Saturday, November 27, 2010

ആയിരങ്ങളെ പെരുവഴിയിലിട്ടു അര്‍മ്മാദിച്ചു ഇന്ത്യന്‍ റെയില്‍വേയ്സ്....

  ഇന്നേവരെ വര്‍ഷത്തില്‍ വളരെ കുറച്ചു ദിവസം മാത്രം കൃത്യസമയത്തു ഓടുന്ന വണ്ടിയാണു ആലപ്പുഴവഴി ഓടുന്ന ഗുരുവായൂര്‍ തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സിനെ കുറിച്ചാണു പറഞ്ഞു വരുന്നതു... ആയിരങ്ങള്‍ ദിവസേന യാത്ര ചെയ്യുന്ന ഈ എക്സ്പ്രസ്സ് തീവണ്ടി മിക്കവാറും പലസ്റ്റേഷനുകളിലും പിടിച്ചിടാറുണ്ടു.... രാവിലെ പോകുമ്പോള്‍ ഉള്ള മൂന്നു ക്രോസ്സിങ്ങുകളില്‍ രണ്ടിടത്തു എന്തായാലും ഒരു 20 മിനുട്ട് സ്ഥിരം പിടിച്ചിടും ഇതു കൂടാതെ എങ്ങനെ പോയാലും ചുരുങ്ങിയതു അരമണിക്കൂര്‍ താമസിച്ചല്ലാതെ എത്തില്ല... മിക്കവാറും അതില്‍ കൂടുതലായിരിക്കും എന്നുള്ളതാ സത്യം ... പാസെഞ്ചര്‍ ട്രയിനിനും ഗുഡ്സു തീവണ്ടിക്കും ഒക്കെ വേണ്ടി പിടിച്ചിടുന്ന ഈ
വണ്ടി ഒരു ഇടക്കു പിറകേ പോകുന്ന വണ്ടി കടന്നു പോകാന്‍ വേണ്ടിയും അരമണിക്കൂറിലേറെ പിടിച്ചിടാറുണ്ടു...

     ഇനി ഈ കഴിഞ്ഞ 26-)0 തീയതിയിലെ യാത്രയെകുറിച്ചു ... കൊല്ലത്തു കൃത്യസമയമായ 6:25 ഒക്കെ കഴിഞ്ഞു 6:45 ആയപ്പോഴേക്കുമാണു തീവണ്ടി എത്തിയതു.... അവിടെ നിന്നും പതുക്കെ ഒരു 7.45 ആയപ്പോഴേക്കും കായംകുളത്തു എത്തി.... ജനശതാബ്ദിക്കുവേണ്ടി കാത്തിരിക്കലായി അവിടുത്തെ പരിപാടി ഒരു 10-15 മിനിട്ടുകള്‍ക്കു ശേഷം വണ്ടി വീണ്ടും വിട്ടു... പതുക്കെ ഹരിപ്പാടു വരെ എത്തി.... അവിടേയും പിടിച്ചിട്ടു... ആദ്യം എല്ലാവരും വിചാരിച്ചു പാസെഞ്ചര്‍ വരാന്‍ തീവണ്ടി വേണ്ടി ആയിരിക്കും എന്നാണു... പക്ഷെ കാത്തിരുന്നു 10-15 മിനുട്ടു കഴിഞ്ഞു വണ്ടി നീങ്ങി
തുടങ്ങി ആര്‍ക്കും ഒന്നും മനസ്സിലായില്ല... അപ്പോഴേക്കും 20 മിനുട്ട് വൈകിയ സാധനം 45 മിനുട്ടിനടുത്തു വൈകി ഓടിത്തുടങ്ങി... അമ്പലപ്പുഴയില്‍ എത്തിയപ്പോഴേക്കും പാസെഞ്ചര്‍ തീവണ്ടി എന്തായാലും വന്നിട്ടുണ്ടായിരുന്നു... എല്ലാവരും ഇപ്പോള്‍ പോകും ഇപ്പോള്‍ പോകും എന്നു വിചാരിച്ചിരുന്നിട്ടു എവിടെ ഒരു രക്ഷയും ഇല്ല... രണ്ടും കല്പിച്ചു സ്റ്റേഷന്‍ മാസ്റ്ററെ കാണാന്‍ ചെന്നു... പ്രത്യേകിച്ചു ഒന്നും പറയാതെ വേഗം വണ്ടിയില്‍ കയറൂ ഇപ്പോള്‍ വിടും എന്നായി അങ്ങേരു..
പിന്നെയാണു മുന്‍പേ ഒരു ഗുഡ്സു പോയിട്ടുണ്ടു എന്നു അറിയാന്‍ കഴിഞ്ഞു ... ഹും അതിലെ അരി കൊണ്ടുപോയി വേവിച്ചിട്ടു വേണമായിരിക്കും ഏതു സ്ഥലത്തേക്കാണോ പോകുന്നെ അവിടെയുള്ളവര്‍ക്കു കഞ്ഞികുടിക്കാന്‍ എന്നു വിചാരിച്ചു ആശ്വസിച്ചു
ഇതിലുള്ള ആയിരത്തിനടുത്തുള്ളവര്‍ക്കു വീട്ടിലെത്തിയാല്‍ പോരേ അതിനേക്കാള്‍  വലുതാണല്ലോ മറ്റവരുടെ വിശപ്പു അല്ലാതെ എന്നാ പറയാന്‍ ... അങ്ങനെ ആലപ്പുഴയില്‍ എത്തി... എന്തായാലും പിടിച്ചിട്ടാല്‍ ആരാണു പട്ടിണി കിടക്കുന്നേ എന്നു ഇറങ്ങി ചോദിക്കണം എന്നാ കരുതിയേ.. പക്ഷെ എളുപ്പം വണ്ടി നീങ്ങി.. അപ്പോള്‍ ദാണ്ടു കിടക്കുന്നു ഗുഡ്സ്... വിചാരിച്ചതു തെറ്റി... അതു ഒരു ടാങ്കര്‍ ഗുഡ്സു ആയിരുന്നു... ആരെടെയ് പെട്രോള്‍ കിട്ടാതെ ഇവിടെ ഇത്രയും നേരം
കാത്തു കിടന്നിരുന്നേ... എന്തായാലും അവരുടെ കാര്യം നടന്നല്ലോ അതു ഭാഗ്യം 10-1000 പേര്‍ ഒരു ഒരുമണിക്കൂര്‍ വൈകി എന്നല്ലേ ഉള്ളൂ... അതും പകലല്ലല്ലോ രാത്രിയല്ലേ അപ്പോള്‍ പിന്നെ പോയി കിടന്നുറങ്ങിയാല്‍ മാത്രം പോരെ എന്നു അവരും വിചാരിച്ചു കാണും സ്വാഭാവികം ... പിന്നെ ഇതിന്‍റെ പേരില്‍ വീട്ടിലിരിക്കുന്നവര്‍ ആരേലും ആധിപിടിച്ചാല്‍ റെയില്‍വേയെ പഴിചാരരുതു കാരണം ഏതൊരു ആള്‍ക്കും അറിയാം തീവണ്ടിയില്‍ കയറിയാല്‍ കൃത്യസമയത്തു എത്തണം എങ്കില്‍ ഒരു
രണ്ടുകോടിയുടെ ലോട്ടറി അടിക്കുന്ന പോലത്തെ ഭാഗ്യം വേണം അപ്പോള്‍ നിങ്ങള്‍ യാത്രക്കാരാണു തെറ്റു കാണിച്ചതു.. അല്ലാതെ എന്നാ പറയാനാ... എന്തായാലും വണ്ടി പിന്നേയും യാത്ര തുടര്‍ന്നു.. പതുക്കെ പതുക്കെ ജപ്പാന്‍ കുടിവെള്ളക്കാര്‍ റെയില്‍വേപാളത്തിലും കുഴി കുഴിച്ചോ എന്നറിയില്ല വണ്ടി പതിവിലും പതുക്കെ ആയിരുന്നു.. ഒടുവില്‍ തുറവൂര്‍ എത്തിയപ്പോള്‍ ഒരു മണിക്കൂറില്‍ അധികം താമസിച്ചിരുന്നു...

