Tuesday, August 4, 2009

മെഡല്‍ അല്ല നിങ്ങള്‍ക്ക് മടല്‍ കിട്ടും..


അതെ "മെഡല്‍ അല്ല നിങ്ങള്‍ക്ക് മടല്‍ കിട്ടും" ഇതു പറഞ്ഞത് മറ്റാരുമല്ല
ഞങ്ങളുടെ സാര്‍ ആണ്‌...
ഞങ്ങള്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സിനു

പഠിക്കുന്ന കാലം.. യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ തമ്മിലുള്ള
കായികമേളയായിരുന്നു അന്ന്.. കായികമേളയുടെ പേരു പറഞ്ഞ് അവധി
പ്രഖ്യാപിപ്പിച്ചു.. അതു കൊണ്ടു തന്നെ ദിവസവും വീട്ടില്‍ പോയി
വരുന്നവര്‍ മിക്കവരും വന്നില്ല.. ഹോസ്റ്റെലില്‍ താമസിച്ച ചില
മടിച്ചികളും അങ്ങൊട്ടെത്തിയിരുന്നില്ല.. ആകെയുള്ള 22 പേരില്‍
14 പേര്‍ മാത്രമേ ഡിപ്പാര്‍ട്ട്മെന്റില്‍ എതിയിരുന്നുള്ളു.. ഞങ്ങള്‍ ഗ്രൌണ്ടില്‍
പോലും പോകാതെ ലാബില്‍ എത്തി സ്ഥിരം കത്തി തുടങ്ങി... കുറെ
കഴിഞ്ഞപ്പോഴാണ്‌ ഞങ്ങളുടെ ടീച്ചര്‍ ഞങ്ങളെ കണ്ടത്..
മത്സരങ്ങളില്‍ പങ്കെടുത്തില്ലെങ്കിലും ഗ്രൌണ്ടിലെക്ക്
പോകണമെന്നായി.. അങ്ങനെ ഞങ്ങള്‍ എല്ലവരും കൂടി
ഗ്രൌണ്ടിലേക്കിറങ്ങി..
അപ്പോഴേക്കുമാണ്‌ ഞങ്ങളെ പഠിപ്പിച്ചിരുന്ന..
സാര്‍ അവിടെ എത്തിയത്.. എങ്ങൊട്ടാണെന്ന് ചോദിചപ്പോള്‍ ചുമ്മാ
തമാശക്കരോ മെഡലിന്‍റെ കാര്യം പറഞ്ഞു.. അപ്പോള്‍ സാര്‍ ഞങ്ങളെ
കളിയാക്കി പറഞ്ഞതാണ്‌.. നിനക്കൊക്കെ "മെഡല്‍ അല്ല നിങ്ങള്‍ക്ക്
മടല്‍ കിട്ടും" എന്ന്.. അങ്ങനെ ഞങ്ങള്‍ 14 പേരും കൂടി ഗ്രൌണ്ടിലേക്കെത്തി..
അവിടെ മത്സരങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ലായിരുന്നു.. ആദ്യം 800 മീറ്റര്‍
ആണ്‍കുട്ടികളുടെ മത്സരം .. ഞങ്ങളില്‍ ഞാനും മറ്റൊരു സഹപാഠിയും
പേരു ചേര്‍ത്തു.. അപ്പോഴെക്കും നല്ല സ്പൈക്സ് ഒക്കെ ഇട്ട് ഒരുത്തന്‍
അവിടെ നില്‌പ്പുണ്ടായിരുന്നു.. അങ്ങനെ ഓട്ടം തുടങ്ങി ഞാന്‍ ജീവിതത്തില്‍
ആദ്യമായിട്ടാണ്‌ മത്സരിക്കുന്നത്.. മത്സരത്തില്‍ ഞാന്‍ മൂന്നാമതായാണ്‌
ഓട്ടം പൂര്‍ത്തിയാക്കിയതെങ്കിലും രണ്ടാമതെത്തിയ ആള്‍ ഫൌള്‍
ആയതു കൊണ്ട് രണ്ടാമതായി..

പിന്നെ ലേഡീസിന്‍റെ മത്സരമായി..
ഓടാന്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും മൂന്നു പെര്‍ മാത്രം ഒരാള്‍
മാത്രം ആത്മാര്‍ത്ഥമായി ഓടി.. പിറകെ ഓടിയവര്‍ കുറ്റം പറയരുതല്ലോ
മുഴുവന്‍ ഓടി ഇടക്കിടക്ക് കുട ഒക്കെ പിടിച്ച് വെള്ളം ഒക്കെ കുടിച്ച് ഓടി
തീര്‍ത്തു.. പിന്നെ 800 മീറ്റര്‍ പെണ്‍കുട്ടികളുടെ ഓട്ടം ഞങ്ങളുടെ കൂട്ടത്തില്‍
നിന്നും രണ്ട് പേര്‍ ഓടിത്തുടങ്ങി.. രണ്ട് റൌണ്ട് ഓട്ടം കഴിഞ്ഞു ഞങ്ങളുടെ സഹപാഠി രണ്ടാമതാണ്‌.. പ്രോത്സാഹനത്തിന്‌ ഞങ്ങളും ഓടി.. എന്തോ അതിന്‍റെ
ഇഫെക്ട് ആണോ എന്നറിയില്ലാ ആ സഹപാഠി സകല ശക്തിയും എടുത്ത് ഓടി..
ഫലം ഒന്നാം സ്ഥാനം.. രണ്ടാം സഹപാഠി മൂന്നാമതായും പൂര്‍ത്തിയാക്കി..
പിന്നെ ഒരുമാതിരിപ്പെട്ട മത്സരത്തിലെല്ലാം ഞങ്ങള്‍ എല്ലാവരും
ചേര്‍ന്നു.. പലരും വളരെ ബുദ്ധിമുട്ടി ഷോട്ട്പുട്ടും ജവലിനും ഒക്കെ
എറിഞ്ഞു..
അങ്ങനെ മത്സരങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റു നിലയില്‍ ഞങ്ങള്‍ ഒന്നാമതെത്തി.. അങ്ങനെ മടല്‍ അല്ല മെഡല്‍ ഞങ്ങള്‍ സ്വന്തമാക്കി.. അന്നു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ അടുത്ത മുറിയിലുള്ള ഒരാള്‍
പറഞ്ഞതു ഞാന്‍ ഇന്നും ഓര്‍ക്കുന്നു.. അതായതു
ഞങ്ങളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രകടനങ്ങളേക്കളും കൂട്ടായ പങ്കെടുക്കലാണ്‌
ഞങ്ങള്‍ക്കു കിരീടം നേടി തന്നതു എന്നു... അങ്ങനെ കിട്ടിയ
ട്രോഫി ഒക്കെ ആയിട്ടു ആര്‍പ്പു വിളികള്‍ ഒക്കെ ആയിട്ടാണ്‌
ഞങ്ങള്‍ തിരിച്ച് ഡിപ്പാര്‍ട്ട്മെന്റിലേക്കു പോയതു..
അപ്പോഴേക്കും ടീച്ചെഴ്സ് എല്ലാം വീട്ടില്‍ പോയിരുന്നു അടുത്ത ദിവസം അവര്‍ എല്ലം അതിശയത്തോടെ ആണ്. ആ വാര്‍ത്ത ശ്രവിച്ചതു..

No comments:

Post a Comment