ഒരു പക്ഷെ എന്‍റെ ചെറുപ്പം മുതലേ ഞാന്‍ കേട്ടു തുടങ്ങിയിട്ടുള്ള ഒരു തര്‍ക്കവിഷയമാണിതു.. സ്ത്രീ
ശാക്തീകരണ സംഘടനകള്‍ എന്നും പറഞ്ഞു തുടങ്ങുന്ന കുറെ ആള്‍ക്കാര്‍ ഘോരഘോരം പ്രസംഗിക്കുന്ന ഒരു കാര്യവും
ഇതു തന്നെയാണു... പുരുഷന്‍റെ മേധാവിത്വത്തിനു മുന്‍പില്‍ മുട്ടുമടക്കേണ്ടവള്‍ അല്ല സ്ത്രീ എന്നു തുടങ്ങുന്ന
പതിവു പ്രസ്ഥാവന... ഇന്നു വരെയുള്ള പുരുഷന്മാരില്‍ നല്ല ഒരു ശതമാനം പുരുഷന്മാരും സ്ത്രീക്കു അവളുടേതായ
ഒരു പരിഗണന കൊടുത്തിട്ടുള്ളവരുമാണു, പക്ഷെ വീണ്ടും വീണ്ടും എന്തുകൊണ്ടു ഇതേകാര്യം തന്നെ പറയുന്നു എന്നു
മനസ്സിലാവുന്നില്ല... എല്ലാ ജീവജാലങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യം പ്രകൃതി കല്പിച്ചു നല്‍കിയിട്ടുണ്ടു
അതുപോലെ തന്നെയാണു പുരുഷന്‍റേയും സ്ത്രീയുടേയും ഒക്കെ കാര്യം ... അതുകൊണ്ടു തന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും
ഒരു കുടുംബത്തില്‍ ഒരു പടികൂടി പ്രാധാന്യം കൂടുതല്‍ പുരുഷനാണു മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉത്തര വാദിത്വം എന്നു
പറയുന്നതായിരിക്കും ശരിയായ പ്രയോഗം .... അല്ല എന്നു വാദിക്കുന്ന ഏതെങ്കിലും സ്ത്രീകളുണ്ടെങ്കില്‍ കുറച്ചു
ചോദ്യങ്ങള്‍ എന്തുകൊണ്ടു നല്ല ഒരു ശതമാനം സ്ത്രീകളും സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി ഇല്ലാത്ത
ഒരു പുരുഷനെ കല്ല്യാണം കഴിക്കുവാന്‍ തയ്യാറാവുമോ??... ഇനി ജോലിയുള്ളവര്‍ തന്നെ അതെത്ര വലുതാണെങ്കില്‍ തന്നെ
ഏത്ര സ്ത്രീകള്‍ തന്നേക്കാള്‍ താണതും ശമ്പളം കുറവും ഉള്ള ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ തയ്യാറാവുമോ? ...
അതുപോലെ തന്നെയാണു ഒരു കുടുംബത്തില്‍ പട്ടിണി ഉണ്ടായാലും അതിന്‍റെ ഉത്തരവാദിത്വവും ഈ പറഞ്ഞ സ്ത്രീകള്‍
പുരുഷനല്ലേ കൊടുക്കൂ.... മറ്റൊന്നു വിവാഹ മോചനം ചെയ്യുന്ന അവസ്തയിലും ഈ സ്ത്രീകള്‍ പറയും സ്ത്രീക്കു ആ പുരുഷന്‍
ചെലവിനു കൊടുക്കാന്‍ ... ഈ കാര്യങ്ങള്‍ എല്ലാം അംഗീകരിക്കും പക്ഷേ നേരത്തെ പറഞ്ഞ പോലെ പ്രസംഗിക്കുകയും
ചെയ്യും ഇതിനൊക്കെ ആരോടു എന്താ പറയുക....
