Tuesday, November 30, 2010

ഒരു ബാല്യകാലത്തിന്‍റെ ഓര്‍മ്മയ്ക്കു.....

   ഇന്നു കൊച്ചുകുട്ടികളുടെ ബാല്യകാലം എന്തു ബാല്യകാലം ... പിച്ച വച്ചു നടക്കാന്‍ തുടങ്ങുമ്പോഴേ കയറി ഇരിക്കാവുന്ന ബാഗില്‍ സ്വന്തം തൂക്കത്തേക്കാള്‍ അധികം ബുക്കുകളുമായി സ്കൂള്‍ ബസില്‍ കയറി പോയി നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകാനാണു കുട്ടികളുടെ വിധി... എന്തിനു എല്‍ കെ ജിയില്‍ അഡ്മിഷന്‍ കിട്ടണെങ്കില്‍ അതിനും ഇന്‍റര്‍വ്യൂ ആണു.. അതും കൊച്ചിനും അപ്പനും പിന്നെ അപ്പന്‍ കോളേജു വരെ പോകാന്‍ കൊടുത്ത ഫീസു ഒരുമിച്ചു കൊടുക്കണം കുട്ടിയുടെ അഡ്മിഷനു... അങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസത്തില്‍ എവിടെ വിനോദവും കുസൃതികളും ... ഇന്നു സ്കൂളില്‍ ആണേല്‍ ടൈയും കെട്ടി ഷൂസും ഒക്കെ ഇട്ടു വേണം പോകാന്‍ ... ഇനി നമ്മുക്കു കുറച്ചുകാലം പിറകിലേക്കു സഞ്ചരിക്കാം ...

   കൊച്ചിനു 3 വയസ്സാവുമ്പോള്‍ അംഗനവാടിയില്‍ ചേര്‍ക്കും ... അംഗനവാടിയില്‍ രാവിലെ പോയില്ലെങ്കിലും കൃത്യമായി 3 മണി ഒക്കെ ആവുമ്പോള്‍ പോകും എന്തിനാ നല്ല ഒന്നാന്തരം ഗോതമ്പു ഉപ്പുമാവു കിട്ടും ഇല്ലേല്‍ നല്ല ചോളം ഉപ്പുമാവും ... അതിന്‍റെ ഒരു സ്വാദ് വേറേ തന്നെയായിരുന്നു.... പിന്നെ അവിടുന്നു നേരേ ആശാന്‍ കളരിയിലേക്കാണു പ്രവേശനം ... അവിടെ അംഗനവാടിയിലെ പോലെ കളി നടക്കിലല്‍ അശാന്‍മാര്‍ എപ്പോഴും മിലിട്ടറിക്കാരാണു വടിയും ആയിട്ടേ നടക്കൂ... പിന്നെ അക്ഷരങ്ങളും അധികപ്പട്ടികയും ഗുണനപ്പട്ടികയും ആയി ഒരു മല്പിടുത്തം ആണു... മിക്കവാറും ദിവസങ്ങളില്‍ ഒരു അടി എങ്കിലും കൊണ്ടില്ലെങ്കില്‍ ഭാഗ്യം ... പക്ഷെ ആശാനു ചൂരല്‍ വേണമെങ്കില്‍ നമ്മള്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കും ... പിന്നെ പതുക്കേ സ്കൂളിലേക്കു... ആദ്യം കുറച്ചു ദിവസങ്ങളില്‍ കരച്ചില്‍ ഉറപ്പാണു അതു പക്ഷെ ഇപ്പോഴും പിള്ളേര്‍ക്കുണ്ടു... പുതിയ സ്ലേറ്റും പുതിയ പെട്ടിയും ഒക്കെ ഉണ്ടാവും ... അലൂമിനിയത്തിന്‍റെ ആ പെട്ടി ഇന്നു അന്യമായിരിക്കുന്നു... സ്കൂളില്‍ മിക്കവാറും രാവിലേയോ ഉച്ചക്കോ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു.... സ്ലേറ്റു തുടച്ചു മിനുക്കാന്‍ എന്നും പച്ചിലയുമായിട്ടേ പോകൂ... മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും ... അപൂര്‍വ്വം ചിലര്‍ക്കേ രണ്ടെണ്ണം ഉണ്ടാവൂ... ആദ്യത്തെ മൂന്നു നാലു മാസം കഴിയുമ്പോള്‍ അതിന്‍റെ കൊളുത്തൊക്കെ വിടും പിന്നെ വലിച്ചോരു കുത്തുണ്ടു... വീട്ടില്‍ നിന്നും അമ്മ പിന്നോക്കെ കുത്തി വിട്ടാലും അതെവിടെ എങ്കിലും കൊണ്ടുപോയി കളയും ... സിബെന്ന സാദനത്തിനു പകരം ബട്ടന്‍സായിരുന്നു അന്നു അതിപ്പോള്‍ പോയാലും ആരും മൈന്‍ഡ് ചെയ്യില്ല കാണുന്നവര്‍ ചില്ലപ്പോള്‍ പറയും ഡെയ് നിന്‍റെ പോസ്റ്റാഫീസ് ദാ തുറന്നു കിടക്കുന്നു... ഇനി കൂറച്ചു കൂടി യൂണിഫോം പഴകുമ്പോഴേക്കും പിറകില്‍ രണ്ടു തുളകളും വീഴും ... പക്ഷെ അതൊന്നും ആരും അന്നു വകവയ്ക്കാറില്ലായിരുന്നു... ഇന്നു ഏതേലും ഒരു കുട്ടി കീറിയതു പോട്ടെ ഒരു ബട്ടന്‍സില്ലെങ്കില്‍ ഇട്ടുകൊണ്ടു പോകുമോ??.... പിന്നെ ഇടവേളകളില്‍ ഇന്നത്തെ ചോക്ലേറ്റിനു പകരം 5 പൈസക്കും 10 പൈസക്കും ഒക്കെ നല്ല കാരക്ക, അല്ലി(മധുര നാരങ്ങ), ഉപ്പിലിട്ട നെല്ലിക്ക, ചാമ്പയ്ങ്ങ , കോലൈസ്, അങ്ങനെ അന്നത്ത എന്തെല്ലാം സാധനങ്ങള്‍ ... ഇന്നത്തെപോലെ കസേരയും ഡെസ്കും ഒന്നുമില്ല ആകെ ഒരു ബഞ്ച് എഴുതുമ്പോള്‍ താഴെയിരുന്നു ബെഞ്ചില്‍ വച്ചെഴുതണം ... കുസൃതി കാണിച്ചാല്‍ ടീച്ചര്‍ അതേ ബെഞ്ചില്‍ കയറ്റി നിറുത്തുകയും ചെയ്യും ... ഒടുവില്‍ പരീകഷയും എഴുതിയിരുന്നതു അതേ സ്ലേറ്റില്‍ ഒരു ദിവസം കുറച്ചു മാര്‍ക്കു
കൂടുതല്‍ കിട്ടിയാല്‍ അതു മായ്ക്കാതെ വീട്ടില്‍ കൊണ്ടുപോയി കാണിക്കും എന്തോ അതു വല്ലപ്പോഴും സംഭവിക്കുന്നതു കൊണ്ടായിരിക്കണം പിന്നെ സ്ലേറ്റ് മായ്ക്കാന്‍ മടിയാണു... അന്നു ആനമൊട്ടകള്‍ പലര്‍ക്കും കിട്ടുന്നതൊക്കെ പതിവായിരുന്നു... പക്ഷെ ടീച്ചര്‍ ചോക്കിനിട്ടു കൊടുക്കുന്ന ആ മാര്‍ക്കു വീട്ടില്‍ ചെല്ലുമ്പോഴേക്കും മായ്ഞ്ഞു പോയിക്കാണും .... മധുരതരം ആ ഓര്‍മ്മകള്‍ .....

