മാവേലി നാടുവാണീടും
കാലം മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ..
ആപത്തങ്ങാര്‍ക്കും ഒട്ടില്ലതാനും ...
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല....
അങ്ങനെയുള്ള നമ്മുടെ നാട്ടിലേക്കു രാഷ്ട്രീയക്കാര്‍ ഭരണം ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ എന്തുപറ്റി എന്നു ചോദിച്ചാല്‍ . നമ്മുടെ നാട് പണ്ടു അതുപോലെ ആയിരുന്നില്ലേ.. അപ്പോള്‍ പിന്നെ എപ്പോഴും അങ്ങനെ ആയാല്‍ എങ്ങനേയാ ശരിയാവുക എന്നു അവരും വിചാരിച്ചു.. ഒരു ചെയ്ഞ്ച് ഒക്കെ ഉണ്ടെങ്കിലല്ലേ ഭരിക്കാന്‍ ഒരു രസമുണ്ടാവൂ.. അല്ലെങ്കില്‍ തന്നെ ഇനി അതുപോലെ ഭരിച്ചാല്‍ എപ്പോഴാണ് അടുത്ത വാമനന്‍ വരുക എന്നറിയില്ലല്ലോ... അതുകൊണ്ട് അവര്‍ അടിമുടി ഒന്നു മാറ്റി.. കാരണം
നാം മുകളില്‍ പറഞ്ഞതു നോക്കുകയാണെങ്കില്‍ ഒന്നു ഇല്ല എന്നാണ് പറഞ്ഞത്.. അത് ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ശ്രമിച്ചതു തെറ്റാണോ??
ആപത്തങ്ങാര്‍ക്കും ഇല്ലാത്ത അവസ്ത മാറ്റി എല്ലാവര്‍ക്കും പലതരത്തിലുള്ള പനി ഉണ്ടാകാനും പകരാനും ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്തു...
കള്ളവും ഇല്ല ചതിയും ഇല്ലാത്തതു മാറ്റാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്‍പിട്ടിറങ്ങി... ജനങ്ങളെ മുഴുവന്‍ വാഗ്ദാനങ്ങള്‍ കൊടുത്തു അധികാരത്തില്‍ കയറി അവരെ ചതിച്ച് കള്ളവും ചതിയും ഇല്ലാതിരുന്ന അവസ്ത കേരളത്തില്‍ നിന്നും പാടേ തുടച്ചു നീക്കി..
ഇനി ആരേങ്കിലും കള്ളവും ചതിയും ഇല്ലാത്ത അവസ്ത സൃഷ്ടിക്കുകയാണെങ്കില്‍ അതിനെ ചെറുക്കുവാനായിട്ട് ഗൂണ്ടാ സഘങ്ങളെയും കൂറച്ചു നീയമപാലകരേയും ഏര്‍പ്പെടുത്തി...
പോളിവചനം ഇല്ലാത്ത അവസ്ത മാറ്റാന്‍ ഇലക്ഷന്‍ കാലങ്ങളീ് പ്രകടന പത്രികകള്‍ ഇറക്കി...
ഇതെല്ലാം ആയപ്പോഴേക്കും ആവശ്യത്തിനു കള്ളത്തരങ്ങളും ആയാല്ലോ.. അങ്ങനെ അതില്ലാത്ത അവസ്തയും തുടച്ചുമാറ്റി....
അങ്ങനെ നമ്മുടെ മാവേലി ഭരിച്ചപ്പോള്‍ എന്തൊക്കെ ഇല്ലായിരുന്നോ അതൊക്കെ ഇവിടെ നടപ്പാക്ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ വിജയം
Friday, August 28, 2009
Wednesday, August 26, 2009
കുഴികള്‍ പലതരം ജപ്പാന്‍ കുടിവെള്ളം വഹ, കെ എസ് ഇ ബി വഹ, വാട്ടര്‍ അതോറിട്ടിറ്റി വഹ...
നമ്മുടെ സ്വന്തം കേരളത്തിലെ റൊഡുകളെല്ലാം പണ്ടേ ദുര്‍ബല പിന്നേം ... എന്നുള്ള ഒരു പഴഞ്ചൊല്ലു പോലെ തന്നെ ആണ്.. കാരണം ഇന്നു കേരളത്തില്‍ പൈപ്പിടാന്‍ വേണ്ടി വെട്ടിമുറിച്ചുപൊളിക്കാത്ത ഏതു റോഡാണ് ഉള്ളത്.. പോളിക്കരുത് എന്നു ആരും പറയുന്നില്ല പക്ഷെ പോളിക്കുന്നതിന്‍റെ നൂറിലൊന്നു താല്‍പര്യം പോലുമില്ല അതു ഒന്നു നേരെ ആക്കാന്‍ എന്തിനു അതു ഒന്നു നേരെ ചൊവ്വേ മൂടാന്‍ പോലും നമ്മുടെ വേണ്ടപ്പെട്ടവര്‍ ശ്രമിക്കാറില്ല.. പലപ്പൊഴായിട്ടു നമ്മുടെ നാട്ടിലെ പലരും ആ കുഴികളില്‍ വീണ് കൈയ്യും കാലും ഒടിയുകയും എന്തിനു ജീവന്‍ പൊലും പോയ അവസ്ത ഉണ്ടായിട്ടുണ്ട്.. പക്ഷെ എന്തു കാര്യം പട്ടിയുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നേരെ ആവില്ല എന്നു പറഞ്ഞപോലെയാണ് നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അവസ്ത.. ആര്‍ക്കൊക്കെ എന്തു സംഭവിച്ചാലും ഇവിടെ ഒന്നും മാറില്ല.. കാരണം അനുഭവിക്കുന്നത് പാവം ജനങ്ങളല്ലേ??.. എതെങ്കിലും മന്ത്രിമാരുടെയോ മുതലാളിമാരുടേയോ വീടിന്‍റെ അടുത്താണെങ്കില്‍ നാട്ടുകാര്‍ ചിലപ്പോള്‍ രക്ഷപെട്ടേക്കാം .. ഏതു റൊഡു നന്നാക്കിയാലും ഉടന്‍ ഈ കുഴികാരെ അവിടെ ഒക്കെ കാണാം .. ഒരു ശാശ്വതമായുള്ള ഒരു പരിഹാരം കണ്ടെത്താനോ അതിനെക്കുറിച്ച് ആലോചിക്കുവാന്‍പോലും നമ്മുടെ ഈ ഭരണാധികാരികള്‍ തയ്യാറയിട്ടില്ല.. അല്ലെങ്കില്‍ തന്നെ ഇങ്ങനെ കുഴിക്കലും മൂടലും നടത്തിയാലല്ലേ അവരുടെ കീശയും നിറയൂ.. പക്ഷെ കുറച്ചു റോഡുകളുടെ കാര്യത്തിലെങ്കിലും നമ്മളുടെ അധികാരികള്‍ ശ്രദ്ധചെലുത്തിയില്ലെങ്കില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കള്‍ വില നല്‍കേണ്ടി വരും .. കൂറഞ്ഞത് മെഡിക്കല്‍ കോളേജിലേക്കുള്ള വഴികളിലെങ്കിലും ഇതുപോലുള്ള കലാപരിപാടികള്‍ കുറച്ചു ദ്രുതഗതിയില്‍ നടത്തിയാല്‍ നമ്മുടെ പാവം രോഗികള്‍ കുറച്ചു പേര്‍ എങ്കിലും രക്ഷപെടും .. ഇതു ഞാന്‍ എഴുതുമ്പോള്‍ നമ്മുടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെക്കുള്ള റൊഡിന്‍റെ അവസ്ത അതാണ് അപ്പോള്‍ പിന്നെ ബാക്കിയുള്ളിടത്തെ അവസ്ത മറ്റൊന്നായിരിക്കില്ലല്ലോ??.. പക്ഷെ ജനങ്ങളേ നിങ്ങള്‍ ബ്ളോക്കിലും കുഴികളിലും കുരുങ്ങി വീണാലും മരിച്ചാലും കൊടിവച്ച കാറില്‍ എസ്കോര്‍ട്ടുമായി 100-110 ഇല്‍ പോകുന്നതിനു തടസ്സമില്ലത്തിടത്തോളം കാലം അവസ്ത ഇതു തന്നെ ആയിരിക്കും ..
