Tuesday, November 30, 2010

ഒരു ബാല്യകാലത്തിന്‍റെ ഓര്‍മ്മയ്ക്കു.....

   ഇന്നു കൊച്ചുകുട്ടികളുടെ ബാല്യകാലം എന്തു ബാല്യകാലം ... പിച്ച വച്ചു നടക്കാന്‍ തുടങ്ങുമ്പോഴേ കയറി ഇരിക്കാവുന്ന ബാഗില്‍ സ്വന്തം തൂക്കത്തേക്കാള്‍ അധികം ബുക്കുകളുമായി സ്കൂള്‍ ബസില്‍ കയറി പോയി നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകാനാണു കുട്ടികളുടെ വിധി... എന്തിനു എല്‍ കെ ജിയില്‍ അഡ്മിഷന്‍ കിട്ടണെങ്കില്‍ അതിനും ഇന്‍റര്‍വ്യൂ ആണു.. അതും കൊച്ചിനും അപ്പനും പിന്നെ അപ്പന്‍ കോളേജു വരെ പോകാന്‍ കൊടുത്ത ഫീസു ഒരുമിച്ചു കൊടുക്കണം കുട്ടിയുടെ അഡ്മിഷനു... അങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസത്തില്‍ എവിടെ വിനോദവും കുസൃതികളും ... ഇന്നു സ്കൂളില്‍ ആണേല്‍ ടൈയും കെട്ടി ഷൂസും ഒക്കെ ഇട്ടു വേണം പോകാന്‍ ... ഇനി നമ്മുക്കു കുറച്ചുകാലം പിറകിലേക്കു സഞ്ചരിക്കാം ...

