Monday, August 3, 2009

പനികളുടെ സ്വന്തം കേരളം...

അതെ എല്ലാവര്‍ഷവും ശിശിര കാലത്തിലെ ഇലകൊഴിച്ചില്‍ പോലെ
എല്ലാവര്‍ഷവും നമ്മുടെ നാട്ടില്‍ കുറെ ജീവന്‍ കൊഴിയുന്ന ശിശിരകാലമാണ്‌
ഈ പനിക്കാലം.. ഇതിന്‍റെ ഒക്കെ കുറെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണ്‌..
കേരളീയര്‍ ഏറ്റവും ശുചിത്വം ഉള്ളവരായിട്ട് കൂടി നമ്മള്‍ സ്വന്തം വീട്ടിലെ
പാഴ്വസ്തുക്കള്‍ എറിയുന്നത് അന്യന്‍റെ പറമ്പിലേക്കാണ്‌...
ഇനി ഇതൊക്കെ ശേഖരിച്ച് സംസ്കരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ കൊണ്ട്
പോകുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.. അതു അവിടെ കൂട്ടിയിട്ട്
അവിടെയുള്ള കുറെ ജീവനുകള്‍ക്ക് ഭീഷണി ആക്കുകയാണ്‌ പരിപാടി.
ഈ രണ്ട് കാര്യങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ പനിയെല്ലാം
പമ്പകടക്കും എന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ വരുമ്പോള്‍ അതു
പകരുന്നത് ഒരു പരിധി വരെ എങ്കിലും ഒഴിവാക്കനാകും.. എവിടെ
ആണ്‌ നമ്മുടെ സര്‍ക്കാറിനും നമ്മള്‍ക്കും നേരം ഇല്ലേ??.. അതെ
നാം ചെയ്യുന്നതിന്‍റെ ഫലങ്ങളാണ്‌ നമ്മള്‍ ഇപ്പോള്‍
അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഒരുകാലത്ത് എത്ര മനോഹരമായിരുന്നു
കേരളത്തിലെ കാലാവസ്ഥ.. ഒരിക്കല്‍ പൊലും ഒരു കാലത്തിന്‍റേയും
പാരമ്യതയിലേക്ക് പൊകുകയില്ലായിരുന്നു എന്നുള്ളതായിരുന്നു നമ്മുടെ
നാടിന്‍റെ പ്രത്യേകത.. എന്നാല്‍ ഇപ്പൊഴത്തെ അവസ്ഥ അതാണോ??.. ഉച്ചക്കു
കനത്ത വെയിലാണെങ്കില്‍ വൈകുമ്പോഴേക്കും കനത്ത മഴയായിരിക്കും
ചിലപ്പോള്.. പിന്നെ ചിലപ്പോള്‍ നല്ല മഞ്ഞും.. അങ്ങനെ പലപ്പോഴും നമ്മുടെ
ശരീരത്തിനു അതിനോട് പൊരുത്തപ്പെടാതെ വരുമ്പോഴാണ്‌
പനികള്‍ ആരംഭിക്കുന്നത്...
ജീവന്‍ കൊഴിഞ്ഞു കഴിയുമ്പോള്‍ നമ്മുടെ ഭരണാധികാരികളുടെ
കണക്കുപറച്ചില്‍ കാണുമ്പോള്‍ ലജ്ജ തോന്നും .. കഴിഞ്ഞ സര്‍ക്കാറിന്‍റെ
കാലത്ത് അതില്‍ കൂടുതല്‍ മരണമുണ്ടായിട്ടുണ്ട് പോലും.. ഹും അതിന്‍റെ
ശരിക്കുള്ള അര്‍ഥം എന്താ ഇനിയും വേണേല്‍ കുറച്ച് എണ്ണം കൂടി ചാകാം എന്നു..

No comments:

Post a Comment