-----
ഇത്രയും പറഞ്ഞതല്ലാത്ത ഒരു കാര്യം ഈ കഴിഞ്ഞ്യിടക്കു സ്ത്രീകളുടെ വസ്ത്രധാരണത്തെകുറിച്ചും ഒരു
തര്‍ക്കം അഥവാ വാഗ്വാദം കാണുകയുണ്ടായി....അന്നു ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അംഗീകരിച്ചു
കൊണ്ടു വിദ്യാസമ്പന്നരായ ധാരാളം സ്ത്രീകള്‍ പറയുകയുണ്ടായി ഓരോരുത്തരുടേയും "കംഫര്‍ട്ടു" അനുസരിച്ചാണു
അവര്‍ ആ വസ്ത്രധാരണം നടത്തുന്നെ എന്നു.. ഇവരോടു ഞാന്‍ ഒന്നു ചോദിച്ചോട്ടെ ഇന്നു ഈ പറഞ്ഞ കൂട്ടത്തിലുള്ള
എത്ര സ്ത്രീകള്‍ "കംഫര്‍ട്ടു" നോക്കി മാത്രം വസ്ത്രം ധരിക്കുന്നവര്‍ ഉണ്ടു... പിന്നെ എങ്ങനെയാണു ഇറുങ്ങിയതും
വസ്ത്രത്തിന്‍റെ അളവു കുറഞ്ഞതുമായ വസ്ത്രങ്ങള്‍ മാത്രം കംഫര്‍ട്ടബിള്‍ ആവുന്നേ??... ഇതെല്ലാം
അറിയാമായിരുന്നിട്ടും ഈ പറഞ്ഞ ചേച്ചിമാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അന്നു കേട്ടിരുന്നവര്‍ ഒരാള്‍ പോലും ഇതുപോലെ
ചോദിച്ചില്ല അതുകൊണ്ടു മാത്രം ഇവിടെ ഇങ്ങനെ കുറിക്കുന്നു....
ithu ellavareyum kurichulla abhipraayam aanu ennu orikkalum parayunnilla...
ReplyDeleteNeed to add the situation the women could facing. Always in the modem world the concept is women should not need any help from MAN, But the reality is shown to the world allover they need protection and help.
ReplyDeleteഎന്തുകൊണ്ടു നല്ല ഒരു ശതമാനം സ്ത്രീകളും സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി ഇല്ലാത്ത ഒരു പുരുഷനെ കല്ല്യാണം കഴിക്കുവാൻ തയ്യാറാവുമോ??...
ReplyDeleteഇനി ജോലിയുള്ളവർ തന്നെ അതെത്ര വലുതാണെങ്കിൽ തന്നെ ഏത്ര സ്ത്രീകൾ തന്നേക്കാൾ താണതും ശമ്പളം കുറവും ഉള്ള ഒരു പുരുഷനെ വിവാഹം കഴിക്കാൻ തയ്യാറാവുമോ? ...
ഈ ചോദ്യങ്ങൾ പുരുഷന്മാരോട് ചോദിക്കൂ. അവർ തയ്യാറാകുമോ എന്ന്.
ഒരു കുടുംബം പുലർത്താനുള്ള ശമ്പളം പറ്റുന്ന ഭാര്യയുണ്ടെങ്കിൽ അവർ ജോലിയ്ക്ക് പോകാതെ വീട്ടുജോലികൾ ചെയ്ത് കുട്ടികളെ നോക്കി ഇരിക്കാൻ തയ്യാറാകുമോ?
ഭാര്യയ്ക്ക് തന്നേക്കാൾ ശമ്പളമുണ്ടെങ്കിൽ ഭർത്താവ് യാതൊരു പ്രശ്നവുമില്ലാതെ അംഗീകരിക്കുമോ?
ഭാര്യ സാരിയേ ഉടുക്കാവൂ എന്ന് നിർബന്ധം പിടിയ്ക്കുന്ന ഭർത്താക്കന്മാർ എത്രയോ ഉണ്ട്. ചുരിദാർ പോലും അനുവദിക്കാറില്ല. എന്ത് ധരിയ്ക്കുന്നു എന്നതിലുപരി ആരുടെ തീരുമാനപ്രകാരമാണ് സ്ത്രീ തന്റെ വസ്ത്രം തെരഞ്ഞെടുക്കുന്നത് എന്നതിലാണ് പ്രശ്നത്തിന്റെ കാതൽ.
സ്ത്രീയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ് താങ്കൾ ജീവിയ്ക്കുന്നത് എന്ന താങ്കളുടെ വിശ്വാസം പൂർണ്ണമായും തള്ളിക്കളയുന്നില്ല, പക്ഷെ അതിൽ ശരികൾ കുറവാണ്. സ്ത്രീയ്ക്ക് അൽപമെങ്കിലും പ്രാധാന്യം വന്നത് ചെറുകുടുംബങ്ങൾ അടങ്ങുന്ന ഒരു സാമൂഹികഘടന നിലവിൽ വന്നതിന് ശേഷമാണ്. രണ്ടുപേർ ജീവിയ്ക്കുന്നിടത്ത് ഇരുവർക്കും എപ്പോഴെങ്കിലും അവസരം ലഭിയ്ക്കും സ്വന്തം അഭിപ്രായം പറയാൻ. നിരവധി സ്ത്രീകളുള്ള ഒരു കൂട്ടുകുടുംബവ്യവസ്ഥയിൽ സ്ത്രീകൾ അടുക്കളയിൽ കഴിയുക എന്നതിനപ്പുറം എന്ത് പ്രാധാന്യമാണ് ഉണ്ടായിരുന്നത്?