   കൊച്ചിനു 3 വയസ്സാവുമ്പോള്‍ അംഗനവാടിയില്‍ ചേര്‍ക്കും ... അംഗനവാടിയില്‍ രാവിലെ പോയില്ലെങ്കിലും കൃത്യമായി 3 മണി ഒക്കെ ആവുമ്പോള്‍ പോകും എന്തിനാ നല്ല ഒന്നാന്തരം ഗോതമ്പു ഉപ്പുമാവു കിട്ടും ഇല്ലേല്‍ നല്ല ചോളം ഉപ്പുമാവും ... അതിന്‍റെ ഒരു സ്വാദ് വേറേ തന്നെയായിരുന്നു.... പിന്നെ അവിടുന്നു നേരേ ആശാന്‍ കളരിയിലേക്കാണു പ്രവേശനം ... അവിടെ അംഗനവാടിയിലെ പോലെ കളി നടക്കിലല്‍ അശാന്‍മാര്‍ എപ്പോഴും മിലിട്ടറിക്കാരാണു വടിയും ആയിട്ടേ നടക്കൂ... പിന്നെ അക്ഷരങ്ങളും അധികപ്പട്ടികയും ഗുണനപ്പട്ടികയും ആയി ഒരു മല്പിടുത്തം ആണു... മിക്കവാറും ദിവസങ്ങളില്‍ ഒരു അടി എങ്കിലും കൊണ്ടില്ലെങ്കില്‍ ഭാഗ്യം ... പക്ഷെ ആശാനു ചൂരല്‍ വേണമെങ്കില്‍ നമ്മള്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കും ... പിന്നെ പതുക്കേ സ്കൂളിലേക്കു... ആദ്യം കുറച്ചു ദിവസങ്ങളില്‍ കരച്ചില്‍ ഉറപ്പാണു അതു പക്ഷെ ഇപ്പോഴും പിള്ളേര്‍ക്കുണ്ടു... പുതിയ സ്ലേറ്റും പുതിയ പെട്ടിയും ഒക്കെ ഉണ്ടാവും ... അലൂമിനിയത്തിന്‍റെ ആ പെട്ടി ഇന്നു അന്യമായിരിക്കുന്നു... സ്കൂളില്‍ മിക്കവാറും രാവിലേയോ ഉച്ചക്കോ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു.... സ്ലേറ്റു തുടച്ചു മിനുക്കാന്‍ എന്നും പച്ചിലയുമായിട്ടേ പോകൂ... മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും ... അപൂര്‍വ്വം ചിലര്‍ക്കേ രണ്ടെണ്ണം ഉണ്ടാവൂ... ആദ്യത്തെ മൂന്നു നാലു മാസം കഴിയുമ്പോള്‍ അതിന്‍റെ കൊളുത്തൊക്കെ വിടും പിന്നെ വലിച്ചോരു കുത്തുണ്ടു... വീട്ടില്‍ നിന്നും അമ്മ പിന്നോക്കെ കുത്തി വിട്ടാലും അതെവിടെ എങ്കിലും കൊണ്ടുപോയി കളയും ... സിബെന്ന സാദനത്തിനു പകരം ബട്ടന്‍സായിരുന്നു അന്നു അതിപ്പോള്‍ പോയാലും ആരും മൈന്‍ഡ് ചെയ്യില്ല കാണുന്നവര്‍ ചില്ലപ്പോള്‍ പറയും ഡെയ് നിന്‍റെ പോസ്റ്റാഫീസ് ദാ തുറന്നു കിടക്കുന്നു... ഇനി കൂറച്ചു കൂടി യൂണിഫോം പഴകുമ്പോഴേക്കും പിറകില്‍ രണ്ടു തുളകളും വീഴും ... പക്ഷെ അതൊന്നും ആരും അന്നു വകവയ്ക്കാറില്ലായിരുന്നു... ഇന്നു ഏതേലും ഒരു കുട്ടി കീറിയതു പോട്ടെ ഒരു ബട്ടന്‍സില്ലെങ്കില്‍ ഇട്ടുകൊണ്ടു പോകുമോ??.... പിന്നെ ഇടവേളകളില്‍ ഇന്നത്തെ ചോക്ലേറ്റിനു പകരം 5 പൈസക്കും 10 പൈസക്കും ഒക്കെ നല്ല കാരക്ക, അല്ലി(മധുര നാരങ്ങ), ഉപ്പിലിട്ട നെല്ലിക്ക, ചാമ്പയ്ങ്ങ , കോലൈസ്, അങ്ങനെ അന്നത്ത എന്തെല്ലാം സാധനങ്ങള്‍ ... ഇന്നത്തെപോലെ കസേരയും ഡെസ്കും ഒന്നുമില്ല ആകെ ഒരു ബഞ്ച് എഴുതുമ്പോള്‍ താഴെയിരുന്നു ബെഞ്ചില്‍ വച്ചെഴുതണം ... കുസൃതി കാണിച്ചാല്‍ ടീച്ചര്‍ അതേ ബെഞ്ചില്‍ കയറ്റി നിറുത്തുകയും ചെയ്യും ... ഒടുവില്‍ പരീകഷയും എഴുതിയിരുന്നതു അതേ സ്ലേറ്റില്‍ ഒരു ദിവസം കുറച്ചു മാര്‍ക്കു
കൂടുതല്‍ കിട്ടിയാല്‍ അതു മായ്ക്കാതെ വീട്ടില്‍ കൊണ്ടുപോയി കാണിക്കും എന്തോ അതു വല്ലപ്പോഴും സംഭവിക്കുന്നതു കൊണ്ടായിരിക്കണം പിന്നെ സ്ലേറ്റ് മായ്ക്കാന്‍ മടിയാണു... അന്നു ആനമൊട്ടകള്‍ പലര്‍ക്കും കിട്ടുന്നതൊക്കെ പതിവായിരുന്നു... പക്ഷെ ടീച്ചര്‍ ചോക്കിനിട്ടു കൊടുക്കുന്ന ആ മാര്‍ക്കു വീട്ടില്‍ ചെല്ലുമ്പോഴേക്കും മായ്ഞ്ഞു പോയിക്കാണും .... മധുരതരം ആ ഓര്‍മ്മകള്‍ .....

Monday, November 29, 2010

റെയില്‍വേ അര്‍മ്മാദം തുടരുന്നു....