5 comments:

  1. കുട്ടിക്കാലം പറയുമ്പോ ഒരു മഴ വേണം ...ഇല്ലെങ്കില്‍ രസമില്ല ...

    ഇതില്‍ പറഞ്ഞ പല കാര്യങ്ങളും ഇടയ്ക്കു വേറെ പണി ഒന്നും ഇല്ലാത്തപ്പോ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...അതൊക്കെ ഓര്മ വന്നു ........

    ReplyDelete
  2. മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും .
    കുറച്ചു പിറകിലേക്ക് കൂട്ടി പോയതിനു നന്ദി. ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ തന്നെ ഇഷ്ടപ്പെടാത്തവരും ഉണ്ട്.

    ReplyDelete
  3. അതെ ഫൈസു മഴയുടെ കാര്യം ഞാന്‍ മറന്നുപോയി... അങ്ങനെ വരാന്‍ പാടില്ലാത്തതാണു കാരണം അതു എഴുതുമ്പോള്‍ പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു... അന്നത്തെ ചെറുപ്പകാലത്തു രാവിലെ മഴപെയ്താല്‍ ആ മഴയത്തായിരിക്കും കുളിക്കുക ഇന്നത്തെപോലെ കുളിമുറിയില്‍ ഷവര്‍ ഒന്നും അന്നില്ലായിരുന്നല്ലോ... പിന്നെ ജൂണ്‍ 1 എന്നു പറഞ്ഞാല്‍ മഴ പെയ്തിരിക്കും ... ഇന്നത്തെപോലെ അന്നു രണ്ടും മൂന്നും ആയി മടക്കുന്ന കുടയും ഇല്ലായിരുന്നല്ലോ സെന്‍ര്‍ ജോര്‍ജ്ജിന്‍റെ കുട... ശീലകള്‍ ഒക്കെ മാറ്റി ഉപയോഗിക്കും ഇന്നു എല്ലാം പുതിയതു മാത്രമല്ലേ ഉള്ളൂ....

    ReplyDelete
  4. റ്റോംസു പറഞ്ഞതും ശരിയാണു നമ്മുടെ കൂടെ ചിലര്‍ അങ്ങനെയാണു വന്നവഴി ഒന്നും തിരിഞ്ഞുനോക്കാന്‍ താല്പര്യം ഇല്ലാത്തവര്‍... എന്തിനു വളര്‍ത്തി വലുതാക്കിയ സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിക്കുന്നവര്‍ പോലും ഉള്ളതല്ലേ???...

    ReplyDelete
  5. ഒന്നു വിട്ടുപോയി അന്നു നിധിപോലെ കൊണ്ടു നടക്കുമായിരുന്ന ക്യാമലിന്‍റെ ബോക്സു....

    ReplyDelete