കണ്ണീര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒറ്റക്കാര്യമേ മലയാളികളുടെ മനസ്സിലേക്കു ഓടിവരൂ... 6 മണിമുതല്‍ കേരളത്തിലെ പ്രധാനചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന മെഗാ പരമ്പരകള്‍ .... മെഗാ പരമ്പരകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി റിയാലിറ്റി ഷോകള്‍ വന്നു എന്നിട്ടും തീര്‍ന്നില്ല കണ്ണുനീരിനോടുള്ള സ്നേഹം ഏതു റിയാലിറ്റി ഷോ എടുത്താലും ഹൈലൈറ്റു ചെയ്തു കാണിക്കുന്ന ഒരു ഒറ്റ പരിപാടിയേ ഉള്ളൂ... എലിമിനേഷന്‍ റൌണ്ടു... തമാശകാണിക്കാന്‍ വരുന്നവരാണേലും പാടാന്‍ വരുന്നവരാണേലും ആടാന്‍ വരുന്നവരാണേലും കരച്ചില്‍ തന്നെ ശരണം .... ചെറിയ കുഞുപിള്ളേര്‍ മുതല്‍ പ്രായമായവര്‍ വരെ കരച്ചില്‍ തന്നെ.... എന്നിട്ടു പറച്ചിലോ കൂട്ടുകാരെ പിരിയാനുള്ള വിഷമം ആണുപോലും ... ഹഹ ഈ പറഞ്ഞ ഫൈനലില്‍ എല്ലാവരും കൂടി പിരിയുമ്പോള്‍ ഈ പറഞ്ഞ ആരും കരഞ്ഞു കാണാറില്ല... പലപ്രാവശ്യം കരഞ്ഞു മടുത്തതു കൊണ്ടാണോ എന്നു അവരോടു തന്നെ ചോദിക്കണം .... പറഞ്ഞു പറഞ്ഞു പിള്ളേരെല്ലാം ഒരു വാക്കു പടിച്ചു ഒരുപക്ഷെ പേടിയോടെ ഓര്‍ക്കുന്ന ഒരേ ഒരു വാക്കു എലിമിനേഷന്‍ .... ഇനി ഇതു കൂടാതെ ഈ പറഞ്ഞ റിയാലിറ്റി ഷോകളുടെ പരമാവധി വിവാധം ഉണ്ടാക്കി ഒരോ കൊപ്രായം കാണിക്കുമ്പോള്‍ പ്രഭുദ്ധരായ മലയാളികളേ നിങ്ങളെല്ലാം മനസ്സിലാക്കണേ.....
No comments:
Post a Comment