ഇതാണു വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ തന്നെ എല്ലാവരേയും താക്കീതു നല്‍കിയതാ ഇതില്‍ കയറിയാല്‍ സമയത്തു വീട്ടിലെത്തിക്കില്ല എന്നു... അനുഭവത്തില്‍ കൂടി മനസ്സിലാക്കിയില്ലേല്‍ എന്താ ചെയ്ക... വെള്ളിയാഴ്ച്ച വീട്ടിലേക്കു പോകാന്‍ ഒരു മണിക്കൂര്‍ വൈകിയെങ്കില്‍ എന്താ തിരിച്ചു രണ്ടു മണിക്കൂറിനടുത്തു വൈകിപ്പിച്ചാ തിരിച്ചു ഇങ്ങോട്ടെത്തിച്ചേ... രാവിലെ ഇന്‍റര്‍സിറ്റി പോരേണ്ട സമയത്താണു രാവിലെ കഞ്ഞിക്കുള്ള അരി കയറ്റി വിട്ടില്ലല്ലോ എന്നു നമ്മുടെ റെയില്‍വേക്കാര്‍ ഓര്‍ത്തേ പിന്നെ ഒട്ടും താമസിപ്പിച്ചില്ല ഇന്‍റര്‍സിറ്റിയെ പിടിച്ചിട്ടു ഗുഡ്സിനെ കയറ്റി വിട്ടു... അങ്ങനെ ഏറണാകുളത്തു എത്തിയപ്പോഴേക്കും ദാ കൊച്ചുവെളി താമസിച്ചാ പോകുന്നേ... ഇന്‍റര്‍സിറ്റിക്കാര്‍ക്കു പോയിട്ടു വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ നിങ്ങള്‍ ഇവിടെ കിട എന്നും പറഞ്ഞു കൊച്ചുവെളി എക്സ്പ്രസ്സിനെ കയറ്റിവിട്ടു ഇന്‍റര്‍സിറ്റിയെ വീണ്ടും പിടിച്ചിട്ടു... പിന്നെ എല്ലാ സ്റ്റേഷനിലും ക്രോസിങ്ങിനായും പിടിച്ചു പതിവു പോലെ പാസെഞ്ചര്‍ ട്രയിനെ കടത്തി വിടാനായും പിടിച്ചിട്ടു... അതാണു അനുഭവിച്ചിട്ടും അനുഭവിച്ചിട്ടും പഠിക്കാതെ വീണ്ടും കയറിയാല്‍ ഇങ്ങനെ ഇരിക്കും .... 9.30 കു പേട്ടയില്‍ എത്തേണ്ട ഇന്‍റര്‍സിറ്റി അധികം വൈകാതെ ഒരു 11.15നു അടുത്തായപ്പോള്‍ എത്തി... പിന്നെ അതില്‍ തന്നെയായിരിക്കണമല്ലോ നമ്മുടെ തലസ്ഥാനത്തെ സെക്രട്ടറിയേറ്റിലെ ഉള്‍പ്പെടെ കുറച്ചു ഉദ്യോഗഥര്‍ വരുന്നേ .... ഓഹ് ഇതു പതിവല്ലേ അപ്പോള്‍ പിന്നെ എന്താ കുഴപ്പം ....

Saturday, November 27, 2010

ആയിരങ്ങളെ പെരുവഴിയിലിട്ടു അര്‍മ്മാദിച്ചു ഇന്ത്യന്‍ റെയില്‍വേയ്സ്....

