Sunday, August 22, 2010
ഓണക്കുടി പൂരാടത്തിനു കരുനാഗപ്പള്ളി ഉത്രാടത്തിനു ചാലക്കുടി തിരുവോണം ??
ഓണത്തോടു അനുബന്ധിച്ചു ടിവിയില്‍ വന്ന വാര്‍ത്ത കേട്ടു ഒരു പക്ഷെ ബാക്കിയുള്ള എല്ലാവരും ഞെട്ടിയേക്കാം പക്ഷെ കേരളീയര്‍ മാത്രം ഞെട്ടില്ല... വാര്‍ത്ത മറ്റോന്നുമല്ല കേരളത്തിന്‍റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര്‍ നല്‍കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു... ഈ ഓണത്തോടു അനുബന്ധിച്ചു കഴിഞ്ഞ 6 ദിവസത്തിനിടെ വിറ്റതു 155.61 കോടിരൂപ.... തിരുവോണവും അവിട്ടവും ഒക്കെ ബാക്കിനില്‍ക്കേ ഇനിയും ഇതു ഉയര്‍ന്നേല്ക്കാം .. ഓണമായാലും വിഷുവായാലും കൃസ്തുമസായാലും ഞങ്ങളെ കടത്തിവെട്ടാന്‍ ആരും ഇല്ല എന്ന നിലയില്‍ ആണു ചാലക്കുടിക്കാരുടേ കുടി... കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പില്‍ ഓരോ ടിമിന്‍റേയ്യും ഫാന്‍സുകാര്‍ പറഞ്ഞ ഒരു വാക്യമുണ്ടു മത്സരിച്ചോളൂ പക്ഷെ രണ്ടാസ്ഥാനത്തിനു വേണ്ടി മാത്രം മതി അതാണൂ ചാലക്കുടിക്കാര്‍ക്കും പറയാനുള്ളതു.....
Subscribe to:
Post Comments (Atom)
ഓണാശംസകള്‍.
ReplyDeleteതിരുവോണക്കുടി കരുനാഗപ്പള്ളി ചാമ്പ്യന്മാര്‍ ..........
ReplyDeleteഈ വര്‍ഷത്തെ പ്രധാന ആഘോഷദിവസങ്ങളില്‍ എല്ലാം കിരീടം സ്വന്തമാക്കിയ ചാലക്കുടി കുടിയന്മാരെ തറപറ്റിച്ചു കരുനാഗപ്പള്ളിക്കാര്‍ തിരുവോണ ദിവസത്തിലെ കിരീടം സ്വന്തമാക്കി... എന്നിരുന്നാലും പൂരാടം ഉത്രാടം തിരുവോണം എന്നീ ദിവസങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഓവറോള്‍ കിരീടം ഈ പ്രാവശ്യവും ചാലക്കുടിക്കാര്‍ നിലനിറുത്തി... ഇനി അവിട്ടം ദിനത്തിലെ ഫലം വരാന്‍ ഇരിക്കുന്നതേ ഉള്ളൂ....