Monday, August 9, 2010

യാത്രക്കാരുടെ അശ്രദ്ധയ്ക്കു കൊച്ചുവെളി എക്സ്പ്രെസ്സ് വെറും 220 മിനുട് വൈകി ഓടുന്നു....

ആഗസ്തുമാസത്തിലെ ആദ്യ വ്യാഴാഴ്ച്ച കൂറച്ചു സുഹൃത്തുക്കളെ കാണണമെന്ന ആഗ്രഹവുമായി

ട്രയിനിങ്ങിന്‍റെ മധ്യത്തില്‍ നിന്നും ചാടി ഓടിയാണു കൊച്ചുവെളി സ്റ്റേഷന്‍റെ മുന്‍പില്‍ എത്തിയതു... ട്രയിന്‍

പുറപ്പെടാന്‍ 15 മിനുടുകള്‍ മാത്രമ്.. അപ്പോള്‍ അതാ വരുന്നു ആ പതിവുള്ള ശബ്ദം
"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്കു 4.05 നു പുറപ്പെടേണ്ട ട്രയിന്‍ 90 മിനിടു വൈകിയേ പുറപ്പെടൂ..."....
ഹും ട്രയിനിങ്ങു പകുതിക്കു വച്ചു മതിയാക്കിയതിന്‍റെ ദുഖം ഒന്നുമില്ലാതിരുന്നു.. എന്നാലും ഇനി 90 മിനുറ്റെ ഇവിടെ

ഇരിക്കണ്ടേ എന്നാലോചിച്ചപ്പോള്‍ ശരിക്കും റെയില്‍വേയെ മനസ്സില്‍ കുറേ ചീത്തവിളിച്ചു... അല്ലേലും ഇവന്മാര്‍ക്കു ഒന്നും

സമയത്തിന്‍റെ വില അറിയില്ലല്ലോ??...
അങ്ങനെ 90 മിനുടു വിശ്രമമുറിയില്‍ കഴിച്ചു കൂട്ടി ... പാവം ജനം ഒന്നാമതേ ഒരു ഓണം കയറാമൂലയിലാണു റെയില്‍വേ

സ്റ്റേഷന്‍ പിന്നെ അനുഭവിക്കുകയല്ലാതെ എന്തു ചെയ്യാനാ....
വിശ്രമമുറിയില്‍ ഇരിക്കുമ്പോള്‍ എന്താണു കാര്യം എന്നു അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എങ്കിലും കിട്ടിയ ഇരിപ്പിടം കളയേണ്ടല്ലോ

എന്നു കരുതി അവിടെ നിന്നും എഴുന്നേറ്റില്ല... അങ്ങനെ പറഞ്ഞ സമയം അതായതു 5.30 കഴിഞ്ഞു ഒരു അറിയിപ്പും

ഇല്ല... പതുക്കെ എഴുന്നേറ്റു സ്റ്റേഷന്‍ മാസ്റ്ററുടേ മുറി ലക്ഷ്യമാക്കി നടന്നു.. ഹഹ അങ്ങേരു അവിടെ ഇല്ല.. അസ്സിസ്റ്റന്‍റു

ഉണ്ടു എന്നാലൊന്നു ചോദിച്ചുകളയാം ...
സാര്‍ വണ്ടി 5.30ക്കു പോകും എന്നു പറഞ്ഞിട്ടു...
"ങാ 5.30കു പോകും "...
അല്ല സാര്‍ 5.30 കഴിഞ്ഞു.. എന്നാല്‍ 6 മണിക്കു പോകും ....
6നു പോകുമോ സാര്‍ ....
"ചിലപ്പോള്‍ 6.30 ആകും ".....
അല്ല സാര്‍ എന്താ വണ്ടി വൈകുന്നേ...
" നിങ്ങളുടെ എല്ലാം സുരക്ഷ നോക്കേണ്ടേടോ??... വണ്ടി കഴികിയിട്ടില്ല... ഇന്നു വേറേ ഒരു വണ്ടി താമസിച്ചാ വന്നേ...

