ഇതു മറ്റൊരു ബാല്യകാല ഓര്‍മ്മ... കേരളത്തിന്‍റെ അല്ല എങ്കില്‍ എന്‍റെ നാടായ ആലപ്പുഴയിലേക്കു ടുറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയ കാലം ... എന്നും കുറേ വിദേശികള്‍ വരും പിന്നെ വള്ളത്തില്‍ കൂറച്ചുനേരം സവാരി.... നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര അവര്‍ക്കു നല്‍കിയ വിസ്മയം മറ്റോന്നായിരുന്നു... ഇന്നത്തേതുപോലെ അന്നു ഹൌസു ബോട്ടുകള്‍ ഒന്നുമില്ലാത്ത കാലം .... അങ്ങനെ വഞ്ചിയിലെ യാത്രയും കഴിഞ്ഞു തിരിച്ചു വന്നു കരിക്കും കഴിച്ചു കയറുപിരുത്തവും കാണാന്‍ വരുമ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ള പിള്ളേര്‍ ഇവരുടെ പിറകേ കൂടും .... പിറകേ കൂടുന്ന കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കും ഒരു രസം ആയിരുന്നു... വള്ളിനിക്കറും ഇട്ടു നടക്കുന്ന ഞങ്ങളുടെ ഫോട്ടോയുമൊക്കെ അവര്‍ എടുക്കും .... അന്നു നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ക്യാമറ ഒന്നും ഇല്ലല്ലോ ക്യാമറയിലെടുത്ത ഫോട്ടോ അന്നേരം തന്നെ ഞങ്ങളെ കാണിക്കുമ്പോള്‍ അതു ഞങ്ങള്‍ക്കും ഒരു അതുശയം ആയിരുന്നു.... അക്കൂട്ടത്തില്‍ ചില സായിപ്പുമ്മാര്‍ ഞങ്ങള്‍ക്കു ഓരോ പേനയും തരും സ്ഥിരമായി സ്റ്റിക്കെന്‍റേയും മറ്റും പേന ഉപയോഗിച്ചിരുന്ന ഞങ്ങള്‍ക്കു ജെല്ലിന്‍റെ ഒക്കെ പേന കാണാന്‍ തുടങ്ങിയതു അങ്ങനെ ആയിരുന്നു... എന്നും എല്ലാവര്‍ക്കും പേന കിട്ടിയില്ലേലും പെന്‍ പെന്‍ എന്നും പറഞ്ഞു അവരുടെ പിറകേ നടന്നിരുന്ന കുട്ടികള്‍ പതുക്കെ പേന എങ്ങനെ ചോദിക്കണം എന്നു പഠിച്ചു ... അങ്ങനെ 5 ഉം 6 ഉം വയസ്സുള്ള പിള്ളേര്‍ ഒക്കെ എ ബി സി ഡി പഠിക്കും മുന്‍പേ പഠിച്ച ഇംഗ്ലീഷ് വാക്യമാണു ഗിവ് മി എ പെന്‍ സായിപ്പേ....
ഇനി അല്പം കാര്യം :
എന്തൊക്കെ പറഞ്ഞാലും ആ കാലഘട്ടത്തില്‍ അതായതു 90 കളുടെ ആദ്യ കാലഘട്ടത്തില്‍ അവര്‍ പറഞ്ഞതു ഞങ്ങളുടെ നാട്ടില്‍ ഒറ്റക്കുറവു മാത്രമേ ഉള്ളൂ.. ഒരു വിമാനത്താവളം ഇല്ല..... പാവം ടാക്സിക്കു വരുന്ന അവര്‍ക്കറിയില്ലല്ലോ ബസു സര്‍വ്വീസ് പോലും ഇല്ല എന്നു... പിന്നെയും രണ്ടു പതിറ്റാണ്ടിനടുത്തു കഴിഞ്ഞിരിക്കുന്നു ഇന്നും എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ... രണ്ടു കിലോമീറ്റര്‍ നടക്കണം 1990 ഇല്‍ കെ എസ് ആര്‍ ടി സി ട്രയല്‍ റണ്‍ നടത്തിയ അതേ റോഡില്‍ കൂടി... അതുകഴിഞ്ഞു വന്ന പലറോടുകളില്‍ കൂടി വരെ ഇന്നു ബസു സര്‍വ്വീസു തുടങ്ങി....
പ്രമോദെ ഗിവ് മി എ പെന്‍ ...ഒരു അഭിപ്രായം എഴുതാനാ ...:)
ReplyDeleteകുറെ അനുഭവങ്ങള്‍ ഉണ്ട് എന്ന് പ്രൊഫൈലില്‍ പറഞ്ഞല്ലോ .. എല്ലാം എഴുതു..വായിക്കട്ടെ ...സരസവും ഗൌരവവും ആകാം ..:)
എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ.
ReplyDeleteഅതെ... നടപ്പ് ഇന്ന് പല അസുഖങ്ങള്‍ക്കും ഒരു മരുന്നാണ്.
രസകരം ..ഉപകാരപ്രദം....നല്ല പോസ്റ്റ് ...
ReplyDeletekollam....
ReplyDeleteആരോഗ്യത്തിലേക്ക് നടന്ന തലമുറയ്ക്ക് അസുഖത്തിലേക്ക് പറക്കുന്ന തലമുറയോട് പറയാനുള്ളത്.
ReplyDeleteEnikkum kittiyitundu pen um chocolates um....
ReplyDelete