ഇതിനൊക്കെ ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ??.. എനിക്കറിയില്ല ഇവിടെ എന്തൊക്കെ നടക്കുന്നു എന്നുള്ളതു.. ഇവിടെ 100 % സാക്ഷരത കൈവരിച്ചു എന്നു പറയുന്നതും ഇവിടെ ധാരാളം വിദ്യാഭ്യാസമുള്ള ജനവിഭാഗം ഉണ്ടു എന്നു പറയുന്നതും വെറുതേയാ... ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്കു വന്നു എന്നും പറഞ്ഞു ഒരു മനുഷ്യനെ കുറേ ആള്‍ക്കാര്‍ ചേര്‍ന്നു മര്‍ദ്ദിക്കുക അതിനു ശേഷം ചെരുപ്പുമാലയിട്ടു ഒരു സമൂഹത്തിന്‍റെ മുന്‍പില്‍ വച്ചു അപമാനിക്കുക ഇതൊക്കെ ഇവിടെ നടക്കുന്നുണ്ടു എങ്കില്‍ കേരളത്തെകുറിച്ചോര്‍ത്തു എങ്ങനെ അഭിമാനിക്കാന്‍ പറ്റും ... ഇതൊക്കെ നടക്കുന്നതു ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടാണെന്നു കൂടി അറിയുക... ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണു നടന്നിട്ടുള്ളതു... എന്നിട്ടു ഏതേലും ഒരു പാര്‍ട്ടിക്കാരന്‍ അതിനെ അപലപിച്ചോ?? ഇല്ല പ്രതിപക്ഷമാകട്ടേ ഭരണപക്ഷം ആകട്ടേ??... പണ്ടു വിവേകാനന്ദന്‍ പറഞ്ഞതു ഓര്‍മ്മയില്ലേ കേരളം ഭ്രാന്താലയം ആണെന്നല്ലേ.. ദൈവമേ ഇതൊക്കെ കണ്ടിരുന്നു എങ്കില്‍ അദ്ദേഹം എന്തു പറഞ്ഞേനേ??...
No comments:
Post a Comment