Tuesday, August 25, 2009
നമ്മുടെ നീയമങ്ങള്‍ നോക്കുകുത്തികളോ??..
നമ്മുടെ നീയമങ്ങള്‍ക്കു കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കൂറച്ചെങ്കിലും തടയാന്‍ പറ്റുന്നുണ്ടോ??.. ഇല്ല എന്നായിരിക്കും നമ്മുടെ നാട്ടിലെ നല്ലോരു ശതമാനം പൌരന്മാരും പറയുക.. ഒരുപക്ഷേ ഉദാഹരണങ്ങള്‍ അതിനെ ആയിരിക്കും സാധൂകരിക്കുക.. കാരണം ഒരേ തരത്തിലുള്ള കുറ്റങ്ങള്‍ ഒരുപാട് ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ അല്ല എന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.. ഒരു പക്ഷെ ചെറിയ ചെറിയ തെറ്റുകളാണെങ്കില്‍ കുഴപ്പമില്ല എന്നു പറയുകാണെങ്കില്‍ അതുപോലും ദുരുപയോഗം ചെയ്യുന്ന നാട്ടുകാരാണ് നമ്മുടേതു.. അപ്പോള്‍ ഒരേ തെറ്റ് പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ ഒരേതരത്തില്‍ കാണുന്നതു ഒരു പരിധിവരേയെങ്കിലും മാറ്റേണ്ടി വരും എന്നു എനിക്കു തൊന്നുന്നു.. ഇതൊന്നും പറ്റിയില്ലെങ്കില്‍ കുറഞ്ഞതു മനുഷ്യഭാഷയില്‍ നമ്മള്‍ മൃഗീയം എന്നു പറയുന്ന കുറ്റകൃത്യങ്ങള്‍ എങ്കിലും തടയാന്‍ നമ്മള്‍ക്കു കഴിയേണ്ടേ.. അല്ല എങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശെഷം നമ്മള്‍ ഒരുപാടു മൃഗീയതകള്‍ എന്നും കാണേണ്ടി വരും ..
വളരെ അടുത്തകാലങ്ങളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ എടുക്കാം .. സ്കൂളില്‍ പോയി വന്ന വഴി ഒരു പെണ്‍കുട്ടിയെ ഓടിച്ചിട്ടു കുത്തിക്കൊന്നു.. അതു തടയാന്‍ ശ്രമിച്ച വ്യാപാരിയും കൊല്ലപ്പെട്ടു.. ഒരുപക്ഷെ പക്ഷെ ഞാന്‍ പണ്ടു സ്കൂളിലേക്കു പൊയിക്കൊണ്ടിരുന്ന വഴി ആണെന്നു ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നതാണ് സത്യം .. എനിക്കു മാത്രമല്ല എന്‍റെ നാട്ടിലെ ഒരാള്‍ പോലും അതിനെ പറ്റി ഒരിക്കല്‍പോലും ചിന്തിക്കുവാന്‍ പോലും ആഗ്രഹിക്കത്തവരാണ്..
ഇതാ കഴിഞ്ഞ ദിവസം അവിടെ അല്ലെങ്കിലും വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചു.. വഴിയിലൂടെ നടന്നുപോയ മറ്റൊരു പെണ്‍കുട്ടി മറ്റൊരു ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടു.. കഴുത്തില്‍ കത്തിയിറക്കി നടത്തിയ അതുപോലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മുടെ നീയമം വെറും ഒരു നോക്കുകുത്തിയെ പോലെ നോക്കി നില്‍ക്കുകയല്ലേ ചെയ്യുന്നതു.. ഇനിയെന്നാണ് ഇതുപോലുള്ള കുറ്റവാളികളെ നമ്മുക്കു മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിയുക.... അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവിടെ ഒരു സമൂഹത്തിന്‍റെ മനസ്സാണ് മുറിപ്പെടുന്നതു.. ഒരിക്കലും മറകാനാവത്ത മുറിപ്പാട്.. തന്മൂലം അനാഥമാവുന്ന കുടുംബങ്ങള്‍ എത്രയെത്രയാണ്....
Monday, August 24, 2009
bcci is going to kill the indian cricket....
what's happening in the indian cricket ??.. bcci is looking earning money in all aspect rather than thinking about the players and the countries performance in the international events.. even the same is showing towards the great events like world cup.. it is absolutely rediculus.. bcci released next years ipl schedule which is about to finish just 5 days before the 20-20 world cup.. how the players will be able to relax after a one and half month event.. as all the players are participating in all the matches of ipl there is a great chance of injuries always.. and their mental stress in such an event also will be high.. also from 2011, the number of games in the ipl also going to increase.. that also will affect the fitness in the coming years of cricket... bcci is working as a private company rather than a sports assossiation of a country.. that should be changed.. see what is just happended in the upcoming triseries india's match is post-poned for participating the indian players in the ipl champions trophy.. that leads india to play in the two odis in the concecutive days.. bcci is always thinking from their business point of view rather than a country's point of view.
Wednesday, August 19, 2009
എന്തേ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങള്‍ ഇങ്ങനെ??....
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ അതു സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവ ആകരുതു... പക്ഷെ നമ്മുടെ നാട്ടില്‍ പല പൊതുമെഖലാ സ്ഥാപനങ്ങളും അങ്ങനെ ആണ് എന്നു പറഞ്ഞാല്‍ നല്ലൊരു ശതമാനം ഇന്ത്യാക്കരും എന്‍റെ കൂടെ ആയിരിക്കും .... അതിനു എറ്റവും ഉത്തമോദാഹരണങ്ങള്‍ ആണ് നമ്മുടെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റെഡും പിന്നെ നമ്മുടെ ഓയില്‍ കമ്പനികളും ..
ഇന്നു നമ്മുടെ ഈ പൊതുമേഖലാ എണ്ണക്കമ്പനികളേക്കാളും വിലകുറച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ വില്ക്കുന്നുണ്ടെങ്കില്‍ അതു ആര്‍ക്കു ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ്..
സ്വകാര്യ കുത്തകമുതലാളിമാരുടെ പമ്പുകളില്‍ കൂടുതല്‍ ചെലവുണ്ടാക്കി അവര്‍ക്കു ലാഭം ഉണ്ടാക്കുകയും നമ്മുടെ പാവം ജനങ്ങളുടെ മേല്‍ ഈ അധികഭാരം ഉണ്ടാക്കുകയും ആണോ ഇവരുടെ ലക്ഷ്യം .. ഇന്നു ഒരു സ്വകാര്യ സ്ഥാപനത്തില്‍ 35.87 രൂപയ്ക്കു കിട്ടുമ്പോള്‍ 36.25 രൂപയ്ക്കാണു ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ നമ്മുക്കു നല്കുന്നത്.. അപ്പോള്‍ സ്വകാര്യ കമ്പനിക്കാര്‍ക്കു ആ റേറ്റില്‍ സ്വകാര്യ കമ്പനിക്കു ലാഭം കിട്ടുന്നുണ്ടെങ്കില്‍ എന്തിനു ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ പാവം ജനങ്ങളെ പിഴിയുന്നു...
