Tuesday, August 17, 2010

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..

സുകുവിന്‍റെ കാതില്‍ ഒരു വെള്ളിടി പോലെയാണു ആ പാട്ടു പതിച്ചതു... തന്‍റെ പഠനകാലം ​... യുവത്വത്തിന്‍റെ

എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ

കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ

കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ

സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും

അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും

പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍

പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ

പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍

... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു

ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍

ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ

വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..

എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ

അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു

പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ

കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....

അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു

നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു

സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍

ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ

ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം

അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു

വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി

എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍

ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...

പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍

അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും

മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും

കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം

പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍

എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും

നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍

എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...

പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍

മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു

കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ

ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം

എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...

ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും

കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍

കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു

കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി

നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...

കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍

തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര

സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി

അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"

2 comments:

  1. ithil ithrakku "NIRAM" kalarthanamaayirunno??

    ReplyDelete
  2. Preeyappetta anony......
    ithil njan niram kalarthiyittilla....
    niram ente manassilottum polum vannittilla ...
    ithu oru pidi koottukaarude combined ayittulla jeevitha anubhavam maathramaanu...

    ReplyDelete