  ഇന്നേവരെ വര്‍ഷത്തില്‍ വളരെ കുറച്ചു ദിവസം മാത്രം കൃത്യസമയത്തു ഓടുന്ന വണ്ടിയാണു ആലപ്പുഴവഴി ഓടുന്ന ഗുരുവായൂര്‍ തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സിനെ കുറിച്ചാണു പറഞ്ഞു വരുന്നതു... ആയിരങ്ങള്‍ ദിവസേന യാത്ര ചെയ്യുന്ന ഈ എക്സ്പ്രസ്സ് തീവണ്ടി മിക്കവാറും പലസ്റ്റേഷനുകളിലും പിടിച്ചിടാറുണ്ടു.... രാവിലെ പോകുമ്പോള്‍ ഉള്ള മൂന്നു ക്രോസ്സിങ്ങുകളില്‍ രണ്ടിടത്തു എന്തായാലും ഒരു 20 മിനുട്ട് സ്ഥിരം പിടിച്ചിടും ഇതു കൂടാതെ എങ്ങനെ പോയാലും ചുരുങ്ങിയതു അരമണിക്കൂര്‍ താമസിച്ചല്ലാതെ എത്തില്ല... മിക്കവാറും അതില്‍ കൂടുതലായിരിക്കും എന്നുള്ളതാ സത്യം ... പാസെഞ്ചര്‍ ട്രയിനിനും ഗുഡ്സു തീവണ്ടിക്കും ഒക്കെ വേണ്ടി പിടിച്ചിടുന്ന ഈ
വണ്ടി ഒരു ഇടക്കു പിറകേ പോകുന്ന വണ്ടി കടന്നു പോകാന്‍ വേണ്ടിയും അരമണിക്കൂറിലേറെ പിടിച്ചിടാറുണ്ടു...