നമ്മുക്കറിയാം ബി എസ് എന്‍ എല്‍ എന്ന സ്ഥാപനത്തിന് അടിസ്ഥാനപരമായി നല്ല അടിത്തറ ഉണ്ട്.. എന്നിട്ടും മറ്റു സ്വകാര്യ സ്ഥാപനങ്ങളോട് ഒരു പരിധിയില്‍ കൂടുതല്‍ മത്സരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതു ഒരിക്കലും പോരായ്മ കൊണ്ടല്ല.. തീര്‍ച്ചയായും ഈ സ്വകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ പൊതുമെഖലാ ഭരണാധികാരികളെ സ്വാധീനിക്കുന്നതു കൊണ്ടു തന്നെ ആണ്.. അതല്ല എങ്കില്‍ നമ്മുടെ ഈ ബി എസ് എന്‍ എല്‍ നെ പൊലെ ഉപഭോക്താവിനെ സംതൃപ്തി ആക്കാന്‍ മറ്റാര്‍ക്കും കഴിയില്ല.. അവരുടെ ഉപഭോക്തൃ സേവനം മാത്രമെടുത്താല്‍ മതി നിങ്ങള്‍ക്കു ഈ കാര്യം മനസ്സിലാകുമ്.. എനിക്കുണ്ടായ അവസ്ഥയും മറ്റൊന്നല്ല.. നീണ്ട രണ്ടു വര്‍ഷക്കാലം ഞാനും ബി എസ് എന്‍ എല്‍ ആയിരുന്നു ഉപയൊഗിച്ചിരുന്നതു.. പക്ഷെ ഒരു ആഴ്ച്ച റീചാര്‍ജ് ചെയ്യാന്‍ പറ്റാഹെ വരുകയും അതിനു അവര്‍ക്കു ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പറ്റാത്ത അവസ്ഥയും വന്നപ്പോള്‍ എനിക്കും മറിച്ചു ചിന്തിക്കേണ്ടി വന്നു...
പണ്ട് ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതു എന്നയിരുന്നു.. ഇന്നു ഒരു ചെറിയ തിരുത്തല്‍.. ജനങ്ങള്‍ക്കുവേണ്ടി എന്നുള്ളതിനു പകരം .. ജനങ്ങള്‍ തിരഞ്ഞെടുക്കുടുക്കുന്നവര്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി എന്നായി ...
അതായതു.. ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ , ജനങ്ങള്‍ തിരഞ്ഞെടുക്കുടുക്കുന്നവര്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതു എന്നയി
Tuesday, August 18, 2009
കലാലയങ്ങളിലെ ഉച്ചയൂണുകള്‍.........
പഠനകാലത്തെ ഉച്ചയൂണുകള്‍ എന്നു മധുരമുള്ള ഓര്‍മകളാണ്... കാരണം ക്ലാസ്സിലെ കൂട്ടുകാര്‍ എല്ലാവരും ഒരുമിച്ചു വട്ടം കൂടിയിരുന്നു വിഭവ സമൃദ്ധമായ സദ്യ തന്നെ ആയിരിക്കും അതു.. സ്വന്തം പാത്രത്തില്‍ കറികള്‍ ഒന്നുമില്ലെങ്കിലും എല്ലാവരുടെയും പാത്രത്തില്‍ നിന്നു കയ്യിട്ടു വാരി പച്ചക്കറിയും മീനും ഇറച്ചിയും ഒക്കെ കൂട്ടിക്കഴിക്കാന്‍ അതുപോലെ ഒരവസരം ജീവിതത്തില്‍ ഒരിക്കല്‍പോലും കിട്ടില്ല... ഏതു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയിക്കഴിച്ചാലും ആ സംതൃപ്തി കിട്ടില്ല ... അങ്ങനെയുള്ള അവസരം ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചതു ബിരുദാനന്തരബിരുദ പഠനകാലത്താണ്.. അന്നു ഹോസ്റ്റലില്‍ ആയിരുന്ന കാരണം കൊണ്ടുപോകാന്‍ ഒന്നുമില്ലയിരിന്നു .. ആദ്യകാലങ്ങളില്‍ കന്‍റീനില്‍ നിന്നും പിന്നെ കുറെക്കാലം ഹോസ്റ്റലില്‍ നിന്നും ആയിരിന്നു എങ്കിലും ഒടുവില്‍ ക്ലസ്സ്റൂമില്‍ നിന്നും തന്നെ ആയി.. എവിടുന്ന് എന്നല്ലെ കൂട്ടുകാരുടെ പാത്രത്തില്‍ നിന്നും തന്നെ .. അവര്‍ കുറച്ചുപേര്‍ ഹൊസ്റ്റലില്‍ നിന്നും ആയിരുന്നുവെങ്കില്‍ കുറച്ചുപേര്‍ എന്നും വീട്ടില്‍ പൊയിട്ടു വരുന്നവരായിരുന്നു.. പിന്നെ ശനിയും ഞായറും വീട്ടില്‍ പൊയി വരുന്ന കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു.. അവരില്‍ ഒരാള്‍ ചോറും പിന്നെ തൈരും ഒക്കെ കുഴച്ച ചോറു കൊണ്ടു വരാറുണ്ടായിരുന്നു.. അങ്ങനെ രണ്ടു വനിതാ ഹൊസ്റ്റലില്‍നിന്നും പിന്നെ കുറച്ച് വീടുകളില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണമായിരുന്നു ഞങ്ങളുടെ ഉച്ചക്കത്തെ ഭക്ഷണം .. ഞങ്ങളുടെ യൂണിവേഴ്സിറ്റി വനിതാ ഹൊസ്റ്റലില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണത്തെ ഞങ്ങള്‍ പ്രത്യേകിച്ചും ഞാന്‍ കുറ്റം പറയുന്നതു അവര്‍ക്കു ഒട്ടും പിടിക്കാറില്ലയിരുന്നു.. പറഞ്ഞിട്ട് എന്തുകാരയം വെറുതെ കിട്ടുന്നതെന്തൊണ്ടെങ്കിലും അവരുടെ കറികളില്‍ ഉണ്ടാവും അതു പറയുന്നതു കുറ്റമാണോ??.. പക്ഷെ വെറുതെ കിട്ടുന്നതിനെകുറിച്ചു കുറ്റം പറയാന്‍ പാടില്ലല്ലോ?..
പക്ഷെ പിന്നെ കുറെ നാള്‍ കഴിഞ്ഞു കിലോമീറ്റരുകള്‍ക്കപ്പുറത്തു നിന്നും ഞങ്ങള്‍ക്കു വേണ്ടി ഒന്നിലേറെ പൊതി ചോറുകളുമായി വന്നിരുന്ന അതുപോലത്തെ സുഹൃത്തുക്കളെ മറ്റെവിടെയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.. അന്നു ആ ചോറും കറിയും ഉണ്ടാക്കി കൊടുത്ത ആ അമ്മയേയും എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരെയും ഓര്‍ത്തുകൊണ്ടു ഈ ലേഖനം ഇവിടെ നിര്‍ത്തുന്നു...
