പതിവു പോലെ അന്നും സുകു ഓഫീസില്‍ നിന്നും പണിയൊക്കെ കഴിഞ്ഞു മാനേജരുമ്മാരെ തെറിയും ഒക്കെ പറഞ്ഞു
വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം
എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം
പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..
അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ
കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു
കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍
ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..
സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ
മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ
എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും
മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ
ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും
മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ
വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി
ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ
അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍
തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര
പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...
കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും
കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം മനസ്സിലായതപ്പോഴാ.. ഹൊ
ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു
ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ
കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം
സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ
ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....
************************************************************************************************
ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി
തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..
സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ
പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്
സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍
റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..
പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍
കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു
തിരിച്ചറിഞ്ഞു....
hahha nice one
ReplyDeletepls remove word verification
ReplyDeletedone..
ReplyDelete