Tuesday, August 25, 2009

നമ്മുടെ നീയമങ്ങള്‍ നോക്കുകുത്തികളോ??..

നമ്മുടെ നീയമങ്ങള്‍ക്കു കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കൂറച്ചെങ്കിലും തടയാന്‍ പറ്റുന്നുണ്ടോ??.. ഇല്ല എന്നായിരിക്കും നമ്മുടെ നാട്ടിലെ നല്ലോരു ശതമാനം പൌരന്മാരും പറയുക.. ഒരുപക്ഷേ ഉദാഹരണങ്ങള്‍ അതിനെ ആയിരിക്കും സാധൂകരിക്കുക.. കാരണം ഒരേ തരത്തിലുള്ള കുറ്റങ്ങള്‍ ഒരുപാട് ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ അല്ല എന്ന് ആര്‍ക്കാണ്‌ പറയാന്‍ സാധിക്കുക.. ഒരു പക്ഷെ ചെറിയ ചെറിയ തെറ്റുകളാണെങ്കില്‍ കുഴപ്പമില്ല എന്നു പറയുകാണെങ്കില്‍ അതുപോലും ദുരുപയോഗം ചെയ്യുന്ന നാട്ടുകാരാണ്‌ നമ്മുടേതു.. അപ്പോള്‍ ഒരേ തെറ്റ് പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ ഒരേതരത്തില്‍ കാണുന്നതു ഒരു പരിധിവരേയെങ്കിലും മാറ്റേണ്ടി വരും എന്നു എനിക്കു തൊന്നുന്നു.. ഇതൊന്നും പറ്റിയില്ലെങ്കില്‍ കുറഞ്ഞതു മനുഷ്യഭാഷയില്‍ നമ്മള്‍ മൃഗീയം എന്നു പറയുന്ന കുറ്റകൃത്യങ്ങള്‍ എങ്കിലും തടയാന്‍ നമ്മള്‍ക്കു കഴിയേണ്ടേ.. അല്ല എങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശെഷം നമ്മള്‍ ഒരുപാടു മൃഗീയതകള്‍ എന്നും കാണേണ്ടി വരും ..
വളരെ അടുത്തകാലങ്ങളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ എടുക്കാം .. സ്കൂളില്‍ പോയി വന്ന വഴി ഒരു പെണ്‍കുട്ടിയെ ഓടിച്ചിട്ടു കുത്തിക്കൊന്നു.. അതു തടയാന്‍ ശ്രമിച്ച വ്യാപാരിയും കൊല്ലപ്പെട്ടു.. ഒരുപക്ഷെ പക്ഷെ ഞാന്‍ പണ്ടു സ്കൂളിലേക്കു പൊയിക്കൊണ്ടിരുന്ന വഴി ആണെന്നു ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നതാണ്‌ സത്യം .. എനിക്കു മാത്രമല്ല എന്‍റെ നാട്ടിലെ ഒരാള്‍ പോലും അതിനെ പറ്റി ഒരിക്കല്‍പോലും ചിന്തിക്കുവാന്‍ പോലും ആഗ്രഹിക്കത്തവരാണ്‌..
ഇതാ കഴിഞ്ഞ ദിവസം അവിടെ അല്ലെങ്കിലും വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചു.. വഴിയിലൂടെ നടന്നുപോയ മറ്റൊരു പെണ്‍കുട്ടി മറ്റൊരു ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടു.. കഴുത്തില്‍ കത്തിയിറക്കി നടത്തിയ അതുപോലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മുടെ നീയമം വെറും ഒരു നോക്കുകുത്തിയെ പോലെ നോക്കി നില്‍ക്കുകയല്ലേ ചെയ്യുന്നതു.. ഇനിയെന്നാണ്‌ ഇതുപോലുള്ള കുറ്റവാളികളെ നമ്മുക്കു മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിയുക.... അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവിടെ ഒരു സമൂഹത്തിന്‍റെ മനസ്സാണ്‌ മുറിപ്പെടുന്നതു.. ഒരിക്കലും മറകാനാവത്ത മുറിപ്പാട്‌.. തന്മൂലം അനാഥമാവുന്ന കുടുംബങ്ങള്‍ എത്രയെത്രയാണ്‌....

No comments:

Post a Comment