Wednesday, August 12, 2009
its all about playing positively rather than playing defensively..
recently all the cricketing people were discussing about the future of test cricket. In the olden days of cricket, the game was all about test cricket and there was less number of shorter version of cricket. As the changes comes to cricket as natural 60 over match came into picture first, then it changes into one day with 50 overs. And now the trend is all about 20-20s. This also may change in next 10 years. Still all believe the classic form of cricket is test cricket. Because it needs the real talent, fitness concentration etc. But what is happening is the cricketers are less interested in playing test cricket and also the spectetors are less for the match. What makes test cricket boaring?? and why the spectetors are walking away from the test cricket galeries?? and where disappear the mexican waves in the galeries??. There was lots of cricket fans for atleast the series like Ashes, Border Gavaskar Trophi, and Australia-South Africa series and India-Pak sereies. If any one have a close analysis with the listed series why spectetors are interested more in the series is nothing other than because of the agressiveness in the matches. There was ofcource lots of un-noticed events in the past 10 years of test cricket which makes the cricket fans away from the test cricket. When the palyers like sachin were playing in their great form the opposition teams were bowling to his leg stump most of the times, secondly in most of the series if one team won first one or two matches, then for the rest of the series the team was playing for draw, rather than try for the win, and the pitches the created for the matches also was favouring the host always. There were a lots of fans for australian cricket, and recently their fans were moving away from their matches, australians lost their agressivenes in the field. As the champions lost their crown.
Tuesday, August 11, 2009
പ്രേമ വിവാഹം തകര്‍ക്കുന്ന സ്വപ്നങ്ങള്‍..........
ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ക്കു മക്കളുടെ ഭാവിയെപറ്റിയും ജീവിതത്തെക്കുറിച്ചും ആകുലതകള്‍ ഉണ്ടാകാത്തവര്‍ കുറവാണ്.. അതു എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ അതു അങ്ങനെയാ നമ്മളുടെ സംസ്കാരം എന്നു പറയാനേ എനിക്കറിയൂ.. കാരണം ലോകത്തിന്‍റെ മറ്റൊരു കോണിലും ഇങ്ങനെയുള്ള സംസ്കാരം കാണുക ബുദ്ധിമുട്ടാണ്... ആണ്‍കുട്ടികളുടേതിനേക്കാള്‍ പെണ്‍കുട്ടികളുടെ ഭാവിയെകുറിച്ചാണ് മാതാപിതാക്കള്‍ക്കു കൂടുതല്‍ ആകുലതകള്‍ ഉള്ളത്.. പെണ്‍കുട്ടികളുടെ ജീവിതകാലം എടുക്കുകയാണെങ്കില്‍ സ്വന്തം വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തും വരെ അവരെ കുറിച്ചോര്‍ത്തു ടെന്‍ഷന്‍ അടിക്കാത്തവര്‍ വളരെക്കുറവാണ്.. പക്ഷെ ഈ മക്കളുടെ കാര്യമെടുത്താല്‍ അതുപോലെ ആയിരിക്കണമെന്നില്ല എപ്പോഴും .. ഒരു പക്ഷെ കുറെ അധികം കുട്ടികളും ഇപ്പോഴെങ്കിലും മാറിതുടങ്ങിയിരിക്കുന്നു... വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കാന്‍ ഇപ്പോള്‍ മിനിട്ടുകളും സെക്കന്‍ഡുകളും മതി... എല്ലാം ഇട്ടെറിഞ്ഞ് ഇന്നലെ കണ്ട ഒരുത്തനൊപ്പം കാണിക്കാന്‍ ഈ പെണ്‍കുട്ടികള്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ ഒരുപക്ഷെ ഇന്നത്തെ പഴയ തലമുറ ലജ്ജിക്കുന്നുണ്ടാവാം .. എത്രയോവട്ടം ഒരിക്കല്‍ കല്ല്യാണവും കഴിഞ്ഞ് കുട്ടികള്‍ ഉള്ളവരുടെ ഒപ്പം പോകുന്ന പെണ്‍കുട്ടികളും ഉണ്ട് നമ്മുടെ നാട്ടില്‍.. ചിലപ്പോള്‍ ഒക്കെ വൈകി ആകാം ഈ സത്യങ്ങള്‍ പെണ്‍കുട്ടികള്‍ മനസ്സിലാക്കുന്നതു... പക്ഷെ ഇവര്‍ക്കെല്ലാം വളരെ നിസ്സാരമായി മനസ്സിലാക്കവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ഇവരുടെ വീട്ടില്‍ ഉണ്ടു സ്വന്തം മാതാപിതാക്കള്‍.. ജനിച്ച ദിവസം മുതല്‍ ഈ പറഞ്ഞ മക്കള്‍ക്കു വേണ്ടി സ്വന്തം സുഖവും എല്ലാം ത്യജിച്ചവര്‍... പ്രേമവിവാഹം ഒരിക്കലും തെറ്റാണ് എന്നു പറയുന്നില്ല പക്ഷെ അതു മാതാപിതാക്കള്‍ അറിഞ്ഞു അവരുടെ സമ്മതത്തോടെ ആയിരിക്കണം അല്ലെങ്കില്‍ ഇന്നലെ കണ്ട സ്വപ്നം സഫലമാക്കാന്‍ നിങ്ങളുടെ പ്രായത്തോളം കണ്ട സ്വപ്നങ്ങള്‍ തച്ചു തകര്‍ക്കുന്നതുപോലെ ആയിരിക്കും....
Monday, August 10, 2009
ജലപ്പരപ്പില്‍ ആവേശമുയര്‍ത്തി നെഹൃട്രോഫി ചമ്പക്കുളം ചുണ്ടന്...
ജിജി ജേക്കബിന്‍റെ കീഴില്‍ കൊല്ലം ജീസസ് സ്പൊര്‍ട്സ് ക്ലബ് മത്സരിച്ച ചമ്പക്കുളം ചുണ്ടന്‍ 57 മത് നെഹ്രു ട്രോഫി കരസ്തമാക്കി.. തുടര്‍ച്ചയായ 2 മത് തവണയാണ് ജീസസ് ക്ലബ് നെഹ്രു ട്രോഫിയില്‍ മുത്തമിടുന്നത്.. ആലപ്പുഴക്കാരുടേയും കോട്ടയംകാരുടേയും ആധിപത്യത്തിനു ഒരിക്കല്‍കൂടി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ജിജി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള 80 പതില്‍ പരം അംഗങ്ങളുള്ള സംഘം കപ്പ് ഉയര്‍ത്തിയത്.. പണ്ടുകാലങ്ങളില്‍ കേവലം ആലപ്പുഴക്കാരുടെയും കോട്ടയംകാരുടെയും ഒക്കെ മാത്രം മത്സരമായിരുന്ന
നെഹ്രു ട്രോഫി മറ്റുജില്ലകളിലേക്കും വ്യാപിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആവേശകരമായി മാറും .... ഒരു കരയിലെ ജനങ്ങളെല്ലാം ജാതിമതഭേദമന്യേ ഒരു ലക്ഷ്യത്തിനു വേണ്ടി അരമാസക്കാലത്തോളം മദ്യപാനവും മറ്റുമില്ലാതെ വൃതാനുഷ്ഠാനങ്ങളോടെ രാവിലേയും വൈകിട്ടും പരിശീലനം നടത്തി പങ്കെടുക്കുന്ന മത്സരം വേറൊന്നു ഉണ്ടാവില്ല.. കയ്യും മെയ്യും മറന്നു പലരും സ്വന്തം ജോലിപോലും മാറ്റിവച്ച് മത്സരിക്കുന്ന ഈ കരകാരുടെ ആവേശം ആഗസ്ത് മാസത്തിന്‍റെ രണ്ടാം മാസത്തില്‍ നടക്കുന്ന മത്സരം കേരളീയരാകെ ഏറ്റെടുക്കുമ്പോള്‍ കേരളീയര്‍ക്കു മറ്റൊരു ഉത്സവമായിമാറുകയാണ് വര്‍ഷംതോറുമുള്ള ഈ മാമാങ്കം ....