പുരുഷൻ ചെയ്യുന്ന എല്ലാ പണിയും സ്ത്രീയും ചെയ്യണം എന്നല്ല പറയുന്നതിന്റെ സാരം. പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു സ്വതന്ത്രമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ പോലും സ്ത്രീയ്ക്ക് അവകാശമില്ലാത്ത അവസ്ഥ മാറിയേ തീരൂ.
My point of thought!
അപ്പുകുട്ടന്‍ ചേട്ടാ അഭിപ്രായത്തിനു നന്ദി..
ReplyDeleteപൂര്‍ണ്ണമനസ്സോടെ മാനിക്കുന്നു...
ഒന്നു വസ്ത്രധാരണ രീതിയെ കുറിച്ചു ഭാര്യമാരുടെ വസ്ത്രധാരണരീതിയില്‍ ഭര്‍ത്താക്കന്മാര്‍ എത്ര കണ്ടു കൈ കടത്തുന്നുണ്ടു എന്നു എനിക്കറിയില്ല.. എന്നിരുന്നാലും സഭ്യമായ ഏതൊരു വസ്ത്രവും ഒരുവിധപ്പെട്ട ഭര്‍ത്താക്കന്മാര്‍ക്കു കുഴപ്പില്ല എന്നാണു മനസ്സിലാക്കിയിട്ടുള്ളേ??.. പക്ഷെ മക്കളുടെ വസ്ത്രധാരണരീതിയില്‍ ആരാണു കൈകടത്തുന്നതു ഒരു ജോലി കിട്ടി ബാഗ്ലൂരോ അല്ലെങ്കില്‍ അതുപോലുള്ള എവിടെയെങ്കിലുമോ പോകുന്ന ഈ പറഞ്ഞ കൂട്ടര്‍ പുരുഷന്മാര്‍ പറയുന്നതുകൊണ്ടാണോ അതുപോലത്തെ വേഷവിധാനം ചെയ്യുന്നേ??...
പിന്നെ വിവാഹ ആലോചനയുടെ കാര്യം ഇങ്ങനെ ഒരു കാര്യം അതായതു ജോലിയില്ലാത്ത ഒരു പുരുഷനെ ജോലിയുള്ള സ്ത്രീ കല്യാണം കഴിക്കാന്‍ ആലോചിച്ചു പോലും കേട്ടിട്ടില്ല.. ജോലിയുള്ള പുരുഷന്മാര്‍ തന്നെ എത്രയോ വീടുകളില്‍ ജോലിക്കു സഹായിക്കുന്നു.. പിന്നെ എല്ലാജോലിയും പുരുഷനെ കൊണ്ടു ചെയ്യാന്‍ പറ്റില്ല അതാണു ഞാന്‍ ഉദ്ദേശിച്ചതു പ്രകൃതിയില്‍ ഓരോ ക്രിയേറ്റിവിറ്റിക്കും അതിന്‍റേതായ കര്‍ത്തവ്യം ഉണ്ടു...
പണ്ടത്തെ ആ അവസ്ഥ അതായതു സ്ത്രീയെ അടുക്കളവാതിലിനപ്പുറത്തു ഒതുക്കി നിറുത്തിയിരുന്ന ആ അവസ്ഥ മാറി.. അതൊരിക്കലും ഈ പറഞ്ഞ പുരുഷവിദ്വേഷികളുടെ ശ്രമം കൊണ്ടു ആണു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല... ഇന്നു ഞാന്‍ വളരുന്ന നാട്ടില്‍ ഒരുവിധപ്പെട്ട വീടുകളില്‍ എല്ലാം തന്നെ ഒരു തീരുമാനം എടുക്കുമ്പോള്‍ സ്ത്രീയുടെ വാക്കിനും വിലകല്പിക്കാറുണ്ടു...
thanks for comment Toms, i accept that there are a lot of women facing the problem as you suggested, but not all. and in many cases the cause behind such situation will be the women itself that also is a fact. But in the kind of debate i have mentioned, they are always saying about man's domination and nobody defensing with these points i mentioned... i believe i belong to a community where many man giving respect and importance to women....(not all)
ReplyDelete