Monday, November 29, 2010

റെയില്‍വേ അര്‍മ്മാദം തുടരുന്നു....

ഇതാണു വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ തന്നെ എല്ലാവരേയും താക്കീതു നല്‍കിയതാ ഇതില്‍ കയറിയാല്‍ സമയത്തു വീട്ടിലെത്തിക്കില്ല എന്നു... അനുഭവത്തില്‍ കൂടി മനസ്സിലാക്കിയില്ലേല്‍ എന്താ ചെയ്ക... വെള്ളിയാഴ്ച്ച വീട്ടിലേക്കു പോകാന്‍ ഒരു മണിക്കൂര്‍ വൈകിയെങ്കില്‍ എന്താ തിരിച്ചു രണ്ടു മണിക്കൂറിനടുത്തു വൈകിപ്പിച്ചാ തിരിച്ചു ഇങ്ങോട്ടെത്തിച്ചേ... രാവിലെ ഇന്‍റര്‍സിറ്റി പോരേണ്ട സമയത്താണു രാവിലെ കഞ്ഞിക്കുള്ള അരി കയറ്റി വിട്ടില്ലല്ലോ എന്നു നമ്മുടെ റെയില്‍വേക്കാര്‍ ഓര്‍ത്തേ പിന്നെ ഒട്ടും താമസിപ്പിച്ചില്ല ഇന്‍റര്‍സിറ്റിയെ പിടിച്ചിട്ടു ഗുഡ്സിനെ കയറ്റി വിട്ടു... അങ്ങനെ ഏറണാകുളത്തു എത്തിയപ്പോഴേക്കും ദാ കൊച്ചുവെളി താമസിച്ചാ പോകുന്നേ... ഇന്‍റര്‍സിറ്റിക്കാര്‍ക്കു പോയിട്ടു വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ നിങ്ങള്‍ ഇവിടെ കിട എന്നും പറഞ്ഞു കൊച്ചുവെളി എക്സ്പ്രസ്സിനെ കയറ്റിവിട്ടു ഇന്‍റര്‍സിറ്റിയെ വീണ്ടും പിടിച്ചിട്ടു... പിന്നെ എല്ലാ സ്റ്റേഷനിലും ക്രോസിങ്ങിനായും പിടിച്ചു പതിവു പോലെ പാസെഞ്ചര്‍ ട്രയിനെ കടത്തി വിടാനായും പിടിച്ചിട്ടു... അതാണു അനുഭവിച്ചിട്ടും അനുഭവിച്ചിട്ടും പഠിക്കാതെ വീണ്ടും കയറിയാല്‍ ഇങ്ങനെ ഇരിക്കും .... 9.30 കു പേട്ടയില്‍ എത്തേണ്ട ഇന്‍റര്‍സിറ്റി അധികം വൈകാതെ ഒരു 11.15നു അടുത്തായപ്പോള്‍ എത്തി... പിന്നെ അതില്‍ തന്നെയായിരിക്കണമല്ലോ നമ്മുടെ തലസ്ഥാനത്തെ സെക്രട്ടറിയേറ്റിലെ ഉള്‍പ്പെടെ കുറച്ചു ഉദ്യോഗഥര്‍ വരുന്നേ .... ഓഹ് ഇതു പതിവല്ലേ അപ്പോള്‍ പിന്നെ എന്താ കുഴപ്പം ....

5 comments:

  1. വീണ്ടും ഒരിക്കല്‍ കൂടി ഇതേ വിഷയം തന്നെ ഇടുന്നതില്‍ ക്ഷമിക്കുക.. വിണ്ടും അനുഭവിക്കേണ്ടിവന്നപ്പോള്‍ ഇട്ടുപോയതാ..... അതും അടുപ്പിച്ചുള്ള രണ്ടു യാത്രകളില്‍ ഒന്നിനൊന്നു മെച്ചം ആയപ്പോള്‍ ...........

    ReplyDelete
  2. അനുഭവിക്കേണ്ടി വരുമ്പോഴെല്ലാം പോസ്റ്റാന്‍ നിന്നാല്‍ ഇതിനു ഒരു ബ്ലോഗ്‌ തന്നെ തുടങ്ങേണ്ടി വരുമല്ലോ ???

    ReplyDelete
  3. ഫൈസു പറഞ്ഞതാ ശരി. എന്നാലും ഇതൊക്കെ കണ്ടാല്‍ പറയാതിരിക്കാന്‍ ഒക്കുമോ..?

    ReplyDelete
  4. ശരിയാണു സുഹൃത്തുക്കളേ എന്നും ഇടാവുന്ന ഒരു മെഗാപരമ്പരയായി മാറും പക്ഷെ അടുപ്പിച്ചുള്ളയാത്രകളില്‍ ഒരേ അനുഭവം ഉണ്ടായപ്പോള്‍ ഒരു തോന്നല്‍ ഇതൊന്നും ഒരിക്കലും നന്നാകില്ലേ എന്നു... ഇല്ല ശരിയാവും ശരിയാവും എന്നു ആയിരം വട്ടം പറയണം എന്നുണ്ടു പക്ഷെ അനുഭവം സമ്മതിക്കുന്നില്ലോ....

    ReplyDelete