ആവേശം അനുസ്മരണങ്ങളില്‍ പോരാ...
ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ഇടയായത് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ആഗസ്റ്റ് 8 തീയതി വന്ന വാര്‍ത്തയാണ്.. "സൈന്യത്തിലായിരിക്കെ മരിച്ച ജവന്‍റെ ശരീരം അഴുകിയ നിലയില്‍ നാട്ടിലെത്തിച്ചു"... തീര്‍ച്ചയായും നമ്മള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ് എങ്കിലും അതു ചിലപ്പോള്‍ ആരും അറിയാതെ പൊയേനേ.. ഒരുപക്ഷെ ഈ ന്യൂസ് ചാനല്‍ പുറത്തു കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍.. അതു കൊണ്ടു തന്നെ ആദ്യം ഏഷ്യാനേറ്റ് ന്യൂസ് ചാനലിനു അഭിവാദനം അറിയിച്ചു കൊണ്ടു തന്നെ എഴുതി തുടങ്ങാം.. ഒപ്പം ഒരു അഭ്യര്‍ത്ഥനയും ഇതന്‍റെ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കുവാനും നിങ്ങള്‍ തയ്യാറാവണം ..
കാര്‍ഗില്‍ അനുസ്മരണത്തിലും അതുപോലെയുള്ള അനുസ്മരണങ്ങളിലും നമ്മുടെ മന്ത്രിമാരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്തരും ദേശസ്നേഹത്തെക്കുറിച്ചും അതിനുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍നമ്മുടെ ജവാന്മാര്‍ കാണിക്കുന്ന ആത്മാര്‍ത്ഥയേയും കുറിച്ചു പറയുന്നതു കേട്ടാല്‍ ഏതൊരു ഇന്ത്യാക്കാരന്‍റെയും ചോര തിളച്ചുവരും .. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു സൈനികനാണ് കഴിഞ്ഞ ദിവസം മരിച്ചത്.. അങ്ങനെ മരിച്ച ആ സൈനികന്‍റെ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞു അഴുകിയ നിലയില്‍ ആണ് വീട്ടില്‍ എത്തിച്ചതു എന്നു പറയുമ്പോഴാണ് ആ വാര്‍ത്തയുടെ ഭീകരത നമ്മുക്കു വെളിപ്പെടുന്നതു.. അവസാനമായി ആ ജവാന്‍റെ ശരീരം അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും കാണാന്‍ പറ്റാത്ത അവസ്ത ഉണ്ടാക്കിയവരോട് ആര്‍ക്കാണ് പൊറുക്കാന്‍ കഴിയുക.. ഈ വാര്‍ത്തയ്ക്കു കൂടുതല്‍ പബ്ലിസിറ്റി കൊടുത്ത് നമ്മുടെ മറ്റുള്ള സൈനികരുടെ ആത്മവീര്യം കെടുത്തണം എന്നു പറയുന്നില്ല.. പക്ഷെ അതിനു ഉത്തരവാദികളായവരെ കണ്ടെത്താനും മാതൃകാപരമായി ശിക്ഷികാനും ഒരിക്കല്‍പോലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനും അതിന്‍റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്തര്‍ തയ്യാറാവണം ..
Friday, August 7, 2009
ബസ് ചാര്‍ജ് 5 രൂപ ആക്കണം പോലും ...
കഷ്ടം ഇതു പറഞ്ഞ ചേട്ടന്‍ കേരളത്തില്‍ തന്നെ അല്ലേ ജീവിക്കുന്നതു ആവോ.. പറയുമ്പോള്‍ ഒരു പരിധി ഒക്കെ വേണ്ടേ.. അതിനു പറയുന്ന ന്യായ വശങ്ങളോ പെട്രോളിന്‍റെ വില കൂടിയതും പാര്‍ട്സിന്‍റെ വില കൂടി എന്നും ...പാര്‍ട്സിന്‍റെ
വിലകൂടിയ കാര്യം പറഞ്ഞു ചാര്‍ജു കൂട്ടാന്‍ ഇവര്‍ എന്നും പാര്‍ട്സ് മാറ്റിയിട്ടാണോ വണ്ടി ഓടിക്കുന്നതു.. പിന്നെ പെട്രോളിന്‍റെ വില കൂടിയതു തീര്‍ച്ചയായും പരിഗണിക്കെണ്ടതു തന്നെ ആണ്.. പക്ഷെ പെട്രോളിന്‍റെ വില കൂടിയപ്പോള്‍ നമ്മുടെ വണ്ടിക്കാര്‍ക്കുണ്ടാകുന്ന അധിക ബാധ്യത എന്നു പറയുന്നതു ശരാശരി ഒരു ദിവസത്തേക്കു 300 രൂപ ആയിരിക്കും മിക്കവാറും ഈ വണ്ടികളില്‍ ശരാശരി കയറി ഇരങ്ങുന്ന ആളുകളുടെ എണ്ണം 500 ന് അടുത്തുമായിരിക്കും .. അപ്പോള്‍ മിനിമം ചാര്‍ജ് 50 പൈസ കൂട്ടിയാല്‍ പൊലും 400 രൂപ എങ്കിലും മിനിമം ടിക്കറ്റിലും ബാകിയുള്ളതു ആനുപാതികമായ വര്‍ദ്ധനയിലും കിട്ടുമെന്നിരിക്കെ ഇവര്‍ പറയുന്നതിന്‍റെ അടിസ്ഥാനം എന്താണ്.. പാവം ജനങ്ങളുടെ മേല്‍ കുതിര കയറാനാണോ??.. എന്തിനു അവരെ പറയണം നമ്മുടെ കെ എസ് ആര്‍ ടി സി കാര്‍ പോലും വരി വരിയായുള്ള ഓട്ടം നിറുത്തി വരുമാനം കൂട്ടാനുള്ള വഴി ആലൊചിക്കുനതിനു പകരം അവരും ആരായുന്ന മാര്‍ഗ്ഗവും ഇതു തന്നെ ആണെന്നറിയുമ്പോള്‍ ലജ്ജ തോന്നും .. ഗണേഷ് കുമാറിനെ പോലെയുള്ള മന്ത്രിമാര്‍ ലാഭത്തിലേക്കു നയിച്ച ഈ വകുപ്പു നാളെ ജനങ്ങള്‍ക്കു തലവേദന ആകുകയേ ചെയ്യൂ...തലവേദന ആകുകയേ ചെയ്യൂ...
സര്‍ക്കാര്‍ ജോലിക്കാര്‍ എന്നാല്‍ രാജാക്കന്‍മാര്‍ എന്നാണോ...