     ഇനി ഈ കഴിഞ്ഞ 26-)0 തീയതിയിലെ യാത്രയെകുറിച്ചു ... കൊല്ലത്തു കൃത്യസമയമായ 6:25 ഒക്കെ കഴിഞ്ഞു 6:45 ആയപ്പോഴേക്കുമാണു തീവണ്ടി എത്തിയതു.... അവിടെ നിന്നും പതുക്കെ ഒരു 7.45 ആയപ്പോഴേക്കും കായംകുളത്തു എത്തി.... ജനശതാബ്ദിക്കുവേണ്ടി കാത്തിരിക്കലായി അവിടുത്തെ പരിപാടി ഒരു 10-15 മിനിട്ടുകള്‍ക്കു ശേഷം വണ്ടി വീണ്ടും വിട്ടു... പതുക്കെ ഹരിപ്പാടു വരെ എത്തി.... അവിടേയും പിടിച്ചിട്ടു... ആദ്യം എല്ലാവരും വിചാരിച്ചു പാസെഞ്ചര്‍ വരാന്‍ തീവണ്ടി വേണ്ടി ആയിരിക്കും എന്നാണു... പക്ഷെ കാത്തിരുന്നു 10-15 മിനുട്ടു കഴിഞ്ഞു വണ്ടി നീങ്ങി
തുടങ്ങി ആര്‍ക്കും ഒന്നും മനസ്സിലായില്ല... അപ്പോഴേക്കും 20 മിനുട്ട് വൈകിയ സാധനം 45 മിനുട്ടിനടുത്തു വൈകി ഓടിത്തുടങ്ങി... അമ്പലപ്പുഴയില്‍ എത്തിയപ്പോഴേക്കും പാസെഞ്ചര്‍ തീവണ്ടി എന്തായാലും വന്നിട്ടുണ്ടായിരുന്നു... എല്ലാവരും ഇപ്പോള്‍ പോകും ഇപ്പോള്‍ പോകും എന്നു വിചാരിച്ചിരുന്നിട്ടു എവിടെ ഒരു രക്ഷയും ഇല്ല... രണ്ടും കല്പിച്ചു സ്റ്റേഷന്‍ മാസ്റ്ററെ കാണാന്‍ ചെന്നു... പ്രത്യേകിച്ചു ഒന്നും പറയാതെ വേഗം വണ്ടിയില്‍ കയറൂ ഇപ്പോള്‍ വിടും എന്നായി അങ്ങേരു..
പിന്നെയാണു മുന്‍പേ ഒരു ഗുഡ്സു പോയിട്ടുണ്ടു എന്നു അറിയാന്‍ കഴിഞ്ഞു ... ഹും അതിലെ അരി കൊണ്ടുപോയി വേവിച്ചിട്ടു വേണമായിരിക്കും ഏതു സ്ഥലത്തേക്കാണോ പോകുന്നെ അവിടെയുള്ളവര്‍ക്കു കഞ്ഞികുടിക്കാന്‍ എന്നു വിചാരിച്ചു ആശ്വസിച്ചു
ഇതിലുള്ള ആയിരത്തിനടുത്തുള്ളവര്‍ക്കു വീട്ടിലെത്തിയാല്‍ പോരേ അതിനേക്കാള്‍  വലുതാണല്ലോ മറ്റവരുടെ വിശപ്പു അല്ലാതെ എന്നാ പറയാന്‍ ... അങ്ങനെ ആലപ്പുഴയില്‍ എത്തി... എന്തായാലും പിടിച്ചിട്ടാല്‍ ആരാണു പട്ടിണി കിടക്കുന്നേ എന്നു ഇറങ്ങി ചോദിക്കണം എന്നാ കരുതിയേ.. പക്ഷെ എളുപ്പം വണ്ടി നീങ്ങി.. അപ്പോള്‍ ദാണ്ടു കിടക്കുന്നു ഗുഡ്സ്... വിചാരിച്ചതു തെറ്റി... അതു ഒരു ടാങ്കര്‍ ഗുഡ്സു ആയിരുന്നു... ആരെടെയ് പെട്രോള്‍ കിട്ടാതെ ഇവിടെ ഇത്രയും നേരം
കാത്തു കിടന്നിരുന്നേ... എന്തായാലും അവരുടെ കാര്യം നടന്നല്ലോ അതു ഭാഗ്യം 10-1000 പേര്‍ ഒരു ഒരുമണിക്കൂര്‍ വൈകി എന്നല്ലേ ഉള്ളൂ... അതും പകലല്ലല്ലോ രാത്രിയല്ലേ അപ്പോള്‍ പിന്നെ പോയി കിടന്നുറങ്ങിയാല്‍ മാത്രം പോരെ എന്നു അവരും വിചാരിച്ചു കാണും സ്വാഭാവികം ... പിന്നെ ഇതിന്‍റെ പേരില്‍ വീട്ടിലിരിക്കുന്നവര്‍ ആരേലും ആധിപിടിച്ചാല്‍ റെയില്‍വേയെ പഴിചാരരുതു കാരണം ഏതൊരു ആള്‍ക്കും അറിയാം തീവണ്ടിയില്‍ കയറിയാല്‍ കൃത്യസമയത്തു എത്തണം എങ്കില്‍ ഒരു
രണ്ടുകോടിയുടെ ലോട്ടറി അടിക്കുന്ന പോലത്തെ ഭാഗ്യം വേണം അപ്പോള്‍ നിങ്ങള്‍ യാത്രക്കാരാണു തെറ്റു കാണിച്ചതു.. അല്ലാതെ എന്നാ പറയാനാ... എന്തായാലും വണ്ടി പിന്നേയും യാത്ര തുടര്‍ന്നു.. പതുക്കെ പതുക്കെ ജപ്പാന്‍ കുടിവെള്ളക്കാര്‍ റെയില്‍വേപാളത്തിലും കുഴി കുഴിച്ചോ എന്നറിയില്ല വണ്ടി പതിവിലും പതുക്കെ ആയിരുന്നു.. ഒടുവില്‍ തുറവൂര്‍ എത്തിയപ്പോള്‍ ഒരു മണിക്കൂറില്‍ അധികം താമസിച്ചിരുന്നു...

Thursday, November 25, 2010

പുരുഷമേധാവിത്വവും പുരുഷമേധാവിത്വ വിരോധികളും ....

