ഇവന്‍ രാവിലെ കഴിക്കുന്നതു കോണ്‍ഫ്ലേക്സും നൂഡില്‍സും ...
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...
No comments:
Post a Comment