ഇന്നു കേരളത്തില്‍ ഏതു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലും ഒരു കാര്യം നേടണമെങ്കില്‍ അവിടുത്തെ പ്യൂണിന്‍റെ മുതല്‍
വലിയ കാര്‍ന്നോരുടെ വരെ കാലു പിടിക്കണമെന്ന അവസ്ഥ ആയിട്ടുണ്ട്.. ഇന്നത്തെ ഏതു ഓഫീസിലും നിങ്ങള്‍ ചെന്നു
നോക്കൂ, അവരുടെ മേശയുടെ മുന്‍പില്‍ ചെന്നു നിന്നാല്‍ ഒന്നും അവര്‍ നമ്മളെ കാണില്ല.. ഒന്നു ബഹുമാനത്തില്‍ അവരുടെ
മുന്‍പില്‍ ചെന്നു നിന്നു സാറേ എന്ന് നീട്ടി വിളിക്കണം ... അപ്പോള്‍ എന്തെങ്കിലും നോക്കി കൊണ്ടിരിക്കുകയാണെങ്കില്‍ പറയുകയും
വേണ്ട.. ഉടനെ പ്യൂണിനെ വിളിക്കലായി.. അതെടുക്കു ഇതെടുക്കു എന്നൊക്കെ പറഞ്ഞ ശേഷം ഒരു നോട്ടം നോക്കും .. അപ്പോള്‍
നമ്മള്‍ വേണ്ടപോലെ ഇടപെട്ട് കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ കേള്‍ക്കും .. ഇനി പറഞ്ഞില്ലേല്‍ ചിലപ്പോള്‍ നമ്മളെ
മറക്കുന്ന സാറമ്മരും ഉണ്ട്.. എല്ലാവരും ഇങ്ങനെയാണ് എന്നു ഞാന്‍ പറയുന്നില്ല.. എന്നാലും 100 പേരുടെ അനുഭവം
എടുക്കുകയാണെങ്കില്‍ ഒരു 60 പേരുടെ എങ്കിലും അനുഭവം ഞാന്‍ പറഞ്ഞതായിരിക്കും ..
ഇതു കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവം .. ഞാന്‍ പഞ്ചായത്ത് ഒഫീസിലേക്കു ചെന്നതു പുതിക്കിയ
കരത്തിന്‍റെ അപേക്ഷ കൊടുക്കാനായിട്ടാണ്.. പോയപ്പൊഴേ ഇതിനു മുന്‍പു പറഞ്ഞതു പോലത്തെ അനുഭവമായിരിക്കും എന്ന്
അറിയാവുന്നതു കൊണ്ടു തന്നെ മുന്‍പു കരമടച്ച രസീതുകളും എല്ലാം ഞാന്‍ കരുതിയിരുന്നു.. അങ്ങനെ ഞാന്‍
ഒഫീസിലെത്തി അപെക്ഷ കൊടുത്തു.. 2008 -)0 ആണ്ടത്തെ കരം കൊടുത്തിട്ടില്ലല്ലോ കൊടുത്തേക്കാം എന്നു കരുതി അതു
സ്വീകരിക്കുന്ന ആളിന്‍റെ അടുത്തെത്തി.. ചെന്നു ഞാന്‍ കാര്യം പറഞ്ഞു.. "സാര്‍ കരം അടക്കണം ഞാന്‍ റേഷന്‍
കാര്‍ഡും എല്ലാം കൊണ്ടു വന്നിട്ടുണ്ട്".. ഉടന്‍ ഇങ്ങോട്ടുള്ള ചോദ്യമായി.. "ഇതിനു മുന്‍പു കരം അടച്ച രസീതു കൊണ്ടു
വന്നിട്ടുണ്ടോ??".. ഞാന്‍ "ഇല്ല" എന്നു തോന്നുന്നു എന്നു പറഞ്ഞതു തീരുമാനം വന്നു.. "പോയിട്ടു പിന്നെ വാ".. എത്ര
പെട്ടെന്നാണ് തീരുമാനം വന്നതു നമ്മള്‍ ഈ കൊടുക്കുന്ന കരവും എല്ലാം കൊണ്ടാണ് അവര്‍ക്കു ശമ്പളം കൊടുക്കുന്നതു
എന്നറിയാഞ്ഞിട്ടണോ ഇവര്‍ക്കൊക്കെ.. പക്ഷെ ശരിക്കും എന്‍റെ കയ്യില്‍ അതിനു മുന്‍പത്തെ രസീതു ഉണ്ടായിരുന്ന കാരണം
ഞാന്‍ അതു കാണിച്ചു ഉടന്‍ അടച്ചിട്ടു പോന്നു.. സാധാരണക്കാരില്‍ സാധരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന്
ഈ നാട്ടില്‍ ആരെങ്കിലും കൊടുക്കാനുള്ള കരം ഒക്കെ കൊടുക്കാന്‍ ചെന്നാല്‍ ഇതാണ് അവസ്ത എങ്കില്‍ ബാക്കിയുള്ള
കാര്യങ്ങള്‍ക്കു എന്തായിരിക്കും അവസ്ത.. ഇതൊക്കെ മാറുമോ?? ഇല്ല എന്നു മനസ്സു പറയുമ്പോഴും അങ്ങനെ വരരുതേ
എന്നാഗ്രഹിക്കാനാണ് എനിക്കിഷ്ടം ...
Thursday, August 6, 2009
ചമ്പക്കുളം തച്ചന്‍ അരങ്ങൊഴിഞ്ഞു...
അഭിനയിച്ചു തീര്‍ക്കാന്‍ ഒരുപിടി കഥാപാത്രങ്ങള്‍ ബാക്കിയാക്കി അങ്ങനെ ഒരു നടന്‍ കൂടി ജീവിതത്തിന്‍റെ തിരശ്ശീലക്കു പിന്നിലെക്കു വിടവാങ്ങി... ചമയത്തിലേയും
അമരത്തിലേയും ചമ്പക്കുളം തച്ചനിലേയും ഒക്കെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും ... വില്ലനായും സ്വഭാവ നടനായും ഒക്കെ അഭിനയിച്ചു മലയാളിക്കു ഒരു പിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ നടനായിരുന്നു.. നാലുതവണ കേരള സംസ്ഥാനത്തിന്‍റെ മികച്ച അവാര്‍ഡ് നേടിയ നടനായിരുന്നു മുരളി.. ജനങ്ങളെ സേവിക്കാനായി പാര്‍ലമെന്‍റിലേക്ക് മത്സരിച്ചു എങ്കിലും ജനപ്രീയനായ സുധീരന്‍റെ മുന്നില്‍ അടിപതറി... അങ്ങനെയുള്ള നടന് ആദരാഞ്ജലികള്‍................
Wednesday, August 5, 2009
ഇന്നത്തേതു ശരിക്കും മിസ്സ് കെരള തന്നെ ആണൊ??
ഒരു പക്ഷെ നാളെ മിസ്സ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടിയെ കണ്ടു ഡെയ് ഇവള്‍ മലയാളി തന്നെഡേയ് എന്നു ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല കാരണം അതില്‍ പങ്കെടുക്കുന്ന ഒരു കുട്ടിക്കു പോലും മലയാളിത്തമുള്ളതായിട്ടു ഇന്നു കിട്ടിയ ഫോട്ടൊയില്‍ നിന്നും എനിക്ക് തോന്നിയില്ല.. ഇനി ഇന്നത്തെ മത്സരത്തില്‍ നമ്മുടെ നാടന്‍ സാരി ഒക്കെ ഉടുപിച്ചു കഴിഞ്ഞപ്പോള്‍ എന്തായി എന്ന് എനിക്കറിയില്ല.. എന്തായലും ഇതിനു മിസ്സ് മലയാളി അഥവാ മിസ്സ് കേരള എന്നു മത്സരമാക്കിയതു കുറച്ചു കടന്ന കൈ ആയിപ്പൊയി... പിന്നെ നമ്മുടെ ഈ എതിര്‍പ്പുകള്‍ ഇലക്ഷന്‍ കാലത്തെ പ്രകടന പത്രിക എന്നേ പറയാന്‍ പറ്റൂ.. അല്ലായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ നീയന്ത്രിക്കാന്‍ പറ്റുമായിരുന്നു.. ഇന്നു ഈ കാണിച്ച ഈ ആവേശവും സമരവും അടുത്ത മിസ്സ് കേരള വരെ ആരെങ്കിലും കാണിക്കുമോ??.. നമ്മുടെ നാട്ടില്‍ കുറെ നീയമങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല അതു
വേണ്ടപോലെ നടപ്പാക്കനും കഴിയണം ....
