നമ്മുടെ കെ എസ് ആര്‍ ടി സി യില്‍ പാഞ്ചാലി എന്ന ഒരു പദ്ധതി ആണു എന്നു കേട്ടിട്ടുണ്ടു ഇപ്പോഴും അതു ഉണ്ടെന്നു തോന്നുന്നു... ഓരോ ബസിനും രണ്ടു ഡ്രൈവറും രണ്ടു കണ്ടക്ടറും പിന്നെ ഒരു മെക്കാനിക്കും .... പക്ഷെ ഇത്രയൊക്കെയുണ്ടെങ്കിലും ഈ പറയുന്ന സാധനം ഒന്നു വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ ഇനി വേറെ ഒരാളെ കൂടി വയ്ക്കേണ്ടി വരും ... മെക്കാനിക്കു ഒക്കെ ഉണ്ടേലും ഏതേലും ഒരു ചെറിയ സ്വിറ്റ്ച്ചു പോയാലോ ഒരു സ്ക്രൂ ലൂസായി കിടന്നാലോ ഇവരാരും തിരിഞ്ഞു നോക്കില്ല... കട്ടപ്പുറത്തു കയറുന്നതു വരെ ഓടിക്കും പീന്നേയേ എന്തേലും ചെയ്യൂ... ചെയ്താലും അവസ്ഥ മറ്റൊന്നുമല്ല എന്താണോ തകരാറു അതുമാത്രം മാറ്റും അതല്ലാതെ ഒന്നുമില്ല... കഴിഞ്ഞ ദിവസം ഒരു വോള്‍വോ ബസില്‍ നിന്നും കേട്ടതു ഇങ്ങനെ " ഓ അതിന്‍റെ മൂന്നു സ്വിറ്റ്ച്ചു പോയി... ഇനി ഒരു ലൈറ്റ് കൂടി ഉണ്ടു അതു കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം "... ലക്ഷങ്ങള്‍ വിലയുള്ള ഈ ബസൊക്കെ നമ്മളെങ്ങനെയാണു സൂക്ഷിക്കുന്നേ... ഈ പറഞ്ഞ ജവഹര്‍ലാല്‍ നഗര വികസന പദ്ധതിയിലെ എ സി അല്ലാത്ത ബസും കഴിഞ്ഞ ദിവസം കണ്ടു അവസ്ഥ ഇതു തന്നെ.. അതിന്‍റെ ഒക്കെ മിററില്ല പൊടി പോലും തൂക്കാന്‍ ഈ പറഞ്ഞ ആര്‍ക്കും ഒരു നേരവും ഇല്ല... ഇങ്ങനെ ഒക്കെ ഒരു സാധനം കൊണ്ടു നടന്നാല്‍ എത്ര നാള്‍ ഉണ്ടാവും ... വോള്‍വോ ബസിന്‍റെ മാത്രം പരാധീനത അല്ലയിതു എന്തിനു മഴ പെയ്താല്‍ ചോരുന്ന ബസു വരെ ഉള്ള നാടാ അപ്പോള്‍ പിന്നെ ഇതൊക്കെ എത്ര നിസ്സാരം ഇല്ലേ??... ഈ അവസ്ഥക്കൊക്കെ ഒരു മാറ്റം വരേണ്ടേ??
സര്‍ക്കാര്‍ വസ്തുക്കള്‍ എന്നു പറഞ്ഞാല്‍ പൊടിപിടിച്ച ഫയലുകള്‍ എന്നും പണ്ടെങ്ങോ പെയിന്‍റടിച്ച കെട്ടിടത്തിന്‍റേയും പിന്നെ ബസ്സുകളെ കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചു പഴകി കഴിഞ്ഞാല്‍ നന്നായിട്ടു ശബ്ദം ഉണ്ടാക്കുന്നതും പൊടിപിടിച്ചതും എന്നും ഒക്കെയാണു മനസ്സിലേക്കു വരിക... അതൊക്കെ മാറേണ്ട കാലം എന്നേ അതിക്രമിച്ചു.. ഇനി എന്നാ ഇതു മാറുക....
സര്‍ക്കാര്‍ വസ്തുക്കള്‍ എന്നു പറഞ്ഞാല്‍ പൊടിപിടിച്ച ഫയലുകള്‍ എന്നും പണ്ടെങ്ങോ പെയിന്‍റടിച്ച കെട്ടിടത്തിന്‍റേയും പിന്നെ ബസ്സുകളെ കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചു പഴകി കഴിഞ്ഞാല്‍ നന്നായിട്ടു ശബ്ദം ഉണ്ടാക്കുന്നതും പൊടിപിടിച്ചതും എന്നും ഒക്കെയാണു മനസ്സിലേക്കു വരിക...
ReplyDeleteഎന്നെങ്കിലും മാറുമായിരിക്കും അല്ലെ ??..എല്ലാവരും നിങ്ങളെ പോലെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് സ്വര്‍ഗം ആയേനെ ......
thanks for the comment faisu....
ReplyDeletepratheeksha aanallo ellaavareyum munnottu nayikkunnathu...
valare kuravaanu enkilum nammalkkum ithu pratheekshikkaam..