  ഒരു പക്ഷെ എന്‍റെ ചെറുപ്പം മുതലേ ഞാന്‍ കേട്ടു തുടങ്ങിയിട്ടുള്ള ഒരു തര്‍ക്കവിഷയമാണിതു.. സ്ത്രീ

ശാക്തീകരണ സംഘടനകള്‍ എന്നും പറഞ്ഞു തുടങ്ങുന്ന കുറെ ആള്‍ക്കാര്‍ ഘോരഘോരം പ്രസംഗിക്കുന്ന ഒരു കാര്യവും

ഇതു തന്നെയാണു... പുരുഷന്‍റെ മേധാവിത്വത്തിനു മുന്‍പില്‍ മുട്ടുമടക്കേണ്ടവള്‍ അല്ല സ്ത്രീ എന്നു തുടങ്ങുന്ന

പതിവു പ്രസ്ഥാവന... ഇന്നു വരെയുള്ള പുരുഷന്മാരില്‍ നല്ല ഒരു ശതമാനം പുരുഷന്മാരും സ്ത്രീക്കു അവളുടേതായ

ഒരു പരിഗണന കൊടുത്തിട്ടുള്ളവരുമാണു, പക്ഷെ വീണ്ടും വീണ്ടും എന്തുകൊണ്ടു ഇതേകാര്യം തന്നെ പറയുന്നു എന്നു

മനസ്സിലാവുന്നില്ല... എല്ലാ ജീവജാലങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യം പ്രകൃതി കല്പിച്ചു നല്‍കിയിട്ടുണ്ടു

അതുപോലെ തന്നെയാണു പുരുഷന്‍റേയും സ്ത്രീയുടേയും ഒക്കെ കാര്യം ... അതുകൊണ്ടു തന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും

ഒരു കുടുംബത്തില്‍ ഒരു പടികൂടി പ്രാധാന്യം കൂടുതല്‍ പുരുഷനാണു മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉത്തര വാദിത്വം എന്നു

പറയുന്നതായിരിക്കും ശരിയായ പ്രയോഗം .... അല്ല എന്നു വാദിക്കുന്ന ഏതെങ്കിലും സ്ത്രീകളുണ്ടെങ്കില്‍ കുറച്ചു

ചോദ്യങ്ങള്‍ എന്തുകൊണ്ടു നല്ല ഒരു ശതമാനം സ്ത്രീകളും സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി ഇല്ലാത്ത

ഒരു പുരുഷനെ കല്ല്യാണം കഴിക്കുവാന്‍ തയ്യാറാവുമോ??... ഇനി ജോലിയുള്ളവര്‍ തന്നെ അതെത്ര വലുതാണെങ്കില്‍ തന്നെ

ഏത്ര സ്ത്രീകള്‍ തന്നേക്കാള്‍ താണതും ശമ്പളം കുറവും ഉള്ള ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ തയ്യാറാവുമോ? ...

അതുപോലെ തന്നെയാണു ഒരു കുടുംബത്തില്‍ പട്ടിണി ഉണ്ടായാലും അതിന്‍റെ ഉത്തരവാദിത്വവും ഈ പറഞ്ഞ സ്ത്രീകള്‍

പുരുഷനല്ലേ കൊടുക്കൂ.... മറ്റൊന്നു വിവാഹ മോചനം ചെയ്യുന്ന അവസ്തയിലും ഈ സ്ത്രീകള്‍ പറയും സ്ത്രീക്കു ആ പുരുഷന്‍

ചെലവിനു കൊടുക്കാന്‍ ... ഈ കാര്യങ്ങള്‍ എല്ലാം അംഗീകരിക്കും പക്ഷേ നേരത്തെ പറഞ്ഞ പോലെ പ്രസംഗിക്കുകയും

ചെയ്യും ഇതിനൊക്കെ ആരോടു എന്താ പറയുക....

-----
ഇത്രയും പറഞ്ഞതല്ലാത്ത ഒരു കാര്യം ഈ കഴിഞ്ഞ്യിടക്കു സ്ത്രീകളുടെ വസ്ത്രധാരണത്തെകുറിച്ചും ഒരു

തര്‍ക്കം അഥവാ വാഗ്വാദം കാണുകയുണ്ടായി....അന്നു ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അംഗീകരിച്ചു

കൊണ്ടു വിദ്യാസമ്പന്നരായ ധാരാളം സ്ത്രീകള്‍ പറയുകയുണ്ടായി ഓരോരുത്തരുടേയും "കംഫര്‍ട്ടു" അനുസരിച്ചാണു