"
അല്ല വണ്ടി കഴുകി കഴിഞ്ഞില്ലേ??....
"കഴിഞ്ഞു വണ്ടിയുടേ എ സിക്കു തകരാറുണ്ടു അതു നോക്കി കൊണ്ടിരിക്കുകയാ "
"ഒന്നും പറഞ്ഞിട്ടു കാര്യമില്ല അടിസ്ഥാന സൌകര്യം ഇല്ല എന്തു ചെയ്യാന്‍ മുന്‍കൂട്ടി അറിയിക്കാന്‍ സമയം കിട്ടിയില്ല"
ഹും ഏതു ട്രയിന്‍ താമസിച്ചുവന്നാലും ഈ പറഞ്ഞ വണ്ടി രാവിലെ 9 മണിക്കു ഇവിടെ വരുന്നതാ.. അതും കഴിഞ്ഞു

ഇപ്പോള്‍ ഏകദേശം 9 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.... വണ്ടി വൈകും എന്നു രാവിലെ തന്നെ അറിയാം അപ്പോള്‍ പിന്നെ ആരാ

ഉത്തരവാദി എന്നു ചോദിക്കണം എന്നുണ്ടായിരുന്നേലും ചോദിച്ചില്ല....
സമയം 6 കഴിഞ്ഞു 6.30 കഴിഞ്ഞു 7 ആയി ഒരു അനക്കവും ഇല്ല... സ്റ്റേഷമാസ്റ്ററുടെ മുറിയിലേക്കു വീണ്ടും നടന്നു...

വിദ്വാന്‍ ബുദ്ധിമാന്‍ എന്നു ഭാവിച്ചു കൊണ്ടു മുറിയില്‍ നിന്നും ചാടി പുറത്തിറങ്ങി യാത്രക്കാരനെ പോലെ നോക്കി

നില്‍ക്കുന്നു... അദ്ദേഹത്തിന്‍റെ മുറിയുടെ മുന്‍പില്‍ ആള്‍ വന്നിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ.. ഞാന്‍ ഈ

പഞ്ചായത്തുകാരനുമല്ലേ എന്നും ഭാവിച്ചു ഒറ്റനില്പു....
അല്പസമയം ​കൂടികഴിഞ്ഞപ്പോള്‍ അടുത്ത അറിയിപ്പു
"യാത്രക്കാരുടേ പ്രത്യേക ശ്രദ്ധയ്ക്കു ട്രയിന്‍ 7.30 ആവുമ്പോള്‍ പുറപ്പെടും ...."...
പിന്നേയും ഒരു അനക്കവുമില്ല.. പിന്നെയാ മനസ്സിലായേ ഉണ്ടായിരുന്ന ഒരു എഞ്ചിന്‍ ട്രിവാണ്ട്രം സെന്‍ട്രലില്‍ മാവേലിയെ കൊണ്ടു

പോയിരിക്കുവാ..തിരിച്ചു വരണം .... കഷ്ടം ഇത്രക്കുപോലും ഒരു ആലോചനപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന

റെയില്‍വേയെ നമ്മള്‍ എന്തു ചെയ്യാന്‍ .... ഒടുവില്‍ തലയെഞ്ചിന്‍ കൊണ്ടുവന്നു തീവണ്ടി പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്നു...

അപ്പോഴേക്കും രാജധാനി പോകേണ്ട സമയമായി ... പാവം ഇവിടേ നാലു മണിക്കൂര്‍ ആയി കാത്തു നില്‍ക്കുന്നതു വെറും

കഴുതകളാണല്ലോ.. അവര്‍ ഇനിയും കാത്തു കിടന്നോളും രാജധാനിയില്‍ രാജാക്കന്മാര്‍ക്കല്ലേ പോകുന്നേ.. അവര്‍ക്കു

കാത്തുനില്‍ക്കാന്‍ സമയമില്ലല്ലോ??... അങ്ങനെ അവരും പോയി... ഒടുവില്‍ 7.45 ആയപ്പോഴേക്കും വണ്ടി നീങ്ങി

തുടങ്ങി... പാവം കുറേ ആള്‍ക്കാര്‍ അവര്‍ക്കു നഷ്ടമായതു ഒരു പ്രവര്‍ത്തി ദിവസത്തിന്‍റെ പകുതി ആണു..

