Friday, December 17, 2010

ഇതോ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....

  പലവട്ടം എഴുതിയതും പലവട്ടം പ്രതികരിച്ചതും പറഞ്ഞും എഴുതിയും മടുത്തതും ആണെന്നറിയാം ... കുറഞ്ഞതു രാഷ്ട്രീയക്കാര്‍ക്കു തീരെ താല്പര്യം ​ഈ കാര്യത്തില്‍ ഇല്ല എന്നു ജനങ്ങള്‍ ഇപ്പോളേങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍ ഒന്നും പറയാനില്ല... വിഷയം ഒന്നേ ഉള്ളൂ പെട്രോളിന്‍റെ വില 3 രൂപയുടെ അടുത്തു കൂട്ടി അതു തന്നെ... ആയിക്കോട്ടെ എണ്ണവില ആഗോള വിപണിയില്‍ കൂടുമ്പോള്‍ കമ്പനിക്കാര്‍ വിലകൂട്ടട്ടേ.. പക്ഷേ അതിനനുസരിച്ചു കൂടുന്ന ടാക്സും കൂട്ടേണ്ട ആവശ്യം ഉണ്ടോ??... 3 രൂപ കൂട്ടിയപ്പോള്‍ അതില്‍ ഒരു രൂപ അന്‍പതു പൈസ പോകുന്നതു നമ്മുടെ ഖജ്ജനാവിലേക്കാണു??... എന്തിനാണു ഇതിന്‍റെ ആവശ്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ ഒരു ലിറ്റര്‍ പെട്രോളിനു 25 രൂപ ടാക്സു അതു നിങ്ങള്‍ കേന്ദ്രവും സംസ്ഥാനവും കൂടി പങ്കിട്ടെടുത്തോളൂ... പിന്നെയും കൂടുമ്പോള്‍ ദയവു ചെയ്തു ഞങ്ങളുടെ പോക്കറ്റില്‍ കയ്യിടാന്‍ വരല്ലേ??.... എന്തിനാ ഇതിനൊക്കെ എന്താ പറയുക... ഈ പ്രാവശ്യം ​3 രൂപാ കൂട്ടിയിട്ടും ഇവിടെ ആരും പ്രതികരിച്ചു കണ്ടില്ല... (ദയവു ചെയ്തു ഹര്‍ത്താല്‍ നടത്തി പ്രതികരിക്കല്ലേ... ക്രീയാത്മകമായി ഈ പറഞ്ഞ ടാക്സു കുറക്കാന്‍ പറ്റുമോ അല്ല 25 രൂപ ആക്കി നിറുത്താന്‍ പറ്റുമോ എന്നു)... എന്തായാലും കേന്ദ്രം ഭരിക്കുന്നവര്‍ തന്ത്രപൂര്‍വ്വം ഒന്നും പറഞ്ഞില്ല ഇനി ഞങ്ങളായിട്ടു എന്തിനാ എന്നു കരുതി കേരളം ഭരിക്കുന്നവരും ... ദൈവമേ ഇവരെ ജനാധിപത്യം ​എന്നും പറഞ്ഞു ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ഭരിക്കാന്‍ തന്നെയാണോ തിരഞ്ഞെടുത്തേ??.... ഇനിയും ഇവര്‍ വോട്ടും തേടി വരും ഒരു മൂന്നു മാസത്തിനുള്ളില്‍ ആലോചിച്ചു പ്രതികരിക്കൂ... കഴിഞ്ഞ പ്രാവശ്യം ഭരണത്തെ വെറുത്തു ആണു മറുകൂട്ടര്‍ക്കു വലിയ ഭൂരിപക്ഷം ​കൊടുത്തേ എന്നിട്ടു അവര്‍ വിശ്വാസം കാത്തോ?? കാത്തെങ്കില്‍ പഞ്ചായത്തിലും കേന്ദ്ര തിരഞ്ഞെടുപ്പിലും എന്തേ പറ്റിയേ??... ഇനി തിരിച്ചു കുത്താന്‍ പോകുവാണെങ്കില്‍ ഇവര്‍ വിശ്വാസം കാക്കുമോ??... ഒന്നു പറഞ്ഞു തരൂ ആരെങ്കിലും ... ഞങ്ങള്‍ പാവം ജനങ്ങള്‍ ഇനി ആരേയാ ജയിപ്പിക്കേണ്ടേ?? ഏറ്റവും കുറഞ്ഞതു ഈ പറഞ്ഞ സഹായം പോലും ചെയ്യില്ല എങ്കില്‍ എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നേ?? ഒന്നു പറഞ്ഞു തരൂ...........

5 comments:

  1. നമ്മുടെ നാടിന്റെ ഒരു ഗതി ...ഞാനും ആലോചിച്ചു ..ഇപ്രാവശ്യം എന്താ വിലകൂട്ടിട്ടും ആരും ഒന്നും പ്രതികരിക്കാത്തത് എന്ന് ....അല്ല പ്രതികരിച്ചിട്ടും വലിയ കാര്യമില്ലല്ലോ ??

    ReplyDelete
  2. വലത്തേ കാലിലെ മന്ത് ഇടത്തേക്കും അത് മടുക്കുമ്പോള്‍ പിന്നെയും വലത്തേക്കും മാറ്റുക , ഇതാണ് നടക്കുന്നത്. ജനങ്ങള്‍ എന്നും പെരുവഴിയില്‍ ...

    ReplyDelete
  3. ഹഫീസേട്ടാ , ആ കമന്റു ഇഷ്ടപ്പെട്ടു . നമ്മുക്കൊക്കെ ഇങ്ങനെ ഓരോന്ന് പറയാനും , എഴുതാനുമൊക്കെ പറ്റു എന്ന് രാഷ്ട്രിയക്കാര്‍ക്ക് നല്ല പോലെ അറിയാം . അത് കൊണ്ടാണിക്കൊഴപ്പം .

    ReplyDelete
  4. എല്ലാം സഹിച്ചും ക്ഷമിച്ചും കഴുതകളായ നമ്മള്‍ ഭാരോം വലിച്ചു മുമ്പോട്ടു തന്നെ ..

    ReplyDelete
  5. എന്താ ചെയ്യുക എന്നു കൃത്യമായി പറയുവാന്‍ കഴിയുന്നില്ല... മാതൃകാ പരമായ ഒരു പ്രതികരണത്തെകുറിച്ചു ആലോചിക്കുക തന്നെ വേണം ... കാരണം എണ്ണവില ഇനിയും മുകളിലേക്കു പോകുകയേ ചെയ്യൂ.... എത്രവരെ നമ്മുടെ സാധാരണ ജനങ്ങള്‍ക്കു സഹിക്കാന്‍ പറ്റും ??

    ReplyDelete