അവര്‍ ആ വസ്ത്രധാരണം നടത്തുന്നെ എന്നു.. ഇവരോടു ഞാന്‍ ഒന്നു ചോദിച്ചോട്ടെ ഇന്നു ഈ പറഞ്ഞ കൂട്ടത്തിലുള്ള

എത്ര സ്ത്രീകള്‍ "കംഫര്‍ട്ടു" നോക്കി മാത്രം വസ്ത്രം ധരിക്കുന്നവര്‍ ഉണ്ടു... പിന്നെ എങ്ങനെയാണു ഇറുങ്ങിയതും

വസ്ത്രത്തിന്‍റെ അളവു കുറഞ്ഞതുമായ വസ്ത്രങ്ങള്‍ മാത്രം കംഫര്‍ട്ടബിള്‍ ആവുന്നേ??... ഇതെല്ലാം

അറിയാമായിരുന്നിട്ടും ഈ പറഞ്ഞ ചേച്ചിമാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അന്നു കേട്ടിരുന്നവര്‍ ഒരാള്‍ പോലും ഇതുപോലെ

ചോദിച്ചില്ല അതുകൊണ്ടു മാത്രം ഇവിടെ ഇങ്ങനെ കുറിക്കുന്നു....

Tuesday, November 16, 2010

എന്നാണു ഇതിനൊക്കെ ഒരു മാറ്റം വരിക???

നമ്മുടെ കെ എസ് ആര്‍ ടി സി യില്‍ പാഞ്ചാലി എന്ന ഒരു പദ്ധതി ആണു എന്നു കേട്ടിട്ടുണ്ടു ഇപ്പോഴും അതു ഉണ്ടെന്നു തോന്നുന്നു... ഓരോ ബസിനും രണ്ടു ഡ്രൈവറും രണ്ടു കണ്ടക്ടറും പിന്നെ ഒരു  മെക്കാനിക്കും .... പക്ഷെ ഇത്രയൊക്കെയുണ്ടെങ്കിലും ഈ പറയുന്ന സാധനം ഒന്നു വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ ഇനി വേറെ ഒരാളെ കൂടി വയ്ക്കേണ്ടി വരും ... മെക്കാനിക്കു ഒക്കെ ഉണ്ടേലും ഏതേലും ഒരു ചെറിയ സ്വിറ്റ്ച്ചു പോയാലോ ഒരു സ്ക്രൂ ലൂസായി കിടന്നാലോ ഇവരാരും തിരിഞ്ഞു നോക്കില്ല... കട്ടപ്പുറത്തു കയറുന്നതു വരെ ഓടിക്കും പീന്നേയേ എന്തേലും ചെയ്യൂ... ചെയ്താലും അവസ്ഥ മറ്റൊന്നുമല്ല എന്താണോ തകരാറു അതുമാത്രം മാറ്റും അതല്ലാതെ ഒന്നുമില്ല... കഴിഞ്ഞ ദിവസം ഒരു വോള്‍വോ ബസില്‍ നിന്നും കേട്ടതു ഇങ്ങനെ " ഓ അതിന്‍റെ മൂന്നു സ്വിറ്റ്ച്ചു പോയി... ഇനി ഒരു ലൈറ്റ് കൂടി ഉണ്ടു അതു കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം "... ലക്ഷങ്ങള്‍ വിലയുള്ള ഈ ബസൊക്കെ നമ്മളെങ്ങനെയാണു സൂക്ഷിക്കുന്നേ... ഈ പറഞ്ഞ ജവഹര്‍ലാല്‍ നഗര വികസന പദ്ധതിയിലെ എ സി അല്ലാത്ത ബസും കഴിഞ്ഞ ദിവസം കണ്ടു അവസ്ഥ ഇതു തന്നെ.. അതിന്‍റെ ഒക്കെ മിററില്ല പൊടി പോലും തൂക്കാന്‍ ഈ പറഞ്ഞ ആര്‍ക്കും ഒരു നേരവും ഇല്ല... ഇങ്ങനെ ഒക്കെ ഒരു സാധനം കൊണ്ടു നടന്നാല്‍ എത്ര നാള്‍ ഉണ്ടാവും ... വോള്‍വോ ബസിന്‍റെ മാത്രം പരാധീനത അല്ലയിതു എന്തിനു മഴ പെയ്താല്‍ ചോരുന്ന ബസു വരെ ഉള്ള നാടാ അപ്പോള്‍ പിന്നെ ഇതൊക്കെ എത്ര നിസ്സാരം ഇല്ലേ??... ഈ അവസ്ഥക്കൊക്കെ ഒരു മാറ്റം വരേണ്ടേ??
 സര്‍ക്കാര്‍ വസ്തുക്കള്‍ എന്നു പറഞ്ഞാല്‍ പൊടിപിടിച്ച ഫയലുകള്‍ എന്നും പണ്ടെങ്ങോ പെയിന്‍റടിച്ച കെട്ടിടത്തിന്‍റേയും പിന്നെ ബസ്സുകളെ കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചു പഴകി കഴിഞ്ഞാല്‍ നന്നായിട്ടു ശബ്ദം ഉണ്ടാക്കുന്നതും പൊടിപിടിച്ചതും എന്നും ഒക്കെയാണു മനസ്സിലേക്കു വരിക... അതൊക്കെ മാറേണ്ട കാലം എന്നേ അതിക്രമിച്ചു.. ഇനി എന്നാ ഇതു മാറുക....

