Monday, August 16, 2010

ഒരു സ്വാതന്ത്ര്യ ദിന ഭാരത മാധ്യമ ചിന്ത....

ഓരോ ഇന്ത്യാക്കാരനും ഇന്ത്യയുടെ ഓരോ നേട്ടത്തിലും പറയുന്ന ഒരു വാക്യമുണ്ട് ബി പ്രൌഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ... "ഞാന്‍
ഒരു ഇന്ത്യാക്കരനായതില്‍ അഭിമാനിക്കുന്നു...".. ഒരുപക്ഷേ ഈ സ്വാതന്ത്ര്യദിനത്തിലും എല്ലാവരുടേയും
സന്ദേശത്തിലും ഉള്ള പൊതുവാക്യവും അതായിരിക്കും ... നാനാത്വത്തില്‍ ഏകത്വത്തിനു പേരുകേട്ടനാടാണു നമ്മുടെ
ഇന്ത്യ.. ഇത്രയധികം ഭാഷാവ്യത്യാസവും ഇത്രയധികം മതക്കാരും വര്‍ഗ്ഗക്കാരും ഉള്ള ഒരു രാജ്യം വേറേ
ഉണ്ടാവില്ല... പക്ഷെ അതിലെ ഓരോരുത്തരും താന്‍ ഇന്ത്യാക്കാരനാണു എന്നു ഏതൊരു സമൂഹത്തിലും അഭിമാനത്തോടെ
പറയുന്നവാന്‍ ആഗ്രഹിക്കുന്നവരാണു.. അങ്ങനെയുള്ള ഒരു രാജ്യം എന്ന നിലയില്‍ തന്നെ നമ്മള്‍ ഏറ്റവും കൂടുതല്‍
നേരിടുന്ന വെല്ലുവിളിയും അതു തന്നെ... ഒരു ചെറിയ വിഭാഗം ചെയ്യുന്ന ചെയ്തികള്‍ക്കു ഭൂരിപക്ഷം വന്‍
വിലകൊടുക്കേണ്ടിവരുന്നുണ്ടു... നമ്മുടെ നാട്ടിലെ പല കലാപങ്ങളും അതിനു തെളിവാണു... ഇവിടെയെല്ലാം ഉള്ള
ഭൂരിഭാഗം ആളുകളും ആ കലാപത്തിന്‍റെ കാരണത്തോടു സമാധാനപരമായി തീര്‍പ്പുകല്പിക്കണം എന്ന ആഗ്രഹം
ഉള്ളവരായിരിക്കും ... പക്ഷെ ഞാന്‍ ഈ പറഞ്ഞ ചെറിയ വിഭാഗം കാര്യങ്ങളെല്ലാം നീയന്ത്രണാതീതം
ആക്കിയിട്ടുണ്ടാവും ... ഓരോ കാര്യങ്ങളും വ്യക്തമായി ജനങ്ങളിലേക്കു എത്തിക്കുന്നതിനു ഇന്നത്തെ
മാധ്യമങ്ങള്‍ക്കു ഉള്ള പങ്കു വളരെ വലുതാണു.. എന്തുകാര്യം ഉണ്ടായാലും അതെത്രയും വേഗം ജനങ്ങളിലേക്കു
എത്തിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഇടയ്ക്കു സമൂഹത്തില്‍ ആ വാര്‍ത്ത അല്ല എങ്കില്‍ തങ്ങള്‍ കാണിക്കുന്ന രംഗങ്ങള്‍
ഉണ്ടാക്കിയേക്കാവുന്ന പ്രതികരണം കൂടി കണക്കാക്കണം .. ഇന്നെത്രമാധ്യമങ്ങള്‍ അക്കാര്യത്തില്‍
ശ്രദ്ധപതിപ്പിക്കുണ്ടു... പലകാര്യങ്ങളും നേരിട്ടു ലൈവു ആയിക്കാണിക്കുമ്പോള്‍ അതു വിട്ടുപോകുന്നു എന്നുള്ളതാണു സത്യം
... വികാരപരമായ പല രംഗങ്ങളും മുന്‍പു പറഞ്ഞ ചെറുവിഭാഗത്തിനും പ്രത്യേകിച്ചു യുവാക്കളുടെ
ഇടയിലും തെറ്റായ സന്ദേശം പ്രചരിപ്പിക്കും ... ഏറ്റവും ലളിതമായ ഒരു ഉദാഹരണമാണു ലൈവു ആയി
വിദ്യാര്‍ത്ഥികളെ തല്ലുന്ന ഒരു രംഗം കാണുന്ന ഒരുവിധപ്പെട്ട യുവാക്കളിലും പോലീസിനോടു അമര്‍ഷം ഉണ്ടാവും ...
അതിന്‍റെ സത്യാവസ്ത അന്വേഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്നോ അതു മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥികളില്‍
യഥാവിധി എത്തിക്കുമെന്നോ എന്താണു ഉറപ്പു?? .... പണ്ടു കേവലം പത്രവും ആകാശവാണിയും ആയിരുന്നു എങ്കില്‍ ഇന്നു
എണ്ണമില്ലാത്ത ചാനലുകളാണു ആ വാര്‍ത്ത ജനങ്ങളിലേക്കു എത്തിക്കുന്നതു....
അതും പലരോടും വ്യക്തിപരമായും പാര്‍ട്ടിപരമായും ഒക്കെ ചായ്‌വുകള്‍ ഉള്ളതു... അതുകൊണ്ടു തന്നെ പുറത്തുവരുന്ന
വാര്‍ത്തയ്ക്കും ആ ചായ്‌വുകാണും ... ഇതൊന്നും ഇല്ല എങ്കില്‍ തന്നെ പലചാനലുകളും മാധ്യമങ്ങളും റിപ്പോര്‍ട്ടു
ചെയ്യുന്ന വാര്‍ത്തയില്‍ വൈരുധ്യം ഉണ്ടു.. കഴിഞ്ഞയിടക്കു ഉണ്ടായ ഒരു ട്രയിന്‍ അപകടത്തില്‍ ഒരേ സമയം വന്ന
വാര്‍ത്തയില്‍ 50, 60, 70 എന്നീകണക്കിനാണു മരണനിരക്കു വന്നതു... പക്ഷെ വികാരപരമായ വാര്‍ത്തകള്‍ മുന്‍പു
പറഞ്ഞതു പോലെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാം എന്നതു കൊണ്ടുതന്നെ അത്തരം വാര്‍ത്തകളില്‍ നമ്മുടെ
മാധ്യമങ്ങള്‍ കുറച്ചുകൂടി ശ്രധ്ധിക്കുന്നതു നല്ലതാവും ...

2 comments:

  1. അതെ, ഒരു വാർത്ത അത് സത്യമാണെങ്കിലും അത് കൊണ്ട് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനം ഗുണകരമാണോ എന്ന് വിലയിരുത്തിയേ ജനങ്ങളിലേക്ക് എത്തിക്കാവൂ

    ReplyDelete