ഈ വര്‍ഷത്തെ മിസ്സ് കേരളയ ആയി തിരുവനന്തപുരത്തു നിന്നും ഉള്ള അര്‍ച്ചന നായരെ തിരഞ്ഞെടുത്തു......
Tuesday, August 4, 2009
മെഡല്‍ അല്ല നിങ്ങള്‍ക്ക് മടല്‍ കിട്ടും..
അതെ "മെഡല്‍ അല്ല നിങ്ങള്‍ക്ക് മടല്‍ കിട്ടും" ഇതു പറഞ്ഞത് മറ്റാരുമല്ല
ഞങ്ങളുടെ സാര്‍ ആണ്...
ഞങ്ങള്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സിനു
പഠിക്കുന്ന കാലം.. യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ തമ്മിലുള്ള
കായികമേളയായിരുന്നു അന്ന്.. കായികമേളയുടെ പേരു പറഞ്ഞ് അവധി
പ്രഖ്യാപിപ്പിച്ചു.. അതു കൊണ്ടു തന്നെ ദിവസവും വീട്ടില്‍ പോയി
വരുന്നവര്‍ മിക്കവരും വന്നില്ല.. ഹോസ്റ്റെലില്‍ താമസിച്ച ചില
മടിച്ചികളും അങ്ങൊട്ടെത്തിയിരുന്നില്ല.. ആകെയുള്ള 22 പേരില്‍
14 പേര്‍ മാത്രമേ ഡിപ്പാര്‍ട്ട്മെന്റില്‍ എതിയിരുന്നുള്ളു.. ഞങ്ങള്‍ ഗ്രൌണ്ടില്‍
പോലും പോകാതെ ലാബില്‍ എത്തി സ്ഥിരം കത്തി തുടങ്ങി... കുറെ
കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ ടീച്ചര്‍ ഞങ്ങളെ കണ്ടത്..
മത്സരങ്ങളില്‍ പങ്കെടുത്തില്ലെങ്കിലും ഗ്രൌണ്ടിലെക്ക്
പോകണമെന്നായി.. അങ്ങനെ ഞങ്ങള്‍ എല്ലവരും കൂടി
ഗ്രൌണ്ടിലേക്കിറങ്ങി..
അപ്പോഴേക്കുമാണ് ഞങ്ങളെ പഠിപ്പിച്ചിരുന്ന..
സാര്‍ അവിടെ എത്തിയത്.. എങ്ങൊട്ടാണെന്ന് ചോദിചപ്പോള്‍ ചുമ്മാ
തമാശക്കരോ മെഡലിന്‍റെ കാര്യം പറഞ്ഞു.. അപ്പോള്‍ സാര്‍ ഞങ്ങളെ
കളിയാക്കി പറഞ്ഞതാണ്.. നിനക്കൊക്കെ "മെഡല്‍ അല്ല നിങ്ങള്‍ക്ക്
മടല്‍ കിട്ടും" എന്ന്.. അങ്ങനെ ഞങ്ങള്‍ 14 പേരും കൂടി ഗ്രൌണ്ടിലേക്കെത്തി..
അവിടെ മത്സരങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ലായിരുന്നു.. ആദ്യം 800 മീറ്റര്‍
ആണ്‍കുട്ടികളുടെ മത്സരം .. ഞങ്ങളില്‍ ഞാനും മറ്റൊരു സഹപാഠിയും
പേരു ചേര്‍ത്തു.. അപ്പോഴെക്കും നല്ല സ്പൈക്സ് ഒക്കെ ഇട്ട് ഒരുത്തന്‍
അവിടെ നില്‌പ്പുണ്ടായിരുന്നു.. അങ്ങനെ ഓട്ടം തുടങ്ങി ഞാന്‍ ജീവിതത്തില്‍
ആദ്യമായിട്ടാണ് മത്സരിക്കുന്നത്.. മത്സരത്തില്‍ ഞാന്‍ മൂന്നാമതായാണ്
ഓട്ടം പൂര്‍ത്തിയാക്കിയതെങ്കിലും രണ്ടാമതെത്തിയ ആള്‍ ഫൌള്‍
ആയതു കൊണ്ട് രണ്ടാമതായി..
പിന്നെ ലേഡീസിന്‍റെ മത്സരമായി..
ഓടാന്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും മൂന്നു പെര്‍ മാത്രം ഒരാള്‍
മാത്രം ആത്മാര്‍ത്ഥമായി ഓടി.. പിറകെ ഓടിയവര്‍ കുറ്റം പറയരുതല്ലോ
മുഴുവന്‍ ഓടി ഇടക്കിടക്ക് കുട ഒക്കെ പിടിച്ച് വെള്ളം ഒക്കെ കുടിച്ച് ഓടി
തീര്‍ത്തു.. പിന്നെ 800 മീറ്റര്‍ പെണ്‍കുട്ടികളുടെ ഓട്ടം ഞങ്ങളുടെ കൂട്ടത്തില്‍
നിന്നും രണ്ട് പേര്‍ ഓടിത്തുടങ്ങി.. രണ്ട് റൌണ്ട് ഓട്ടം കഴിഞ്ഞു ഞങ്ങളുടെ സഹപാഠി രണ്ടാമതാണ്.. പ്രോത്സാഹനത്തിന് ഞങ്ങളും ഓടി.. എന്തോ അതിന്‍റെ
ഇഫെക്ട് ആണോ എന്നറിയില്ലാ ആ സഹപാഠി സകല ശക്തിയും എടുത്ത് ഓടി..
ഫലം ഒന്നാം സ്ഥാനം.. രണ്ടാം സഹപാഠി മൂന്നാമതായും പൂര്‍ത്തിയാക്കി..
പിന്നെ ഒരുമാതിരിപ്പെട്ട മത്സരത്തിലെല്ലാം ഞങ്ങള്‍ എല്ലാവരും
ചേര്‍ന്നു.. പലരും വളരെ ബുദ്ധിമുട്ടി ഷോട്ട്പുട്ടും ജവലിനും ഒക്കെ
എറിഞ്ഞു..
അങ്ങനെ മത്സരങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റു നിലയില്‍ ഞങ്ങള്‍ ഒന്നാമതെത്തി.. അങ്ങനെ മടല്‍ അല്ല മെഡല്‍ ഞങ്ങള്‍ സ്വന്തമാക്കി.. അന്നു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ അടുത്ത മുറിയിലുള്ള ഒരാള്‍
പറഞ്ഞതു ഞാന്‍ ഇന്നും ഓര്‍ക്കുന്നു.. അതായതു
ഞങ്ങളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രകടനങ്ങളേക്കളും കൂട്ടായ പങ്കെടുക്കലാണ്
ഞങ്ങള്‍ക്കു കിരീടം നേടി തന്നതു എന്നു... അങ്ങനെ കിട്ടിയ
ട്രോഫി ഒക്കെ ആയിട്ടു ആര്‍പ്പു വിളികള്‍ ഒക്കെ ആയിട്ടാണ്
ഞങ്ങള്‍ തിരിച്ച് ഡിപ്പാര്‍ട്ട്മെന്റിലേക്കു പോയതു..