കാരണം ആ വണ്ടി വെള്ളിയാഴ്ച്ച എത്തിയപ്പോഴേക്കും 11.00 കഴിഞ്ഞിരുന്നു .... ഞാന്‍ ഒരുപക്ഷേ പ്രത്യേക ഒരു ഓഫീസു

ആവശ്യത്തിനു അല്ലാതിരുന്ന കാരണം വേറേ നഷ്ടവും ഉണ്ടായില്ല... ഇന്‍റര്‍വ്യൂവിനും മട്ടും പോയ പാവങ്ങള്‍ ...
മനുഷ്യന്‍റെ സമയത്തിനു ഇത്രയും വില കൊടുക്കാത്ത ഒരു വകുപ്പു അല്ല എങ്കില്‍ സ്ഥാപനം വേറേ ഉണ്ടു എന്നു എനിക്കു

തോന്നുന്നില്ല.. ഓരോ പ്രാവശ്യവും മനുഷ്യനെ മിനക്കെടുത്തുക ഇവരുടെ കുത്തക എന്ന പോലെ എന്‍റെ തിരിച്ചുള്ള

യാത്രയിലും അവര്‍ മാന്യമായി ഒരു മണിക്കൂറിലധികം വൈകിച്ചു... പല ട്രയിനുകളും കേവലം 10 - 10.30 മണിക്കൂര്‍

കൊണ്ടു ഓടുന്നയിടത്തു വെറും 4 സ്റ്റോപ്പുമാത്രം ഉള്ള ബാങ്ളൂരിനും എര്‍ണാകുളത്തിനു ഇടക്കു ഈ വണ്ടി ഓടാന്‍ എടുത്തതു

13 മണിക്കൂറിനടുത്തു.. എന്നാല്‍ യാത്രക്കാര്‍ക്കു ആവശ്യമുള്ളയിടത്തു ഒരു സ്റ്റോപ്പുപോലും ഇല്ല... ഇതുപോലുള്ള

സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എന്നു ഈ വസ്തുതകള്‍ ഒക്കെ മനസ്സിലാക്കും .. ആയിരക്കണക്കിനാളുകളുടെ

4 മണിക്കൂറിനു ഒരു വിലയും ഇവര്‍ കല്പിക്കുന്നില്ലേ... പാവം ജനം ആയകാരണം ആയിരിക്കാം ചാനലുകാര്‍ ഒന്നും

വന്നില്ല.... അവര്‍ക്കു ഫ്ലൈറ്റില്‍ പോകുന്ന ജനത്തിന്‍റെ ബുദ്ധിമുട്ടുമാത്രം മറ്റുള്ളവരെ അറിയിച്ചാല്‍ മതീല്ലോ??
ബാക്കി പത്രം വ്യാഴാഴ്ച്ചത്തെ യാത്ര 4 മണിക്കൂര്‍ വൈകിയപ്പോള്‍ അതു വിഴിങ്ങിയതു ഈ വണ്ടിക്കാരുടെ സമയം

മാത്രമല്ല... മാവേലിയില്‍ പോകേണ്ടവരുടെ സമയം കൂടി ആണു.. ഒപ്പം തിങ്കളാഴ്ച്ച ഇന്‍റര്‍സിറ്റിക്കും ബൊക്കാറോക്കു

ഒക്കെ പോകേണ്ടവരെ ബുദ്ധിമുട്ടിച്ചു....

No comments:

Post a Comment