള്‍ക്കു നിലനില്‍ക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലല്ലേ നിലനില്‍ക്കാന്‍ ശ്രമിക്കാന്‍ പറ്റൂ... അങ്ങനെ ശ്രമിച്ചാലല്ലേ നിലനില്‍ക്കൂ അതല്ലാതെ ഇതിനെ നമ്മള്‍ ഡാര്‍വിന്‍റെ സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ???

    ReplyDelete