അപ്പോഴേക്കും ടീച്ചെഴ്സ് എല്ലാം വീട്ടില്‍ പോയിരുന്നു അടുത്ത ദിവസം അവര്‍ എല്ലം അതിശയത്തോടെ ആണ്. ആ വാര്‍ത്ത ശ്രവിച്ചതു..
Monday, August 3, 2009
എന്തിനീ ക്രൂരത മനുജാ...
ലോകത്തില്‍ ഏറ്റവും സ്വാര്‍ത്ഥനായ ജീവി ആര്, എന്ന ചോദ്യത്തിനു മറ്റൊരു ഉത്തരം ഉണ്ടാകില്ല.. നമ്മള്‍ മനുഷ്യര്‍ തന്നെ .. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്നതിനേക്കാള്‍ മറ്റുള്ള
ഏത് ജീവിയെയും സ്വന്തം കാല്‍ക്കീഴിലാക്കുവാന്‍ പറ്റുമോ അതൊക്കെ ചെയ്തിരിക്കും.. അതിനു വേണ്ടി എത്ര ക്രൂരമായി വേണമെങ്കിലും പെരുമാറുകയും പ്രവര്‍ത്തിക്കുകയും
ചെയ്യും.. അങ്ങനെയുള്ള വലിയ ക്രൂരതകളില്‍ ഒന്നാണ് നാം മനുഷ്യര്‍ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയോടും കാണിക്കുന്നത്.. ഉത്സവപറമ്പുകളിലും തടിമില്ലുകളിലും
രാവന്ത്യോളം ആ ജീവിയുടെ പരിമിതികള്‍ ഒന്നും നൊക്കാതെ പണിയെടുപ്പിച്ച് ആ മിണ്ടാപ്രാണിയോട് കാട്ടുന്ന ക്രൂരത മൃഗീയം എന്നു പറയുന്നതിനും അപ്പുറമായിരിക്കും ...
ഉത്സവങ്ങള്‍ക്കും മറ്റുമായി എഴുന്നെള്ളിക്കുന്ന ആ മൃഗത്തിന്‍റെ മുകളില്‍ നാലാളുകലേയും പിന്നെ മുത്തുകുടയും നെറ്റിപ്പട്ടവും ഒക്കെ കയറ്റി നാം ആഘോഷിക്കുമ്പോള്‍
ഒന്നോര്‍ത്തോളൂ... പാവം ആ മൃഗത്തിന്‍റെ കന്നുനീരിലാണ് നാം ആര്‍ത്തുല്ലസിക്കുന്നത്.. അതുപൊലെ തന്നെയുള്ള അവസ്തയാണ് തടിമില്ലുകളിലും നാം ഗജവീരന്‍ എന്നു
വിശെഷിപ്പിക്കുന്ന ആ മൃഗം അനുഭവിക്കുന്നത്.. ഇന്നു ഭാരമുള്ള തടികള്‍ പൊക്കാനും വലിക്കാനും ക്രയിനുകളും എല്ലം ഉണ്ടെങ്കിലും വലിക്കാനാവുന്നതിലും ഭാരം ആ
മിണ്ടാപ്രാണിയെക്കൊണ്ട് വലിപ്പിച്ചാലേ നമ്മള്‍ മനുഷ്യര്‍ക്കു കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ പറ്റൂ.. വേണ്ടത്ര വിശ്രമമോ പരിചരണമോ ഇല്ലതെ കൊണ്ടുനടന്ന് ഒടുവില്‍
മദപ്പാടുണ്ടാവുമ്പോഴും ലോറിയില്‍ കയറ്റാനും ഇവയുടെ കാലില്‍ ആണിയുള്ള തളയും കെട്ടി വലിക്കുന്നതു കണ്ടാല്‍ ഏതു മനുഷ്യന്‍റെ മനസ്സാണലിയാതിരിക്കുക.. എന്നിട്ടും ഇതൊക്കെ
ചെയ്യുന്നവരെ അതുപൊലെ തന്നെ ശിക്ഷിക്കുകയാണ് വേണ്ടത്..
പനികളുടെ സ്വന്തം കേരളം...
അതെ എല്ലാവര്‍ഷവും ശിശിര കാലത്തിലെ ഇലകൊഴിച്ചില്‍ പോലെ
എല്ലാവര്‍ഷവും നമ്മുടെ നാട്ടില്‍ കുറെ ജീവന്‍ കൊഴിയുന്ന ശിശിരകാലമാണ്
ഈ പനിക്കാലം.. ഇതിന്‍റെ ഒക്കെ കുറെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണ്..
കേരളീയര്‍ ഏറ്റവും ശുചിത്വം ഉള്ളവരായിട്ട് കൂടി നമ്മള്‍ സ്വന്തം വീട്ടിലെ
പാഴ്വസ്തുക്കള്‍ എറിയുന്നത് അന്യന്‍റെ പറമ്പിലേക്കാണ്...
ഇനി ഇതൊക്കെ ശേഖരിച്ച് സംസ്കരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ കൊണ്ട്
പോകുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.. അതു അവിടെ കൂട്ടിയിട്ട്
അവിടെയുള്ള കുറെ ജീവനുകള്‍ക്ക് ഭീഷണി ആക്കുകയാണ് പരിപാടി.
ഈ രണ്ട് കാര്യങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ പനിയെല്ലാം
പമ്പകടക്കും എന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ വരുമ്പോള്‍ അതു
പകരുന്നത് ഒരു പരിധി വരെ എങ്കിലും ഒഴിവാക്കനാകും.. എവിടെ
ആണ് നമ്മുടെ സര്‍ക്കാറിനും നമ്മള്‍ക്കും നേരം ഇല്ലേ??.. അതെ
നാം ചെയ്യുന്നതിന്‍റെ ഫലങ്ങളാണ് നമ്മള്‍ ഇപ്പോള്‍
അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഒരുകാലത്ത് എത്ര മനോഹരമായിരുന്നു
കേരളത്തിലെ കാലാവസ്ഥ.. ഒരിക്കല്‍ പൊലും ഒരു കാലത്തിന്‍റേയും
പാരമ്യതയിലേക്ക് പൊകുകയില്ലായിരുന്നു എന്നുള്ളതായിരുന്നു നമ്മുടെ
നാടിന്‍റെ പ്രത്യേകത.. എന്നാല്‍ ഇപ്പൊഴത്തെ അവസ്ഥ അതാണോ??.. ഉച്ചക്കു
കനത്ത വെയിലാണെങ്കില്‍ വൈകുമ്പോഴേക്കും കനത്ത മഴയായിരിക്കും
ചിലപ്പോള്.. പിന്നെ ചിലപ്പോള്‍ നല്ല മഞ്ഞും.. അങ്ങനെ പലപ്പോഴും നമ്മുടെ
ശരീരത്തിനു അതിനോട് പൊരുത്തപ്പെടാതെ വരുമ്പോഴാണ്
പനികള്‍ ആരംഭിക്കുന്നത്...
ജീവന്‍ കൊഴിഞ്ഞു കഴിയുമ്പോള്‍ നമ്മുടെ ഭരണാധികാരികളുടെ
കണക്കുപറച്ചില്‍ കാണുമ്പോള്‍ ലജ്ജ തോന്നും .. കഴിഞ്ഞ സര്‍ക്കാറിന്‍റെ
കാലത്ത് അതില്‍ കൂടുതല്‍ മരണമുണ്ടായിട്ടുണ്ട് പോലും.. ഹും അതിന്‍റെ
ശരിക്കുള്ള അര്‍ഥം എന്താ ഇനിയും വേണേല്‍ കുറച്ച് എണ്ണം കൂടി ചാകാം എന്നു..
Subscribe to:
Posts (Atom)