3 comments:

  1. ഞാന്‍ പോയപ്പോഴും ഇത് പോലെ കുറെ സ്ഥലത്ത് നിര്‍ത്തിയിരുന്നു ..പക്ഷെ അതെന്തിനാ എന്നൊന്നും അന്നരിയില്ലയിരുന്നു ..കഷ്ട്ടം തന്നെ ഇന്ത്യന്‍ റെയില്‍വേയുടെ കാര്യം ......

    ReplyDelete
  2. മാരാരികുളത്തോ, തുരവൂരോ, ആലപ്പുഴയിലോ പിടിച്ചിടുക പതിവാണ്.
    എന്ത് ചെയ്യാം എല്ലാം സഹിക്കാന്‍ പാവം യാത്രക്കാരും

    ReplyDelete
  3. ഇതിലെ നല്ല ഒരു ശതമാനം യാത്രക്കാരും തലസ്ഥാനത്തെ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യേഗസ്ഥര്‍ ആണു.. അതുകൊണ്ടു തന്നെ 10:10 നു എത്തേണ്ട വണ്ടി താമസിക്കുന്നതനുസരിച്ചു ഓഫീസു പ്രവര്‍ത്തനവും താമസിക്കും ... കഴിഞ്ഞ ജൂലൈ യില്‍ ഈ പറഞ്ഞ താമസം ഒഴിവാക്കാനായി ആണു വണ്ടിയുടെ സമയം ക്രമീകരിച്ചു 9.30കു പേട്ടയില്‍ എത്തണം എന്ന സമയം ആക്കി.. പക്ഷെ എന്തു കാര്യം പേട്ടയിലെത്തുമ്പോഴേക്കും 10-10.15 ആവും സ്ഥിരമായി... ചിലപ്പോള്‍ 10.30 യും ആവും ... പിന്നെ ഇതു സ്ഥിരമായി ക്രോസിങ്ങിനായി പിടിച്ചിടുന്ന ചേപ്പാടു ഇതിനു സ്റ്റോപ്പ് പോലും ഇല്ല... കൂടാതെ ജയന്തി ഉള്ള ദിവസങ്ങളില്‍ അതു പോയിട്ടു പതുക്കെ വേണം പിറകേ പോവാന്‍ .... എന്തു ചെയ്യാന്‍ ബസിനു പോകാം എന്നു വച്ചാല്‍ റോഡിന്‍റെ ദയനീയ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഇതില്‍ കയറിപ്പോവും അങ്ങനെ നിസ്സഹായവസ്ഥ ആയതുകൊണ്ടു അനുഭവിക്കുക തന്നെ അനുഭവിക്കുക....

    ReplyDelete