Thursday, November 4, 2010

മലയാളികള്‍ കണ്ണീര്‍ സ്നേഹികളോ??....

 കണ്ണീര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒറ്റക്കാര്യമേ മലയാളികളുടെ മനസ്സിലേക്കു ഓടിവരൂ... 6 മണിമുതല്‍ കേരളത്തിലെ പ്രധാനചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന മെഗാ പരമ്പരകള്‍ .... മെഗാ പരമ്പരകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി റിയാലിറ്റി ഷോകള്‍ വന്നു എന്നിട്ടും തീര്‍ന്നില്ല കണ്ണുനീരിനോടുള്ള സ്നേഹം ഏതു റിയാലിറ്റി ഷോ എടുത്താലും ഹൈലൈറ്റു ചെയ്തു കാണിക്കുന്ന ഒരു ഒറ്റ പരിപാടിയേ ഉള്ളൂ... എലിമിനേഷന്‍ റൌണ്ടു... തമാശകാണിക്കാന്‍ വരുന്നവരാണേലും പാടാന്‍ വരുന്നവരാണേലും ആടാന്‍ വരുന്നവരാണേലും കരച്ചില്‍ തന്നെ ശരണം .... ചെറിയ കുഞുപിള്ളേര്‍ മുതല്‍ പ്രായമായവര്‍ വരെ കരച്ചില്‍ തന്നെ.... എന്നിട്ടു പറച്ചിലോ കൂട്ടുകാരെ പിരിയാനുള്ള വിഷമം ആണുപോലും ... ഹഹ ഈ പറഞ്ഞ ഫൈനലില്‍ എല്ലാവരും കൂടി പിരിയുമ്പോള്‍ ഈ പറഞ്ഞ ആരും കരഞ്ഞു കാണാറില്ല... പലപ്രാവശ്യം കരഞ്ഞു മടുത്തതു കൊണ്ടാണോ എന്നു അവരോടു തന്നെ ചോദിക്കണം .... പറഞ്ഞു പറഞ്ഞു പിള്ളേരെല്ലാം ഒരു വാക്കു പടിച്ചു ഒരുപക്ഷെ പേടിയോടെ ഓര്‍ക്കുന്ന ഒരേ ഒരു വാക്കു എലിമിനേഷന്‍ .... ഇനി ഇതു കൂടാതെ ഈ പറഞ്ഞ റിയാലിറ്റി ഷോകളുടെ പരമാവധി വിവാധം ഉണ്ടാക്കി ഒരോ കൊപ്രായം കാണിക്കുമ്പോള്‍ പ്രഭുദ്ധരായ മലയാളികളേ നിങ്ങളെല്ലാം മനസ്സിലാക്കണേ.....